Saturday 8 April 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 5



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


1943

ലണ്ടൻ          -     ബെർലിൻ      -     ലിസ്ബൻ


ബേക്കർ സ്ട്രീറ്റിലാണ്  SOE യുടെ ലണ്ടൻ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും വെറും പത്ത് മിനിറ്റ് നേരം നടക്കുവാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ ബ്രിഗേഡിയർ ഡോഗൽ മൺ‌റോയുടെ  ഹേസ്റ്റൺ പ്ലേസിലെ ഫ്ലാറ്റിലേക്ക്. സെക്ഷൻ-D യുടെ തലവൻ എന്ന നിലയിൽ ഏത് സമയവും വിളിക്കപ്പെടാം എന്നതിനാൽ സാധാരണ ഫോണിന് പുറമെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഒരു ഹോട്ട്‌ലൈനും ഉണ്ടായിരുന്നു. നവംബറിലെ അവസാനവാരത്തിലെ ഒരു സായാഹ്നത്തിൽ നെരിപ്പോടിനരികിൽ ഇരുന്ന് ചില ഫയലുകൾ നോക്കവെയാണ് ആ ഹോട്ട്‌ലൈൻ റിങ്ങ് ചെയ്തത്.

“ബ്രിഗേഡിയർ,  ഞാനാണ്... കാർട്ടർ...  നോർഫോക്കിൽ നിന്നും ഇപ്പോൾ എത്തിയതേയുള്ളൂ...”

“ഗുഡ്...” മൺ‌റോ പറഞ്ഞു. “വീട്ടിലേക്ക് പോകുന്ന വഴി ഇതു വഴി വന്ന് എന്നെ കണ്ടിട്ട് പോകൂ...”

ഫോൺ വച്ചിട്ട് എഴുന്നേറ്റ അദ്ദേഹം വിസ്കി ബോട്ട്‌ൽ എടുത്ത് ഗ്ലാസിലേക്ക് പകർന്നു. നരച്ച മുടിയുള്ള തടിച്ചു കുറുകിയ അറുപത്തിയഞ്ചുകാരനായ അദ്ദേഹം ഒരു സ്റ്റീൽ ഫ്രെയിമുള്ള കണ്ണടയാണ് ധരിച്ചിരിക്കുന്നത്. ഓക്സ്ഫഡിൽ തുടരുകയായിരുന്നുവെങ്കിൽ റിട്ടയർ ചെയ്യേണ്ട പ്രായം എന്നേ അതിക്രമിച്ചിരിക്കുന്നു. യുദ്ധം ഒന്നു കൊണ്ട് മാത്രമാണ് ഇപ്പോഴും അദ്ദേഹം ജോലിയിൽ തുടരുന്നത് എന്നതാണ് വാസ്തവം. അതെക്കുറിച്ച് ഓർത്തുകൊണ്ട് അല്പം വിസ്കി നുണഞ്ഞതും ഡോർ‌ ബെൽ ശബ്ദിച്ചു.  അടുത്ത നിമിഷം, വാതിൽ തുറന്ന് ജാക്ക് കാർട്ടർ പ്രവേശിച്ചു.

“ഓഹ്..! നിങ്ങൾ തണുത്ത് വിറയ്ക്കുന്നുണ്ടല്ലോ... അല്പം വിസ്കി അകത്താക്കൂ...” മൺ‌റോ പറഞ്ഞു.

തന്റെ വാക്കിങ്ങ് സ്റ്റിക്ക് കസേരയിൽ ചാരി വച്ചിട്ട് ജാക്ക് കാർട്ടർ ഓവർ‌കോട്ട് ഊരി മാറ്റി. ക്യാപ്റ്റൻ റാങ്കിലുള്ള അദ്ദേഹത്തിന്റെ യൂണിഫോമിൽ മിലിട്ടറി ക്രോസ് റിബ്ബൺ അലങ്കരിച്ചിരുന്നു. ഡൺകിർക്ക് യുദ്ധനിരയിൽ വച്ച് ഒരു കാൽ നഷ്ടപ്പെട്ട അദ്ദേഹം തന്റെ കൃത്രിമക്കാലുമായി മുടന്തി അലമാരയുടെ മുന്നിലെത്തി അല്പം വിസ്കി ഗ്ലാസിലേക്ക് പകർന്നു.

“പറയൂ... സ്റ്റഡ്‌ലി കോൺസ്റ്റബിളിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്...?” മൺ‌റോ ആരാഞ്ഞു.

“എല്ലാം സാധാരണ നിലയിലായിരിക്കുന്നു സർ...  ആ ജർമ്മൻ പാരാട്രൂപ്പേഴ്സിനെയെല്ലാം കൂടി ഒറ്റ കുഴിമാടത്തിലായി ദേവാലയത്തിന്റെ സെമിത്തേരിയിൽ മറവ് ചെയ്തു...”  കാർട്ടർ പറഞ്ഞു.

“ആരുടേതെന്നതിനെക്കുറിച്ച് അടയാളങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നുറപ്പല്ലേ...?”

“ഇതു വരെയില്ല... പക്ഷേ, ആ ഗ്രാമീണരുടെ കാര്യം ഒന്നും പറയാൻ പറ്റില്ല... പ്രത്യേകിച്ചും സ്റ്റെയ്നറെക്കുറിച്ച് വലിയ മതിപ്പാണ് അവർക്ക്...”

“ആയിരിക്കും... കാരണം അവിടുത്തെ രണ്ട് കൊച്ചു കുട്ടികൾ വെള്ളത്തിൽ വീണ് വാട്ടർമില്ലിനരികിലേക്ക് ഒഴുകിയപ്പോൾ രക്ഷപെടുത്തിയത് സ്റ്റെയ്നറുടെ സംഘത്തിലെ ഒരു സർജന്റ് ആയിരുന്നു... ശേഷം, ജലചക്രത്തിനിടയിൽപ്പെട്ട് ദാരുണമായി അയാൾ മരണമടയുകയും ചെയ്തു... വാസ്തവത്തിൽ ആ അപകടം ഒന്നുകൊണ്ട് മാത്രമാണ് അവർ ആരെന്ന് വെളിവായതും അവരുടെ ദൌത്യം പരാജയപ്പെട്ടതും...”

“മാത്രമല്ല, ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുമ്പ് ഗ്രാമീണരെയെല്ലാം തടങ്കലിൽ നിന്ന് മോചിപ്പിക്കുവാനും അദ്ദേഹം തയ്യാറായി...”  കാർട്ടർ പറഞ്ഞു.

“എക്സാക്റ്റ്‌ലി...  ആട്ടെ, അദ്ദേഹത്തെക്കുറിച്ചുള്ള ഫയൽ കൊണ്ടുവന്നിട്ടുണ്ടോ...?”

ബ്രീഫ്കെയ്സ് തുറന്ന് കാർട്ടർ ഏതാനും പേപ്പറുകൾ അദ്ദേഹത്തിന് കൈമാറി. മൺ‌റോ അത് പരിശോധിച്ചു. ‘ഓബർസ്റ്റ് ലെഫ്റ്റനന്റ് കുർട്ട് സ്റ്റെയ്നർ, വയസ്സ് ഇരുപത്തിയേഴ്... ക്രീറ്റ്, നോർത്ത് ആഫ്രിക്ക, സ്റ്റാലിൻ‌ഗ്രാഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരിക്കുന്നു... Knight’s Cross with Oak Leaves എന്ന ഉന്നത ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. എന്തുകൊണ്ടും എടുത്തു പറയത്തക്ക വ്യക്തിത്വം...’

“അദ്ദേഹത്തിന്റെ മാതാവിന്റെ കാര്യമാണ് എന്നെ അതിശയിപ്പിക്കുന്നത്... ബോസ്റ്റണിലെ ഒരു കുലീനകുടുംബാംഗം... അവർ സ്വയം വിശേഷിപ്പിക്കുന്നത് ബോസ്റ്റൺ ബ്രാഹ്മിൻ എന്നാണ്...”

“ഓൾ വെരി ഫൈൻ, ജാക്ക്... പക്ഷേ, അദ്ദേഹത്തിന്റെ പിതാവ് ഒരു ജർമ്മൻ ജനറൽ ആയിരുന്നുവെന്ന കാര്യം മറക്കണ്ട... നല്ലൊരു മനുഷ്യനായിരുന്നു... ആഹ്... അതവിടെ നിൽക്കട്ടെ... സ്റ്റെയ്നർക്ക് ഇപ്പോൾ എങ്ങനെയുണ്ട്...?”

“ഒരു കം‌പ്ലീറ്റ് റിക്കവറി... അതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്... അപകടത്തിൽപ്പെട്ട ഫൈറ്റർ പൈലറ്റുകളെ ചികിത്സിക്കുവാനായി നോർവിച്ചിൽ റോയൽ എയർഫോഴ്സിന്റെ ഒരു ഹോസ്പിറ്റലുണ്ട്... ചെറുതാണ്... ഒരു നേഴ്സിങ്ങ് ഹോം എന്ന് വേണമെങ്കിൽ പറയാം...  അവിടെയാണ് സ്റ്റെയ്നർ കഴിയുന്നത്... കനത്ത സുരക്ഷയിൽ...  വെടിവെച്ചിട്ട ഒരു ലുഫ്ത്‌വാഫ് വിമാനത്തിന്റെ പൈലറ്റാണെന്നാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്... ജർമ്മൻ പാരാട്രൂപ്പേഴ്സിന്റെയും ലുഫ്ത്‌വാഫ് വൈമാനികരുടെയും യൂണിഫോമുകൾ ഏതാണ്ട് ഒരുപോലെയായതിനാൽ കാര്യങ്ങൾ എളുപ്പമായിരുന്നു...”

“അദ്ദേഹത്തിന്റെ മുറിവുകൾ എങ്ങനെയുണ്ട്...?”

“വളരെ ഭാഗ്യവാനാണ് അദ്ദേഹം എന്ന് പറയാം സർ... ആദ്യത്തെ വെടിയേറ്റത് വലതു ചുമലിന്റെ പിന്നിലായിട്ടാണ്... രണ്ടാമത്തേത് ഹൃദയം ലക്ഷ്യമാക്കിയുള്ളതായിരുന്നു... പക്ഷേ, നെഞ്ചിലെ അസ്ഥിയിലാണ് അതേറ്റത്... വെടിയുണ്ട പുറത്തെടുത്തുവെന്നും പൂർണ്ണസുഖം പ്രാപിക്കുവാൻ അധികകാലം വേണ്ടിവരില്ല എന്നുമാണ് സർജ്ജൻ പറഞ്ഞത്... പ്രത്യേകിച്ചും ആരോഗ്യമുള്ള ശരീരപ്രകൃതി ആയതിനാൽ...”

മൺ‌റോ എഴുന്നേറ്റ് അല്പം വിസ്കി കൂടി ഗ്ലാസിലേക്ക് പകർന്നു. “ജാക്ക്... നമുക്ക് ലഭ്യമായ വിവരങ്ങൾ ഒന്ന് വിശകലനം ചെയ്യാം...    ആ ദൌത്യം... അതായത്, ചർച്ചിലിനെ കിഡ്നാപ്പ് ചെയ്യുക, അതിനുള്ള പദ്ധതികൾ... എല്ലാം തന്നെ അഡ്മിറൽ കാനറീസിന്റെ അറിവോടെയായിരുന്നില്ല എന്നാണോ...?”

“അങ്ങനെയാണ് അറിയാൻ കഴിഞ്ഞത് സർ... എല്ലാം ആ ഹിം‌ലറുടെ ചെയ്തികളായിരുന്നു... അഡ്മിറൽ അറിയാതെ, അബ്ഫെർ ഓഫീസിൽ വച്ച് തന്നെയായിരുന്നു എല്ലാ നീക്കങ്ങളും... കിഡ്നാപ്പ് പ്ലോട്ട്, കേണൽ മാക്സ് റാഡ്‌ലിന്റെ മേൽ ഹിം‌ലർ അടിച്ചേൽപ്പിക്കുകയായിരുന്നു... അങ്ങനെയാണ് ബെർലിനിലുള്ള നമ്മുടെ വിശ്വസനീയ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്...”

“പക്ഷേ, ഇതിനോടകം അഡ്മിറൽ കാനറീസ് സംഭവങ്ങളെല്ലാം അറിഞ്ഞു കാണാതിരിക്കില്ലല്ലോ...?”

“തീർച്ചയായും അറിഞ്ഞു കഴിഞ്ഞു.... ഈ വിഷയത്തിൽ അങ്ങേയറ്റം നീരസത്തിലുമാണദ്ദേഹം... പക്ഷേ, ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്... വിവരങ്ങളുമായി ഫ്യൂറർ ഹിറ്റ്‌ലറുടെ അടുത്തേക്ക് ചെല്ലാൻ പറ്റാത്ത അവസ്ഥ...” കാർട്ടർ പറഞ്ഞു.

“അതു തന്നെയായിരിക്കും ഹിം‌ലറിന്റെയും അവസ്ഥ...”  മൺ‌റോ പറഞ്ഞു. “കാരണം ഫ്യൂറർ അറിയാതെയാണല്ലോ ഈ പദ്ധതിയുമായി ഹിം‌ലർ മുന്നോട്ട് പോയത്...”

“പക്ഷേ, ഹിറ്റ്‌ലർ ഒപ്പു വച്ച ഒരു അധികാരപത്രം ഹിം‌ലർ, മാക്സ് റാഡ്‌ലിന് നൽകിയിരുന്നു...” കാർട്ടർ നെറ്റി ചുളിച്ചു.

“അതെല്ലാം വ്യാജമായി ചമച്ചതായിരുന്നു കാർട്ടർ... റാഡ്‌ലിന്റെ കൈയിൽ നിന്നും തിരികെ വാങ്ങിയ ആ കത്ത് ചാമ്പലാക്കുകയായിരിക്കും  ആദ്യം തന്നെ ഹിം‌ലർ ചെയ്തിരിക്കുക... പരാജയപ്പെട്ടുപോയ ഈ ദൌത്യത്തെക്കുറിച്ച് ലോകം അറിയാൻ ഇടവരരുതെന്ന് അദ്ദേഹത്തിന് നിർബന്ധം കാണും...”

“അതെ... അതുപോലെ തന്നെയാണ് നമ്മുടെ കാര്യവും സർ... ഈ വാർത്ത ഡെയ്‌ലി എക്സ്പ്രസ്സിന്റെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടാൽ...? നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യവുമായി എല്ലാവരുടെയും കണ്ണു വെട്ടിച്ച് ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലണ്ടിൽ ഇറങ്ങുക...! അമേരിക്കൻ റേഞ്ചേഴ്സുമായി ഏറ്റുമുട്ടുക...എത്രമാത്രം ലജ്ജാകരമായിരിക്കും നമുക്കത്...” കാർട്ടർ പറഞ്ഞു.

“തീർച്ചയായും...യുദ്ധത്തിൽ നമുക്കത് ക്ഷീണം ചെയ്യുകയേയുള്ളൂ...” മൺ‌റോ വീണ്ടും ആ ഫയലിലേക്ക് നോക്കി. “ഈ IRA പോരാളി... ഡെവ്‌ലിൻ... അയാളൊരു സംഭവം തന്നെ... അയാൾക്കും മുറിവേറ്റിട്ടുണ്ടെന്നല്ലേ നിങ്ങൾക്ക് ലഭിച്ച വിവരം...?”

“അതെ സർ... ഹോളണ്ടിലെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന അയാൾ പെട്ടെന്ന് ഒരു രാത്രി അവിടെ നിന്നും ചാടിപ്പോയി... ഇപ്പോൾ അയാൾ ലിസ്ബനിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്...”

“ഒരു പക്ഷേ, അവിടെ നിന്നും സ്റ്റേറ്റ്സിലേക്ക് കടക്കുവാനുള്ള പരിപാടിയിലായിരിക്കും... നമ്മുടെ ഒരു കണ്ണ് അയാളുടെ മേൽ ഉണ്ടല്ലോ അല്ലേ...?  ആരാണ് ലിസ്ബനിലെ നമ്മുടെ SOE ഏജന്റ്...?”

“മേജർ ആർതർ ഫ്രെയർ... എംബസിയിലെ മിലിട്ടറി അറ്റാഷെയാണ്... അദ്ദേഹത്തെ വിവരം അറിയിച്ചിട്ടുണ്ട് സർ...” കാർട്ടർ പറഞ്ഞു.

“ഗുഡ്...” മൺ‌റോ തല കുലുക്കി.

“അപ്പോൾ ഇനി സ്റ്റെയ്നറെ നാം എന്ത് ചെയ്യും സർ...?”

അതെക്കുറിച്ചോർത്ത് ഒരു നിമിഷം മൺ‌റോ ചിന്തയിലാണ്ടു. “യാത്ര ചെയ്യാനുള്ള അവസ്ഥയിൽ എത്തിയ ഉടൻ അദ്ദേഹത്തെ ലണ്ടനിലേക്ക് കൊണ്ടു വരിക... ലണ്ടൻ ടവറിൽ ഇപ്പോഴും ജർമ്മൻ തടവുകാരെ പാർപ്പിക്കുന്ന പതിവുണ്ടോ...?”

“അപൂർവ്വമായി മാത്രം സർ... യുദ്ധം തുടങ്ങിയ സമയത്ത് പിടിച്ചെടുക്കപ്പെടുന്ന ജർമ്മൻ സബ്‌മറീനുകളിലെ നാവികരെയെല്ലാം അവിടെയാണ് തടങ്കലിൽ പാർപ്പിച്ചിരുന്നത്...”

“അപ്പോൾ റുഡോൾഫ് ഹെസ്... അദ്ദേഹമോ...?”

“അതൊരു സ്പെഷൽ കേസ് അല്ലേ സർ...?”

“ഓൾ റൈറ്റ്...  സ്റ്റെയ്നറെയും നമ്മൾ ലണ്ടൻ ടവറിൽ പാർപ്പിക്കുവാൻ പോകുന്നു... പൂർണ്ണസുഖം പ്രാപിക്കുന്നത് വരെ ഹോസ്പിറ്റലിൽ തന്നെ കഴിയട്ടെ... എനിതിങ്ങ് എൽ‌സ്...?” മൺ‌റോ ചോദിച്ചു.

“പുതിയൊരു വിവരം കൂടി ലഭിച്ചിട്ടുണ്ട് സർ... താങ്കൾക്കറിയാമല്ലോ, ഹിറ്റ്‌ലറെ വധിക്കുവാനുള്ള നിരവധി ആർമി പ്ലോട്ടുകളിൽ സ്റ്റെയ്നറുടെ പിതാവും ഉൾപ്പെട്ടിട്ടുള്ള കാര്യം... അത്തരം വിഷയങ്ങളിൽ ശിക്ഷ അനിവാര്യമാണല്ലോ... കയറിന് പകരം പിയാനോ കമ്പി ഉപയോഗിച്ച് തൂക്കിക്കൊല്ലുക... അതായിരുന്നു ശിക്ഷ... ഹിറ്റ്‌ലറുടെ ആജ്ഞ പ്രകാരം അതത്രയും ഫിലിമിൽ റെക്കോർഡ് ചെയ്തിട്ടുമുണ്ട്...”

“വല്ലാത്തൊരു ശിക്ഷ തന്നെ...”

“ജനറൽ സ്റ്റെയ്നറുടെ വധശിക്ഷയുടെ ആ ഫിലിമിന്റെ ഒരു കോപ്പി നമുക്ക് ലഭിച്ചിട്ടുണ്ട്... ബെർലിനിലെ നമ്മുടെ ഏജന്റ്, സ്വീഡൻ വഴി കടത്തി കൊണ്ടുവന്നതാണ്... താങ്കൾക്ക് കാണണമെന്നുണ്ടെങ്കിൽ...? പക്ഷേ, അത്യന്തം ഭീഭത്സമായിരിക്കും അത്...” കാർട്ടർ പറഞ്ഞു.

മൺ‌റോയുടെ മനസ്സിൽ ദ്വേഷ്യം ഇരച്ചു കയറി. അദ്ദേഹം എഴുന്നേറ്റ് ജനാലയുടെ നേർക്ക് നടന്നു. പിന്നെ വെട്ടിത്തിരിഞ്ഞ് മന്ദസ്മിതത്തോടെ കാർട്ടറെ നോക്കി. “പറയൂ, ജാക്ക്... ആ ചൊറിത്തവള വർഗാസ് ഇപ്പോഴും സ്പാനിഷ് എംബസിയിൽ തന്നെയുണ്ടോ...?”

“ഹൊസേ വർഗാസ്?  ഉണ്ട് സർ... ട്രേഡ് അറ്റാഷെയാണ്... അയാളെ നമ്മൾ ഉപയോഗിച്ചിട്ട് കുറച്ച് കാലമായി...”

“ഓകെ...  അയാൾ അവരുടെ പക്ഷത്താണെന്ന് തന്നെയല്ലേ ഇപ്പോഴും ജർമ്മൻ ഇന്റലിജൻസിന്റെ ധാരണ...?”

“വർഗാസിന് അങ്ങനെ പക്ഷമൊന്നുമില്ല സർ... ആരുടെ കൈയിലാണോ പണം കൂടുതൽ, അവരോടൊപ്പമായിരിക്കും വർഗാസ്... അയാളുടെ ഒരു കസിൻ ബെർലിനിലെ സ്പാനിഷ് എംബസിയിലുണ്ട്... അയാൾ വഴിയാണ് അയാളുടെ പ്രവർത്തനങ്ങളത്രയും...”

“എക്സലന്റ്...” മൺ‌റോ പുഞ്ചിരിച്ചു. “അയാളോട് പറയൂ, കുർട്ട് സ്റ്റെയ്നർ ജീവനോടെ ഇവിടെയുള്ള കാര്യം ബെർലിനിൽ അറിയിക്കാൻ... ലണ്ടൻ ടവറിലാണുള്ളതെന്ന് പ്രത്യേകം പറയണം... എന്താ, അത്ഭുതം തോന്നുന്നുവോ...? ഏറ്റവും മുഖ്യം എന്താണെന്ന് വച്ചാൽ, ഈ വിവരം അവർ രണ്ടു പേരും... അതായത് അഡ്മിറൽ കാനറീസും ഹെൻ‌ട്രിച്ച് ഹിം‌ലറും അറിഞ്ഞു എന്നുറപ്പ് വരുത്തണം... അതോടെ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാകും...”

“മൈ ഗോഡ്..! എന്ത് കളിയാണ് താങ്കൾ കളിക്കാൻ പോകുന്നത് സർ...?”

“യുദ്ധം, ജാക്ക്... യുദ്ധം... ഒരു ഡ്രിങ്ക് കൂടി അകത്താക്കിയിട്ട് ഇനി വീട്ടിൽ പോയി കിടന്ന് നന്നായി ഒന്നുറങ്ങാൻ നോക്ക്... നാളെ നിങ്ങൾക്ക് തിരക്കേറിയ ദിനമായിരിക്കും...”

(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
 

32 comments:

  1. അങ്ങനെ ലിയാം ഡെവ്‌ലിൻ നമ്മുടെ കഥാകൃത്തിനോട് ആ നീണ്ട കഥ പറയുന്നു...

    നമുക്ക് 1943 കാലഘട്ടത്തിലേക്ക് പോകാം... സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്ന കൊച്ചു ഗ്രാമത്തിൽ ത്രസിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയ 1943 നവംബറിലേക്ക്... ഫ്ലാഷ് ബാക്ക്...

    ReplyDelete
  2. അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ!!

    1943-ലേയ്ക്ക് ദാ ഒരു തേങ്ങ...

    ReplyDelete
    Replies
    1. അതെ... ഇനി കഥ മനസ്സിലായില്ല എന്ന് പറഞ്ഞേക്കരുത്...

      Delete
  3. ആദ്യായിട്ട് ഒരു തേങ്ങ ഇടാമെന്നു വച്ചാല്‍ സമ്മതിക്കില്ല ഈ ജിമ്മിച്ചന്‍

    ReplyDelete
    Replies
    1. ഉണ്ടാപ്രിയെ ആട്ടിപ്പായിച്ചിട്ട് ജിമ്മിയാണിപ്പോൾ തെങ്ങിൻ ചുവട്ടിൽ കിടപ്പ്... :)

      Delete
  4. യുദ്ധതന്ത്രങ്ങള്‍!!!

    ReplyDelete
    Replies
    1. അജിത്തേട്ടനെത്തിയോ?

      Delete
    2. അതെ അജിത്‌ഭായ്... സ്റ്റെയ്നറെ രക്ഷിക്കാൻ വരുന്നവരെ പിടികൂടാനുള്ള തന്ത്രം....

      @ മുബി : അജിത്‌ഭായ് ഒരു ഹിഗ്യൂണിസ്റ്റ് ആയ കാര്യം മറന്നു പോയോ?

      Delete
    3. ഞാനതെങ്ങിനെ മറന്നൂന്നാണ് ആലോചിക്കണേ..

      Delete
    4. അതോ... ? ഐസ്‌ലാന്റിലെ മണൽച്ചതുപ്പിൽ വീണതിന് ശേഷമാണെന്ന് തോന്നുന്നു... :)

      Delete
  5. മൺറോയുടെ യുദ്ധമുറ ജർമ്മനി കാണാൻ പോകുന്നതേ ഉള്ളൂ....

    ReplyDelete
    Replies
    1. ജർമ്മനിയെ അങ്ങനെയങ്ങ് കൊച്ചാക്കല്ലേ സതീഷേ... :)

      Delete
  6. ഫ്ലാഷ്ബാക്ക്... തുടക്കം ഇങ്ങിനെയാണെങ്കില്‍ ഇനിയെന്താവും??

    ReplyDelete
    Replies
    1. കാണാൻ പോകുന്ന പൂരം പറഞ്ഞറിയണോ മുബീ...?

      Delete
  7. വായിച്ച് രോമാഞ്ചം കൊള്ളാൻ പറ്റിയ നോവൽ. മരിച്ചെന്നു കരുതിയവരൊക്കെ ജീവിപ്പിക്കുന്ന തന്ത്രം. എന്നിട്ടും ഡെവ്ലിന്റെ സങ്കടം (നമ്മുടെയും..?!) തീർക്കാൻ നമ്മുടെ അന്നയെ എന്തുകൊണ്ട് ജീവിപ്പിക്കുന്നില്ല.....?

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ സങ്കടമോ...? ഷാവേസിനെയാണോ അശോകേട്ടൻ ഉദ്ദേശിച്ചത്...?

      Delete
  8. അപ്പോ തിരിച്ച് 1943 ലെ യുദ്ധകാലഘട്ടത്തിലേയ്ക്ക്... പോകാം :)

    എന്നാലും സ്റ്റേയ്‌നറുടെ ഒരു ഭാഗ്യം ! അതോ മരിയ്ക്കാതിരുന്നത് നിര്‍ഭാഗ്യമോ!

    ReplyDelete
    Replies
    1. അതൊരു ചോദ്യം തന്നെ ശ്രീ...

      Delete
  9. ഹോ.... ഭയങ്കരം...... ഭയങ്കരം......

    ReplyDelete
  10. അടിപൊളി.ഇനിയെന്നും പൊരിഞ്ഞ യുദ്ധമായിരിക്കട്ടെ.

    ReplyDelete
    Replies
    1. ബെസ്റ്റ്... യുദ്ധത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നത്... :)

      Delete
  11. "ബോസ്റ്റൺ ബ്രാഹ്മിൻ" എന്തെല്ലാം പുതിയ കാര്യങ്ങളാണ് അറിഞ്ഞത്.
    1943 war story വരട്ടെ.

    ReplyDelete
    Replies
    1. യുദ്ധത്തെക്കാൾ സ്റ്റെയ്നറുടെയുടെയും ഡെവ്‌ലിന്റെയും കഥ എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി, സുകന്യാജീ...

      Delete
  12. പണത്തിനുവേണ്ടി കൂറുമാറുന്ന വിദ്വാനെത്തന്നെ വേണം രഹസ്യം അറിയിക്കാന്‍. എന്നാലല്ലേ അത് അറിയേണ്ടവര്‍ അറിയൂ.

    ReplyDelete
    Replies
    1. അതെ... അതുകൊണ്ട് തന്നെയാണ് ഈ കാര്യം ഹൊസേ വർഗാസിനെത്തന്നെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞത്...

      പിന്നെ ഹൊസേ വർഗാസ് എന്നത് സ്പാനിഷ് നാമമാണ്... Jose Vargas... നമ്മുടെ ജോസ് വർഗീസ്... :)

      Delete
  13. മൺറോയുടെ യുദ്ധമുറ ജർമ്മനി കാണാൻ പോകുന്നതേ ഉള്ളൂ..athaanu...poratte poratte....:)

    ReplyDelete
    Replies
    1. അടുത്തയാഴ്ച്ച വിൻസന്റ് മാഷേ
      ...

      Delete
  14. ഇനി ഫ്‌ളാഷ് ബാക്ക് ...
    അതും എന്റെ അച്ഛൻ ജനിച്ച കാലത്തുള്ള കഥ ..!

    ReplyDelete
    Replies
    1. ആ കാലമൊക്കെ നമുക്ക് സുപരിചിതമല്ലേ മുരളീഭായ്, ഈഗിൾ ഹാസ് ലാന്റഡിലൂടെ...

      Delete
  15. വായിക്കുന്നു...
    ആശംസകള്‍

    ReplyDelete