Sunday 10 June 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 49


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഷെർബർഗിൽ നിന്നുമുള്ള RAF വെതർ റിപ്പോർട്ടുകൾ ശ്രദ്ധിച്ചു കൊണ്ട് ചെർണെയിലെ റേഡിയോ റൂമിൽ ഉദ്വേഗത്തോടെ ഇരിക്കുന്ന ഷെല്ലെൻബെർഗ് നിരാശനായി. സൗത്ത് ഇംഗ്ലണ്ടിലെ കാലാവസ്ഥ എത്രമാത്രം മോശമാണെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരു വിമാനത്തിന് ലാന്റ് ചെയ്യാൻ സാധിക്കാത്ത  വിധം കനത്ത മൂടൽമഞ്ഞാണ് ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത്.

ഹെഡ്ഫോണുമായി അതീവ ശ്രദ്ധയോടെ ഇരിക്കുന്ന ലീബർ പെട്ടെന്ന് ഒരു ഷോക്കേറ്റത് പോലെ ഞെട്ടിയുണർന്നു. “ഫാൾക്കൺ ലൈനിൽ എത്തിയിരിക്കുന്നു, ജനറൽ...” ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് അയാൾ ലെറ്റർപാഡ് എടുത്ത് അവിടെ നിന്നും വന്നു കൊണ്ടിരിക്കുന്ന സന്ദേശം എഴുതുവാൻ തുടങ്ങി. പിന്നെ ആ കടലാസ് ചീന്തിയെടുത്ത് ഷെല്ലെൻബെർഗിന് കൈമാറി. “ലാന്റ് ചെയ്തു, ജനറൽ... ഒടുവിൽ അദ്ദേഹം ലാന്റ് ചെയ്യുക തന്നെ ചെയ്തു...”

യെസ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “വോഗൻ ലാന്റ് ചെയ്തു... പക്ഷേ, യാത്രക്കാർ ഇതുവരെയും അവിടെ എത്തിയിട്ടില്ല...”

മഞ്ഞ് കാരണം വഴിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്, ജനറൽ...”

അതെ... അങ്ങനെതന്നെ ആയിരിക്കട്ടെ എന്ന് ആശ്വസിക്കാം... എന്തായാലും നമ്മൾ ഇവിടെ ലൈനിൽ ഉണ്ടായിരിക്കുമെന്ന് അറിയിച്ചേക്കൂ...”

ആ സന്ദേശം അയച്ചിട്ട് ലീബർ ഹെഡ്ഫോൺ ഊരി മേശപ്പുറത്ത് വച്ചു. “ജനറൽ... സമയമുണ്ടല്ലോ നമുക്ക്... ഒരു മണിക്കൂർ എങ്കിലും പോയി ഉറങ്ങിക്കൂടേ താങ്കൾക്ക്...? ഞാൻ ഇവിടെത്തന്നെ ഉണ്ടാകും...”

ഞാനെന്തായാലും ഉറങ്ങാനല്ല പോകുന്നത്... ഒന്ന് കുളിച്ച് ഫ്രെഷാകട്ടെ...” ഷെല്ലെൻബെർഗ് പറഞ്ഞു. “എന്നിട്ട് നമുക്കോരോ കോഫി കുടിക്കാം...” അദ്ദേഹം വാതിൽക്കലേക്ക് നടന്നു.

തിരക്കൊന്നുമില്ല ജനറൽ... അവിടെ നിന്ന് പുറപ്പെട്ടാലും മൂടൽമഞ്ഞ് മാറുന്നത് വരെ അദ്ദേഹത്തിന് ഇവിടെ ലാന്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല...”

ശരിയാണ്... എന്തായാലും അതേക്കുറിച്ചൊന്നും ഇപ്പോഴേ ആലോചിക്കണ്ട കാര്യമില്ല...” ഷെല്ലെൻബെർഗ് പുറത്തേക്ക് നടന്നു.

                                                       ***
ഓരോ മുറികളിലും കയറിയിറങ്ങി ലൈറ്റുകൾ ഓഫ് ചെയ്യുവാൻ വോഗൻ ലവീനിയയെ സഹായിച്ചു. ഷാ ആകട്ടെ നെരിപ്പോടിനരികിലെ ചാരുകസേരയിൽ പാതി ബോധത്തോടെ തളർന്ന് കിടന്നു.

ഇദ്ദേഹം എപ്പോഴും ഇങ്ങനെയാണോ...?” വോഗൻ ചോദിച്ചു.

ഫ്രഞ്ച് ജാലകത്തിന്റെ പാളികൾ ചാരാതെ കർട്ടൻ മാത്രം വലിച്ചിട്ടിട്ട് അവൾ തിരിഞ്ഞു. “എന്റെ സഹോദരൻ ജീവിതത്തിൽ സന്തോഷവാനേ അല്ല... സോറി... താങ്കളുടെ റാങ്ക് എന്താണെന്ന് ഞാൻ ചോദിച്ചില്ല...”

ക്യാപ്റ്റൻ...” വോഗൻ പറഞ്ഞു.

വെൽ, ക്യാപ്റ്റൻ... ആ കുറവ് ഒരളവ് വരെ നികത്തുന്നത് മദ്യമാണെന്ന് പറയാം... കിച്ചണിലേക്ക് വരുന്നോ...? കോഫിയോ ചായയോ ഏതാണ് വേണ്ടതെന്ന് വച്ചാൽ ഞാനുണ്ടാക്കാം...”

കോഫിയാണ് കുറച്ചു കൂടി ഇഷ്ടം...”

ലവീനിയ കോഫി തയ്യാറാക്കിക്കൊണ്ടിരിക്കവെ ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് വോഗൻ മേശയുടെ ഒരറ്റത്ത് കയറിയിരുന്നു. SS യൂണിഫോമിൽ അതീവ സുന്ദരനായി കാണപ്പെട്ട അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവൾ അറിയുന്നുണ്ടായിരുന്നു. ഫ്ലൈയിങ്ങ് ജാക്കറ്റ് അഴിച്ചു മാറ്റിയ അദ്ദേഹത്തിന്റെ കൈയിലെ കഫ്-ടൈറ്റിൽ അപ്പോഴാണ് അവളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഗുഡ് ഹെവൻസ്... ജോർജ്ജ് വാഷിങ്ങ്ടൺ ലെജിയൻ...? അങ്ങനെയൊന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു... അപ്പോൾ എന്റെ സഹോദരൻ പറഞ്ഞത് ശരിയായിരുന്നുവല്ലേ... താങ്കൾ ഒരു അമേരിക്കക്കാരനാണല്ലേ...?”

അതൊരു കുറ്റമായി നിങ്ങൾ കരുതില്ലല്ലോ...?” വോഗൻ ചിരിച്ചു.

ഒരിക്കലും കരുതില്ല, എന്റെ അമേരിക്കൻ ചങ്ങാതീ...” ശബ്ദം കേട്ട് തിരിഞ്ഞ വോഗൻ കണ്ടത് ഇരുകൈകളും വിടർത്തി കിച്ചണിലേക്ക് കടന്നു വരുന്ന ഡെവ്ലിനെയാണ്. “ഈ നശിച്ച കാലാവസ്ഥയിൽ എങ്ങനെ ലാന്റ് ചെയ്യാൻ സാധിച്ചു നിങ്ങൾക്ക്...? ലണ്ടനിൽ നിന്ന് റോഡ് മാർഗ്ഗം ഇവിടെയെത്താൻ തന്നെ ഞങ്ങൾ എത്ര കഷ്ടപ്പെട്ടുവെന്നറിയുമോ...?”

അതിനാണ് ജീനിയസ് എന്ന് പറയുന്നത്...” അങ്ങേയറ്റം വിനയം അഭിനയിച്ചുകൊണ്ട് വോഗൻ പറഞ്ഞു.

കണ്ണുകൾ മൂടിക്കെട്ടി ഇരുകൈകളും ബന്ധിക്കപ്പെട്ട നിലയിൽ മൺറോയും ഉണ്ടായിരുന്നു ഡെവ്ലിന്റെ പിന്നിൽ. തൊട്ട് പിറകിൽ സ്റ്റെയ്നറും.

ഇത് കേണൽ കുർട്ട് സ്റ്റെയ്നർ...  ഇദ്ദേഹത്തിന് വേണ്ടിയായിരുന്നു നമ്മുടെ ദൗത്യം മുഴുവനും... പിന്നെ ഈ കണ്ണ് മൂടിക്കെട്ടി നിൽക്കുന്നത് വഴിയിൽ നിന്ന് കിട്ടിയ ഒരു എക്സസ് ബാഗേജാണ്...” ഡെവ്ലിൻ ചിരിച്ചു.

കാണാനായതിൽ വളരെ സന്തോഷം, കേണൽ...” വോഗൻ സ്റ്റെയ്നറിന് ഹസ്തദാനം നൽകി.

നമുക്ക് ലിവിങ്ങ് റൂമിലേക്ക് പോയാലോ...? ഓരോ കപ്പ് കോഫി കുടിക്കാം... ഇപ്പോൾ തിളപ്പിച്ചതേയുള്ളൂ...” ലവീനിയ ആരാഞ്ഞു.

എത്ര മനോഹരമായ ആശയം...” മൺറോ പറഞ്ഞു.

ആഗ്രഹിക്കുന്നതൊന്ന്... ലഭിക്കുന്നത് മറ്റൊന്ന്... അല്ലേ ബ്രിഗേഡിയർ...?” ഡെവ്ലിൻ ചോദിച്ചു. “സാരമില്ല... ഉണ്ടാക്കിക്കഴിഞ്ഞെങ്കിൽ വിരോധമില്ല... അഞ്ച് മിനിറ്റ് നേരത്തെ കാര്യമേയുള്ളൂ... നമ്മൾ പുറപ്പെടുകയായി...”

എന്ന് പറയാൻ കഴിയില്ല... ചെർണെയിലെ സ്ഥിതി കൂടി എന്താണെന്ന് അറിഞ്ഞിട്ടേ പറ്റൂ...” വോഗൻ പറഞ്ഞു. “ഇപ്പോൾ ഇവിടെ കാണുന്ന അതേ അവസ്ഥയായിരുന്നു ഞാൻ അവിടെ നിന്നും പുറപ്പെടുമ്പോൾ... കനത്ത മൂടൽമഞ്ഞ്...”

പ്രശ്നമാണല്ലോ...” നെരിപ്പോടിനരികിലെ കസേരയിലേക്ക് മൺറോയെ പിടിച്ചിരുത്തിക്കൊണ്ട് ഡെവ്ലിൻ പറഞ്ഞു. പിന്നെ അർദ്ധബോധാവസ്ഥയിൽ അവിടെയിരിക്കുന്ന മാക്സ്വെൽ ഷായെ നോക്കി. “ദൈവമേ... തീപ്പെട്ടിക്കൊള്ളി ഉരച്ചാൽ കത്തുന്ന അവസ്ഥയിലാണല്ലോ ഇദ്ദേഹം...!”

ശരിക്കും ഓവറായിട്ടുണ്ട് ...” വോഗൻ പറഞ്ഞു.

മയക്കത്തിൽ നിന്നും ഉണർന്ന ഷാ കണ്ണ് തിരുമ്മി ചുറ്റിനും നോക്കി. “എന്താണിവിടെ...? ഏഹ്...?” അല്പനേരം ഡെവ്ലിന് നേരെ മിഴിച്ച് നോക്കിയിട്ട് അയാൾ ചോദിച്ചു. “കോൺലൻ... നിങ്ങളാണോ അത്...?”

അതെ... ഞാൻ തന്നെ...” ഡെവ്ലിൻ പറഞ്ഞു.

ഷാ ഒന്ന് നിവർന്നിരുന്നിട്ട് മൺറോയുടെ നേരെ നോക്കി. “ഈ ഇരിക്കുന്നത് ആരാണ്...? എന്തിനാണ് ഇയാളുടെ കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്നത്...?” ആർക്കും തടയാൻ കഴിയുന്നതിന് മുൻപേ എഴുന്നേറ്റ് ചെന്ന് അയാൾ മൺറോയുടെ മുഖത്തെ സ്കാർഫ് വലിച്ച് ദൂരേക്കെറിഞ്ഞു. തലയൊന്ന് കുടഞ്ഞ മൺറോ പെട്ടെന്ന് കണ്ട വെളിച്ചത്തിൽ കണ്ണ് തിരുമ്മി.

എനിക്ക് നിങ്ങളെ നല്ല പരിചയമുണ്ടല്ലോ... എവിടെ വച്ചാണ്...?” ഓർമ്മിച്ചെടുക്കുവാൻ ബദ്ധപ്പെട്ടുകൊണ്ട് ഷാ ചോദിച്ചു.

തീർച്ചയായും സർ മാക്സ്വെൽ... നിങ്ങൾക്ക് നല്ല പരിചയമുണ്ട്....” മൺറോ പറഞ്ഞു. “വർഷങ്ങളോളം നമ്മൾ ആർമി & നേവി ക്ലബ്ബിലെ അംഗങ്ങളായിരുന്നു...”

അങ്ങനെ വരട്ടെ... അതാണ് നല്ല പരിചയം...” ഷാ തല കുലുക്കി.

അപ്പോൾ പ്രശ്നമായല്ലോ ബ്രിഗേഡിയർ...” ഡെവ്ലിൻ പറഞ്ഞു. “പോകുന്ന വഴിക്ക് ഏതെങ്കിലും ചതുപ്പിൽ താങ്കളെ തള്ളിയിടാമെന്നാണ് ഞാൻ കരുതിയിരുന്നത്... പക്ഷേ, ഇവരൊക്കെ ആരാണെന്ന് താങ്കൾ മനസ്സിലാക്കിയ സ്ഥിതിക്ക് അതിൽ ഇനി അർത്ഥമില്ല...”

“അപ്പോൾ പിന്നെ നിങ്ങളുടെ മുന്നിൽ രണ്ടേ രണ്ട് വഴികളേയുള്ളൂ... ഒന്നുകിൽ എന്നെ വെടിവച്ച് കൊല്ലുക... അല്ലെങ്കിൽ നിങ്ങളോടൊപ്പം എന്നെയും കൊണ്ടുപോകുക...” മൺറോ പറഞ്ഞു.

വിമാനത്തിൽ ഒരാൾക്ക് കൂടി ഇടമുണ്ടോ ക്യാപ്റ്റൻ...?” സ്റ്റെയ്നറാണ് അത് ചോദിച്ചത്.

, തീർച്ചയായും... അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ...” വോഗൻ പറഞ്ഞു.

സ്റ്റെയ്നർ ഡെവ്ലിന് നേർക്ക് തിരിഞ്ഞു. “ഇറ്റ്സ് അപ് റ്റു യൂ, മിസ്റ്റർ ഡെവ്ലിൻ...”

നെവർ മൈൻഡ് മൈ ഫ്രണ്ട്...” മൺറോ പറഞ്ഞു. “എന്നെയും കൊണ്ട് ചെന്നാൽ നിങ്ങളുടെ നാസി മേലാളന്മാർ നല്ല വില തരും...”

അതിന് അവിടുത്തെ കാലാവസ്ഥയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടൊന്നും ഇതുവരെ ലഭിച്ചില്ല... ജീവനോടെ അവിടെ ലാന്റ് ചെയ്യാൻ സാധിച്ചാൽ ഭാഗ്യമെന്നേ പറയേണ്ടൂ...” വോഗൻ പറഞ്ഞു.

അപ്പോൾ പിന്നെ എന്ത് ചെയ്യും...?” സ്റ്റെയ്നർ ചോദിച്ചു.

വരൂ... നമുക്ക് നോക്കാം...” വോഗൻ പുറത്തേക്കിറങ്ങി.

                                                               ***

ധാന്യപ്പുരക്കുള്ളിൽ റേഡിയോയുടെ ചുറ്റും ആകാംക്ഷയോടെ അവർ കൂടി നിന്നു. മുമ്പെങ്ങും ഇല്ലാത്ത വിധം മൂടൽമഞ്ഞ് കനം വച്ചിരിക്കുന്നു. ചെർണെയിൽ നിന്നുമുള്ള സന്ദേശം പേപ്പറിൽ കുത്തികുറിച്ചിട്ട് ലവീനിയ വോഗന് കൈമാറി. സന്ദേശം വായിച്ചതിന് ശേഷം അദ്ദേഹമത് ഡെവ്ലിന് കൊടുത്തു. “ടേക്ക് ഓഫ് ഇനിയും ഒരു മണിക്കൂർ കൂടി ഡിലേ ചെയ്യുവാനാണ് അവർ ആവശ്യപ്പെടുന്നത്... ഒരു പക്ഷേ, അപ്പോഴേക്കും ചെർണെയിലെ കാലാവസ്ഥയിൽ എന്തെങ്കിലും പുരോഗതി ഉണ്ടായേക്കാം എന്ന് പ്രത്യാശിക്കുന്നു...”

ഡെവ്ലിൻ സ്റ്റെയനറുടെ നേരെ ഒന്ന് നോക്കി. “നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്നതാണ് വാസ്തവം...”

നിങ്ങളുടെ അവസ്ഥയോർത്ത് ദുഃഖിക്കുന്നു എന്ന് പറയാൻ എനിക്കാവുന്നില്ല...” നേർത്ത പരിഹാസത്തോടെ ലവീനിയയെ നോക്കി മൺറോ പുഞ്ചിരിച്ചു. “തിരിച്ച് വീട്ടിലേക്ക് പോകുകയല്ലേ... ഇത്തവണ എനിക്കൊരു ചായ ഇട്ടു തരാൻ പറ്റുമോ മൈ ഡിയർ...?”

                                                                 ***

നെരിപ്പോടിനരികിലെ കസേരയിൽ ഗാഢനിദ്രയിലാണ് മാക്സ്വെൽ ഷാ. അയാളുടെ എതിരെയുള്ള കസേരയിൽ ഇരിക്കുന്ന മൺറോയുടെ കൈകളുടെ ബന്ധനം ഇനിയും അഴിച്ചിട്ടില്ല. വോഗൻ ആകട്ടെ, കിച്ചണിൽ ചായ തയ്യാറാക്കുവാൻ പോയ ലവീനിയയെ സഹായിച്ചു കൊണ്ട് നിൽക്കുന്നു.

ഡെവ്ലിൻ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “ഞാൻ ചിന്തിക്കുകയായിരുന്നു കേണൽ... നിങ്ങളുടെ കൈവശം ആയുധം ഒന്നും ഇല്ലല്ലോ എന്ന്...” തന്റെ ബാഗ് എടുത്ത് മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം തുറന്നു. മടക്കി വച്ച ഏതാനും ഷർട്ടുകളുടെ മുകളിലായി സൈലൻസർ ഘടിപ്പിച്ച വാൾട്ടർ വിശ്രമിക്കുന്നുണ്ടായിരുന്നു.

നല്ല ചിന്ത...” സ്റ്റെയ്നർ പറഞ്ഞു.

പുറത്ത് കാറ്റ് ഒന്ന് വീശിയടിച്ചു. ഫ്രഞ്ച് ജാലകത്തിന്റെ പാളികൾ ഞരങ്ങി. പിന്നെയവിടെ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. ജാലകത്തിന്റെ കർട്ടനുകൾ വകഞ്ഞു മാറ്റി, കൈകളിൽ നീട്ടിപ്പിടിച്ച തോക്കുകളുമായി ജാക്ക് കാർവറും എറിക്ക് കാർവറും മുറിയിലേക്ക് പ്രവേശിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

25 comments:

  1. എനിക്ക് വായനാശീലം കുറവാണ്, പ്രത്യേകിച്ച് നോവലുകൾ. താങ്കളുടെ ഉദ്യമം വിജയിക്കട്ടെ.
    ഭാവുകങ്ങൾ.

    ReplyDelete
  2. മുകളിലുള്ള കമന്റ് എന്റേതാണ്.

    പ്രകാശേട്ടൻ

    ReplyDelete
    Replies
    1. വളരെ സന്തോഷം പ്രകാശേട്ടാ...

      Delete
  3. പണ്ടാരം.. കാർവർ ബ്രോസ് എത്തിയോ..?
    ഡെവ്‌ലിനു തോക്കെടുക്കാൻ സമയം കിട്ടുമോ..?
    മൺറോയുടെ കയ്യിൽ തോക്കു വല്ലോം ഉണ്ടോ ആവോ...

    ReplyDelete
    Replies
    1. എത്തി ഉണ്ടാപ്രീ, എത്തി... ഡെവ്‌ലിൻ എന്ത് ചെയ്യുമെന്ന് നമുക്ക് നോക്കാം... കൈ കൂട്ടിക്കെട്ടിയ നിലയിൽ ഇരിക്കുന്ന മൺറോയ്ക്ക് തോക്ക് കിട്ടിയിട്ട് എന്ത് കാര്യം...?

      Delete
  4. മണ്റോ കുരിശാകുമോ എന്ന് ആലോചിയ്ക്കുകയായിരുന്നു...

    അപ്പഴാ കാർവർമാർ അപ്രതീക്ഷിതമായി ഇടയ്ക്ക് വന്നു കയറിയത്... ഇനിയിപ്പോ ആ ഒരു മണിക്കൂർ കഴിഞ്ഞു കിട്ടാൻ വേറെ വഴി നോക്കണ്ട.

    പക്ഷെ, മാക്‌സ്‌വെൽ ന്റെ ഹെല്പ് ഒന്നും കിട്ടില്ലല്ലോ. ഡെവലിൻ ഒറ്റയ്ക്ക് മാനേജ് ചെയ്യേണ്ടി വരുമോ

    ReplyDelete
    Replies
    1. മാക്സ്‌വെൽ ഷാ... ഹെൽപ്പ്... കിട്ടിയത് തന്നെ... തീപ്പെട്ടിക്കൊള്ളിയെങ്ങാനും അബദ്ധത്തിൽ ഉരച്ചാൽ കത്തിപ്പിടിക്കുന്ന അവസ്ഥയിലിരിക്കുന്ന അയാളുടെ ഹെൽപ്പ് കിട്ടിയത് തന്നെ... :) ഡെവ്‌ലിൻ ഒറ്റയ്ക്കല്ലല്ലോ ശ്രീ... വോഗനും സ്റ്റെയ്നറും ഒക്കെ കൂടെയുണ്ടല്ലോ... നോക്കാം നമുക്ക്...

      Delete
  5. കാർവർ ബ്രോസിന്റ്റെ കാര്യത്തിൽ തീരുമാനമായി.. കുർട്ട് അദ്ദ്യം ഞൊടിയിടയ്ക്കുളളിൽ വാൾട്ടർ കൈക്കലാക്കുന്നു.. പിന്നെ മൊത്തം വെടിയും പുകയും.. മ്മടെ മൺറോച്ചായനും ആ കൂടെ പരലോകം പൂകും..

    ആരും പേടിക്കണ്ട,, ഓടിക്കോ...

    ReplyDelete
    Replies
    1. ജിമ്മൻ കുറച്ചുകൂടി കടന്ന് ചിന്തിച്ചു അല്ലേ...? പുരോഗതിയുണ്ട്... :)

      Delete
  6. വെടിയൊച്ച കേള്‍ക്കാറാവുന്നു. ഞാന്‍ ചെവി പൊത്തട്ടെ

    ReplyDelete
    Replies
    1. അതാണ് നല്ലത് കേരളേട്ടാ...

      Delete
  7. സൈലൻസർ ഘടിപ്പിച്ച വാൾട്ടർ എടുത്തപ്പോള്‍ത്തന്നെ അപകടം മണത്തു...ഇനിആരൊക്കെയാണാവോ പിടഞ്ഞുവീഴുന്നത്?!
    ആശംസകള്‍

    ReplyDelete
    Replies
    1. ഉത്തരം അടുത്ത ലക്കത്തിൽ ത‌ങ്കപ്പൻ ചേട്ടാ...

      Delete
  8. എല്ലാവരും എത്തിയല്ലോ... ഇനി??

    ReplyDelete
    Replies
    1. ഇനിയല്ലേ പൊരിഞ്ഞ അടി നടക്കാൻ പോകുന്നത്.... അടുത്ത ലക്കത്തിൽ ആദ്യം തന്നെ എത്തിക്കോളൂട്ടോ...

      Delete
  9. ഭീകരന്മാരരായ കാര്‍വര്‍സ് എത്തി. ഇനി സ്റ്റണ്ട് സീനുകള്‍ ആയിരിക്കും

    ReplyDelete
    Replies
    1. അതെ.... ഇനിയാണ് സീനുകൾ വരാൻ പോകുന്നത്...

      Delete
  10. കാർവർ സഹോദരന്മാർക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ...
    ഇനി മുറിയിൽ ശാന്തത കൈവരുമ്പോഴേക്കും ആരുടെയൊക്കെ തല താഴെക്കിടപ്പുണ്ടാവും. ചുരുങ്ങിയത് മൂന്നു പേരെങ്കിലും വീഴണം എന്നാലെ ഡെവ് ലിനും കൂട്ടർക്കും സുഖമായി സ്ഥലം വിടാനാകൂ....

    ReplyDelete
    Replies
    1. അതൊക്കെ സസ്പെൻസ്... കാത്തിരിക്കൂ അശോകേട്ടാ...

      Delete
  11. രണ്ടു യോദ്ധാക്കള്‍, ഡെവ്‌ലിനും സ്റ്റെയ്നറും അവര്‍ക്ക് ഈ കാര്‍വര്‍മാരേ ശേരിയക്കുന്നത് പൂ പറിക്കും പോലെ നിസാരമായ സംഗതിയാണ്.

    ReplyDelete
  12. ഉത്തമനായ രണ്ട് വീര നായകന്മാരും
    അവർക്ക് പറ്റിയ ഒരു കലക്കൻ വില്ലനും നേർക്ക് നേർ ..
    എന്തായിരിക്കും ഇനി സംഭവിക്കുക ... അല്ലെ

    ReplyDelete
    Replies
    1. എന്തും സംഭവിക്കാം മുരളിഭായ്...

      Delete
  13. നേര്‍ക്ക്‌ നേര്‍...............

    ReplyDelete
    Replies
    1. ആഹാ.... വന്നല്ലോ വനമാല... !

      Delete