Friday 24 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 3



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


നെരിപ്പോടിനരികിൽ ഇരുന്ന് ഞാൻ ആ ഫയൽ രണ്ട് വട്ടം വായിച്ചു. പിന്നെ അടുക്കളയിൽ ചെന്ന് അല്പം ചായയും ചിക്കൻ സാൻഡ്‌വിച്ചും ഉണ്ടാക്കിക്കൊണ്ടുവന്നു. മേശയ്ക്ക് മുന്നിലിരുന്ന് അത് കഴിക്കുമ്പോൾ ആ ഫയലിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങളെക്കുറിച്ചു തന്നെയായിരുന്നു എന്റെ ചിന്ത മുഴുവനും.

അപ്രതീക്ഷിതമായ ചില സംഭവങ്ങൾ എന്തെല്ലാം മാറ്റങ്ങൾക്കാണ് ഹേതുവാകുന്നത്...! മുമ്പൊരിക്കൽ ഇതുപോലൊന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്.  സ്റ്റെയ്നറെയും സംഘത്തെയും പരാമർശിച്ചുകൊണ്ടുള്ള ആ ശിലാഫലകം... സ്റ്റഡ്‌ലി കോൺസ്റ്റബിളിലെ ദേവാലയത്തിന്റെ സെമിത്തേരിയിൽ മറഞ്ഞു കിടന്നിരുന്ന അത് കണ്ടെത്തിയത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. ഒരു ചരിത്ര മാസികയ്ക്ക് വേണ്ടി ലേഖനം തയ്യാറാക്കുവാനുള്ള ഗവേഷണത്തിലായിരുന്നു അന്ന് ഞാൻ. അതിന് പകരം ഞാൻ കണ്ടെത്തിയത് വർഷങ്ങളായി മറഞ്ഞു കിടന്ന ഒരു രഹസ്യത്തിന്റെ മൂടി ആയിരുന്നു... എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു അത്. അതിനെ ആധാരമാക്കി ഞാൻ രചിച്ച പുസ്തകം ന്യൂയോർക്ക് മുതൽ മോസ്കോ വരെ എന്നു വേണ്ട ലോകമെമ്പാടും തന്നെ പ്രശസ്തമായി. ആ പുസ്തകമാണ് എന്നെ ഒരു ധനികനാക്കി മാറ്റിയത്. ഇതാ ഇപ്പോൾ റൂത്ത് കോഹൻ എന്ന ഈ യുവതി... അവൾ കൊണ്ടുവന്ന ഈ ഫയൽ... അന്ന് ഞാൻ അനുഭവിച്ച അതേ മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ ഞാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതേ ആകാംക്ഷയും ആവേശവും...

ആകാംക്ഷയുടെ ഉത്തുംഗ ശൃംഗത്തിൽ നിന്നും ഒന്ന് താഴെയിറങ്ങേണ്ടിയിരിക്കുന്നു... ഇതേക്കുറിച്ച് വ്യക്തമായ ഒരു കാഴ്ച്ചപ്പാടിലേക്കെത്തേണ്ടിയിരിക്കുന്നു. ഒന്ന് ഷേവ് ചെയ്യണം... പിന്നെ ചെറുചൂടുവെള്ളത്തിൽ ഒരു കുളി... സമയമെടുത്ത് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സ് ആ ഫയലിനുള്ളിൽ തന്നെയായിരുന്നു. വസ്ത്രം ധരിച്ച് ബാത്ത്‌റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ സമയം എട്ടരയേ ആകുന്നുണ്ടായിരുന്നുള്ളൂ. ഒന്ന് ഉറങ്ങണമെന്ന് വിചാരിച്ചാൽ പോലും ഉറക്കം വരാൻ സമയമായിട്ടില്ല...

അടുക്കളയിൽ ചെന്ന് അല്പം കൂടി ചായ ഉണ്ടാക്കിയിട്ട് നെരിപ്പോടിനരികിലെ കസേരയിൽ വന്നിരുന്ന് ഞാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. പിന്നെ ആ ഫയൽ എടുത്ത് പേജുകളിലൂടെ വീണ്ടും യാത്ര തുടങ്ങി.

മനോരാജ്യത്തിൽ നിന്നും എന്നെ ഉണർത്തിയത് കോളിങ്ങ് ബെല്ലിന്റെ ശബ്ദമായിരുന്നു. ഞാൻ ക്ലോക്കിലേക്ക് കണ്ണോടിച്ചു. ഒമ്പത് മണിയാകുന്നു... കോളിങ്ങ് ബെൽ ഒരിക്കൽക്കൂടി ചിലച്ചതും ആ ഫയൽ അതിന്റെ കവറിനുള്ളിൽ തിരുകി കോഫി ടേബിളിലേക്ക് ഇട്ടിട്ട് ഞാൻ ഹാളിലേക്ക് നടന്നു. ഇത് റൂത്ത് കോഹൻ തന്നെ ആകാനേ തരമുള്ളൂ എന്ന ധാരണയിലാണ് വാതിൽ തുറന്നത്. എന്നാൽ എന്റെ ധാരണയെ തകിടം മറിച്ചുകൊണ്ട് അവിടെ നിന്നിരുന്നത് യുവാവായ ഒരു പോലീസ് ഓഫീസർ ആയിരുന്നു.

“മിസ്റ്റർ ഹിഗ്ഗിൻസ്...?” തന്റെ കൈയിലെ കടലാസ് തുണ്ടിൽ നോക്കിയിട്ട് അയാൾ തലയുയർത്തി. “മിസ്റ്റർ ജാക്ക് ഹിഗ്ഗിൻസ്...?”

അശുഭവാർത്തകൾ നമ്മെ തേടിയെത്തുമ്പോൾ പറയാതെ തന്നെ അത് തിരിച്ചറിയാനുള്ള ഒരു കഴിവ് മനുഷ്യസഹജമാണ്. അത്തരമൊരു നിമിഷമാണ് അതെന്ന് എനിക്കപ്പോൾ തോന്നി.

“അതെ...”

അയാൾ ഹാളിനുള്ളിലേക്ക് കാലെടുത്തു വച്ചു. “ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം സർ... മിസ്സ് റൂത്ത് കോഹനെക്കുറിച്ചുള്ള ഒരു അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ വന്നിരിക്കുന്നത്... അവരുടെ സുഹൃത്താണോ താങ്കൾ...?”

“എന്ന് ചോദിച്ചാൽ, അല്ല...  എന്താ, എന്തെങ്കിലും പ്രശ്നം...?”  ഞാൻ ചോദിച്ചു.

“ആ യുവതി ഇപ്പോൾ ജീവനോടെയില്ല സർ... ഒരു ഹിറ്റ് ആന്റ് റൺ ആക്സിഡന്റ്... ഒരു മണിക്കൂർ മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തിന് പിറകിൽ വച്ച്...”

“മൈ ഗോഡ്...!”

“സർ, കാര്യമെന്താണെന്ന് വച്ചാൽ, അവരുടെ ഹാന്റ് ബാഗിൽ കണ്ട ഒരു കാർഡിൽ താങ്കളുടെ പേരും അഡ്രസും എഴുതിയിരുന്നു...”

ആ വാർത്ത ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല എനിക്ക്. അയാൾ നിൽക്കുന്ന ഇതേ ഇടത്തുതന്നെയായിരുന്നു കുറച്ച് മുമ്പ് അവൾ നിന്നിരുന്നത്... ഏറിയാൽ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് മാത്രം പ്രായം മതിക്കുന്ന ആ യുവാവിന് എന്റെ മാനസികാ‍വസ്ഥ മനസ്സിലാക്കാനും മാത്രമുള്ള പക്വത ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. പെട്ടെന്ന് തന്നെ അയാൾ എന്റെ കൈ പിടിച്ചു.

“ആർ യൂ ഓൾ റൈറ്റ് സർ...?”

“പെട്ടെന്നുള്ള ഷോക്ക്... ഐ ആം ഓകെ...”  ഞാൻ ഒരു ദീർഘശ്വാസമെടുത്തു. “ആട്ടെ, എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?”

“ലണ്ടൻ യൂണിവേഴ്സിറ്റിയിലായിരുന്നു അവർ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്... അവർ താമസിച്ചിരുന്ന സ്റ്റുഡന്റ്സ് ഹോസ്റ്റലിൽ ഞങ്ങൾ പോയിരുന്നു... വാരാന്ത്യമായത് കൊണ്ട് ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ... ഒരു ഒഫിഷ്യൽ ഐഡന്റിഫിക്കേഷൻ... അത്രയേ ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളൂ... സ്വാഭാവിക നടപടികൾ മാത്രം...”

 “തിരിച്ചറിയലിനായി ഞാൻ എത്തണമെന്നാണോ...?”

“വിരോധമില്ലെങ്കിൽ... അധികം ദൂരെയല്ല സർ... കെൻസിങ്ങ്ടൺ മോർച്ചറിയിലാണ് മൃതശരീരം...”

ഒന്നുകൂടി ദീർഘശ്വാസമെടുത്ത് സമനില കൈവരിക്കാൻ ഞാൻ ശ്രമിച്ചു.  “ഓൾ റൈറ്റ്... ഞാൻ റെയ്‌ൻ‌കോട്ട് എടുത്തിട്ട് വരാം...”

                                                        ****

തെരുവിന്റെ അറ്റത്തായി വെയർ‌ഹൌസ് പോലുള്ള ഒരു കെട്ടിടമായിരുന്നു മോർച്ചറി. ഒറ്റ നോട്ടത്തിൽ തന്നെ മനം മടുപ്പിക്കുന്ന രൂപം. വെയ്റ്റിങ്ങ് റൂമിലേക്ക്  കയറിച്ചെല്ലുമ്പോൾ യൂണിഫോം ധരിച്ച ഒരു പോർട്ടർ ആയിരുന്നു ഡ്യൂട്ടി ഡെസ്കിൽ ഉണ്ടായിരുന്നത്. അമ്പതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന കറുത്ത് ഉയരം കുറഞ്ഞ ഒരാൾ ജാലകത്തിന് സമീപം പുറത്തെ മഴയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ട്രെഞ്ച് കോട്ടും ഹാറ്റും ധരിച്ച അയാളുടെ ചുണ്ടിന്റെ അറ്റത്ത്  ഒരു  സിഗരറ്റ് എരിയുന്നുണ്ടായിരുന്നു.

കൈകൾ കോട്ടിന്റെ പോക്കറ്റിൽ തിരുകി നിന്നിരുന്ന അയാൾ ഞങ്ങളെ കണ്ടതും തിരിഞ്ഞു. “മിസ്റ്റർ ഹിഗ്ഗിൻസ്... അല്ലേ...?”

“യെസ്...”  ഞാൻ പറഞ്ഞു.

കോട്ടിന്റെ പോക്കറ്റിൽ നിന്നും കൈകൾ പുറത്തെടുക്കുവാനുള്ള വിമുഖതയോടെ അയാൾ ഒന്ന് ചുമച്ചു. സിഗരറ്റിന്റെ അറ്റത്തെ ചാരം അടർന്ന് അയാളുടെ കോട്ടിന്മേൽ വീണു.

“ഞാൻ ഡിറ്റക്ടിവ് ചീഫ് സൂപ്രണ്ട് ഫോക്സ്... തികച്ചും നിർഭാഗ്യകരമായ സംഭവമായിപ്പോയി സർ...”

“അതെ...”  ഞാൻ പറഞ്ഞു.

“ഈ യുവതി... റൂത്ത് കോഹൻ... അവർ താങ്കളുടെ സുഹൃത്തായിരുന്നുവോ...?”

“അല്ല... ഇന്ന് വൈകിട്ടാണ് ഞാനവരെ ആദ്യമായി കണ്ടുമുട്ടുന്നത്...”

“അവരുടെ ഹാന്റ് ബാഗിൽ താങ്കളുടെ പേരും അഡ്രസ്സുമുണ്ടായിരുന്നു...” ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് അയാൾ തുടർന്നു. “എന്തായാലും ശരി, ചെന്ന് നോക്കിയിട്ട് വരൂ...”

                                                        ****

ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന വെള്ള ടൈൽ‌സ് പതിച്ച ചുമരുകളുള്ള ഒരു മുറിയിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. നിരനിരയായി കിടക്കുന്ന ഓപ്പറേഷൻ ടേബിളുകൾ... ഏറ്റവും ഒടുവിലുള്ള മേശപ്പുറത്തായിരുന്നു വെളുത്ത റബ്ബർ ഷീറ്റ് കൊണ്ട് മൂടിയ മൃതശരീരം കിടന്നിരുന്നത്. കണ്ണുകൾ അടച്ച് ശാന്തമായിരുന്നു അവളുടെ മുഖം. പക്ഷേ, തലയിൽ പൊതിഞ്ഞിരുന്ന റബ്ബർ കവചത്തിനുള്ളിൽ നിന്നും ചെറുതായി രക്തം പുറത്തേക്ക് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.

“മരണമടഞ്ഞ വ്യക്തി റൂത്ത് കോഹൻ ആണെന്ന് താങ്കൾക്ക് തിരിച്ചറിയുവാൻ കഴിയുന്നുണ്ടോ സർ...” കോൺസ്റ്റബിൾ ചോദിച്ചു.

ഞാൻ തല കുലുക്കി. “അതെ... ഇത് അവർ തന്നെയാണ്...” 

അയാൾ ആ റബ്ബർ ഷീറ്റ് കൊണ്ട് അവളുടെ ശരീരം മൂടി.

തിരികെയെത്തിയപ്പോൾ മറ്റൊരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് മേശയ്ക്കരികിൽ  ഫോക്സ് ഇരിക്കുന്നുണ്ടായിരുന്നു. “ഞാൻ നേരത്തെ പറഞ്ഞുവല്ലോ... അവരുടെ ഹാന്റ് ബാഗിൽ താങ്കളുടെ പേർ ഉണ്ടായിരുന്നു...”

അപ്പോഴാണ് ഞാൻ യാഥർത്ഥ്യത്തിലേക്ക് തിരികെയെത്തിയത്. ഹിറ്റ് ആന്റ് റൺ എന്ന് പറയുന്നത് ഒരു ഗുരുതര കുറ്റകൃത്യമാണ്... ഒരു ഡിറ്റക്ടിവ് ചീഫ് സൂപ്രണ്ടിന്റെ മുന്നിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. അയാളുടെ ഇരുണ്ട കണ്ണുകളിലും മുഖത്തും സ്ഫുരിക്കുന്ന സംശയഭാവം നീളുന്നത് എവിടേക്കായിരിക്കും...? ഇതൊരു സാധാരണ പോലീസുകാരനല്ല... മിക്കവാറും സ്പെഷൽ ബ്രാഞ്ചിൽ നിന്നായിരിക്കണം...

ഇത്തരം സന്ദർഭങ്ങളിൽ കഴിയുന്നതും നുണ പറയാതിരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന് മുമ്പ് പലതവണ എനിക്ക് ബോദ്ധ്യം വന്നിട്ടുള്ളതാണ്.

“അമേരിക്കയിലെ ബോസ്റ്റൺ സ്വദേശിയാണ് താനെന്നും ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഒരു പുസ്തകത്തെക്കുറിച്ച് ഗവേഷണത്തിനായി എത്തിയിരിക്കുകയാണെന്നുമാണ് അവർ എന്നോട് പറഞ്ഞത്...”

“എന്ത് പുസ്തകത്തെക്കുറിച്ച് സർ...?”

എന്റെ സംശയം ശരി തന്നെയാണെന്ന് ഉറപ്പായിരിക്കുന്നു. “രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള എന്തോ ആണെന്ന് തോന്നുന്നു... എന്റെ നോവലുകളിൽ പലതിന്റെയും പശ്ചാത്തലവും അതു തന്നെയായിരുന്നുവല്ലോ...”

“ഐ സീ... അപ്പോൾ താങ്കളുടെ സഹായവും ഉപദേശവും തേടി എത്തിയതായിരുന്നു അവർ...”

അതിനുള്ള എന്റെ മറുപടി പൂർണ്ണമായും നുണയായിരുന്നു. “അല്ലേയല്ല... ഒരു Ph.Dക്കാരിയായ അവർക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല... കാര്യം എന്താണെന്ന് വച്ചാൽ, രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുള്ള കുറേ നോവലുകൾ വമ്പിച്ച വിജയമായിരുന്നു... അവർക്ക് എന്നെ ഒന്ന് സന്ദർശിക്കണമെന്ന് തോന്നി... അത്ര മാത്രം... നാളെ വൈകിട്ട് സ്റ്റേറ്റ്സിലേക്ക് തിരികെ പോകുന്നു എന്നാണ് അവർ പറഞ്ഞിരുന്നത്...”

അവളുടെ ഹാന്റ് ബാഗിൽ ഉണ്ടായിരുന്ന വസ്തുക്കളും ബ്രീഫ്‌കെയ്സും എല്ലാം അയാളുടെ മേശപ്പുറത്ത് തന്നെയുണ്ടായിരുന്നു. പാൻ അം ടിക്കറ്റ് അടക്കം... അത് കൈയിലെടുത്ത് അയാൾ പറഞ്ഞു. “അതെ... ശരിയാണെന്ന് തോന്നുന്നു...”

“ഇനി എനിക്ക് പോകാമോ...?”  ഞാൻ ചോദിച്ചു.

“തീർച്ചയായും... കോൺസ്റ്റബിൾ താങ്കളെ വീട്ടിൽ എത്തിക്കും...”

വെയ്റ്റിങ്ങ് റൂമിലെത്തിയ ഞങ്ങൾ വാതിൽക്കൽ നിന്നു. മറ്റൊരു സിഗരറ്റിന് തീ കൊളുത്തവെ അയാൾ ഒന്ന് ചുമച്ചു. “നശിച്ച ഒരു മഴ... എനിക്ക് തോന്നുന്നത് ആ കാർ സ്കിഡ് ചെയ്തതായിരിക്കുമെന്നാണ്... ഒരു സ്വാഭാവിക അപകടം... പക്ഷേ, എന്നാലും അയാൾ നിർത്താതെ ഓടിച്ചുപോയത് ഗുരുതരമായ കുറ്റം തന്നെയാണ്... ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു... ശരിയല്ലേ സർ...?”

“ഗുഡ് നൈറ്റ് സൂപ്രണ്ട്...”  അയാളോട് യാത്ര പറഞ്ഞ്  പടികളിറങ്ങി ഞാൻ പോലീസ് കാറിന് അരികിലേക്ക് നടന്നു.

                                                         ****

ഹാളിലെ ലൈറ്റ് അണയ്ക്കാതെയാണ് ഞാൻ പോലീസുകാരനോടൊപ്പം പോയിരുന്നത്. തിരികെ എത്തിയ ഉടൻ കോട്ട് ഊരി മാറ്റാൻ പോലും നിൽക്കാതെ നേരെ അടുക്കളയിൽ ചെന്ന് കോഫിയ്ക്കുള്ള വെള്ളം ചൂടാക്കാൻ വച്ചിട്ട് ലിവിങ്ങ് റൂമിൽ എത്തി. ഒരു ഗ്ലാസിലേക്ക് അല്പം ബുഷ്മിൽ‌സ് പകർന്നിട്ട് ഞാൻ നെരിപ്പോടിനരികിലേക്ക് എത്തി. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്... കോഫി ടേബിളിൽ ഞാൻ വച്ചിരുന്ന ആ എൻ‌വലപ്പ് ഇപ്പോൾ അവിടെയില്ല...!  ഒരു നിമിഷം എന്റെ ഓർമ്മപ്പിശകായിരിക്കും അതെന്ന് ചിന്തിച്ചുവെങ്കിലും അങ്ങനെയല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഗ്ലാസ് മേശപുറത്ത് വച്ചിട്ട് ഞാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. നിഗൂഢതകൾ നിറഞ്ഞ സൂപ്രണ്ട് ഫോക്സ്... അയാൾ സ്പെഷൽ ബ്രാഞ്ചിൽ നിന്നുള്ളയാളാണെന്ന് ഇപ്പോൾ ഉറപ്പായിരിക്കുന്നു... പാവം റൂത്ത് കോഹൻ... എങ്ങനെയാണ് ആ ഫയൽ തിരികെ റെക്കോർഡ്സ് ഓഫീസിൽ ഏൽപ്പിച്ചതെന്ന് അവൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു.  ഇവിടെ നിന്നും ഇറങ്ങി തെരുവിന്റെ അറ്റത്ത് മറഞ്ഞ അവൾ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പിന്നിൽ മഴയത്ത് റോഡ് മുറിച്ച് കടന്നിരിക്കണം... പിന്നെ ആ കാർ... മഴ നനഞ്ഞ് കിടക്കുന്ന റോഡിൽ സ്കിഡ് ചെയ്ത് വരുന്ന കാർ... ഫോക്സ് പറഞ്ഞത് പോലെ ഒരു ആക്സിഡന്റ് ആയിരുന്നിരിക്കണം... പക്ഷേ, ഇപ്പോൾ മനസ്സിലാവുന്നു... അതൊരു ആക്സിഡന്റ് ആയിരുന്നില്ല എന്ന്... പ്രത്യേകിച്ചും ആ ഫയൽ ഇവിടെ നിന്നും അപഹരിക്കപ്പെട്ട സാഹചര്യത്തിൽ... എന്റെ തന്നെ നിലനിൽപ്പ് അപകടത്തിലായിരിക്കുകയാണ് ഇപ്പോൾ...

കുറച്ചു കാലത്തേക്ക് എങ്ങോട്ടെങ്കിലും ഒന്ന് മാറി നിൽക്കുവാനുള്ള സമയമായിരിക്കുന്നു... പക്ഷേ, എങ്ങോട്ട്..? അവൾ പറഞ്ഞ ഒരു വാക്യം അപ്പോഴാണ് ഓർമ്മയിലെത്തിയത്. ആ ഫയലിലെ കാര്യങ്ങളുടെ നിജഃസ്ഥിതി ഉറപ്പു വരുത്തുവാൻ കഴിയുന്ന ഒരു വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്...

അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഞാൻ കർട്ടന്റെ ചെറിയ വിടവിലൂടെ പുറത്തേക്ക് നോക്കി. റോഡിൽ നിരവധി കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. ആരെങ്കിലും എന്നെ നിരീക്ഷിക്കുന്നുണ്ടോ എന്ന് അറിയുക അത്ര എളുപ്പമല്ല.

അടുക്കളയുടെ വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഇടുങ്ങിയ വഴികളിലൂടെ ശ്രദ്ധയോടെ നീങ്ങുമ്പോൾ പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിലെ സുരക്ഷാ പാളിച്ചയെക്കുറിച്ചായിരുന്നു എന്റെ ചിന്ത. DI-5  എന്നൊരു ഡിപ്പാർട്മെന്റാണ് അത്തരം ആളുകളെ കൈകാര്യം ചെയ്യുന്നത്... ഞാൻ ഇപ്പോൾ അവരുടെ നിരീക്ഷണ വലയത്തിന് കീഴിലായിരിക്കുമോ...? ഇതിന് കാരണക്കാരിയായ യുവതി മരണമടഞ്ഞിരിക്കുന്നു... ഒറിജിനൽ ഫയൽ റെക്കോർഡ്സ് ഓഫീസിൽ തിരികെയെത്തിയിരിക്കുന്നു... അതിന്റെ ഒരേയൊരു കോപ്പിയും അവരുടെ കൈവശം എത്തിക്കഴിഞ്ഞിരിക്കുന്നു... ഇനി എന്താണ് ബാക്കി...? ഈ കാര്യങ്ങളെല്ലാം എവിടെയെങ്കിലും എനിക്ക് തെളിയിക്കാൻ സാധിക്കുമോ...?  ആരെങ്കിലും വിശ്വസിക്കുമോ...?

അടുത്ത തെരുവിലേക്ക് കയറിയതും ആദ്യം കണ്ട ഒരു ടാക്സി ഞാൻ കൈ കാണിച്ച് നിർത്തി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

44 comments:

  1. Replies
    1. മിടുക്കൻ... ഇവിടെത്തന്നെ കിടപ്പായിരുന്നു അല്ലേ...? :)

      Delete
    2. അദ്ദാണ്...തേങ്ങാക്കള്ളന്മാര്‍ അനവധി

      Delete
  2. കഷ്ടം!!!ഹിഗ്ഗിൻസ്‌ ഇനി നേരിട്ട്‌ തോക്കും കത്തിയുമായി ഇറങ്ങുവാണോ????

    ReplyDelete
    Replies
    1. അല്ലേയല്ല... ജീവനും കൊണ്ട് രക്ഷപെടാൻ നോക്കുകയാണ് ജാക്ക് ഹിഗ്ഗിൻസ്...

      Delete
  3. ആദ്യകമന്റ്‌ ചിരിപ്പിച്ചു.

    ReplyDelete
    Replies
    1. ഉണ്ടാപ്രി വായ് തുറക്കുന്നതേ നമ്മളെ ചിരിപ്പിക്കാനാണ് സുധീ... :)

      Delete
    2. ഉവ്വ..വല്ലോം കഴിക്കാന്‍ മാത്രേ നോം വായ് തുറക്കാറുള്ളൂ

      Delete
  4. ഹമ്മേ ഇനി റൂത്ത് കോഹൻ സ്വപ്നത്തിലെങ്ങാനും വരുമോ ..... ഇപ്പോ വായിക്കണ്ടായിരുന്നു. മോർച്ചറി ,വെളുത്ത ടൈൽസ് , ഓപ്പറേഷൻ ടേബിൾ ,റബ്ബർഷീറ്റ് , ആകെ കുഴഞ്ഞല്ലോ ദൈവമേ...

    ReplyDelete
    Replies
    1. വലിയ ധൈര്യവാനാ അല്ലേ... ? :)

      Delete
  5. ആ ഫയല്‍ അപ്പോഴേക്കും ആരെടുത്തു? ങേ...

    ReplyDelete
    Replies
    1. DI-5 ... സ്പെഷൽ ബ്രാഞ്ച് പോലീസാണ് ഇറങ്ങിയിരിക്കുന്നത്... എന്റെ സംശയം നമ്മുടെ ചാരൻ മുരളിഭായ് ആണോ അത് അടിച്ചുമാറ്റിയതെന്നാണ്...

      ഓഫ് ടോക്ക് : തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി... തിരുത്തിയിട്ടുണ്ട്... വളരെ സന്തോഷം...

      Delete
  6. ആകെ പ്രശ്നമായല്ലോ ?

    ReplyDelete
    Replies
    1. പ്രശ്നം തന്നെയാണ് ഗീതാജീ... എന്തായാലും കഥ തുടർന്നല്ലേ പറ്റൂ...

      Delete
  7. അതാരെടാ അത്ര പെട്ടെന്ന് ആ ഫയൽ അടിച്ചുമാറ്റിയത്!!

    ജാക്കേട്ടൻ യാത്ര തുടങ്ങുകയാണ് സൂർത്തുക്കളേ...

    (പാവം റൂത്ത്.. ഇത്ര വേഗം പിരിഞ്ഞുപോകുമെന്ന് കരുതിയില്ല)

    ReplyDelete
    Replies
    1. ഫയല്‍... മുരളിഭായ് വരട്ടെ... നമുക്കൊന്ന് ചോദ്യം ചെയ്ത് നോക്കാം... :)

      റൂത്ത് കോഹന്‍... പാവം... ഈഗ്‌ളിന്‌ ഒരു രണ്ടാം ഭാഗം എഴുതുവാനായി ജാക്ക് ഹിഗ്ഗിൻസിന് വഴിമരുന്നിട്ട് കൊടുത്തിട്ട് പോയ്മറഞ്ഞു...

      Delete
    2. ഉണ്ടാപ്രിച്ചായൻ ആ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങുന്നുണ്ടാരുന്നു

      Delete
    3. ഉണ്ടാപ്രി പാവാ.... നമ്മുടെ ഉണ്ടാപ്രി പാവാ...

      Delete
  8. തുടങ്ങിയതേയുള്ളു. അപ്പോഴേക്കും ഒരു കൊലപാതകം നടന്നു കഴിഞ്ഞു. ഇനിയെത്ര? ആര്‍ക്കറിയാം?

    ReplyDelete
  9. എന്താലേ, ഫയൽ...എന്തായാലും എല്ലാം തെളിയും. ഓരോ എപിസോഡും സസ്പൻസ്‌ ആണല്ലോ

    ReplyDelete
    Replies
    1. ങ്‌ഹാ.... ഇപ്പോഴാണ് ഓർത്തത്.... ഒരു വിവരാവകാശ അപേക്ഷ കൊടുത്താൽ അറിയാൻ കഴിയുമോ ഫയൽ എടുത്തത് ആരാണെന്ന്....? :)

      Delete
    2. ഫയല്‍ എന്ന് കേട്ടപ്പോഴേ അതാണ്‌ ഓര്‍ത്തത്. :)

      Delete
    3. എങ്കിൽ പറ... ഫയൽ ആരാ എടുത്തതെന്ന്... :)

      Delete
  10. എന്താലേ, ഫയൽ...എന്തായാലും എല്ലാം തെളിയും. ഓരോ എപിസോഡും സസ്പൻസ്‌ ആണല്ലോ

    ReplyDelete
    Replies
    1. സസ്പെൻസിൽ കുറഞ്ഞ ഒരു പരിപാടിയുമില്ല സുകന്യാജീ ജാക്ക് ഹിഗ്ഗിൻസിന്...

      Delete
  11. ഇത്തവണ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

    ReplyDelete
    Replies
    1. വല്ലാത്ത പ്രതീക്ഷയായിപ്പോയല്ലോ ശ്രീ....

      Delete
  12. Replies
    1. ഇതൊക്കെ എന്ത് വില്ലന്മാർ വിൻസന്റ് മാഷേ...

      Delete
  13. ഒരു കിഡ്‌നാപ്പ് മാത്രേ ഞാൻ പ്രതീക്ഷിച്ചുള്ളു.
    ഇതിപ്പോ അറ്റകൈ പ്രയോഗമായിപ്പോയല്ലോ

    ReplyDelete
    Replies
    1. അതെ... പാവം റൂത്ത് ബലിയാടായി....

      Delete
  14. കിട്ടിയപ്പോ തന്നെ ഒരു ഫോടോസ്ടറ്റ് എടുത്തു വെയ്ക്കേണ്ടത് ആയിരുന്നു. എന്തായാലും റൂത്തിന്റെ നെഞ്ചത്ത് റീത്ത് വെച്ചു. ഇനി വരുന്നത് വഴിയെ കാണാം.

    ReplyDelete
    Replies
    1. ഫോട്ടോക്കോപ്പി ഒന്നും വേണ്ട ശ്രീജിത്തേ.... രണ്ട് വട്ടം വായിച്ച് ഹൃദിസ്ഥമാക്കിക്കഴിഞ്ഞു നമ്മുടെ ഗ്രന്ഥകാരൻ...

      Delete
  15. ഇത്ര പെട്ടെന്ന് റൂത്തിനെ തീർക്കേണ്ടായിരുന്നു. ഹിഗ്ഗിംസുമായി ഒന്നു രണ്ടു കറക്കവും രണ്ടു പാട്ടും കുടി കഴിയുമ്പോഴേക്കും ഞങ്ങൾക്കൊക്കെ ഒന്നു ഹരമാവും. എന്നിട്ട് തീർത്തിരുന്നെങ്കിൽ എല്ലാവർക്കും കൂടി "ശ്ശൊ..." എന്നു പറയാരുന്നു..
    'ശ്ശൊ...' ആ ചാൻസും കളഞ്ഞു കുളിച്ചു.

    ReplyDelete
  16. അപ്പോൾ റൂത്തിന് റീത്ത് കിട്ടി..
    ഇനി എന്തെങ്കിലും സഹായം സാക്ഷാൽ
    ചാരനുവേണമെങ്കിൽ ബിലാത്തിയുടെ വടക്ക്
    ഭാഗത്തേക്ക് ഒരു ചിന്ന ചാരൻ ചലിക്കാം കേട്ടോ

    ReplyDelete
    Replies
    1. അല്ല മുരളിഭായ്... മുരളിഭായ് M5 ൽ അല്ലേ ജോലി ‌നോക്കുന്നത്? മിക്കവാറും നോർഫോക്കിലേക്ക് ‌ഒന്ന് ‌പോകേണ്ടിവരും.....

      Delete
  17. ഇതു വായിക്കുന്നതിനു മുൻപ് ഈ കഥയുടെ ഒന്നാം ഭാഗം വായിക്കണമെന്നുണ്ടായിരുന്നു....... അതു ഞാൻ വായിച്ചു പൂർത്തിയാക്കി..... പൂരവും വെടിക്കെട്ടും കഴിഞ്ഞ് പിറ്റേ ദിവസം അമ്പലത്തിലേക്ക് പോയാൽ എങ്ങനെയുണ്ടാവും ഇപ്പോ അതു പോലെയാണ് .....

    ReplyDelete
    Replies
    1. മിടുക്കൻ.... മൂന്ന് ദിവസം കൊണ്ട് ഈഗിൾ ഹാസ് ലാന്റഡ് വായിച്ചു തീർത്തുവല്ലേ... കൊട് കൈ....

      Delete
  18. അവസാനം എത്തി മൂന്നും വായിച്ചു...ബാക്കി നാളെ..
    മുഴ്വന്‍ വായിക്ക്ണംന്ന് ണ്ടായിരുന്നു.നേരം വൈകീട്ട്വോ...
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പൻ ചേട്ടാ...

      Delete