Saturday, 20 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 10ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ലിസ്ബനിലെ ജർമ്മൻ സ്ഥാനപതിയായിരുന്നു ബരോൺ ഓസ്‌വാൾഡ് ഫൊൺഹൊയ്നിങ്ങെൻ ഹൊനേ. നാസി ആശയങ്ങളോട് ഒട്ടും താല്പര്യമില്ലാത്ത അദ്ദേഹം ഷെല്ലെൻബെർഗിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു.  ഷെല്ലെൻബെർഗിനെ കണ്ട മാത്രയിൽ തന്നെ തന്റെ ആഹ്ലാദം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

“മൈ ഡിയർ വാൾട്ടർ... കണ്ടതിൽ വളരെ സന്തോഷം... ബെർലിനിൽ ഇപ്പോൾ എങ്ങനെയുണ്ട്...?”

“ഇവിടുത്തെക്കാൾ തണുപ്പ്...” ഫ്രഞ്ച് ജാലകത്തിലൂടെ പുറത്തേക്ക് കടന്ന് ടെറസിലെ മേശയ്ക്ക് ഇരുവശവുമായി അവർ ഇരുന്നു.

താഴെയുള്ള ഗാർഡനിൽ എമ്പാടും പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. വെള്ള ജാക്കറ്റ് ധരിച്ച ഓഫീസ് ബോയ്, കോഫി ട്രേ അവർക്ക് മുന്നിൽ കൊണ്ടു വച്ചു.

ഷെല്ലെൻബെർഗ് നെടുവീർപ്പിട്ടു. “ബെർലിനിലേക്ക് വരാതെ എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെത്തന്നെ കടിച്ചു തൂങ്ങുന്നതെന്ന് എനിക്ക് മനസ്സിലാകുന്നു... ലിസ്ബൻ... ഇക്കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം...”

“സത്യം...” ബരോൺ പറഞ്ഞു. “എന്റെ സ്റ്റാഫിന്റെ ഏറ്റവും വലിയ പേടിസ്വപ്നം ഇവിടെ നിന്നും ഉള്ള സ്ഥലം മാറ്റമാണ്...” അദ്ദേഹം ഗ്ലാസിലേക്ക് കോഫി പകർന്നു. “ഈ സമയത്തുള്ള സന്ദർശനത്തിൽ എന്തോ പന്തികേടുണ്ടല്ലോ സുഹൃത്തേ... ഈ ക്രിസ്മസ് സായാഹ്നത്തിൽ തന്നെ...?”

“നിങ്ങൾക്കറിയാവുന്നതല്ലേ അങ്കിൾ ഹെയ്നിയുടെ കാര്യം... ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ സമയവും കാലവും ഒന്നും പ്രശ്നമല്ല...” SS സേനാംഗങ്ങൾ പലപ്പോഴും ഹിം‌ലറെക്കുറിച്ച് സംസാരിക്കുമ്പോൾ വിളിക്കുന്ന ഇരട്ടപ്പേരാണ് ഹെയ്നി.

“അപ്പോൾ വളരെ പ്രധാനപ്പെട്ട ഏതോ വിഷയമാണല്ലോ... പ്രത്യേകിച്ചും നിങ്ങളെത്തന്നെ അയച്ചപ്പോൾ...” ബരോൺ പറഞ്ഞു.

“ഒരാളെ കണ്ടു പിടിക്കണം നമുക്ക്... ഒരു ഐറിഷ്കാരൻ... ലിയാം ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പേഴ്സിൽ നിന്നും ഡെവ്‌ലിന്റെ ഫോട്ടോ പുറത്തെടുത്ത് അദ്ദേഹത്തിന് കൈമാറി. “കുറേ നാൾ അബ്ഫെറിന് വേണ്ടി പ്രവർത്തിച്ചിരുന്നു... IRA യുടെ പോരാളിയാണ്... ഹോളണ്ടിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ രക്ഷപെട്ടു... ഏറ്റവും ഒടുവിൽ നമുക്ക് ലഭിച്ച വിവരം അയാൾ ഇവിടെ അൽഫാമയിലെ ഏതോ ഒരു ക്ലബ്ബിൽ വെയ്റ്ററായി ജോലി നോക്കുകയാണെന്നാണ്...”

“ഓ, അത് ശരി...” ബരോൺ തല കുലുക്കി. “ഈ പറയുന്നയാൾ ഐറിഷ്കാരനാണെങ്കിൽ താൻ നിഷ്പക്ഷനാണെന്ന് പറഞ്ഞ് പിന്മാറാനാണ് സാദ്ധ്യത... വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ടി വരും...”

“ഏയ്, അത്ര ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല...” ഷെല്ലെൻബെർഗ് പറഞ്ഞു. അനുനയത്തിലൂടെ അയാളെ തിരിച്ചുകൊണ്ടുപോകാമെന്ന് കരുതുന്നു... അയാൾക്ക് നല്ല വരുമാനമുണ്ടാകുന്ന ഒരു ജോലി വാഗ്ദാനം ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്...”

“ഫൈൻ...” ബരോൺ പറഞ്ഞു. “ഒരു കാര്യം ഓർമ്മ വേണം... ഈ പോർച്ചുഗീസുകാർ അവരുടെ നിഷ്പക്ഷതയ്ക്ക് അങ്ങേയറ്റം വില കല്പിക്കുന്നുണ്ട് ഇപ്പോൾ... പ്രത്യേകിച്ചും യുദ്ധത്തിൽ നാം പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ... എന്തായാലും നിങ്ങളെ സഹായിക്കാനായി പോലീസ് അറ്റാഷെ ക്യാപ്റ്റൻ എഗ്ഗാറിനെ ഞാൻ ഏർപ്പാടാക്കാം...” ഫോൺ എടുത്ത് അദ്ദേഹം ആർക്കോ നിർദ്ദേശം നൽകി. പിന്നെ റിസീവർ ക്രാഡിലിൽ വച്ചിട്ട് തിരിഞ്ഞു. “നിങ്ങളുടെ കൂടെ മറ്റൊരാളെക്കൂടി കണ്ടല്ലോ...”

“സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ... ഗെസ്റ്റപ്പോയിൽ നിന്നുമാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“നിങ്ങളുടെ സ്വഭാവവുമായി ചേർന്ന് പോകുന്ന തരക്കാരനല്ലെന്ന് തോന്നുന്നു...?”

“റൈഫ്യുറർ എനിക്ക് തന്ന ക്രിസ്മസ് സമ്മാനമാണ്... എന്ത് ചെയ്യാം... സ്വീകരിക്കുകയല്ലാതെ മാർഗ്ഗമില്ലായിരുന്നു...”

“ഓ, അങ്ങനെയാണോ...?”

കതകിൽ തട്ടിയതിന് ശേഷം ഏകദേശം നാല്പത് വയസ്സ് മതിക്കുന്ന ഒരാൾ പ്രവേശിച്ചു. കട്ടി മീശയുള്ള അയാൾ ധരിച്ചിരുന്ന ബ്രൌൺ നിറത്തിലുള്ള സ്യൂട്ട് അയാൾക്ക് ചേരാത്തത് പോലെ തോന്നി. ഒരു തനി പോലീസുകാരൻ...

“ആഹ്... എഗ്ഗാർ...  ജനറൽ ഷെല്ലെൻബെർഗിനെ അറിയില്ലേ...?” ബരോൺ ചോദിച്ചു.

“തീർച്ചയായും... താങ്കളെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം... 1940ൽ വിൻസർ ഇടപാടുമായി ബന്ധപ്പെട്ട് താങ്കൾ വന്നപ്പോൾ നാം തമ്മിൽ കണ്ടിരുന്നു...”

“അതെ... അതെക്കുറിച്ചെല്ലാം തൽക്കാലം നമുക്ക് മറക്കാം...” ഷെല്ലെൻബെർഗ്, ഡെവ്‌ലിന്റെ ഫോട്ടോ അയാൾക്ക് നീട്ടി. “ഇയാളെ നിങ്ങൾ കണ്ടിട്ടുണ്ടോ...?”

എഗ്ഗാർ അത് വാങ്ങി സൂക്ഷിച്ചു നോക്കി. “ഇല്ല ജനറൽ...”

“ഐറിഷ്കാരനാണ്... പഴയ IRA പോരാളി... ഒരു IRA പോരാളിയെ ‘പഴയ’  എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല... വയസ്സ് മുപ്പത്തിയഞ്ച്... അബ്ഫെറിന് വേണ്ടി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്... ഏറ്റവും ഒടുവിൽ ഞങ്ങൾക്ക് ലഭിച്ച വിവരം അയാൾ ഇവിടെ ഫ്ലമിംഗൊ എന്നൊരു ബാറിൽ ജോലി നോക്കുന്നു എന്നാണ്...”

“ആ സ്ഥലം എനിക്കറിയാം...”

“ഗുഡ്... എന്റെ സഹായി ഗെസ്റ്റപ്പോയിൽ നിന്നുള്ള മേജർ ബെർഗർ പുറത്ത് നിൽക്കുന്നുണ്ട്... അയാളോട് ഇങ്ങോട്ട് വരാൻ പറയൂ...”

എഗ്ഗാർ പോയി ബെർഗറെയും കൂട്ടി വന്നു. ഷെല്ലെൻബെർഗ് അവരെ അയാൾക്ക് പരിചയപ്പെടുത്തി. “ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേ... പോർച്ചുഗലിലെ ജർമ്മൻ സ്ഥാനപതി... പിന്നെ, ക്യാപ്റ്റൻ എഗ്ഗാർ... പോലീസ് അറ്റാഷെ...”

“സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ...”  അറ്റൻഷനായി നിന്ന് അയാൾ സ്വയം പരിചയപ്പെടുത്തി.

“ഈ ഫ്ലമിംഗൊ എന്ന ബാർ  ക്യാപ്റ്റൻ എഗ്ഗാറിന് പരിചയമുണ്ട്... ഇയാളോടോപ്പം പോയി ഡെവ്‌ലിൻ അവിടെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം... അയാൾ അവിടെ ജോലി ചെയ്യുന്നു എന്ന് ഉറപ്പായാൽ യാതൊരു കാരണവശാലും... ഞാൻ ആവർത്തിക്കുന്നു... യാതൊരു കാരണവശാലും നിങ്ങൾ അയാളെ സന്ധിക്കാൻ പാടില്ല... പകരം എന്റെയടുത്ത് റിപ്പോർട്ട് ചെയ്യുക...”

ബെർഗർ തിരിഞ്ഞ് നിർവ്വികാരനായി വാതിലിന് നേർക്ക് നടന്നു. കതക് തുറക്കവെ ഷെല്ലെൻബെർഗ് കൂട്ടിച്ചേർത്തു. “1930 കളിൽ IRA യിൽ കുപ്രസിദ്ധി നേടിയ ഗൺ‌മാനായിരുന്നു ലിയാം ഡെവ്‌ലിൻ... രണ്ടുപേരും അക്കാര്യം ശരിക്കും ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും...”

ആ പരാമർശം തന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ബെർഗറിന് ആ മാത്രയിൽ തന്നെ മനസ്സിലായിരുന്നു. “ഓർമ്മിക്കാം....” ചെറിയൊരു പുച്ഛഭാവത്തിൽ പുഞ്ചിരിച്ചിട്ട് അയാൾ തിരിഞ്ഞ് പുറത്തേക്ക് നടന്നു. പിന്നാലെ ക്യാപ്റ്റൻ എഗ്ഗാറും.

“വല്ലാത്തൊരു മനുഷ്യൻ .. അയാളെ ഒപ്പം കൂട്ടേണ്ടി വന്നത് കഷ്ടം തന്നെ...” ബരോൺ വാച്ചിലേക്ക് നോക്കി. “അഞ്ച് മണി കഴിഞ്ഞതേയുള്ളൂ, വാൾട്ടർ... അല്പം ഷാം‌പെയ്ൻ ആയാലോ...?”

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

35 comments:

 1. ബെർഗർ പണി തരുമെന്നാണല്ലോ തോന്നുന്നത്.. ഇമ്മാതിരി ആളുകളെയും കൂട്ടി ഒരു പണിക്കിറങ്ങിയാൽ നടന്നത് തന്നെ.. എന്തൊക്കെയാണാവോ ആ മഹാൻ ഒപ്പിക്കാൻ പോകുന്നത്!!

  ആ സ്ഥാനപതിയുടെ പേര് മുഴുവനും പറയണമെന്ന നിർബന്ധമുണ്ടോ?

  ഇനി ഇത്തിരി ഷാംപെയ്ൻ ആവാം..

  ReplyDelete
  Replies
  1. ബെർഗർ പണി കൊടുത്ത് പണി വാങ്ങാനിരിക്കുന്നതേയുള്ളൂ...

   സ്ഥാനപതിയുടെ പേര്... നാക്ക് ഉളുക്കാൻ ഭയമാണല്ലേ...? :)

   Delete
 2. വരട്ടെ... ഡെവ്‌ലിന്‍ വരട്ടെ, എന്നിട്ട് നോക്കാം :)

  ReplyDelete
  Replies
  1. ഇത് ഫൗള്‍...ഞാനാ ഇത്തവണ ശരിക്കും മാങ്ങയുമായി വന്നത്.

   Delete
  2. ഡെവ്‌ലിൻ വരും... അതൊരു വരവ് തന്നെയായിരിക്കും ശ്രീ....

   Delete
 3. അഹാ..ഒരു പഴയ കഥ പറയട്ടേ ജീമ്മിക്കുട്ടാ..

  ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേയും
  സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗറും കൂട്ടുകാരായിരുന്നു. ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേയും
  സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗറും കൂടി ഒരു ദിവസം കാട്ടില്‍ വിറകൊടിക്കാന്‍ പോയി. അപ്പോള്‍ ഒരു കരടി ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേയും
  സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗറെയും ആക്രമിക്കാന്‍ വന്നൂ.സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗര്‍ ഒാടി ഒരു മരത്തില്‍ കേറി രക്ഷപെട്ടു. പാവം ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേക്ക് മരം കയറാന്‍ അറിയില്ലായിരുന്ന്.എങ്കിലും കരടി വന്നപ്പോള്‍ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേ ചത്തതു പോലെ അനങ്ങാതെ കിടന്നു രക്ഷപെട്ടു.


  എങ്ങനേണ്ട്..
  ഇനി കുറച്ചധികം ഷാംപെയ്ൻ ആവാം!

  ReplyDelete
  Replies
  1. ഈ കഥയ്ക്ക്‌ ഷാംപെയ്ൻ മതിയാവും എന്ന് തോന്നുന്നില്ല..

   Delete
  2. ഇതെന്തൊരു കഥ?

   Delete
  3. കഥ പറഞ്ഞ ആയാസത്തിൽ ക്ഷീണിതനായി ഉണ്ടാപ്രി പതുക്കെ മേശമേൽ തല ചായ്ച്ചു. നാവിന് നല്ല വേദന... വിചാരിക്കുന്നിടത്ത് നാവ് വഴങ്ങുന്നില്ല.... വൈകിട്ട് കപ്പയും മീൻ കറിയും കഴിക്കുവാനുള്ളതാണ്...‌ എന്താവുമോ എന്തോ...! അതേക്കുറിച്ചാലോചിച്ച് കിടക്കവേ ഉണ്ടാപ്രി പതുക്കെ മയക്കത്തിലേക്ക് വഴുതി വീണു.

   കഷ്ടപ്പെട്ട് പാചകം ചെയ്ത കപ്പപ്പുഴുക്കും മീൻകറിയുമായി ജിമ്മിച്ചൻ ഡൈനിങ്ങ് ഹാളിലേക്ക് പ്രവേശിച്ചു. കൂർക്കം വലിച്ചുറങ്ങുന്ന ഉണ്ടാപ്രിയെ കണ്ടതും ജിമ്മിച്ചന്റെ രക്തമർദ്ദം 160 ലേക്ക് കുതിച്ചു. സഹിക്കാനാവാത്ത ചൂടിൽ അടുക്കളയിൽ ഒറ്റയ്ക്ക് നിന്ന് പാചകം ചെയ്ത് പ്ലേറ്റിലാക്കി കൊണ്ടുവന്നപ്പോൾ കിടന്നുറങ്ങുറങ്ങുന്നോ?! അത് കൊള്ളില്ലല്ലോ... അരിശം മൂത്ത ജിമ്മിച്ചൻ അടുക്കളയിലേക്ക് പാഞ്ഞു. കൈയ്യിൽ കിട്ടിയ സ്റ്റീൽപ്പാത്രവും തവിയുമെടുത്ത് പാഞ്ഞുവന്ന് ഉണ്ടാപ്രിയുടെ അരികിൽ നിന്നു. പിന്നെ പാത്രം പൊക്കിപ്പിടിച്ച് സ്കൂളിൽ പ്യൂൺ ബെല്ലടിക്കുന്നത് പോലെ തവി കൊണ്ട് പാത്രത്തിൽ ആഞ്ഞൊരടി !

   സുഖനിദ്രയ്ക്കിടയിൽ മണിയടി കേട്ട് ഞെട്ടിയുണർന്ന ഉണ്ടാപ്രി ചാടിയെഴുന്നേറ്റ് ചമയത്തിലെ മനോജ് കെ. ജയനെപ്പോലെ ഉച്ചത്തിൽ വിളിച്ചുകൂവി.... "ബരോൺ ഓസ്‌വാൾഡ് ഫൊൺ ഹോയ്നിങ്ങെൻ ഹൊനേ....!"

   Delete
  4. അതോടുകൂടി ഉണ്ടാപ്രിയുടെ നാക്ക് ഉളുക്കി പോകുകയും ഉണ്ടാക്കിയ കപ്പയും മീങ്കറിയും ജിമ്മിച്ചനു കഴിക്കാന്‍ തരാവുകയും ചെയ്തു എന്നാണ് ജിമ്മിച്ചനും മീങ്കറിയും പിന്നെ ഉണ്ടാപ്രിയും എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.

   Delete
  5. ആ കരടീടെ പേര് കരടീന്നല്ലാരുന്നു. ഫോയ്നികെയ്ന്‍ ഔച്വാര്‍ഡ്‌ ഹെര്സേ ബിട്കൊയിന്‍ എന്നാരുന്നു. പറയുമ്പം മുഴുവന്‍ പറയണം ഹെര്‍ ഉണ്ടാപ്രീ

   Delete
  6. ശോ... കഥാന്ത്യം കപ്പയും മീങ്കറിയും എങ്ങിനെയുണ്ടായിരുന്നു? അത് മാത്രം ആരും എന്താ പറയാത്തെ?

   Delete
  7. അജിത്തേട്ടാ ഞങ്ങ കരടിക്കു പേരിടാറില്ല അതാണ് ഘാന ഘാന .. ഓ സോറി കരടി കരടി എന്ന് പറഞ്ഞത് ..

   ശ്രീജിത്തേ ആ ഗ്രന്ധം ഒരു കോപ്പി ഉണ്ടാവുമോ എടുക്കാൻ ?

   Delete
  8. ഒരു കരടിയ്ക്കും ഇമ്മാതിരി പേരിടരുത് അജിത്തേട്ടാ.. ഹോ!!

   Delete
 4. മോനെ ബെര്‍ഗറെ നീ ഡെവ്‌ലിന്‍റെ അടുത്ത് കളിക്കാന്‍ നിക്കണ്ട.. നിന്നെ അവന്‍ ബര്‍ഗര്‍ ആക്കി വിടും.

  ഈ ഷാംപൈന്‍ എല്ലാര്‍ക്കും കൊടുക്കുമോ അതോ കമന്റ് ഇടുന്നവര്‍ക്ക് മാത്രമേ ഉള്ളോ..

  ReplyDelete
  Replies
  1. കേട്ടറിവിനും അപ്പുറമാണ് ശ്രീജിത്തേ ഡെവ്‌ലിൻ എന്ന പോരാളി...

   Delete
 5. This comment has been removed by the author.

  ReplyDelete
 6. ഡെവ്ലിനെ കുറിച്ചുള്ള പരാമർശ്ശം ഒട്ടും ഇഷ്ടമാവാതെ ബർഗ്ഗർ

  ReplyDelete
  Replies
  1. അത് മാത്രമല്ല സുകന്യാജീ... ഡെവ്‌ലിനെ സന്ധിക്കരുതെന്ന് പറഞ്ഞതിലുള്ള നീരസമാണ്...

   Delete
 7. ലിയാം ഡെവ്‌ലിന്‍, കുപ്രസിദ്ധി നേടിയ ഗണ്‍മാന്‍. സൂക്ഷിക്കണം.

  ReplyDelete
  Replies
  1. തീർച്ചയായും കേരളേട്ടാ...

   Delete
 8. ഹൂം ... ഡെവ് ലിന്റെ അടുത്താണൊ ഇയാളുടെ കളി....!?
  അതൊന്നു കണ്ടിട്ടു തന്നെ കാര്യം...!?

  ReplyDelete
  Replies
  1. ഡെവ്‌ലിനെക്കുറിച്ച് അശോകനോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ....

   Delete
  2. അയ്യോ.... സോറി...." അശോകേട്ടനോട്" എന്ന് തിരുത്തി വായിക്കണം.... ഇപ്പോഴാ ഞാൻ ശ്രദ്ധിച്ചത്... ക്ഷമിക്കൂ അശോകേട്ടാ....

   Delete
 9. ellavarkkum ee lakkam kazhinju champaign venam..alpam relaxed aanallo vinuvettaa.....

  ReplyDelete
  Replies
  1. അതെ... എന്തിന്റെയോ മുന്നോടിയായുള്ള ശാന്തത....

   Delete
 10. ഇപ്പോ ശരിയാക്കി തരാമെന്ന മട്ടിലാണ് ബെര്‍ഗറിന്‍റെ പോക്ക്... എന്താവോന്ന് കണ്ടറിയാം!

  ReplyDelete
  Replies
  1. അറിയാത്ത പിള്ള.... എപ്പോഴോ അറിയുമെന്നല്ലേ മുബീ....

   Delete
 11. ബെർഗർ എന്ത് കൂടോത്ര പണി ചെയ്തുവെച്ചാലും ,
  ഡെവ്‌ലിൻ വരുമോൾ ഇതിനു പലിശ സഹിതം മറു
  പണി കൊടുക്കുമെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത് ..
  മ്ക്ക്‌ കാത്തിരുന്ന് കാണാം ...

  ReplyDelete
  Replies
  1. തീർച്ചയായും മുരളിഭായ്........

   Delete
 12. തൂവാനത്തുമ്പികളിൽ മോഹൻ ലാൽ പറഞ്ഞ പോലെ നമുക്ക് ഓരോ നാരങ്ങാ വെള്ളം കുടിച്ചാലോ ... ഡേവി ഡേ ട്ടാ ഓരോ ചിൽഡ് ബീർ......

  ReplyDelete
  Replies
  1. തൂവാനത്തുമ്പികൾ... എക്കാലത്തെയും മനോഹര ചിത്രം...

   Delete
 13. വായിച്ചു.അഭിപ്രായങ്ങളും.

  ReplyDelete
  Replies
  1. എത്തി അല്ലേ.... സന്തോഷായി
   ...

   Delete