Monday 2 July 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 52


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഇംഗ്ലീഷ് ചാനലിന് മുകളിൽ ക്യാപ് ഡി ലാ ഹേഗിലേക്കുള്ള വ്യോമപാതയിൽ എമ്പാടും കനത്ത മൂടൽമഞ്ഞ് തന്നെയായിരുന്നു. അതൊരു മറയായി പ്രയോജനപ്പെടുത്തിക്കൊണ്ട് പറന്ന വോഗൻ ഫ്രഞ്ച് തീരത്തേക്ക് തിരിയുമ്പോൾ പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു.

റേഡിയോയിലൂടെ അദ്ദേഹം ചെർണെയിലേക്ക് ബന്ധപ്പെട്ടു. “ചെർണെ... ഫാൾക്കൺ ഹിയർ... വാട്ട്സ് ദി സിറ്റുവേഷൻ...?”

വോഗന്റെ സ്വരം റേഡിയോയിൽ കേട്ടതും ചാടിയെഴുന്നേറ്റ ഷെല്ലെൻബെർഗ് ലീബറിനടുത്തേക്ക് ചെന്നു.

ഇടയ്ക്ക് അല്പനേരത്തേക്ക് മഞ്ഞ് ഒന്ന് മാറി നിന്നിരുന്നു... പക്ഷേ, ഒട്ടും ശുഭസൂചകം എന്ന് പറയാനാവില്ല... സീലിങ്ങ് സീറോ എന്ന നിലയിൽ നിൽക്കുന്ന മൂടൽമഞ്ഞ് ചില നേരത്ത് നൂറ് അടി ഉയരം വരെ ക്ലിയർ ആകും... പക്ഷേ, അടുത്ത നിമിഷം തന്നെ തിരിച്ചെത്തുന്നതായാണ് കണ്ടത്...” ലീബർ പറഞ്ഞു.

വേറെ എവിടെയെങ്കിലും ലാന്റ് ചെയ്യാൻ സാധിക്കുമോ...?” വോഗൻ ആരാഞ്ഞു.

ഇവിടെയടുത്തെങ്ങും സാദ്ധ്യതയില്ല... ഷെർബർഗ് എയർബേസ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്...”

ഷെല്ലെൻബെർഗ് മൈക്ക് പിടിച്ചു വാങ്ങി. “വോഗൻ... ഇത് ഞാനാണ്... നിങ്ങളോടൊപ്പം അവർ ഇരുവരും ഉണ്ടോ...?”

തീർച്ചയായും, ജനറൽ... താങ്കളുടെ കേണൽ സ്റ്റെയ്നർ, ഡെവ്ലിൻ, പിന്നെ ഞാനും... ഞങ്ങളുടെ ഒരേയൊരു പ്രശ്നം ഇപ്പോൾ ഇറങ്ങാനൊരു ഇടമില്ല എന്നതാണ്...”

ടാങ്കിൽ ഇന്ധനം എത്രത്തോളമുണ്ട്...?”

ഒരു നാല്പത്തിയഞ്ച് മിനിറ്റ് കൂടി പറക്കാനുള്ള ഇന്ധനമുണ്ടെന്ന് തോന്നുന്നു... തൽക്കാലം ഈ പരിസരത്ത് തന്നെ ചുറ്റിക്കൊണ്ടിരിക്കുവാനാണ് ഞാൻ ഉദ്ദേശിക്കുന്നത്... ലൈനിൽത്തന്നെ തുടരുക... കാലാവസ്ഥയിൽ എന്തെങ്കിലും പുരോഗതിയുണ്ടായാൽ അറിയിക്കണം...” വോഗൻ പറഞ്ഞു.

റൺവേയിലെ സകല ലൈറ്റുകളും പ്രകാശിപ്പിക്കാൻ ഞാൻ പോയി പറയാം ജനറൽ... ചിലപ്പോൾ അദ്ദേഹത്തിന് കാണാൻ സാധിച്ചെങ്കിലോ...?”

അക്കാര്യം ഞാൻ നോക്കാം... നിങ്ങൾ റേഡിയോയുടെ അരികിൽത്തന്നെ ഇരിക്കൂ...” ഷെല്ലെൻബെർഗ് പുറത്തേക്ക് പാഞ്ഞു.

                                                      ***

ഏതാണ്ട് ഇരുപത് മിനിറ്റോളം ആകാശത്ത് ചുറ്റിയിട്ട് വോഗൻ പറഞ്ഞു. “ഒരു രക്ഷയുമില്ല... എല്ലാവരും പിടിച്ചിരുന്നോളൂ... ഞാനൊന്നു കൂടി നോക്കട്ടെ...”

ലാന്റിങ്ങ് ഗിയർ റിലീസ് ചെയ്തിട്ട് അദ്ദേഹം വിമാനത്തെ താഴേക്ക് കൊണ്ടുവന്നു. ഷാ പ്ലേസിൽ ലാന്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കണ്ട അതേ അവസ്ഥ... കനത്ത മൂടൽമഞ്ഞിൽ ഒന്നും തന്നെ കാണാനാവുന്നില്ല... അറുനൂറ് അടിയിലേക്ക് താഴ്ന്നതും അദ്ദേഹം കോളം പിറകോട്ട് വലിച്ചു. വിമാനം വീണ്ടും മുകളിലേക്ക് തന്നെ ഉയർന്നു. ആയിരം അടിയിലേക്ക് കയറിയതോടെ മഞ്ഞിന്റെ പുകമറയിൽ നിന്നും വിമാനം പുറത്ത് വന്നു.

മുകളിൽ നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു. നേർത്ത നിലാവെട്ടം ഉണ്ട്. അങ്ങകലെ ചക്രവാളത്തിൽ അരുണോദയത്തിന്റെ ചെറു ചീന്ത്...

ഒരു രക്ഷയുമില്ല...” വോഗൻ മൈക്കിലൂടെ പറഞ്ഞു. “ഈ അവസ്ഥയിൽ ലാന്റ് ചെയ്യാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും... അതിലും ഭേദം കടലിൽ ലാന്റ് ചെയ്യുന്നതാണ്...”

ഇപ്പോൾ വേലിയിറക്ക സമയമാണ് ക്യാപ്റ്റൻ...” ലീബർ പറഞ്ഞു.

അതെയോ...? എന്ത് നീളം വരും ബീച്ചിന്...”

മൈലുകളോളം...”

എന്നാൽ പിന്നെ അത് നോക്കാം... മറ്റുള്ള വഴികളെക്കാൾ നല്ലത് അത് തന്നെയായിരിക്കും...” വോഗൻ പറഞ്ഞു.

ഷെല്ലെൻബെർഗിന്റെ സ്വരം ഹെഡ്ഫോണിൽ മുഴങ്ങി. “ആർ യൂ ഷുവർ, വോഗൻ...?”

ജനറൽ... ഇതല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ... ഒന്നുകിൽ നാം നിമിഷങ്ങൾക്കുള്ളിൽ സന്ധിക്കുവാൻ പോകുന്നു... അല്ലെങ്കിൽ എന്നെന്നേക്കുമായി വിട... ഓവർ ആന്റ് ഔട്ട്...”

 മൈക്ക് താഴെ വച്ച് ഷെല്ലെൻബെർഗ് ലീബറിന് നേർക്ക് തിരിഞ്ഞു. “പെട്ടെന്ന് ബീച്ചിഎത്താൻ എന്താണ് മാർഗ്ഗം...?”

പഴയ സ്ലിപ്പ്വേയിലേക്ക് എത്തുന്ന ഒരു റോഡുണ്ട് ജനറൽ...”

ഗുഡ്... എന്നാൽ ഒട്ടും വൈകിക്കണ്ട...”

                                                            ***

കടലിലാണ് നാം ലാന്റ് ചെയ്യാൻ പോകുന്നതെങ്കിൽ അധിക നേരം ഈ വിമാനം വെള്ളത്തിൽ പൊങ്ങിക്കിടക്കില്ല...” വോഗൻ തിരിഞ്ഞ് സ്റ്റെയ്നറോടും ഡെവ്‌ലിനോടും പറഞ്ഞു. “നിങ്ങളുടെ സീറ്റിന് പിറകിൽ ലൈഫ് ജാക്കറ്റ് ഉണ്ട്... മഞ്ഞ നിറത്തിലുള്ള പാക്കറ്റ്... അത് പെട്ടെന്ന് എടുത്ത് ധരിക്കൂ... എന്നിട്ട് ആ ചുവന്ന നാട വലിക്കുക... തനിയേ വീർത്ത് വരും...”

സ്റ്റെയ്നർ പുഞ്ചിരിച്ചു. “നിങ്ങൾക്ക് നീന്താനറിയാമല്ലോ അല്ലേ, മിസ്റ്റർ ഡെവ്‌ലിൻ...?”

“അത്യാവശ്യത്തിനൊക്കെ...” ഡെവ്‌ലിനും പുഞ്ചിരിച്ചു.

കോളം മുന്നോട്ട് തള്ളി വോഗൻ വിമാനത്തെ പതുക്കെ താഴ്ത്തിത്തുടങ്ങി. ആൾട്ടിമീറ്ററിലെ റീഡിങ്ങ് അഞ്ഞൂറടിയും കഴിഞ്ഞ് താഴോട്ട് പൊയ്ക്കൊണ്ടിക്കവെ അദ്ദേഹത്തിന്റെ മുഖത്ത് വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു. കനത്ത മൂടൽമഞ്ഞിനും ശക്തിയായ കാറ്റിനും ഇടയിലൂടെ അവർ മുന്നൂറടിയുടെ താഴെയെത്തി.

“എന്തോ ചിലത് ഞാൻ കണ്ടു...” ഡെവ്‌ലിൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു.

ഒരു തിരശീല വകഞ്ഞു മാറ്റുന്നത് പോലെ മഞ്ഞിന്റെ ആവരണം ഇരുഭാഗത്തേക്കും വഴിമാറുന്നത് വോഗൻ കണ്ടു. താഴെ അറ്റ്‌ലാന്റിക്കിലെ തിരമാലകൾ ഉയർന്ന് പൊങ്ങുന്നു. ക്യാപ് ഡി ലാ ഹേഗ് കുന്നിൻ ചെരിവുകൾ വരെ ഏതാണ്ട് അര മൈലോളം നീണ്ട് കിടക്കുന്ന നനഞ്ഞ ബീച്ച്... കുന്നിൻ നിറുകയിൽ ഇടിക്കാതിരിക്കുവാൻ കോളം പിറകോട്ട് വലിച്ച് വോഗൻ വിമാനത്തെ ഏതാണ്ട് അമ്പത് അടിയോളം ഉയർത്തി.

ഒരു കൈ കൊണ്ട് അദ്ദേഹം ഇൻസ്ട്രുമെന്റ് പാനലിൽ പതുക്കെ തട്ടി. “യൂ ബ്യൂട്ടിഫുൾ, ബ്യൂട്ടിഫുൾ ബിച്ച്... ഐ ലവ് യൂ...” ആവേശത്താൽ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ലാന്റ് ചെയ്യുവാനായി വോഗൻ കാറ്റിനെതിരെ തിരിഞ്ഞു.

                                                     ***

ഷെല്ലെൻബെർഗും ലീബറും ഏതാനും ലുഫ്ത്‌വാഫ് മെക്കാനിക്കുകളുമായി പുറപ്പെട്ട ട്രക്ക് സ്ലിപ്‌വേയിൽ എത്തിയതും ബീച്ചിൽ ലാന്റ് ചെയ്യുന്ന വിമാനം അവരുടെ ശ്രദ്ധയിൽപ്പെട്ടു.

“അദ്ദേഹം ലാന്റ് ചെയ്തു, ജനറൽ... ലാന്റ് ചെയ്യുക തന്നെ ചെയ്തു...” ലീബർ വിളിച്ചു കൂവി. “ഇതാണ് പൈലറ്റ് ...” കൈ ഉയർത്തി വീശിക്കൊണ്ട് അയാൾ മുന്നോട്ട് ഓടി. തൊട്ടു പിറകെ അയാളുടെ സഹപ്രവർത്തകരും.

 എന്താണ് ചെയ്യേണ്ടതെന്ന് പിടിയുണ്ടായിരുന്നില്ല ഷെല്ലെൻബെർഗിന്. ആവേശവും സന്തോഷവും എല്ലാം ഇടകലർന്ന മാനസികാവസ്ഥ... ഒരു സിഗരറ്റിന് തീ കൊളുത്തി ചുണ്ടിൽ വച്ചിട്ട് സാവധാനം അടുത്തുകൊണ്ടിരിക്കുന്ന വിമാനത്തെ നോക്കി അദ്ദേഹം നിന്നു. സ്ലിപ്‌വേയിൽ എത്തിയതും വിമാനം നിർത്തിയ വോഗൻ എൻജിൻ ഓഫ് ചെയ്തു. ലീബറും സഹപ്രവർത്തകരും ഹർഷാരവങ്ങളോടെ ആർപ്പ് വിളിച്ചു. ഡെവ്‌ലിനും സ്റ്റെയ്നറുമാണ് ആദ്യം പുറത്തിറങ്ങിയത്. തൊട്ടു പിറകെ വോഗനും. ഫ്ലയിങ്ങ് ഹെൽമറ്റ് ഊരി അദ്ദേഹം കോക്ക്പിറ്റിനുള്ളിലേക്കിട്ടു.

“വല്ലാത്തൊരു ലാന്റിങ്ങ് തന്നെയായിരുന്നു, ക്യാപ്റ്റൻ...” ലീബർ പറഞ്ഞു.

“വിശദമായി ഒന്ന് ചെക്ക് ചെയ്തോളൂ... ദുഷ്കരമായ രണ്ട് ലാന്റിങ്ങുകൾ കഴിഞ്ഞതല്ലേ... വിമാനം ഇവിടെത്തന്നെ കിടക്കുന്നത് സുരക്ഷിതമാണോ...?” വോഗൻ ചോദിച്ചു.

“തീർച്ചയായും... വേലിയേറ്റത്തിന് ഇനിയും സമയമുണ്ട്... എന്ത് തന്നെയായാലും വെള്ളം ഇവിടം വരെ കയറില്ല...”

“ഫൈൻ... എൻജിൻ നന്നായി പരിശോധിക്കണം... പിന്നെ ഇന്ധനം കൈ കൊണ്ട് തന്നെ നിറയ്ക്കേണ്ടി വരും...”

“ചെയ്യാം ക്യാപ്റ്റൻ...”

അരികിലേക്ക് നടന്നു വരുന്ന സ്റ്റെയ്നറെയും ഡെവ്‌ലിനെയും നോക്കി ഷെല്ലെൻബെർഗ് നിന്നു. ഹസ്തദാനത്തിനായി അദ്ദേഹം സ്റ്റെയ്നറുടെ നേർക്ക് കൈ നീട്ടി. “കാണാനായതിൽ സന്തോഷം, കേണൽ...”

“നന്ദി, ജനറൽ...” സ്റ്റെയ്നർ പറഞ്ഞു.

ഷെല്ലെൻബെർഗ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “ഇനി, നിങ്ങളുടെ കാര്യം പറയുകയാണെങ്കിൽ... എന്റെ ഭ്രാന്തൻ ഐറിഷ് സുഹൃത്തേ... നിങ്ങൾ തിരിച്ചെത്തി എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല എനിക്ക്...”

“വെൽ... ഞാൻ പലപ്പോഴും പറയാറില്ലേ വാൾട്ടർ... നേരായ വഴിയിൽ ജീവിക്കുക...  അത്രയേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. “അതൊക്കെ പോട്ടെ, തൽക്കാലം വല്ലതും കഴിക്കാൻ കിട്ടുമോ...? വല്ലാതെ വിശക്കുന്നുണ്ടെനിക്ക്...”

                                                        ***
കോഫി നുകർന്നു കൊണ്ട് കാന്റീനിലെ വട്ടമേശയ്ക്ക് ചുറ്റും അവർ ഇരുന്നു. “രാത്രിയിൽ ഫ്യൂറർ സുരക്ഷിതമായി ലാന്റ് ചെയ്തിട്ടുണ്ട്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“റോമലും അഡ്മിറലുമോ...?” ഡെവ്‌ലിൻ ആരാഞ്ഞു.

“അവർ എവിടെയാണ് തങ്ങുന്നതെന്ന് ഒരു പിടിയുമില്ല എനിക്ക്... പക്ഷേ, അധികം താമസിയാതെ അവരും എത്തുന്നതായിരിക്കും... പുറപ്പെട്ടു കാണണം...”

“താങ്കളുടെ പ്ലാനൊക്കെ കൊള്ളാം... പക്ഷേ, ഒരു അനിശ്ചിതാവസ്ഥ അപ്പോഴും നില നിൽക്കുന്നുണ്ട്...” സ്റ്റെയ്നർ പറഞ്ഞു.

“അതെന്താ, ആ പാരച്യൂട്ട് റെജിമെന്റിലെ സൈനികർ നിങ്ങളെ അനുസരിക്കില്ലെന്നാണോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“ഓ, അങ്ങനെയല്ല... ഞങ്ങളേക്കാൾ മുമ്പ് നിങ്ങൾ മൂവരും കൊട്ടാരത്തിൽ എത്തിച്ചേർന്നാൽ എന്താവുമെന്നാണ്...”

“ശരിയാണ്... പക്ഷേ, വേറെ മാർഗ്ഗമില്ല...” ഷെല്ലെൻബെർഗ് പറഞ്ഞു. “ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ല...”

“യെസ്... സമ്മതിക്കുന്നു...”

ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഷെല്ലെൻബെർഗ് സ്റ്റെയ്നറെ നോക്കി. “കേണൽ, പറയൂ... ഈ വിഷയത്തിൽ നിങ്ങൾ എന്നോട് യോജിക്കുന്നുവോ ഇല്ലയോ...? അധികം സമയമില്ല നമുക്ക്...”

സ്റ്റെയ്നർ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്ന മഴയിലേക്ക് അല്പനേരം മിഴിച്ചുനോക്കി നിന്നിട്ട് അദ്ദേഹം തിരിഞ്ഞു.  “ഫ്യൂററോട് അനുഭാവം പ്രകടിപ്പിക്കുവാനുള്ള യാതൊരു കാരണവും എന്റെ പക്കൽ ഇല്ല... എന്റെ പിതാവിന് സംഭവിച്ച ദുരന്തം മൂലമാണ് ഞാൻ ഇത് പറയുന്നതെന്ന് വിചാരിക്കണ്ട... ഒരാൾക്ക് പോലും അദ്ദേഹം നല്ലത് ചെയ്തിട്ടില്ല... മനുഷ്യകുലത്തിന് തന്നെ അപകടകാരിയായ ഒരു വ്യക്തിയാണദ്ദേഹം... എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് കീഴിൽ ജർമ്മനിയുടെ ഭാവി തന്നെ അപകടത്തിലാണ്... എങ്കിലും... അതെ... എങ്കിലും... പകരം ഹിംലർ ആ സ്ഥാനത്ത് വരിക എന്നത് സ്ഥിതി അതിലേറെ മോശമാക്കുകയേ ഉള്ളൂ... ഫ്യൂറർ ഭരണാധിപൻ ആയിരിക്കുമ്പോൾ ഒന്നുമില്ലെങ്കിലും ഈ നശിച്ച യുദ്ധം പെട്ടെന്ന് അവസാനിക്കുവാനുള്ള സാദ്ധ്യത കാണുന്നുണ്ട്...”

 “അപ്പോൾ ഈ വിഷയത്തിൽ നിങ്ങൾ എന്നോടൊപ്പമാണെന്ന് ഉറപ്പിക്കാം...?”

“നമ്മുടെ മുന്നിൽ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല...” സ്റ്റെയ്നർ പറഞ്ഞു.

വോഗൻ ചുമൽ വെട്ടിച്ചു. “വാട്ട് ദി ഹെൽ... എന്ത് വന്നാലും താങ്കളോടൊപ്പം ഞാനുണ്ടായിരിക്കും...”

ഡെവ്‌ലിൻ എഴുന്നേറ്റ് മൂരി നിവർത്തി. “എങ്കിൽ പിന്നെ ശരി... ഞങ്ങൾ എല്ലാവരുമുണ്ട് താങ്കളോടൊപ്പം...” വാതിൽ തുറന്ന് അദ്ദേഹം പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

29 comments:

  1. Replies
    1. അതാണ്! വോഗൻ ആളൊരു പുലി തന്നെ (ഗെറിക്കിനെ ഓർമ്മിച്ചു).

      അപ്പൊ ഇനി എന്താ പ്ലാൻ ?

      Delete
    2. ഇനി ഹിംലറുടെ പ്ലോട്ട് പൊളിക്കുക... അതെന്താവുമെന്ന് നോക്കാം...

      Delete
    3. ലവന്റെ പ്ലോട്ടും പൂട്ടും നുമ്മ പൊളിക്കും ..

      Delete
    4. ഇതും ഇതിനപ്പുറവും ചാടിക്കടന്നിട്ടുള്ളവനാണ് ഈ കെ.കെ.ജോസഫ്... അല്ലേ ഉണ്ടാപ്രീ...?

      Delete
  2. സാഹസികത നിറഞ്ഞ ലാന്റിംഗ്‌. സാഹചര്യവും അനുകൂലമായി. വീരന്മാർ തന്നെ. സമ്മതിക്കണം

    ReplyDelete
    Replies
    1. അതെ... ടേക്ക് ഓഫ് എന്നത് ഒരു പ്രശ്നമല്ല... ലാന്റിങ്ങ് ആണ് അപകടകരം...

      Delete
    2. ഒരു സല്യൂട്ട് .. വോഗൻ ബ്രോ-ക്കു

      Delete
  3. അടിപൊളി.. ഇതാണ് പൈലറ്റ്‌.
    ഇനി എന്താവുമെന്ന് കാത്തിരുന്നു കാണാം.

    ReplyDelete
    Replies
    1. ഇനി അധികമൊന്നും കാത്തിരിപ്പ് വേണ്ടി വരില്ല ശ്രീജിത്തേ...

      Delete
    2. ദങ്ങനെ പറയരുത്
      തീര്ന്നാ അപ്പൊ അടുത്തത് തുടങ്ങുവല്ലോ..ല്ലേ ല്ലേ

      Delete
    3. തീരുമ്പം തീരുമ്പം പണി തരാൻ ഞാനെന്താ കുപ്പീന്നെറങ്ങിയ ഭൂതമോ...?

      Delete
    4. പുതിയ കഥ ഏതാ വിനുവേട്ടാ.. ഷെര്‍ലക്ക്‌ ഹോംസ് കഥകള്‍ വിനുവേട്ടന്‍ വിവര്‍ത്തനം ചെയ്താല്‍ പൊളിക്കും.

      Delete
    5. ശ്രീജിത്തിന് മതിയായിട്ടില്ല അല്ലേ...? :)

      Delete
    6. ഉണ്ടാപ്രിയും ശ്രീജിത്തും പറഞ്ഞതല്ലേ... അടുത്ത പുസ്തകത്തിന് ആമസോണിൽ ഓർഡർ കൊടുത്തിട്ടുണ്ട്... നമ്മുടെ ജാക്ക്‌ ഹിഗ്ഗിൻസിന്റെ "ഫ്ലൈറ്റ് ഓഫ് ദി ഈഗ്‌ൾസ്"... ഒപ്പമുണ്ടാവില്ലേ എല്ലാവരും...?

      Delete
  4. കിടിലോസ്കി !!!

    വോഗൻ ബ്രോ പ്വൊളിച്ചു..

    ഇനി ചങ്ക് ബ്രോസ് എല്ലാവരും കൂടെ ഫ്യൂററുടെ രക്ഷയ്ക്ക്..

    “എങ്കിൽ പിന്നെ ശരി... ഞങ്ങൾ എല്ലാവരുമുണ്ട് താങ്കളോടൊപ്പം...”

    ReplyDelete
    Replies
    1. എന്നാൽ ശരി... ഒരുങ്ങിക്കോളൂ...

      Delete
    2. കിടിലോസ്കി ??? അത് മാത്രം നുമ്മ കഴിച്ചിട്ടില്ലാട്ടോ

      Delete
  5. ഡെവ്‌ലിനും വോഗനുമുണ്ടെങ്കില്‍ പിന്നെന്തു വേണം? ന്നാ പിന്നെ എല്ലാവരുംകൂടി...

    ReplyDelete
    Replies
    1. അതെ... റെഡിയല്ലേ...?

      Delete
    2. ലവന്മാരെ കണ്ടിട്ടല്ല ഞാൻ വരുന്നേ..
      സ്റ്റെയ്നർ - ബ്രോ ...അങ്ങേരെ മാത്രം ...
      പിന്നെ വേണേൽ ഷെല്ലെൻബെർഗ് ചേട്ടനും

      Delete
    3. ഇങ്ങള് സ്റ്റെയ്നർ ബ്രോയുടെ ആരാധകനാണല്ലേ...

      Delete
  6. മൂടൽ മഞ്ഞും പിന്നെ വോഗിന്റെ അസാമാന്യകഴിവും.. അത് സുന്ദരമായി കഴിഞ്ഞു

    ReplyDelete
    Replies
    1. പുഷ്പം പോലെയുള്ള ലാന്റിങ്ങ്...

      Delete
  7. ഒരു കെട്ടിടം തന്നെ തീയിട്ട് കണ്ട വെളിച്ചത്തിൽ ലാന്റ് ചെയ്യിച്ചവനല്ലെ വോഗൻ.
    വോഗന് ഇതൊക്കെ എത്ര നിസ്സാരം. ഉദ്യോഗഭരിതമായ ലാന്റിംഗും കഴിഞ്ഞു.
    അടുത്ത ശ്വാസംമുട്ടൽ ഇനിയെന്നാ ...?

    ReplyDelete
    Replies
    1. തീയിട്ടോ ....? അത് ഷാ ചേട്ടൻ തമാശിച്ചതല്ളെ !!

      Delete
    2. അതെ... ഒരു തമാശ പറഞ്ഞത് അശോകേട്ടൻ കാര്യമായെടുത്തോ...?

      Delete
  8. ഒത്തൊരുമയുണ്ടെങ്കില്‍ പിന്നാരേഭയക്കണം!
    ആശംസകള്‍

    ReplyDelete
  9. മൂന്നാഴ്ചയായി ഇവിടെയുള്ള ബെറ്റിങ് കേന്ദ്രങ്ങളുടെ
    പിന്നാലെയുള്ള പണിയാണ് ഞങ്ങളുടെ കമ്പനിക്ക് കിട്ടിയത് ,
    സോഷ്യൽ മീഡിയയിൽ വരെ താണ്ടി നടക്കുവാൻ സാധിച്ചില്ല .
    ഇനി ഇവിടെനിന്ന് വായന തുടങ്ങേണ്ടിയിരിക്കുന്നു ....!

    ReplyDelete