Monday, 23 April 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 42


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

റോഡ് മാപ്പിന്റെ സഹായത്തോടെ ഒട്ടും ബുദ്ധിമുട്ട് കൂടാതെ തന്നെ മൈക്കിൾ റയാന് ചാർബറിയിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഗ്രാമത്തിലെ ചെറിയൊരു പലചരക്ക് കടയിൽ നിന്നും ഷാ പ്ലേസിലേക്കുള്ള വഴി ചോദിച്ച് മനസ്സിലാക്കി അവർ അങ്ങോട്ട് തിരിച്ചു.

പാതയുടെ അറ്റത്തുള്ള തുരുമ്പെടുത്തു തുടങ്ങിയ വലിയ ഇരുമ്പ് കവാടം തുറന്നു കിടന്നിരുന്നു. അതിനപ്പുറം ചരൽ വിരിച്ച പാതയാണ്. പഴയൊരു ബംഗ്ലാവിന്റെ മുന്നിലേക്കാണ് ഏതാണ്ട് കണങ്കാൽ ഉയരത്തിൽ പുല്ല് മുളച്ച് നിൽക്കുന്ന ആ പാത ചെന്നെത്തുന്നത്.

അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണല്ലോ ഇവിടം...” റയാൻ അഭിപ്രായപ്പെട്ടു.

പുറത്തിറങ്ങിയ ഡെവ്ലിൻ പിന്നിലെ ഡോർ തുറന്ന് റേഡിയോ സെറ്റും സൈക്കിൾ ലാമ്പുകളും എടുത്ത് താഴെ വച്ചിട്ട് റയാന്റെ നേർക്ക് തിരിഞ്ഞു. “ഇവിടം വരെ മതി... അങ്ങോട്ട് ഞാൻ നടന്നു പൊയ്ക്കോളാം...”

എപ്പോഴാണ് ഞങ്ങൾ തിരികെയെത്തേണ്ടത്...?” റയാൻ ആരാഞ്ഞു.

ഏതാണ്ട് ഒരു നാല് മണിക്കൂർ കഴിഞ്ഞ്... എന്നെ ഇവിടെ കണ്ടില്ലെങ്കിൽ വെയ്റ്റ് ചെയ്യണം... അതു വരെ ഈ പ്രദേശമൊക്കെ ഒന്ന് ചുറ്റിയടിച്ച് കണ്ടിട്ട് വരൂ...”

ഫൈൻ... ടേക്ക് കെയർ ലിയാം...” റയാൻ വാൻ ഓടിച്ചു പോയി.

റേഡിയോ സെറ്റിന്റെ കെയ്സും സൈക്കിൾ ലാമ്പുകളും എടുത്ത് ഡെവ്ലിൻ മുന്നോട്ട് നടന്നു. സാമ്പത്തിക ഞെരുക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും ആ ബംഗ്ലാവിൽ കാണാമായിരുന്നു. നീളമേറിയ ജാലകപ്പാളികൾ പെയ്ന്റ് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മുൻഭാഗത്തെ വാതിലിന്റെ കാര്യവും വിഭിന്നമല്ല. അവിടെ തൂങ്ങിക്കിടന്നിരുന്ന കോളിങ്ങ് ബെല്ലിന്റെ ചരടിൽ ഒന്ന് വലിച്ചിട്ട് കാത്തു നിന്നെങ്കിലും ഉള്ളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

അല്പനേരം കഴിഞ്ഞ് റേഡിയോ സെറ്റും എടുത്ത് കല്ല് പാകിയ മുറ്റത്തു കൂടി അദ്ദേഹം കെട്ടിടത്തിന്റെ പിൻഭാഗത്തേക്ക് നടന്നു. തുറന്നു കിടന്നിരുന്ന ഒരു മുറിയ്ക്കുള്ളിൽ നിന്നും ആൾപെരുമാറ്റത്തിന്റെ ശബ്ദം കേൾക്കാനുണ്ടായിരുന്നു. പെട്ടി താഴെ വച്ചിട്ട് അദ്ദേഹം മുറിക്കുള്ളിലേക്ക് എത്തി നോക്കി.

സവാരിയ്ക്ക് പോകുമ്പോൾ അണിയുന്ന തരം കാലുറയും ബൂട്ട്സും ധരിച്ച്, ഒരു വലിയ കറുത്ത കുതിരയുടെ രോമങ്ങൾ ചീകിക്കൊണ്ട് നിൽക്കുന്ന ലവീനയാ ഷായെ ആണ് ഡെവ്ലിൻ കണ്ടത്. ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചിട്ട് അദ്ദേഹം ലൈറ്റർ ഉരച്ചു. അതിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞ് നോക്കി.

മിസ് ലവീനിയാ ഷാ....?” ഡെവ്ലിൻ ചോദിച്ചു.

അതെ...”

ഞാൻ ഹാരി കോൺലൻ... ഇന്നലെ രാത്രി നിങ്ങളുടെ സഹോദരനുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു... ഇന്ന് കാണാമെന്നാണ് പറഞ്ഞിരുന്നത്...”

മേജർ കോൺലൻ...!” അവിശ്വസനീയതയോടെ അവൾ ഉച്ചരിച്ചു. തിടുക്കത്തിൽ ബ്രഷും ചീപ്പും താഴെയിട്ട് അവൾ കൈകൾ തന്റെ കാലുറയിൽ തുടച്ചു. “അതെ... ലവീനിയ തന്നെ... ഹൗ വണ്ടർഫുൾ റ്റു ഹാവ് യൂ ഹിയർ...!”

കുലീനത്വം തുളുമ്പുന്ന അവളുടെ ശബ്ദവും പെരുമാറ്റവും ഡെവ്ലിനെ തെല്ലൊന്നുമല്ല ആകർഷിച്ചത്. ഹസ്തദാനത്തിനായി അവൾ നീട്ടിയ കൈകൾ സ്വീകരിച്ചു കൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു. “എ പ്ലെഷർ, മിസ് ഷാ...”

മാക്സ്വെൽ പുറത്ത് പോയിരിക്കുകയാണ്... എന്നും പോകും തോക്കും എടുത്ത്... താങ്കൾക്കറിയാമല്ലോ ഇപ്പോഴത്തെ അവസ്ഥ... വല്ലാത്ത ഭക്ഷണക്ഷാമം... എന്ത് കിട്ടിയാലും പാകം ചെയ്ത് കഴിക്കാം എന്ന നിലയിലേക്കായിരിക്കുന്നു കാര്യങ്ങൾ...” സംസാരം നിർത്താനേ കഴിയാത്തതു പോലെയായിരുന്നു അവളുടെ ആവേശം. “വരൂ, നമുക്ക് കിച്ചണിലേക്ക് പോയാലോ...?”

 ചുവന്ന ടൈലുകൾ വിരിച്ച വലിയൊരു അടുക്കളയായിരുന്നു അത്. പൈൻ തടി കൊണ്ട് നിർമ്മിച്ച സാമാന്യം വലിയൊരു ഡൈനിങ്ങ് ടേബിളും കസേരകളും... സിങ്കിനുള്ളിൽ കഴുകാൻ ഇട്ടിരിക്കുന്ന പാത്രങ്ങൾ... പരിചാരകരുടെ അഭാവം എല്ലായിടത്തും കാണാനുണ്ട്.

ചായ എടുക്കട്ടെ...? അതോ കടുപ്പമുള്ള വേറെ എന്തെങ്കിലും...?” അവൾ ചോദിച്ചു.

വേണ്ട... ചായ തന്നെ ധാരാളം...”

റേഡിയോ സെറ്റും സൈക്കിൾ ലാമ്പുകളും ശ്രദ്ധാപൂർവ്വം അദ്ദേഹം മേശപ്പുറത്ത് വച്ചു. ലവീനിയ ആ സമയം കൊണ്ട് ചായ തിളപ്പിക്കുവാൻ പോയി. ആവേശവും പരിഭ്രമവും എല്ലാം കൊണ്ട് പൂർണ്ണമായും തിളയ്ക്കുന്നതിന് മുമ്പ് തന്നെ അവൾ ചായ കപ്പിലേക്ക് പകർന്നു.

, ഡിയർ... ചായ ഞാൻ നശിപ്പിച്ചെന്ന് തോന്നുന്നു...” അവൾ പറഞ്ഞു.

ഏയ്, അതൊന്നുമില്ല... ആവശ്യത്തിനുള്ള ചൂടൊക്കെ ആയല്ലോ...” ഡെവ്ലിൻ ചിരിച്ചു.

ടിന്നിൽ നിന്നും അല്പം പാൽ എടുത്ത് ഡെവ്ലിൻ ചായക്കപ്പിലേക്ക് പകർന്നു. ഇരുകൈകളും മാറിടങ്ങൾക്ക് താഴെ മേശമേൽ മടക്കി വച്ച് അവൾ തിളങ്ങുന്ന കണ്ണുകളോടെ ഇമ വെട്ടാതെ അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ടുകൊണ്ട് ആരാധനയോടെ ഇരുന്നു. “എത്ര മാത്രം കോരിത്തരിപ്പിക്കുന്നതാണ് ഇതെല്ലാം എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല... വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇത്രയും ആവേശഭരിതയാകുന്നത്...”

ഏതോ നാടകത്തിലെ ഒരു കഥാപാത്രത്തെപ്പോലെയായിരുന്നു അവളപ്പോൾ. ഫ്രഞ്ച് ജാലകത്തിലൂടെ ഒഴുകിയിറങ്ങി വന്ന് ചുറ്റും ഇരിക്കുന്നവരെ കടാക്ഷിക്കുന്ന നാട്ടുപ്രഭുവിന്റെ മകളെപ്പോലെ...

അടുത്ത കാലത്തെങ്ങാനും താങ്കൾ ജർമ്മനിയിൽ ഉണ്ടായിരുന്നുവോ...?” അവൾ ആരാഞ്ഞു.

, യെസ്... ഈ കഴിഞ്ഞ ദിവസമാണ് ഞാൻ ബെർലിനിൽ നിന്നും എത്തിയത്...” ഡെവ്ലിൻ പറഞ്ഞു.

എത്ര മനോഹരമായിരിക്കും ജർമ്മനിയുടെ ഭാഗമായിരിക്കുക എന്നത്... താങ്കൾക്കറിയുമോ, ഇവിടുത്തെ ജനങ്ങൾ എത്രമാത്രം അലസരാണെന്ന്...? ജർമ്മനിയ്ക്ക് വേണ്ടി ഫ്യൂറർ എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇവർക്കറിയില്ല...”

മൊത്തം യൂറോപ്പിന് വേണ്ടി എന്നും വേണമെങ്കിൽ പറയാം...” ഡെവ്ലിൻ തിരുത്തി.

എക്സാക്റ്റ്ലി... സംഘബലം, ലക്ഷ്യബോധം, അച്ചടക്കം... എന്നാൽ ഇവിടെയോ...?” പുച്ഛത്തോടെ അവൾ ചിരിച്ചു. “ആ വിഡ്ഢി... മുഴുക്കുടിയൻ ചർച്ചിൽ... എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അയാൾക്ക് തന്നെ ഒരു രൂപവുമില്ല... ഒരു തെറ്റിൽ നിന്നും മറ്റൊന്നിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു...”

അതെയതെ... അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...?” ഡെവ്ലിൻ ചിരിച്ചു. “ആട്ടെ, നമുക്ക് ഈ പരിസരമൊക്കെ ഒന്ന് പോയി കണ്ടാലോ...? നിങ്ങൾ പണ്ട് വിമാനം കയറ്റിയിടാൻ ഉപയോഗിച്ചിരുന്ന ആ പഴയ ധാന്യപ്പുരയും സൗത്ത്  മെഡോയും ഒക്കെ...?”

തീർച്ചയായും...” അവൾ ചാടിയെഴുന്നേറ്റു. അവളുടെ അമിതാവേശത്തിൽ ആ കസേര പിറകോട്ട് മറിഞ്ഞ് വീണു. അതെടുത്ത് നേരെ വച്ചുകൊണ്ട് അവൾ പറഞ്ഞു. “ഞാൻ പോയി എന്റെ കോട്ട് എടുത്തിട്ട് വരാം...”

                                                        ***
അദ്ദേഹം പ്രതീക്ഷിച്ചതിലും വിശാലമായിരുന്നു ആ പുൽമൈതാനം. ഇരുവശങ്ങളിലും തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ. “എന്ത് നീളം വരും ഇതിന്...? ഇരുനൂറ്റിയമ്പത് വാര...? അതോ മുന്നൂറോ..?” ഡെവ്ലിൻ ചോദിച്ചു.

, നോ...” അവൾ പറഞ്ഞു. “മുന്നൂറ്റിയമ്പത് വാര... പിന്നെ, ആടുകളെ മേയ്ക്കാനായി ഒരാളെ ഏൽപ്പിച്ചിരിക്കുന്നതുകൊണ്ട് പുല്ലിനൊക്കെ നീളം കുറവാണ്... അയാൾ ആടുകളെയും കൊണ്ട് ചന്തയിൽ പോയിരിക്കുകയാണെന്ന് തോന്നുന്നു...”

പണ്ട് ഈ മൈതാനത്ത് നിന്നും കുറേയറെ ടേക്ക് ഓഫുകളും ലാന്റിങ്ങുകളും നിങ്ങൾ നടത്തിയിട്ടുണ്ടല്ലേ...?”

അതെ... ഏതാണ്ട് എല്ലായ്പ്പോഴും... എന്ത് രസകരമായിരുന്നു ആ കാലം...”

ആ കാണുന്ന ധാന്യപ്പുരയാണോ ഹാങ്കർ ആയി ഉപയോഗിച്ചിരുന്നത്...?”

അതെ... വരൂ, നമുക്ക് അങ്ങോട്ട് പോകാം...” അവൾ പറഞ്ഞു.

സാമാന്യം വലുതായിരുന്നു ആ ധാന്യപ്പുര. എന്നാൽ അവിടുത്തെ മറ്റെല്ലാ വസ്തുക്കളും എന്ന പോലെ അതും പഴകി ദ്രവിച്ചു തുടങ്ങിയിരുന്നു. അതിന്റെ വലിയ കവാടം തള്ളിത്തുറക്കുവാൻ ഡെവ്ലിൻ അവളെ സഹായിച്ചു. തുരുമ്പിച്ച് തുടങ്ങിയ ഒരു ട്രാക്ടർ ഒരു മൂലയ്ക്കായി കിടക്കുന്നുണ്ടായിരുന്നു. അതിന്റെ പിന്നിൽ അല്പം വൈക്കോലും. ബാക്കി ഭാഗങ്ങളെല്ലാം കാലിയായിത്തന്നെ കിടക്കുന്നു. മേൽക്കൂരയിലെ സുഷിരങ്ങളിൽ നിന്ന് മഴവെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്.

വിമാനം അകത്ത് കയറ്റിയിടാനാണോ...?” അവൾ ചോദിച്ചു.

അതെ... കുറച്ച് നേരത്തേക്ക് മാത്രം... മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാൻ... ലൈസാൻഡർ വിമാനമാണ്... അത്രയധികം വലിപ്പമുള്ളതൊന്നുമല്ല... ഈ ഷെഡ് ധാരാളം മതിയാകും...”

എപ്പോഴത്തേക്കാണ്...?”

നാളെ രാത്രി...”

മൈ ഗുഡ്നെസ്സ്... പെട്ടെന്നാണല്ലോ താങ്കൾ കാര്യങ്ങൾ നീക്കുന്നത്...”

അതെ, തീർച്ചയായും... സമയം അത്രയ്ക്കും വിലയേറിയതാണ്...”

പുറത്ത് കടന്ന് അദ്ദേഹം വാതിൽ അടച്ചു. ദൂരെ എവിടെയോ വെടി മുഴങ്ങി. “എന്റെ സഹോദരനാണ്...” അവൾ പറഞ്ഞു. “നമുക്ക് അങ്ങോട്ട് പോയി മാക്സ്വെല്ലിനെ കണ്ടാലോ...?”

പുൽമൈതാനത്തു കൂടെ നടക്കവെ അവൾ പറഞ്ഞു. “പണ്ട് ഞങ്ങൾക്ക് ഒരു ജർമ്മൻ സുഹൃത്തുണ്ടായിരുന്നു... വെർണർ കെയ്റ്റൽ... അദ്ദേഹവും ഞാനും കൂടി എന്റെ വിമാനത്തിൽ എത്രയോ വട്ടം പറന്നിരിക്കുന്നു ഈ പ്രദേശത്തിന് മുകളിലൂടെ... അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ താങ്കൾ...?”

തീർച്ചയായും... ജർമ്മൻ ബോംബിങ്ങിനിടയിൽ കൊല്ലപ്പെട്ടു അല്ലേ...?”

അല്പനേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു. “ഒരു നിമിഷം ആ ഓർമ്മകളിലേക്ക് ഞാൻ തിരിച്ചു പോയി...”

അയാം സോറി...” ഡെവ്ലിൻ പറഞ്ഞു.

വളരെ മുമ്പായിരുന്നു മേജർ അതെല്ലാം...” അവൾ ചുമൽ വെട്ടിച്ചു. പിന്നെ അദ്ദേഹത്തിന് വഴി കാണിച്ചുകൊണ്ട് അവൾ മുന്നിൽ നടന്നു.

                                                          ***
അധികം ഉയരമില്ലാത്ത ഈറ്റക്കാടുകൾക്കിടയിലെ ചിറയിലൂടെ അവർ മുന്നോട്ട് നടന്നു. കാട്ടിനുള്ളിൽ നിന്നും വെള്ളം തെറിപ്പിച്ചു കൊണ്ട് ഓടിയെത്തിയ നെൽ അവർക്ക് ചുറ്റും ഒന്ന് വട്ടം ചുറ്റി സ്നേഹം പ്രകടിപ്പിച്ചിട്ട് വീണ്ടും ദൂരേയ്ക്ക് ഓടിപ്പോയി. വീണ്ടും ഒരു വെടിയൊച്ച കൂടി മുഴങ്ങി. അല്പമകലെയായി ഈറ്റക്കാടുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന മാക്സ്വെൽ ഷാ അവർക്കരികിലേക്ക് നടന്നു.

ഇത് കണ്ടോ നീ...?” കൈവശമുണ്ടായിരുന്ന ഏതാനും മുയലുകളെ ഉയർത്തിക്കാട്ടി അയാൾ പറഞ്ഞു.

ഇത് ആരാണ് വന്നിരിക്കുന്നതെന്ന് നിങ്ങൾ കണ്ടോ...?” അവൾ ചോദിച്ചു.

ഒന്ന് നിന്ന് ഡെവ്ലിനെ സൂക്ഷിച്ച് നോക്കിയിട്ട് അയാൾ മുന്നോട്ട് വന്നു. “കോൺലൻ... മൈ ഡിയർ ചാപ്... നൈസ് റ്റു സീ യൂ... കൈ തരുന്നില്ല... ചോര പുരണ്ടിരിക്കുകയാണ്...” വാരാന്ത്യത്തിൽ തന്നെ സന്ദർശിക്കുവാനെത്തിയതാണ് മേജർ കോൺലൻ എന്നാണയാൾ കരുതിയത്. “വരൂ, നമുക്ക് ബംഗ്ലാവിൽ ചെന്ന് ഡ്രിങ്ക്സ് എന്തെങ്കിലും കഴിക്കാം...”

ചിറയിലൂടെ അവർ തിരിച്ചു നടന്നു. വിശാലമായി പരന്ന് കിടക്കുന്ന ഈറ്റക്കാടുകൾ കടൽക്കരയിൽ ചെന്ന് അവസാനിക്കുന്നു. “തീർത്തും വിജനമായ പ്രദേശം...” ഡെവ്ലിൻ അഭിപ്രായപ്പെട്ടു.

നശിച്ച് നിശ്ചലമായിപ്പോയ പ്രദേശം... ഇവിടെയുള്ള എല്ലാം തന്നെ ജീവച്ഛവങ്ങളായി മാറിയിരിക്കുന്നു... മഴ, മഞ്ഞ്, ഭൂതകാലത്തിന്റെ ശേഷിപ്പുകൾ എല്ലാം... എന്റെ പൂർവ്വികരുടെ കാലത്ത് തീർച്ചയായും എല്ലാം വിഭിന്നമായിരുന്നു... ബംഗ്ലാവിൽ മാത്രം ഇരുപത്തിയഞ്ച് പരിചാരകരുണ്ടായിരുന്നു... എസ്റ്റേറ്റിൽ എത്ര ജോലിക്കാരുണ്ടായിരുന്നുവെന്ന് ദൈവത്തിന് പോലും അറിയില്ലായിരുന്നു...” നടക്കുന്നതിനിടയിൽ ഒരു  നിമിഷം പോലും അദ്ദേഹം സംസാരം നിർത്തുന്നുണ്ടായിരുന്നില്ല. “വന്ന് വന്ന് ഇപ്പോൾ ആർക്കും ജോലി ചെയ്യാൻ താല്പര്യമില്ലാതെയായിരിക്കുന്നു... അതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം... എവിടെ നോക്കിയാലും ആ നശിച്ച ബോൾഷെവിക്കുകൾ... അക്കാര്യത്തിലാണ് ഞാൻ ഫ്യൂററെ ആരാധിക്കുന്നത്... ജനങ്ങളുടെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും നൽകാൻ കഴിഞ്ഞു അദ്ദേഹത്തിന്...”

ഭരണകൂടത്തിന്റെ ഇച്ഛാനുസൃതം മാത്രം ജീവിക്കുവാനും പെരുമാറുവാനും ശീലിപ്പിച്ചു എന്നാണോ...?” ഡെവ്ലിൻ ചോദിച്ചു.

എക്സാക്റ്റ്ലി മാൻ... എക്സാക്റ്റ്ലി...” ആവേശത്തോടെ ഷാ തല കുലുക്കി.

                                                        ***
ലൈബ്രറിയോട് ചേർന്നുള്ള ചെറിയ സ്റ്റഡി റൂമിലാണ് ഡെവ്ലിൻ റേഡിയോ സെറ്റ് ചെയ്തത്. ഷാ കുളിക്കുവാൻ പോയിരുന്നതിനാൽ ലവീനിയ ആയിരുന്നു ചുമരിലൂടെ ഏരിയൽ വലിച്ച് കെട്ടുവാനും മറ്റും അദ്ദേഹത്തെ സഹായിച്ചത്. റേഡിയോയുടെ പ്രവർത്തന രീതിയെക്കുറിച്ച് ഡെവ്ലിൻ വിവരിച്ചത് അങ്ങേയറ്റം ശ്രദ്ധയോടെ അവൾ കേട്ടുകൊണ്ട് നിന്നു.

നിങ്ങൾ ഇതിനു മുമ്പ് ഉപയോഗിച്ചിരുന്ന സെറ്റുമായി അത്ര വ്യത്യാസമുണ്ടോ ഇതിന്...?” ഡെവ്ലിൻ ചോദിച്ചു.

അതിനെക്കാഅല്പം കൂടി സങ്കീർണ്ണമാണ്... അത്രയേയുള്ളൂ...”

പിന്നെ മോഴ്സ് കോഡ്... ഇപ്പോഴും ഓർമ്മയുണ്ടോ അതെല്ലാം...?”

ഗുഡ് ഹെവൻസ്, മേജർ കോൺലൻ... അതൊക്കെ എങ്ങനെയാണ് മറക്കാൻ കഴിയുക...? ഒരു  ഗേൾ ഗൈഡ് ആയിരിക്കുമ്പോഴാണ് ആദ്യമായിട്ട് ഞാനത് പഠിച്ചെടുക്കുന്നത്...”

റൈറ്റ്... എന്നാൽ ശരി, നമുക്ക് നോക്കാം നിങ്ങളുടെ പ്രാവീണ്യം...” ഡെവ്ലിൻ ചിരിച്ചു.

                                                         ***
പ്രിൻസ് ആൽബ്രസ്ട്രാസെയിലെ റേഡിയോ റൂമിൽ ഇരുന്ന് ഡെവ്ലിന്റെ ആദ്യ സന്ദേശം വായിച്ച ഷെല്ലെൻബെർഗ് ഇൽസിന്റെയും വോഗന്റെയും നേർക്ക് തിരിഞ്ഞു. “അവിശ്വസനീയം...! നാളെ വൈകിട്ട് സ്റ്റെയ്നറെ പുറത്തെത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്ലാൻ... പാതിരാത്രിയ്ക്ക് മുമ്പ് അവിടെ നിന്നും തിരിച്ച് പറക്കാൻ പാകത്തിൽ നിങ്ങൾ ഷാ പ്ലേസിൽ എത്തിച്ചേരണമെന്നാണ് ഡെവ്ലിൻ ആവശ്യപ്പെട്ടിരിക്കുന്നത്...”

എങ്കിൽ പിന്നെ നമുക്ക് ഇപ്പോൾത്തന്നെ ഒരുങ്ങേണ്ടിയിരിക്കുന്നു...” വോഗൻ പറഞ്ഞു.

യെസ്... ലൈസാൻഡർ വിമാനം ഇന്നലെ ചെർണെ എയർപോർട്ടിൽ അവർ എത്തിച്ചിട്ടുണ്ട്...” ഷെല്ലെൻബെർഗ് പറഞ്ഞു. “നമുക്ക് അവിടെ എത്തിച്ചേരേണ്ട താമസം മാത്രമേയുള്ളൂ...” അദ്ദേഹം റേഡിയോ ഓപ്പറേറ്ററുടെ നേർക്ക് തിരിഞ്ഞു. “ഇനി പറയുന്ന സന്ദേശം ഫാൾക്കണ് അയച്ചേക്കൂ... ‘Will meet your requirements. Departure time will be confirmed to you tomorrow night’...”

ഷെല്ലെൻബെർഗ് എഴുന്നേറ്റ് പുറത്തേക്ക് നടക്കവെ റേഡിയോ ഓപ്പറേറ്റർ അദ്ദേഹത്തെ വിളിച്ചു. “ജനറൽ, അതിനുള്ള മറുപടി എത്തിയിട്ടുണ്ട്...”

എന്താണത്....? വായിക്കൂ...” ഷെല്ലെൻബെർഗ് തിരിഞ്ഞു.

“A pleasure to do business with you...”

ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് ഷെല്ലെൻബെർഗ് പുറത്തേക്ക് നടന്നു. വോഗനും ഇൽസ് ഹബ്ബറും അദ്ദേഹത്തെ അനുഗമിച്ചു.

                                                        ***

സ്റ്റഡി റൂമിലെ റേഡിയോ സെറ്റിന്റെ മുന്നിൽ നിന്നും ലവീനിയ തിരിഞ്ഞു. “എന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു...?”

നന്നായിട്ടാണ് എനിക്ക് തോന്നിയത്...” കനൽ കെട്ടടങ്ങിയ നെരിപ്പോടിനരികിൽ വിസ്കി ഗ്ലാസുമായി ഇരിക്കുന്ന മാക്സ്വെൽ ഷാ പറഞ്ഞു.

യൂ വേർ എക്സലന്റ്...” ഡെവ്ലിൻ പറഞ്ഞു. “നിങ്ങൾ പണ്ട് ചതുപ്പിൽ എറിഞ്ഞു കളഞ്ഞ ആ റേഡിയോയുമായി ഇതിന് ഒരു കാര്യത്തിൽ വ്യത്യാസമുണ്ട്... ചെറിയ റേഞ്ചിൽ മാത്രമേ ഇതിന് വോയ്സ് കപ്പാസിറ്റി ഉള്ളൂ... ഏതാണ്ട് ഇരുപത്തിയഞ്ച് മൈൽ എന്ന് പറയാം... അതുകൊണ്ടാണ് ഞാൻ അവർക്ക് ഫ്രീക്വൻസി റീഡിങ്ങ് കൊടുത്തത്... അത് ഞാൻ അഡ്ജസ്റ്റ് ചെയ്ത് വച്ചിട്ടുമുണ്ട്... നിങ്ങൾ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ... സ്വിച്ച് ഓൺ ചെയ്തു കഴിഞ്ഞാൽ ഡയറക്ട് കണക്ഷനായി... എന്ന് വച്ചാൽ വിമാനം റേഞ്ചിൽ എത്തുന്നതോടെ നിങ്ങൾക്ക് പൈലറ്റുമായി നേരിട്ട് സംസാരിക്കുവാൻ സാധിക്കുമെന്ന്...”

മാർവെലസ്... വേറെ എന്തെങ്കിലും പ്രത്യേകിച്ച് അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ടോ...?”

ചിലപ്പോൾ ഏഴു മണിക്ക് ശേഷം ഫ്രഞ്ച് ബേസിൽ നിന്നും അവർ നിങ്ങളെ കോൺടാക്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ട്... ഡിപ്പാർച്ചർ ടൈം അറിയിക്കുവാനായി... അതുകൊണ്ട് ദൂരെയെങ്ങും പോകാതെ റേഡിയോയുടെ പരിസരത്ത് തന്നെ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക... അതിന് ശേഷം ഞാൻ വിവരിച്ചു തന്നത് പോലെ ആ സൈക്കിൾ ലാമ്പുകൾ മൈതാനത്തിൽ വിന്യസിക്കുക...”

തീർച്ചയായും... അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു...” അവൾ തന്റെ സഹോദരനെ നോക്കി. “എല്ലാം കൂടി കണ്ടിട്ട് ആവേശം തോന്നുന്നില്ലേ ഡാർലിങ്ങ്...?”

ഗംഭീരം....” തിളങ്ങുന്ന കണ്ണുകളോടെ അയാൾ വീണ്ടും ഗ്ലാസ് നിറച്ചു.

അപ്പോഴേക്കും ഡെവ്ലിന് മടുത്തു തുടങ്ങിയിരുന്നു. അദ്ദേഹം എഴുന്നേറ്റു. “എനിക്ക് പോകേണ്ട സമയമായി... നാളെ രാത്രി കാണാം...”

മദ്യം തലയ്ക്ക് പിടിച്ച ഷാ എന്തോ പിറുപിറുത്തു. ലവീനിയ ഡെവ്ലിനെ കിച്ചണിലേക്ക് കൂട്ടിക്കൊണ്ടു പോയി. തന്റെ കോട്ടും ഹാറ്റും എടുത്ത് ധരിക്കവെ അദ്ദേഹം ചോദിച്ചു. “അങ്ങേർക്ക് കുഴപ്പമൊന്നുമില്ലല്ലോ...?”

ആര്,  മാക്സിന്റെ കാര്യമാണോ...? അദ്ദേഹം ഓകെയാണ്... വിഷമിക്കാനൊന്നുമില്ല മേജർ... സീ  യൂ ദെൻ...”

പുല്ല് നിറഞ്ഞ ചരൽപ്പാതയിലൂടെ റോഡിലേക്ക് നടക്കുമ്പോൾ മഴ പൊഴിയുവാൻ തുടങ്ങി. റയാന്റെ വാൻ ആ ഭാഗത്തൊന്നും ഉണ്ടായിരുന്നില്ല. കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി അദ്ദേഹം അവിടെ കാത്തു നിന്നു. അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് റയാൻ വാനുമായി എത്തിയത്.

എല്ലാം ഭംഗിയായി നടന്നുവോ...?” അയാൾ ചോദിച്ചു.

മറുപടി പറയുന്നതിന് മുമ്പ് മേരി ഇടയിൽ കയറി. “ഞങ്ങൾ ശരിക്കും ആസ്വദിച്ചു... എത്ര മനോഹരമാണ് ഈ പ്രദേശം...”

വെൽ... അയാം ഹാപ്പി ഫോർ യൂ... കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ എന്നു പോലും അവിടെയുള്ള രണ്ടു പേർ എന്നോട് ചോദിച്ചില്ല...” നീരസത്തോടെ ഡെവ്ലിൻ പറഞ്ഞു.

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

38 comments:

 1. എന്നാൽ ആദ്യ കമന്റ് എന്റെ വക.

  ഡെവലിന് കഴിയ്ക്കാൻ വല്ലോം കൊടുക്ക്. അടുത്ത ദിവസം കുറെ പണി ഉള്ളതല്ലേ

  ReplyDelete
  Replies
  1. അത് വിഷമിക്കണ്ട ശ്രീ... മേരിയുടെ വീട്ടിലേക്കല്ലേ പോകുന്നത്... അവിടെ എന്തെങ്കിലും കാണാതിരിക്കില്ല...

   Delete
  2. അതെന്താ .. നിങ്ങ ഹോട്ടലിൽ ഒന്നും കേറൂല്ലേ...?
   എനിക്കാണേൽ പുറത്തിറങ്ങിയാ അപ്പ വരും വിശപ്പ്..

   Delete
  3. ഇത് ഉണ്ടാപ്രിയല്ല... ബകനാണ്... ബകൻ... :)

   Delete
 2. എന്നാൽ അടുത്ത കമന്റ് എന്റെ വക.

  റോഡ് മാപ്പ്!! ഇന്നത്തെ GPS-ന്റെ മുതുമുത്തച്ഛൻ !!

  ഡെവ്‌ലിനെ കണ്ട ആവേശത്തിൽ, കഴിക്കാൻ കൊടുക്കാൻ ലവീനിയ മറന്നുപോയതാ.. ക്ഷമീര്. അല്ലെങ്കിൽ തന്നെ, എന്തിനാ തിടുക്കത്തിൽ ഇറങ്ങിയത്. ഇത്തിരി നേരം കൂടെ നിന്നിരുന്നെങ്കിൽ കഴിക്കാൻ കിട്ടിയേനെ. സാരമില്ല, അടുത്ത വരവിൽ കഴിച്ചിട്ടേ തിരിച്ച് വരാവൂ..

  ReplyDelete
  Replies
  1. അത് പിന്നെ ജിം, അവിടെ എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ..? ചേട്ടൻ പിടിച്ചോണ്ടു വന്ന മുയലിനെ കറി ആക്കണമെങ്കിൽ സമയം കുറച്ചെടുക്കും... പോയിട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുള്ളതാണെന്ന് അറിയില്ലേ...?

   Delete
  2. അതിനെന്തിനാ കുറെ സമയം..
   അല്ലേൽ തന്നെ പത്തോ ഇരുപതോ മിനിട്ടു കൂടുതൽ എടുത്തെന്നും വച്ചു എന്നാ കുഴപ്പം....ഇറച്ചി കിട്ടുംന്ന് ഉണ്ടേൽ നുമ്മ എത്ര വേണേലും വെയിറ്റ് ചെയ്യൂല്ലേ

   Delete
  3. അപ്പോൾ ജിമ്മിയേ... ഉണ്ടാപ്രിയുടെ വീട്ടിൽ ബ്ലോഗ് മീറ്റിന് പോകു‌ന്ന കാര്യം ഓർത്തിട്ട് ഇപ്പോഴേ വായിൽ വെള്ളമൂറുന്നു... :)

   Delete
  4. ങേ? അതെപ്പോ തീരുമാനിച്ചു? ഉണ്ടാപ്രി എന്നെ വിളിച്ചില്ല... ഞാന്‍ പിണങ്ങി :(

   Delete
  5. അദ്ദന്നെ. ഞാനും അറിഞ്ഞു വരുന്നതേ ഉള്ളൂ. ആരും പിണങ്ങല്ലേ...എല്ലാര്‍ക്കും സ്വാഗതം(രണ്ടൂന്ന് മുയലിന് ഓര്‍ഡര്‍ കൊടൂത്തേക്കാം)

   Delete
  6. ഈ വർഷത്തെ ദീപാവലി അവധിക്ക് അങ്ങനെയൊരു സംഭവം നടത്താമെന്ന് കുറേ നാൾ മുമ്പ് തീരുമാനിച്ചത് ഉണ്ടാപ്രി മറന്നു പോയതാ മുബീ...

   Delete
 3. ചായ തിളച്ചില്ലെങ്കിലും, സന്ദേശങ്ങളൊക്കെ അയച്ചില്ലേ? ലവീനിയ മിടുക്കിയാണ്...

  ReplyDelete
  Replies
  1. അതെ... അതിലാണ് മിടുക്ക്... സ്കൗട്ടിൽ ഉണ്ടായിരുന്ന കാലത്താണ് ഞാനും മോഴ്സ് കോഡ് പഠിക്കുന്നത്... നാല് പതിറ്റാണ്ടിന് ശേഷം ഇന്ന് ഓർക്കാൻ ശ്രമിച്ചപ്പോൾ ഭൂരിഭാഗവും മറന്നു പോയിരിക്കുന്നു... സാരമില്ല എല്ലാം പൊടി തട്ടി ഒരാഴ്ച കൊണ്ട് വീണ്ടും പഠിച്ചെടുക്കണം...

   Delete
  2. ങ്ങും .. ഇഗ്ലീഷ് മീഡിയം ആയിരിക്കും ( പഴേ ഒരു ജഗതി ഡയലോഗ് )

   Delete
  3. നമ്മള് നല്ല ഒന്നാം തരം മലയാളം മീഡിയം സ്കൂളിൽ ആണ് കേട്ടോ പഠിച്ചത് ഉണ്ടാപ്രീ...

   Delete
  4. ഉണ്ടാപ്രി, അസൂയ പാടില്ല. ലവീനിയ ഇല്ലെങ്കില്‍ കാണായിരുന്നു!

   Delete
  5. ലവീനിയയോട് ഒരസൂയേം ഇല്ല..
   പക്ഷേ വിനുവേട്ടന്‍ ! സ്കൗട്ട്..മോഴ്സ് കോഡ്....
   നുമ്മ ചാമ്പങ്ങേം മാങ്ങേം പെറുക്കി നടന്ന സമയത്താണെന്നോര്‍ക്കണം!!

   Delete
  6. വെറും സ്കൗട്ടല്ല ഉണ്ടാപ്രീ... പ്രസിഡന്റ് സ്കൗട്ടാണ്... പ്രസിഡന്റ് സ്കൗട്ട്... നീലം സഞ്ജീവറെഡ്ഡി ഒപ്പിട്ട സർട്ടിഫിക്കറ്റാ കൈയിൽ ഇരിക്കുന്നത്... :)

   Delete
 4. അങ്ങനെ നാളെ രാത്രിക്ക് സ്റ്റെയിനർ പറക്കുമല്ലെ .അതിനുമുൻപ് ഇവിടെ ഒരു കൂട്ടപ്പൊരിച്ചിൽ കാണണോല്ലൊ.... !!?

  ReplyDelete
  Replies
  1. അതെ അശോകേട്ടാ... അതൊരു ഒന്നൊന്നര പൊരിച്ചിൽ ആയിരിക്കും... എന്തിനും തയ്യാറായി ഇരുന്നുകൊള്ളൂ...

   Delete
 5. ഡെവ്ലിന്റെ ആദ്യസന്ദേശം കിടുക്കി.

  മോഴ്സ്‌ കോഡ്‌ ഏട്ടനും പഠിച്ചിട്ടുണ്ട്‌.


  ReplyDelete
  Replies
  1. മോഴ്സ് കോഡ് പഠിച്ച് വച്ചോളൂ... അറിഞ്ഞിരിക്കുന്നത് നല്ലതാ...

   Delete
 6. വല്ലതും ഉണ്ടായാലല്ലേ തിന്നാന്‍ കൊടുക്കാന്‍ പറ്റൂ.. പാവം ലവീനിയ പട്ടിണി കിടന്നു ശീലം ഇല്ലാത്തവളാ.. ഉം ഓരോ കഷടകാലം.

  ReplyDelete
  Replies
  1. അതെ ശ്രീജിത്തേ... ഫ്യൂഡൽ സംവിധാനത്തിന്റെ തകർച്ച... നമ്മുടെ നാട്ടിൽ അത് എത്തുന്നതിന് വളരെ മുമ്പേ ബ്രിട്ടണിൽ തുടങ്ങിക്കഴിഞ്ഞിരുന്നു...

   Delete
 7. ഡെവ്‌ലിൻ മര മണ്ടൻ !!
  ഞാനായിരുന്നേൽ മുയലിനെ വറുത്തു രണ്ടു പെഗ്ഗും അടിച്ചിട്ടേ റേഡിയോ സെറ്റ് ചെയ്യാൻ പോകുള്ളൂ ...
  വിശന്നിരിന്നു പണി ചെയ്യാൻ വേറെ ആളെ നോക്കണം ..

  ReplyDelete
  Replies
  1. ഹൊ...! ഇങ്ങനെയൊരു തീറ്റഭ്രാന്തൻ... :)

   Delete
 8. ഭരണകൂടത്തിന്റെ ഇച്ഛാനുസൃതം മാത്രം ജീവിക്കാനും പെരുമാറാനും ശീലിപ്പിക്കുക എന്നത്.....
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ... ഫാസിസത്തിന്റെ തുടക്കം... അത് സ്വർഗ്ഗമാണെന്നാണ് പാവം ഷായും ലവീനിയയും കരുതി വച്ചിരിക്കുന്നത്...

   Delete
 9. കഴിക്കുന്നതില്ലല്ലോ പ്രാധാന്യം ,സന്ദേശം അയക്കുന്നുന്നതിലല്ലേ
  കഴിക്കാനും ,കിടക്കാനുമൊക്കെ ഇനിയും സമയം ഉണ്ടാക്കാമല്ലോ അല്ലെ

  ReplyDelete
  Replies
  1. അതെ മുരളിഭായ്... ഒരു ചാരൻ എന്ന നിലയിൽ മുരളിഭായിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി... അദ്ദാണ്...

   Delete
 10. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ നീക്കുനത്.

  ReplyDelete
  Replies
  1. അതെ കേരളേട്ടാ... തീയ്യതി പതിമൂന്ന് ആയിരിക്കുന്നു... പതിനഞ്ചാം തീയ്യതിയാണ് സ്റ്റെയ്നറെ ഹിംലറുടെ മുന്നിൽ എത്തിക്കേണ്ടത്... ഒരേയൊരു ദിവസം മാത്രമേ അവശേഷിച്ചിട്ടുള്ളൂ... പെട്ടെന്ന് കാര്യങ്ങൾ നീക്കിയല്ലേ പറ്റൂ...

   Delete
 11. നല്ല രസമുള്ള എഴുത്ത്. സമ്മതിച്ചു. .വിനുവേട്ടൻ സൂപ്പർ

  ReplyDelete
  Replies
  1. വളരെ സന്തോഷം പുനലൂരാനേ...

   Delete
 12. കുറിഞ്ഞിApril 30, 2018 11:12 pm

  ഞാൻ കൂടെ തന്നെയുണ്ട് വിനു വേട്ടാ
  നെറ്റിനു ചെറിയ പ്രോ ബ്ളം ഉള്ള തു കൊണ്ട് കമന്റു പോസ്റ്റാൻ പറ്റുന്നുണ്ടായിരുന്നില്ല

  ReplyDelete
  Replies
  1. അതെയോ.... ഞാൻ വിചാരിച്ചു ആദ്യത്തെ ആവേശമൊക്കെ അവസാനിച്ച് വായന നിർത്തിയെന്ന്...

   വായന തുടരുന്നു എന്നറിയുന്നതിൽ സന്തോഷം...

   Delete
  2. ഇതാരാ വിനുവേട്ടാ??????????

   Delete
  3. ഒരു പിടിയുമില്ല സുധീ... :(

   Delete