Thursday, 4 January 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 30നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ജർമ്മൻ സൈനികർക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നസിഗ്നൽഎന്ന മാസിക മറിച്ചു നോക്കി ഒരു ബിയറും നുണഞ്ഞുകൊണ്ട് കാന്റീനിൽ ഇരിക്കുകയായിരുന്നു എസാ വോഗൻ. ഒരു കോഫിയുമായി ഡെവ്ലിനും അയാൾക്കൊപ്പം കൂടി.

എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല... നിങ്ങളെ തിരിച്ചറിയാൻ പോലും കഴിയുന്നില്ല...” വോഗൻ അത്ഭുതപ്പെട്ടു.

ഇത് പുതിയ ഞാൻ... ഫാദർ ഹാരി കോൺലൺ... അല്ലെങ്കിൽ മേജർ ഹാരി കോൺലൺ, ആർമി ചാപ്ലൻ എന്നും വിളിക്കാം... നാളെ രാത്രി ഞാൻ യാത്ര തിരിക്കുന്നു...” ഡെവ്ലിൻ പറഞ്ഞു.

പെട്ടെന്നായിപ്പോയി അല്ലേ...?”

മകനേ... ഇനിയും വൈകിക്കാൻ എനിക്ക് താല്പര്യമില്ല... ഇതൊന്ന് അവസാനിപ്പിക്കണ്ടേ...?”

എവിടെ നിന്നാണ് ടേക്ക് ഓഫ്...?”

ലാവൈൽ... ബ്രെസ്റ്റിന് സമീപമുള്ള എയർ ബേസിൽ നിന്നും...”

ഏതാണ് വിമാനം...?”

ഡോർണിയർ 215...”

ഓകെ... നിങ്ങളെ ഞാൻ കൊണ്ടു വിടാം...”

ഇല്ല... വിമാനം നിങ്ങളല്ല പറത്തുന്നത്... നിങ്ങളുടെ ജീവൻ വിലയേറിയതാണ്... അയർലണ്ടിന് മുകളിൽ വച്ച് എന്നെ ഡ്രോപ്പ് ചെയ്തു എന്ന് തന്നെയിരിക്കട്ടെ... തിരിച്ച് ഫ്രഞ്ച് തീരത്തേക്കുള്ള പറക്കലിനിടയിൽ ബ്രിട്ടീഷ് ഫൈറ്ററുകളിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ വിമാനം വെടിവച്ചിട്ടാൽ...? അതോടെ കഴിഞ്ഞില്ലേ...?”

ഓകെ...” മനസ്സില്ലാ മനസ്സോടെ വോഗൻ പറഞ്ഞു. “സമ്മതിച്ചു... എങ്കിൽ ശരി, ലാവൈൽ വരെ നിങ്ങളെ എനിക്ക് കൊണ്ടുവിടാമല്ലോ... അക്കാര്യത്തിൽ ആർക്കും തടസ്സം പറയാനാവില്ല...”

യാത്ര അയക്കാൻ ഒരു സുഹൃത്ത് എത്തിച്ചേരുക എന്ന് പറയുന്നത് മനോഹരമായ ഒരനുഭവമാണ്...” ഡെവ്ലിൻ പറഞ്ഞു.

                                                            ***

രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. അറ്റ്ലാന്റിക്ക് സമുദ്രത്തിൽ നിന്നും എത്തിയ മഴ കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. ടേക്ക് ഓഫ് ചെയ്യുന്ന ഡോർണിയർ വിമാനത്തെ ലാവൈൽ എയർബേസിലെ കൺട്രോൾ ടവറിൽ നിന്നു കൊണ്ട് വോഗൻ വീക്ഷിച്ചു. ചില്ലു ജാലകം തുറന്ന് തല പുറത്തിട്ട് അയാൾ കാതോർത്തു. അനന്തതയിലേക്ക് അകന്നു പോയ വിമാനത്തിന്റെ എൻജിൻ ശബ്ദവും അലിഞ്ഞില്ലാതായിരിക്കുന്നു. ജാലകം വലിച്ചടച്ച് വോഗൻ റേഡിയോ ഓപ്പറേറ്ററുടെ നേർക്ക് തിരിഞ്ഞു.

സന്ദേശം അയച്ചേക്കൂ...”

ഫ്ലയിങ്ങ് സ്യൂട്ട് ധരിച്ച് അരികിൽ പാരച്യൂട്ടുമായി വിമാനത്തിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ഡെവ്ലിനരികിൽ വയർലസ് ഓപ്പറേറ്റർ എത്തി.

സർ, താങ്കൾക്ക് ഒരു സന്ദേശമുണ്ട്... ആരായാലും ശരി, അല്പം ക്രൂരമായ തമാശയാണ്...”

വായിക്കൂ...”

ഒരു വരി മാത്രമേയുള്ളൂ... ‘Break a leg’...”

ഡെവ്ലിൻ പൊട്ടിച്ചിരിച്ചു. “മകനേ... അത് മനസ്സിലാകണമെങ്കിൽ നീ നല്ല ഒരു നടൻ ആകണം...”

                                                         ***

ഡോർണിയറിന്റെ യാത്ര അനായാസകരമായിരുന്നു. പുലർച്ചെ രണ്ട് മണി കഴിഞ്ഞതോടെ അയ്യായിരം അടി ഉയരത്തിൽ നിന്നും ഡെവ്ലിൻ താഴേക്ക് ചാടി. കഴിഞ്ഞ തവണത്തേത് പോലെ യൂൾസ്റ്റർ അതിർത്തിക്ക് സമീപമുള്ള മൊനാഗൻ പ്രദേശമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

പതിവ് പോലെ ഇത്തവണയും തന്നെക്കാൾ ഇരുപത് അടി താഴെ സപ്ലൈ ബാഗ് ഉണ്ടായിരുന്നു. രാത്രി കാലങ്ങളിൽ പാരച്യൂട്ടിൽ ഇറങ്ങുന്നവർക്ക് സഹായകരമാണ് അത്തരം സപ്ലൈ ബാഗ്. ആദ്യം നിലത്ത് മുട്ടുന്ന സപ്ലൈ ബാഗ് ഒരു മുന്നറിയിപ്പ് എന്നോണം പ്രവർത്തിക്കുന്നു. നിലാവെട്ടം ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായിരുന്നു. അനായാസകരമായ ലാന്റിങ്ങിന് ശേഷം തന്റെ സ്യൂട്ട്കെയ്സും റെയിൻകോട്ടും ഷവലും സപ്ലൈബാഗിനുള്ളിൽ നിന്നും പുറത്തെടുത്തു. അടുത്ത് കണ്ട കുഴിയിൽ സപ്ലൈബാഗും പാരച്യൂട്ടും ഫ്ലൈയിങ്ങ് സ്യൂട്ടും നിക്ഷേപിച്ച് അതിന് മുകളിൽ അല്പം മണ്ണ് വെട്ടിയിട്ടതിന് ശേഷം സമീപത്തുണ്ടായിരുന്ന കുളത്തിലേക്ക് ഷവൽ വലിച്ചെറിഞ്ഞു.

റെയിൻ കോട്ടും ഹാറ്റും എടുത്തണിഞ്ഞതിന് ശേഷം ഡെവ്ലിൻ തന്റെ സ്യൂട്ട്കെയ്സ് തുറന്നു. സ്റ്റീൽ ഫ്രെയിം ഉള്ള കണ്ണട സുരക്ഷിതമായി അതിനുള്ളിൽ ഉണ്ടായിരുന്നു. വൃത്തിയായി മടക്കി വച്ച യൂണിഫോമിന്റെ അടിയിൽ ബ്രിട്ടീഷ് ഓഫീസർമാർ ഉപയോഗിക്കുന്ന തരം ഒരു സ്മിത്ത് & വെസ്സൺ 0.38 റിവോൾവറും അതിന്റെ ഉറയും ബെൽറ്റും വച്ചിരിക്കുന്നു. ഒപ്പം അമ്പത് കാർട്രിഡ്ജുകൾ അടങ്ങുന്ന ഒരു ബോക്സും. എല്ലാം വളരെ അടുക്കും ചിട്ടയോടും തന്നെ കാണപ്പെട്ടു. കണ്ണട എടുത്ത് മുഖത്ത് വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു.

ദയാനിധിയായ കന്യാമറിയത്തിന് സ്തുതി... പാപിയായ ഞാനിതാ എത്തിയിരിക്കുന്നു... നിന്നാൽ കഴിയുന്ന സഹായം ചെയ്ത് തന്നാലും...” കുരിശ് വരച്ചിട്ട് സ്യൂട്ട്കെയ്സ് എടുത്ത് ഡെവ്ലിൻ നടന്നു.

യൂൾസ്റ്റർ അതിർത്തി നന്നായി അറിയുന്ന മറ്റാരെയും പോലെ അദ്ദേഹത്തിനും അത് ഒരു പ്രശ്നമേ ആയിരുന്നില്ല. നാട്ടുപാതകളിലൂടെയും വയലുകളിലൂടെയും നടന്ന് നാലേ കാൽ ആയപ്പോഴേക്കും അദ്ദേഹം യൂൾസ്റ്ററിൽ ബ്രിട്ടീഷ് മണ്ണിൽ കാൽ കുത്തി.

അപ്രതീക്ഷിത ഭാഗ്യമായിരുന്നു പിന്നെ അദ്ദേഹത്തെ തുണച്ചത്. അരികിലൂടെ കടന്നു പോയ ഒരു ട്രക്ക് അല്പം മുന്നോട്ട് ചെന്ന് നിന്നു. തല പുറത്തേക്കിട്ട അതിന്റെ ഡ്രൈവർ അമ്പരന്നു. “ജീസസ്... ! പുലർച്ച നേരത്ത് എങ്ങോട്ടാണ് ഫാദർ താങ്കൾ നടന്നു പോകുന്നത്...?” അറുപത് കഴിഞ്ഞ വൃദ്ധൻ ചോദിച്ചു.

അർമാഗ്...” ഡെവ്ലിൻ പറഞ്ഞു. “ബെൽഫാസ്റ്റിലേക്കുള്ള മിൽക്ക് ട്രെയിൻ പിടിക്കാൻ...”

ഞാൻ ബെൽഫാസ്റ്റ് മാർക്കറ്റിലേക്കാണ് പോകുന്നതെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ ഫാദർ...?”

ഗോഡ് ബ്ലെസ് യൂ മൈ സൺ...” നന്ദി പറഞ്ഞിട്ട് ഡെവ്ലിൻ ട്രക്കിന്റെ ക്യാബിനിൽ കയറി അയാളുടെ സമീപം ഇരുന്നു.

ഇതിനൊക്കെ എന്ത് നന്ദി പറയാൻ ഫാദർ...” ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. “ഒരു വൈദികന് അയർലണ്ടിൽ ഒരു കൈ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എവിടെയാണ് ലഭിക്കുക...?”

                                                       ***

അന്നേ ദിവസം രാവിലെ പത്ത് മണി. ഹിംലറുടെ വാതിലിൽ മുട്ടിയിട്ട് ഷെല്ലെൻബെർഗ് ഉള്ളിലേക്ക് കടന്നു. 

യെസ്...?” ഹിംലർ തലയുയർത്തി. “എന്താണ്...?”

ലാവൈൽ എയർബേസിൽ നിന്നും സന്ദേശമുണ്ടായിരുന്നു റൈഫ്യൂറർ... പുലർച്ചെ ഏതാണ്ട് രണ്ട് മണിയോടെ ഡെവ്ലിൻ തെക്കൻ അയർലണ്ടിന് മുകളിൽ വച്ച് പാരച്യൂട്ടിൽ ചാടിയിരിക്കുന്നു...”

റിയലി...? നിങ്ങൾ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ നീക്കിയല്ലോ ബ്രിഗേഡ്ഫ്യൂറർ...  അഭിനന്ദനങ്ങൾ...” ഹിംലർ പറഞ്ഞു.

പക്ഷേ, ഇതൊന്നും ദൗത്യത്തിന്റെ വിജയത്തിന് ഒരുറപ്പും നൽകുന്നില്ല റൈഫ്യൂറർ... അയാൾ സുരക്ഷിതനായി ലാന്റ് ചെയ്തിരിക്കും എന്ന് വിശ്വസിക്കുക മാത്രമേ തൽക്കാലം മാർഗ്ഗമുള്ളൂ... ലണ്ടനിൽ ചെന്നതിന് ശേഷമുള്ള അയാളുടെ നീക്കങ്ങൾ എന്താകുമെന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം...”

പിന്നെ, നമ്മുടെ പ്ലാനിൽ അല്പം മാറ്റം വന്നിട്ടുണ്ട്...” ഹിംലർ പറഞ്ഞു. “ബെൽ ഐലിൽ വച്ച് നടത്താനിരുന്ന ഫ്യൂററുടെ കോൺഫറൻസ് അല്പം നേരത്തെയാക്കി... പതിനഞ്ചാം തീയ്യതിയിലേക്ക്...”

 എന്ന് വച്ചാൽ നമുക്ക് ഒരാഴ്ച്ചത്തെ സമയമേയുള്ളല്ലോ റൈഫ്യൂറർ...”

അതെ... എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണ്... ഒന്നും ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കില്ല... എങ്കിലും എനിക്കുറപ്പുണ്ട്, നിങ്ങളാൽ കഴിയുന്ന എല്ലാം നിങ്ങൾ ചെയ്തിരിക്കും എന്ന്... ക്യാരി ഓൺ, ജനറൽ...”

കതക് ചാരി ഷെല്ലെൻബെർഗ് പുറത്തേക്ക് നടന്നു. വല്ലാതെ അന്ധാളിച്ചു പോയിരുന്നു അദ്ദേഹം. “എന്ത് കളിയാണ് തന്തയില്ലാത്തവൻ കളിക്കുന്നത്...?” പതിഞ്ഞ സ്വരത്തിൽ സ്വയം ചോദിച്ചിട്ട് അദ്ദേഹം തന്റെ ഓഫീസിലേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

32 comments:

 1. അങ്ങനെ ഡെവ്‌ലിൻ ഒരിക്കൽക്കൂടി ബ്രിട്ടീഷ് മണ്ണിൽ കാൽ കുത്തുന്നു...

  ReplyDelete
 2. Replies
  1. തേങ്ങ സ്വീകരിച്ചിരിക്കുന്നു... നല്ല വിലയാണല്ലോ ഇപ്പോൾ... പക്ഷേ അത് മാത്രം പോരാ... അഭിപ്രായം എവിടെ?

   Delete
  2. ചുമ്മാ പറഞ്ഞു പറ്റിക്കുവല്ലേ വിനുവേട്ടൻ ?
   ഒരാഴച കൊണ്ടൊക്കെ മോളികുട്ടിയെ വളക്കാൻ ഡെവ്‌ലിനു പറ്റുവോ ??

   Delete
  3. മോളിക്കുട്ടിയാണോ മേരിക്കുട്ടിയാണോ എന്നൊക്കെ ഉറപ്പിച്ചോ ഉണ്ടാപ്രീ...? :)

   Delete
  4. ഒരു പേരിലെന്തിരിക്കുന്നു വിനുവേട്ടാ ?
   ചെല്ലക്കിളി ഉണ്ടാവ്വോ ??

   Delete
 3. ഡെവ്‌ലിൻ അല്ല, ഫാദർ ഹാരി കോൺലൺ


  ReplyDelete
 4. ധൈര്യമുളളവനെ ഭാഗ്യം തുണയ്ക്കും.. സംശയമില്ല!!

  ReplyDelete
  Replies
  1. ഇത് ഡെവ്‌ലിനാണ് മോനേ ഡെവ്‌ലിൻ...

   Delete
 5. വേഷപകര്‍ച്ചയോടെ ഡെവ്ലിന്‍ സുരക്ഷിതനായി ലാന്‍ഡ്‌ ചെയ്തിരിക്കുമല്ലോ അല്ലെ. ഇനിയെന്തൊക്കെയാവും? ഒരു ആകാംക്ഷ

  ReplyDelete
  Replies
  1. ലാന്റ് ചെയ്തൂല്ലോ... അപ്പോൾ സുകന്യാജി ശരിക്കും വായിച്ചില്ലേ...?

   Delete
  2. അയ്യോ സോറി. മനസ്സിലാക്കിയതില്‍ പിശക്‌ പറ്റി

   Delete
  3. നന്നായി... അല്ലെങ്കിൽ ഇമ്പോസിഷൻ എഴുതേണ്ടി വന്നേനെ... :)

   Delete
 6. വിനുവേട്ടാ,,സന്തോഷം,,

  ReplyDelete
  Replies
  1. ടീച്ചർ എത്തീല്ലോ... സന്തോഷം...

   Delete
 7. അങ്ങിനെ നമ്മുടെ കക്ഷി ലാന്‍ഡ്‌ ചെയ്തു.. ഇനിയല്ലേ കളി.

  ReplyDelete
  Replies
  1. ചില കളികളൊക്കെ പഠിപ്പിക്കാനാണ് ശ്രീജിത്തേ ഡെവ്‌ലിൻ എത്തിയിരിക്കുന്നത്...

   Delete
 8. പള്ളീലച്ചന്റെ ചാരക്കുപ്പായത്തിൽ സാക്ഷാൽ ചാരനായ നമ്മുടെ നായകൻ
  ഡെവ്ലിന്‍ ബിലാത്തി മണ്ണിൽ വീണ്ടും കാലുകുത്തിയിരിക്കുകയാണ് ,
  ഇനി ഇങ്ങോരെ പിടിക്കുവാൻ നടക്കുന്ന ഇവിടെയുള്ള ചാരത്തികൾക്ക്
  'പണി' കിട്ടാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് ...!

  ReplyDelete
  Replies
  1. അടുത്ത ലക്കത്തോടെ ഡെവ്‌ലിൻ ലണ്ടനിൽ എത്തിച്ചേരുന്നതാണ്... സ്വീകരിച്ച് വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു കൊടുക്കണേ മുരളിഭായ്...

   Delete
  2. മുരളിയേട്ടന് പണിയായി...

   Delete
  3. പിന്നല്ലാതെ... മുരളിഭായിക്ക് അതിലൊക്കെ സന്തോഷമേയുള്ളൂവെന്നേ... :)

   Delete
 9. അദ്ധ്യായം ചെറുതായിപ്പോയോ...

  ബാക്കി വേഗം പോരട്ടെ

  ReplyDelete
  Replies
  1. ഇത്തിരി ചെറുതായി ശ്രീ... സാരമില്ല... അടുത്ത ലക്കം ഉടൻ തന്നെ റിലീസാവും...

   Delete
 10. Replies
  1. സന്തോഷം തങ്കപ്പേട്ടാ..

   Delete
 11. ഫ്യൂറര്‍ തോന്നുന്നത് പോലെയാണ് ഓരോന്ന് ചെയ്യുന്നത്... ഒരാഴ്ച മതിയോവോ ദൗത്യം പൂര്‍ത്തിയാക്കാന്‍? ടെന്‍ഷനായല്ലോ വിനുവേട്ടാ..

  ReplyDelete
  Replies
  1. ഡെവ്‌ലിനല്ലേ... നമുക്ക് നോക്കാം.. ടെൻഷനടിക്കാതെ...

   Delete
 12. അങ്ങനെ യാദർ കോൺ.... കോൺ... ഹാ.. എന്തേലുമാവട്ടെ... അങ്ങത്തുമല്ലൊ.
  നായിക അവിടെ കാണുമോ വിനുവേട്ടാ...?!

  ReplyDelete
  Replies
  1. തീർച്ചയായും പ്രതീക്ഷിക്കാം അശോകേട്ടാ...

   Delete
  2. ഇതേ കാര്യം നമ്മളു ചോദിച്ചപ്പോ ഹാ ഹാ
   അശോകേട്ടൻ ചോദിച്ചപ്പോ ഹോ ഹോ .

   Delete
 13. Break a leg!!
  ഡെവ്‌ലിന് ഇതെല്ലാം നിസ്സാരം. കാലൊടിഞ്ഞ ഫാദറിനെ ബിലാത്തീൽ കാത്തോളണേ എന്റെ ഡിങ്കാ

  ReplyDelete