Sunday 15 July 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 54


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

റോമൽ, കാനറീസ്, മേജർ റിട്ടർ എന്നിവർ പടവുകൾ കയറി ബെൽ ഐൽ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന് നേർക്ക് നടന്നു. കാവൽ നിന്നിരുന്ന രണ്ട് SS സെക്യൂരിറ്റി ഭടന്മാരിൽ ഒരുവൻ അവർക്ക് വാതിൽ തുറന്നു കൊടുത്തു.  ഉള്ളിൽ എമ്പാടും സെക്യൂരിറ്റി ഭടന്മാരെ കാണാമായിരുന്നു.

കോട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ടിരിക്കവെ റോമൽ കാനറീസിനോട് പറഞ്ഞു. “കണ്ടിട്ട് SS ന്റെ ഒരു വാരാന്ത്യ കൺവെൻഷൻ പോലെ തോന്നുന്നു... ആദ്യ നാളുകളിൽ ബവേറിയയിൽ വച്ച് സംഘടിപ്പിച്ചിരുന്നത് പോലെ...”

പടവുകൾ ഇറങ്ങി വന്ന് ബെർഗർ അവരെ സ്വീകരിച്ചു. “ഹെർ അഡ്മിറൽ... ഹെർ ഫീൽഡ് മാർഷൽ... ഇവിടെയെത്തിയതിൽ വളരെ സന്തോഷം... ഞാൻ സ്റ്റംബാൻഫ്യൂറർ ബെർഗർ... ഇവിടുത്തെ സെക്യൂരിറ്റി ഇൻ ചാർജ്ജ്...”

മേജർ ആണല്ലേ...” അയാളുടെ യൂണിഫോമിലേക്ക് നോക്കി റോമൽ തല കുലുക്കി.

ഫ്യൂറർ ഡൈനിങ്ങ് ഹാളിൽ വെയ്റ്റ് ചെയ്യുന്നുണ്ട്... പിന്നെ ആയുധങ്ങളുമായി അങ്ങോട്ട് പ്രവേശിക്കരുതെന്ന് അദ്ദേഹത്തിന്റെ കർശന നിർദ്ദേശമുണ്ട്...” ബെർഗർ പറഞ്ഞു.

റോമലും റിട്ടറും ഉറയിൽ നിന്നും പിസ്റ്റളുകൾ എടുത്ത് അയാൾക്ക് കൈമാറി. “ഞങ്ങൾ വൈകിയിട്ടൊന്നുമില്ലല്ലോ...?” ഫീൽഡ് മാർഷൽ റോമൽ ചോദിച്ചു.

വാസ്തവത്തിൽ നിങ്ങൾ രണ്ട് മിനിറ്റ് നേരത്തെയാണ്...” ബെർഗർ ചിരിച്ചു എന്ന് വരുത്തി. “വരൂ, ഞാൻ വഴി കാണിച്ച് തരാം...”

ആ വലിയ ഓക്ക് ഡോർ തുറന്ന് ഉള്ളിലേക്ക് നടന്ന ബെർഗറെ അവർ അനുഗമിച്ചു. നാല് പേർക്ക് മാത്രം ഭക്ഷണം കഴിക്കുവാനുള്ള തരം ഡൈനിങ്ങ് ടേബിൾ ആയിരുന്നു ആ മുറിയിൽ ഇട്ടിരുന്നത്. എരിയുന്ന വിറക് കഷണങ്ങളെ നോക്കിക്കൊണ്ട് ഫ്യൂറർ നെരിപ്പോടിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു.

ആഹ്... നിങ്ങളെത്തിയോ...?”

ഫ്യൂറർ... താങ്കൾക്ക് സുഖമെന്ന് കരുതുന്നു...” റോമൽ ക്ഷേമാന്വേഷണം നടത്തി.

ഹെർ അഡ്മിറൽ...” ഹിറ്റ്ലർ കാനറിസിന് നേരെ നോക്കി. പിന്നെ ബ്രീഫ്കെയ്സ് കൈയിലേന്തി അറ്റൻഷനായി നിൽക്കുന്ന റിട്ടറുടെ നേർക്ക് ഒരു നിമിഷം അദ്ദേഹത്തിന്റെ നോട്ടം പതിച്ചു. “ഇത് ആരാണ്...?”

എന്റെ പേഴ്സണൽ അസിസ്റ്റന്റാണ് ഫ്യൂറർ... മേജർ കാൾ റിട്ടർ... നാം മുമ്പ് ചർച്ച ചെയ്ത നോർമൻഡിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ആ ബ്രീഫ്കെയ്സിൽ...” റോമൽ പറഞ്ഞു.

ഇനിയും റിപ്പോർട്ടുകളോ...? എങ്കിൽ ശരി, നോക്കാം...” ഹിറ്റ്ലർ പറഞ്ഞു. അദ്ദേഹം ബെർഗറുടെ നേർക്ക് തിരിഞ്ഞു. “മറ്റൊരു മേശ കൂടി കൊണ്ടു വന്ന് ഇതിനോട് ചേർത്തിടൂ... എന്നിട്ട് എന്താണ് റൈഫ്യൂറർ ഇനിയും വൈകുന്നത് എന്ന് പോയി നോക്കൂ...”

ബെർഗർ വാതിൽക്കൽ എത്തിയതും കതക് തുറന്ന് ഹിംലർ പ്രവേശിച്ചു. കറുത്ത വേഷമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവിടെ നടക്കാൻ പോകുന്ന സംഭവത്തിന്റെ വ്യാകുലത അത്രയും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. “വൈകിയതിൽ ഞാൻ ഖേദിക്കുന്നു ഫ്യൂറർ... റൂമിൽ നിന്നും ഇറങ്ങാൻ നേരത്താണ് ബെർലിനിൽ നിന്നും ഒരു ഫോൺ കോൾ വന്നത്...” അദ്ദേഹം തിരിഞ്ഞ് തല കുനിച്ച് പരിചയം പുതുക്കി. “ഹെർ അഡ്മിറൽ... ഹെർ ഫീൽഡ് മാർഷൽ...”

“ഒരാൾ കൂടി... മേജർ റിട്ടർ, ഫീൽഡ് മാർഷലിന്റെ സഹായി...” കൈകൾ കൂട്ടിത്തിരുമ്മി ഹിറ്റ്ലർ ഹിംലറുടെ നേരെ നോക്കി. “വല്ലാത്ത വിശപ്പ് തോന്നുന്നു എനിക്ക്... ജെന്റിൽമെൻ... എന്റെയഭിപ്രായത്തിൽ ഇത് ഒരു ശീലമാക്കണമെന്നാണ്... അതിരാവിലെയുള്ള ഈ ബ്രേക്ക്ഫാസ്റ്റ്... അങ്ങനെയാവുമ്പോൾ ആ ദിവസത്തിന് ധാരാളം സമയം ലഭിക്കും... പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്ത് തീർക്കാനുള്ളതല്ലേ.... വരൂ, ഇരിക്കാം...”

അദ്ദേഹം മേശയുടെ തലയ്ക്കൽ ഉപവിഷ്ടനായി. റോമലും കാനറീസും അദ്ദേഹത്തിന്റെ വലത് ഭാഗത്തും ഹിംലറും റിട്ടറും ഇടതുവശത്തും ആയി ഇരിപ്പുറപ്പിച്ചു.

എന്നാൽ പിന്നെ തുടങ്ങുകയല്ലേ...? ആദ്യം ഭക്ഷണം... പിന്നെ ജോലി...” തന്റെ വലതുവശത്ത് മേശപ്പുറത്ത് വച്ചിരുന്ന സിൽവർ ബെൽ എടുത്ത് ഹിറ്റ്ലർ മണി മുഴക്കി.

                                                            ***
ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞതും ആ ക്യൂബൽവാഗൺ മെയിൻ ഗേറ്റിൽ എത്തിച്ചേർന്നു. അവരെ കണ്ട് മുന്നോട്ട് വന്ന സെർജന്റ്, ഷെല്ലെൻബെർഗിന്റെ യൂണിഫോം കണ്ട് സല്യൂട്ട് നൽകി.

ഫ്യൂറർ ഞങ്ങളെ കാത്തിരിക്കുകയാണ്...” ഷെല്ലെൻബെർഗ് അയാളോട് പറഞ്ഞു.

ആ സെർജന്റ് അല്പം ചിന്താക്കുഴപ്പത്തിലായത് പോലെ തോന്നി. “ആരെയും അകത്ത് കടത്തി വിടരുതെന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന ഓർഡർ, ജനറൽ...”

വിഡ്ഢിത്തം പറയാതിരിക്കൂ സെർജന്റ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “ആ ഓർഡർ എനിക്ക് ബാധകമല്ല...” അദ്ദേഹം വോഗന് നേരെ തിരിഞ്ഞു. “വാഹനം ഉള്ളിലേക്കെടുക്കൂ, ഹോപ്റ്റ്സ്റ്റംഫ്യൂറർ...”

വോഗൻ വാഹനം മുന്നോട്ടെടുത്ത് മുറ്റത്ത് കൊണ്ട് ചെന്ന് നിർത്തി.

ജനറൽ... സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് താങ്കൾ കേട്ടിട്ടില്ലേ...” ഡെവ്ലിൻ പറഞ്ഞു. “കാളകളുമായി മല്ല് പിടിക്കാൻ മൈതാനത്തേക്ക് ഇറങ്ങുമ്പോൾ താൻ ജീവനോടെ തിരിച്ചെത്തുമോ ഇല്ലയോ എന്നായിരിക്കും പോരാളിയുടെ മനസ്സിൽ.... ആ അവസ്ഥയെ എന്താണവർ വിശേഷിപ്പിക്കുന്നതെന്നറിയുമോ...? ദി മൊമെന്റ് ഓഫ് ട്രൂത്ത്...”

തമാശയ്ക്കുള്ള സമയമല്ല ഇത്, മിസ്റ്റർ ഡെവ്ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “നമുക്ക് അങ്ങോട്ട് തന്നെ പോകാം...” വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം നീണ്ട ചുവടുകൾ വച്ച് വാതിൽക്കൽ എത്തി കതക് തുറന്നു.

                                                                 ***

തന്റെ പാത്രത്തിലെ ടോസ്റ്റും പഴവർഗ്ഗങ്ങളും ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹിറ്റ്ലർ. “ഈ ഫ്രഞ്ച്കാർക്ക് ഒരു ഗുണമുണ്ട്... അവരുടെ ബ്രെഡിന് നല്ല രുചിയാണ്...” ഒരു സ്ലൈസ് കൂടി എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കതക് തുറന്ന് ഒരു SS സെർജന്റ് മേജർ ഡൈനിങ്ങ് റൂമിലേക്ക് പ്രവേശിച്ചു. അസ്വസ്ഥതയോടെ ഹിംലർ  അയാൾക്ക് നേരെ തിരിഞ്ഞു. “നിങ്ങളോട് ഞാൻ വളരെ വ്യക്തമായി പറഞ്ഞിരുന്നില്ലേ, ഒരു കാരണവശാലും ഞങ്ങളെ ശല്യപ്പെടുത്തരുതെന്ന്...?”

അതെ, റൈഫ്യൂറർ... പക്ഷേ, ജനറൽ ഷെല്ലെൻബെർഗ് ഇവിടെ എത്തിയിരിക്കുന്നു... ഒരു ഹോപ്റ്റ്സ്റ്റംഫ്യൂററും സിവിലിയൻ വേഷമണിഞ്ഞ മറ്റൊരാളും അദ്ദേഹത്തിനൊപ്പമുണ്ട്... വളരെ പ്രധാനപ്പെട്ട എന്തോ കാര്യം അദ്ദേഹത്തിന് ഫ്യൂററോട് പറയാനുണ്ടത്രെ...”

നോൺസെൻസ്...! നിങ്ങൾ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം അനുസരിച്ചാൽ മതി...” ഹിംലർ കോപാകുലനായി.

ഹിറ്റ്ലർ പെട്ടെന്ന് അദ്ദേഹത്തെ തടഞ്ഞു. “ഷെല്ലെൻബെർഗ്...? എന്തായിരിക്കും അദ്ദേഹത്തിന് എന്നോട് പറയാനുണ്ടാകുക...? അവരെ ഉള്ളിലേക്ക് കടത്തി വിടൂ, സെർജന്റ് മേജർ...”

                                                       ***
ഷെല്ലെൻബെർഗും വോഗനും ഡെവ്ലിനും ആ ഹാളിൽ വാതിലിനരികിലായി വെയ്റ്റ് ചെയ്തു. അല്പ നേരം കഴിഞ്ഞ് സെർജന്റ് മേജർ തിരികെയെത്തി. “ഫ്യൂററെ കാണുവാൻ അനുവാദം തന്നിട്ടുണ്ട്, ജനറൽ... പക്ഷേ, ആയുധങ്ങളെല്ലാം ഇവിടെ വച്ചിട്ട് വേണം ഉള്ളിൽ പോകാൻ... അതാണ് എനിക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം... അത് എല്ലാവർക്കും ബാധകമാണ്...”

തീർച്ചയായും...” ഷെല്ലെൻബെർഗ് ഉറയിൽ നിന്നും തന്റെ പിസ്റ്റൾ ഊരി മേശപ്പുറത്ത് വച്ചു.

വോഗനും അപ്രകാരം തന്നെ ചെയ്തു. ഡെവ്ലിനും തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ല്യൂഗർ പുറത്തെടുത്ത് മേശപ്പുറത്ത് വച്ചു. “നിങ്ങളുടെ ആഗ്രഹം പോലെ...”

ജെന്റിൽമെൻ, എന്റെയൊപ്പം വരൂ...” സെർജന്റ് മേജർ തിരിഞ്ഞ് ഹാളിന്റെ മറുവശത്തേക്ക് നടന്നു.

അവർ ഡൈനിങ്ങ് ഹാളിലേക്ക് പ്രവേശിച്ചു. ഹിറ്റ്ലർ അപ്പോഴും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. റോമലും കാനറീസും ആകാംക്ഷയോടെ അവരെ നോക്കി. ഹിംലറുടെ മുഖം വിളറി വെളുത്തിരുന്നു.

ഹിറ്റ്ലർ തലയുയർത്തി. “പറയൂ ഷെല്ലെൻബെർഗ്... എന്ത് കാര്യം പറയാനാണ് നിങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത്...?”

താങ്കളുടെ ബ്രേക്ക്ഫാസ്റ്റ് തടസ്സപ്പെടുത്തിയതിൽ ഖേദിക്കുന്നു ഫ്യൂറർ... വളരെ പ്രധാനപ്പെട്ടതും അടിയന്തിര സ്വഭാവവുമുള്ള ഒരു ഇൻഫർമേഷൻ എനിക്ക് ലഭിച്ചിരിക്കുന്നു...”

എത്രത്തോളം അർജന്റ് ആണത്...?” ഹിറ്റ്ലർ ചോദിച്ചു.

താങ്കളുടെ ജീവനെത്തന്നെ ബാധിക്കുന്ന കാര്യമാണ് ഫ്യൂറർ... സത്യം പറഞ്ഞാൽ, താങ്കളുടെ മേൽ ഒരു വധശ്രമം...”

അസംഭവ്യം...” ഹിംലർ പറഞ്ഞു.

ഹിറ്റ്ലർ കൈ ഉയർത്തി ഹിംലറോട് നിശ്ശബ്ദനായിരിക്കുവാൻ ആംഗ്യം കാണിച്ചു. പിന്നെ ഡെവ്ലിനെയും വോഗനെയും ഒന്ന് നോക്കിയിട്ട് ഷെല്ലെൻബെർഗിനോട് ചോദിച്ചുആരൊക്കെയാണ് ഇവർ...?”

പറയാം ഫ്യൂറർ... ഏതാനും നാളുകൾക്ക് മുമ്പ് റൈഫ്യൂറർ എന്നെ ഒരു ദൗത്യം ഏൽപ്പിച്ചിരുന്നു... ലണ്ടൻ ടവറിൽ കുറച്ച് നാളായി തടവിൽ കഴിയുന്ന ഒരു കേണൽ കുർട്ട് സ്റ്റെയ്നറെ തിരികെ ജർമ്മനിയിൽ എത്തിക്കുക എന്ന ദൗത്യം... എന്നോടൊപ്പം ഇവിടെ നിൽക്കുന്ന ഹെർ ഡെവ്ലിനും ഹോപ്റ്റ്സ്റ്റംഫ്യൂറർ വോഗനും കൂടി ആ ദൗത്യം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്... ല്പം മുമ്പ് ഇവർ കേണൽ സ്റ്റെയ്നറെ ഇവിടെ അടുത്തുള്ള ചെറിയ ഒരു ലുഫ്ത്വാഫ് എയർബേസിൽ വച്ച് എന്നെ ഏൽപ്പിച്ചു....”

ഹിറ്റ്ലർ നീരസത്തോടെ ഹിംലറുടെ നേർക്ക് തിരിഞ്ഞു. “എന്നിട്ട് ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ...”

ഹിംലർ അങ്ങേയറ്റം ദയനീയാവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. “അത്... ഫ്യൂറർ... താങ്കൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി...”

ഹിറ്റ്ലർ വീണ്ടും ഷെല്ലെൻബെർഗിന് നേരെ തിരിഞ്ഞു. “എന്നിട്ട് ഈ കേണൽ സ്റ്റെയ്നർ ഇപ്പോൾ എവിടെയുണ്ട്...?”

അദ്ദേഹം ഉടൻ തന്നെ ഇവിടെയെത്തുന്നതായിരിക്കും... പ്രശ്നമെന്താണെന്ന് വച്ചാൽ ഏതാണ്ട് ഒരു മണിക്കൂമുമ്പ് മാത്രമാണ് എനിക്ക് അജ്ഞാത ടെലിഫോൺ സന്ദേശം ലഭിച്ചത്... റൈഫ്യൂററുടെ മുന്നിൽ വച്ച് ഇത് പറയാൻ എനിക്ക് അങ്ങേയറ്റം വിഷമമുണ്ട്... കാരണം, ഫോണിൽ വിളിച്ചത് ആരായിരുന്നാലും ശരി, ഹീനമായ വിശ്വാസവഞ്ചനയെക്കുറിച്ചാണ് അയാൾ പറഞ്ഞത്... SS സേനയിലെ ഉന്നത റാങ്കിൽ ഉള്ളവരുടെ ചതിയെക്കുറിച്ച്...”

“ഒരു സാദ്ധ്യതയുമില്ല...”  ശ്വാസമെടുക്കുവാൻ പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു ഹിംലർ.

“ബെർഗർ എന്ന് പേരുള്ള ഒരു ഓഫീസർ ആയിരിക്കും താങ്കളെ വധിക്കുവാൻ ശ്രമിക്കുക എന്നാണ് സന്ദേശത്തിൽ സൂചിപ്പിച്ചത്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“പക്ഷേ, എന്റെ ഇവിടുത്തെ സുരക്ഷാക്രമീകരണങ്ങളുടെ തലവനാണല്ലോ സ്റ്റംബാൻഫ്യൂറർ ബെർഗർ... അല്പം മുമ്പാണ് ഞാനയാൾക്ക് പ്രൊമോഷൻ കൊടുത്തതും...” ഹിറ്റ്‌ലർ പറഞ്ഞു.

“അതൊന്നും എനിക്കറിയില്ല ഫ്യൂറർ... പക്ഷേ, എനിക്ക് ലഭിച്ച വിവരം ഇങ്ങനെയാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എന്ന് വച്ചാൽ താങ്കൾക്ക് ആരെയും തന്നെ വിശ്വസിക്കാൻ കഴിയില്ല എന്ന്...” നീട്ടിപ്പിടിച്ച മെഷീൻ ഗണ്ണുമായി ഹോസ്റ്റ് ബെർഗർ സായുധരായ രണ്ട് SS ഭടന്മാരുടെ അകമ്പടിയോടെ ഡൈനിങ്ങ് ഹാളിന്റെ അറ്റത്തെ മറവിൽ നിന്നും പുറത്ത് വന്നു.

                                                        ***
കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം ലക്ഷ്യമാക്കി സ്റ്റെയ്നറും ക്യാപ്റ്റൻ ക്രാമറും ക്യൂബൽവാഗണിൽ കുതിച്ചു. മഴ പെയ്യുന്നുണ്ടായിരുന്നുവെങ്കിലും വാഹനത്തിന്റെ ക്യാൻവാസ് റൂഫ് അവർ നിവർത്തിയിരുന്നില്ല. രണ്ട് ചെറിയ മിലിട്ടറി ട്രക്കുകളിലായി ആ മുപ്പത്തിയഞ്ച് പാരാട്രൂപ്പേഴ്സും അവരെ പിന്തുടർന്നു. സ്റ്റെയ്നർ തന്റെ ജംപ് ബൂട്ടിന്റെ മുകൾഭാഗത്തായി ഒരു സ്റ്റിക്ക് ഗ്രനേഡ് തിരുകി വച്ചിട്ടുണ്ടായിരുന്നു. മടിയിൽ ഒരു ഷ്മീസർ യന്ത്രത്തോക്ക് എന്തിനും തയ്യാറായി വിശ്രമിക്കുന്നു.

“നമ്മുടെ നീക്കം എല്ലാ തടസ്സങ്ങളും ഭേദിച്ചു കൊണ്ടായിരിക്കണം... നോ സ്റ്റോപ്പിങ്ങ്... അത് ഓർമ്മ വേണം...” സ്റ്റെയ്നർ പറഞ്ഞു.
“ഞങ്ങൾ താങ്കളോടൊപ്പം തന്നെയുണ്ടായിരിക്കും കേണൽ...” ക്രാമർ പറഞ്ഞു.

ഔട്ടർ ഗേറ്റിന് അരികിലെത്തിയപ്പോൾ ക്രാമർ വേഗത കുറച്ചു. കവാടത്തിലുണ്ടായിരുന്ന സെർജന്റ് മുന്നോട്ടു വന്നു. “നിൽക്കൂ... എന്താണിതൊക്കെ...?”

സ്റ്റെയ്നർ തന്റെ ഷ്മീസർ എടുത്തുയർത്തി അയാൾക്ക് നേരെ വെടിയുതിർത്തു. ഒപ്പം എഴുന്നേറ്റ് നിന്ന് മറുഭാഗത്തേക്ക് തിരിഞ്ഞ് രണ്ടാമത്തെ കാവൽക്കാരനെയും നിലം പരിശാക്കി. ക്രാമർ വാഹനം അതിവേഗം മുന്നോട്ടെടുത്ത് കൊട്ടാരത്തിനടുത്തേക്ക് കുതിച്ചു.

കൊട്ടാരത്തിലേക്കുള്ള പടവുകൾക്ക് അരികിൽ വാഹനം നിർത്തിയതും വലതുഭാഗത്തെ ഗാർഡ്‌ഹൗസിൽ നിന്നും കൂടുതൽ SS ഭടന്മാർ പുറത്തേക്ക് ഓടി വന്നു. സ്റ്റെയ്നർ തന്റെ ബൂട്ടിൽ നിന്നും സ്റ്റിക്ക് ഗ്രനേഡ് എടുത്ത് അവർക്ക് മദ്ധ്യത്തിലേക്ക് എറിഞ്ഞു. ശേഷം വാഹനത്തിൽ നിന്നും ചാടിയിറങ്ങി കൊട്ടാരത്തിലേക്കുള്ള പടവുകൾ ഓടിക്കയറി. ക്രാമറും ട്രക്കുകളിൽ നിന്നും പുറത്തിറങ്ങിയ പാരാട്രൂപ്പേഴ്സും ചുറ്റിനുമുള്ള SS ഭടന്മാരെ മുഴുവൻ വെടി വച്ചു വീഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന് പിന്നാലെ കുതിച്ചു.

                                                            ***
“തോക്കും ചൂണ്ടി ഇതുപോലെ എന്റെ മുന്നിൽ വരാൻ നിനക്കെങ്ങനെ ധൈര്യം വന്നു...?” രോഷം തിളച്ചു മറിയുന്ന കണ്ണുകളോടെ ഹിറ്റ്‌ലർ ബെർഗറോട് ചോദിച്ചു.

“താങ്കളോട് ഇക്കാര്യം പറയേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്, ഫ്യൂറർ... ഒടുവിൽ സമയം ആഗതമായിരിക്കുന്നു... താങ്കളുടെയും പിന്നെ ഫീൽഡ് മാർഷൽ റോമലിന്റെയും അഡ്മിറൽ കാനറീസിന്റെയും...” ബെർഗർ തലയാട്ടി. “നിങ്ങളെയെല്ലാം സഹിക്കുവാൻ ഇനി ഒരു നിമിഷം പോലും ഞങ്ങൾക്കാവില്ല...”

“വിഡ്ഢി... നിനക്കെന്നെ കൊല്ലാനാവില്ല... തീർത്തും അസാദ്ധ്യം...” ഹിറ്റ്‌ലർ പറഞ്ഞു.

“ശരിക്കും...?” ബെർഗർ ചോദിച്ചു. “എന്തു കൊണ്ട്...?”

“കാരണം, ഞാൻ മരിക്കേണ്ടത് ഇവിടെയല്ല എന്നത് തന്നെ...” തീർത്തും ശാന്തനായി ഹിറ്റ്‌ലർ പറഞ്ഞു. “ദൈവം ഇപ്പോൾ എന്നോടൊപ്പമാണ്...”

അധികമകലെയല്ലാതെ എവിടെയോ വെടി മുഴങ്ങുന്ന ശബ്ദം കേട്ടു. ബെർഗർ പാതി തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കി. ആ നിമിഷം മേജർ റിട്ടർ ചാടിയെഴുന്നേറ്റ് തന്റെ ബ്രീഫ്കെയ്സ് ബെർഗറുടെ നേർക്ക് എറിഞ്ഞിട്ട് വാതിൽക്കലേക്ക് ഓടി. “ഗാർഡ്സ്...!” അയാൾ അലറി വിളിച്ചു.

ബെർഗറുടെയൊപ്പമുണ്ടായിരുന്ന SS ഭടന്മാരിൽ ഒരുവൻ തന്റെ ഷ്മീസർ ഉയർത്തി മേജർ റിട്ടറുടെ ദേഹത്തേക്ക് നിരവധി തവണ വെടിയുതിർത്തു.

“മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് മന്ത്രിച്ചു.

ഡെവ്‌ലിന്റെ കൈകൾ ബെൽറ്റിലെ ഉറയിൽ തിരുകിയിരുന്ന വാൾട്ടർ പിസ്റ്റളിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ ആദ്യത്തെ ബുള്ളറ്റ് മേജർ റിട്ടറെ വെടി വച്ച് വീഴ്ത്തിയ SS ഭടന്റെ നെറ്റിയിലാണ് തുളഞ്ഞു കയറിയത്. അടുത്തത് രണ്ടാമത്തെ ഭടന്റെ ഹൃദയത്തിലും. അപ്രതീക്ഷിതമായ ആ സംഭവവികാസത്തിൽ അമ്പരന്ന് അലറിക്കൊണ്ട് ഡെവ്‌ലിനെ നേരിടാനായി തിരിഞ്ഞ ബെർഗറുടെ ഇരുകണ്ണുകൾക്കും ഇടയിലൂടെ മൂന്നാമത്തെ ബുള്ളറ്റും തുളച്ചു കയറി.

പിസ്റ്റളുമായി മുന്നോട്ട് നീങ്ങിയ ഡെവ്‌ലിൻ, വീണു കിടക്കുന്ന ബെർഗറുടെ അരികിൽ ചെന്ന് അയാളെ നോക്കി. “നിന്നോട് ഞാൻ പണ്ട് പറഞ്ഞിരുന്നതല്ലേ...  എന്താ, ശരിയല്ല എന്നുണ്ടോ...? ഞങ്ങളോട് മത്സരിക്കാൻ നീ വളർന്നിട്ടില്ല മകനേ...”

പൊടുന്നനെ ഹാളിന്റെ വാതിൽ മലർക്കെ തള്ളിത്തുറന്നത് കണ്ട് അവർ തിരിഞ്ഞു നോക്കി. കുർട്ട് സ്റ്റെയ്നറും പിന്നാലെ അദ്ദേഹത്തിന്റെ സംഘവും ഒരു കൊടുങ്കാറ്റ് പോലെ ഉള്ളിലേക്ക് പ്രവേശിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

  1. Wow!!! ഇന്ന് ഞാനാണല്ലോ ആദ്യമെത്തിയത്...

    ReplyDelete
    Replies
    1. തേങ്ങ ഓഫ് ദി വീക്ക് !!

      Delete
    2. ഞാം രണ്ടു പ്രാവശ്യം വായിച്ചിട്ടാ കമന്‍റാന്‍ വന്നേ....രോമാഞ്ചത്തിന്‍റെ ഞ്ച correct ചെയ്യുന്ന സമയത്തിന് തേങ്ങായും പൊട്ടിച്ച് മുബി പാട്ടിനു പോയി !!

      Delete
    3. അതൊന്നുമല്ല... കഴിഞ്ഞ ലക്കത്തിൽ മുബിയോട് പറഞ്ഞിരുന്നു... ഫസ്റ്റ് ടിക്കറ്റ് എടുത്ത് എത്തിക്കോണമെന്ന്... പുള്ളിക്കാരി അത് അക്ഷരംപ്രതി അനുസരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല... :)

      Delete
  2. അടിപൊളി...രോമാ
    ഞ്ചം !!

    ReplyDelete
  3. വാ... വ്..
    അടിപൊളി.. ഹിറ്റ്ലറുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു. അതിനു മുൻപേ സ്റ്റെയിനറും സംഘവും ...!!
    ബാക്കി വേഗം പോരട്ടെ...
    (ഇത്തവണ ആദ്യതേങ്ങ ഞാൻ തന്നെ ഉടച്ചു... !! )

    ReplyDelete
    Replies
    1. ഇതു ചതി. ഒളിഞ്ഞിരുന്നു ചതിച്ചു. ഞാൻ വരുമ്പോൾ ആരുമുണ്ടായിരുന്നില്ല.
      പിന്നെ മൂബിയും ഉണ്ടാപ്രിയുമൊക്കെ എവിടന്നു വന്നു. ഇതു ചതി തന്നെ .. ചതി തന്നെ ...

      Delete
    2. ഉവ്വ!!

      തേങ്ങയ്ക്കൊക്കെ ഇത്തിരി വിലയുള്ളതാ… ഇങ്ങനെ ചുമ്മാ ഉടച്ച് നശിപ്പിക്കല്ലേ മാഷേ..

      Delete
    3. ഞങ്ങ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെട്ടതാ..അക്വോസേട്ടന്‍ വെെകിയതാ,,സത്യം

      Delete
    4. എല്ലാവരും കൂടി മത്സരിച്ച് ഈ ലക്കം ആവേശകരമാക്കിയല്ലോ... പെരുത്ത് സന്തോഷം...

      Delete
  4. ഹോ… എന്നാ പ്രകടനമാ.. സൂപ്പർ മച്ചാൻസ് കിടുക്കി..

    “നിന്നോട് ഞാൻ പണ്ട് പറഞ്ഞിരുന്നതല്ലേ... എന്താ, ശരിയല്ല എന്നുണ്ടോ...? ഞങ്ങളോട് മത്സരിക്കാൻ നീ വളർന്നിട്ടില്ല മകനേ...”

    കയ്യടി… കയ്യടി…

    ReplyDelete
    Replies
    1. അതാണ് ഡെവ്‌ലിൻ... ദി ഷാർപ്പ് ഷൂട്ടർ...

      Delete
  5. കൂടെയുള്ളർ വഞ്ചന കാണിക്കുമ്പോൾ ദൈവം ആരെയെങ്കിലും അയയ്ക്കും സഹായത്തിന്‌. ഒരു കിടിലൻ അധ്യായം

    ReplyDelete
    Replies
    1. ഇങ്ങനെ എത്രയോ വധശ്രമങ്ങളിൽ നിന്നാണ് ഹിറ്റ്‌ലർ രക്ഷപെട്ടിട്ടുള്ളതെന്ന് അറിയുമോ...

      Delete
  6. കിടിലൻ...

    അങ്ങനെ അവസാന ഭാഗത്തേയ്ക്ക് ?

    ReplyDelete
    Replies
    1. അതെ... ഇനി ഏതാനും ലക്കങ്ങൾ കൂടി മാത്രം...

      Delete
  7. ആവേശം അതിന്റെ കൊടുമുടിയിൽ...

    ReplyDelete
    Replies
    1. അതാണ് ജാക്ക് ഹിഗ്ഗിൻസ്...

      Delete
  8. ഇത്തരം സീനുകളാണ് ത്രില്ലിംഗ് അനുഭവങ്ങൾ എന്ന് പറയുക ..!
    അതുകൊണ്ട് ഒരു കൊട്ടപ്പറ തേങ്ങ അടികച്ചാലും ...നോ.. പ്രോബ്ലം ..! !

    ReplyDelete
    Replies
    1. അതെ... രോമാഞ്ചജനകം ... അതാണ് ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളിലെ പല സീനുകളിലും നമുക്ക് കാണാനാവുക...

      Delete
  9. ഹിറ്റ്‌ലര്‍ക്ക് ഇന്നത്തെക്കാലത്തായിരുന്നെങ്കില്‍ ആ ദയനീയ അന്ത്യം ഉണ്ടാകുമായിരുന്നില്ല...എന്തായാലും സ്റെറയ്നറും സംഘവും എത്തിയല്ലോ......

    ReplyDelete
    Replies
    1. അതെന്താ സുധീ അങ്ങനെ പറഞ്ഞത്...?

      Delete
  10. Kidukky......Thakarthu......

    ReplyDelete
    Replies
    1. കഴിഞ്ഞ കുറേ ലക്കങ്ങളായി കാണാറില്ലല്ലോ കുറിഞ്ഞീ...

      Delete
    2. Njan oppam thanne undayirunnu vinuvetta. Phoneil ninnanu vayikkunnathu
      aadyamokke Phoneil ninnum comentamayirunnu. Ippozhentho athu pattunnilla.
      Ithu veroru computer_il nina comentunnathu
      Ithil Malayalam Typing lafyamalla.

      Delete
    3. സന്തോഷം...

      മൊബൈൽ ബ്രൗസറിൽ ആദ്യമേ തന്നെ ലോഗിൻ ചെയ്തതിന് ശേഷം ബ്ലോഗിലേക്ക് വരികയാണെങ്കിൽ കമന്റ് ചെയ്യാനാകും... ബ്രൗസറിൽ നിന്നും ലോഗൗട്ട് ആയതായിരിക്കും പ്രശ്നം...

      Delete
  11. അടിപൊളി.. നല്ല ഉഗ്രന്‍ ട്വിസ്റ്റ്‌ അല്ലെ..
    തോക്കിന്‍ മുനയിലും അക്ഷോഭ്യനായി നില്‍ക്കുന്ന ഹിറ്റ്ലര്‍. ലക്ഷകണക്കിന് ആള്‍ക്കാരെ കൊന്നു തള്ളിയ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണല്ലോ ഇതെല്ലാം എന്നോര്‍ക്കുമ്പോ.. ഹിമ്ലറെയും, ഹിറ്റ്ലറെയും ഒന്നിച്ചു തീര്‍ക്കാനുള്ള അവസരമാണ് യോദ്ധാക്കളെ നിങ്ങളുടെ മുന്‍പില്‍., അങ്ങിനെ സംഭവിക്കില്ല എന്നറിയാം എന്നാലും..

    ReplyDelete
    Replies
    1. ശ്രീജിത്തിനെ കണ്ടില്ലല്ലോ എന്നോർത്ത് ഇരിക്കുകയായിരുന്നു ഞാൻ... വന്നല്ലോ... സന്തോഷായി...

      അതെ... തോക്കിൻ മുനയിലും മനഃസാന്നിദ്ധ്യം നഷ്ടമാവാത്ത വ്യക്തിത്വമായിരുന്നു ഹിറ്റ്‌ലർ... ഹിറ്റ്‌ലറേക്കാളുപരി കാര്യങ്ങൾ വഷളാക്കിയിരുന്നത് ഹിംലർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്... പ്രത്യേകിച്ചും SS ഭീകരതയുടെ കാര്യത്തിൽ...

      ഇനിയത്തെ സംഭവ വികാസങ്ങൾ എന്താണെന്നറിയാൻ അടുത്ത ലക്കത്തിനായി കാത്തിരിക്കുക...

      Delete
  12. വീരസാഹസം!
    ആശംസകള്‍

    ReplyDelete
  13. സന്തോഷം തങ്കപ്പൻ ചേട്ടാ...

    ReplyDelete