Monday 9 July 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 53


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

താനും വോഗനും ഉപയോഗിച്ചുകൊണ്ടിരുന്ന ടെന്റിലേക്ക് കയറിച്ചെന്ന ഷെല്ലെൻബെർഗ് കണ്ടത് കട്ടിലിൽ ഇരുന്ന് ഒരു കാൽ ഉയർത്തി വച്ച് കാലുറ ചുരുട്ടിക്കയറ്റി കണങ്കാലിലെ ഉറയിൽ വച്ചിരിക്കുന്ന സ്മിത്ത് & വെസ്സൺ അഡ്ജസ്റ്റ് ചെയ്യുന്ന ഡെവ്‌ലിനെയാണ്.

നിങ്ങളുടെ തുറുപ്പ് ചീട്ട്... അല്ലേ സുഹൃത്തേ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

ഇതും കൂടിയുണ്ട്...” ഡെവ്‌ലിൻ തന്റെ ഹോൾഡോൾ തുറന്ന് സൈലൻസർ ഘടിപ്പിച്ച വാൾട്ടർ പിസ്റ്റൾ എടുത്ത് അരയ്ക്ക് പിന്നിൽ ബെൽറ്റിലെ ഉറയിൽ തിരുകി. പിന്നെ ല്യൂഗർ പുറത്തെടുത്തു. “ഇത് പോക്കറ്റിൽ വയ്ക്കാൻ... ആയുധവും കൊണ്ട് ഉള്ളിൽ പോകാൻ അവിടുത്തെ SS സെക്യൂരിറ്റി സമ്മതിക്കുമെന്ന് തോന്നുന്നില്ല... അപ്പോൾ പിന്നെ ചോദിക്കുമ്പോൾ എടുത്തു കൊടുക്കാൻ എന്തെങ്കിലും വേണ്ടേ...”

 നമ്മുടെ പ്ലാൻ വിജയിക്കുമെന്ന് തോന്നുന്നുണ്ടോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

ഇവിടം വരെയെത്തിയിട്ട് സന്ദേഹമോ...? ജനറൽ, അതും താങ്കൾക്ക്...?” ഡെവ്ലിൻ ചോദിച്ചു.

അങ്ങനെയല്ല... സഖ്യകക്ഷികൾ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്... ഉപാധികളോടെയുള്ള സമാധാന ചർച്ച ഇല്ല എന്ന കാര്യം... പരിപൂർണ്ണ അടിയറവ്... അതാണവർ ആവശ്യപ്പെടുന്നത്... ഹിംലറിന് അത് ആലോചിക്കാൻ പോലും ആവില്ല...”

അതെ... അദ്ദേഹത്തിനായി ഒരു തൂക്കുകയർ എവിടെയോ തയ്യാറാവുന്നുണ്ട്...” ഡെവ്ലിൻ പറഞ്ഞു.

ചിലപ്പോൾ എനിക്ക് വേണ്ടിയും... ഞാനും SS സേനയിലെ ഒരു ജനറൽ ആണല്ലോ...” ഷെല്ലെൻബെർഗ് പറഞ്ഞു.

ഡോണ്ട് വറി, വാൾട്ടർ...” ഡെവ്ലിൻ പുഞ്ചിരിച്ചു. “താങ്കളെ അവർ ഏത് തടവറയിൽ ആക്കിയാലും ഞാൻ വന്ന് രക്ഷിക്കും... അതും സൗജന്യമായിട്ട്... വരൂ, നമുക്ക് നീങ്ങേണ്ട സമയമായി...”

                                                    ***
ഫീൽഡ് മാർഷൽ എർവിൻ റോമലും അഡ്മിറൽ കാനറീസും റെനീസിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ ഒരു മെഴ്സിഡിസ് ലിമോസിനിൽ പുറപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളാൽ റോമലിന്റെ സഹായി ആയ മേജർ കാൾ റിട്ടർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന് മുന്നിൽ രണ്ട് മിലിട്ടറി പോലീസുകാർ മോട്ടോർസൈക്കിളുകളിൽ അവർക്ക് അകമ്പടി സേവിച്ചു. ഇടുങ്ങിയ ഫ്രഞ്ച് തെരുവുകളിലൂടെ വളഞ്ഞും തിരിഞ്ഞും അവർ യാത്ര തുടർന്നു.

ഈ സമയത്ത് തന്നെ ഇറങ്ങിത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ...? നമ്മളെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കണമെന്ന് അദ്ദേഹത്തിന് നിർബ്ബന്ധമുള്ളതു കൊണ്ട്...” കാനറീസ് പറഞ്ഞു.

നമ്മളെ മാത്രമല്ല, സകലരെയും ബുദ്ധിമുട്ടിക്കുക എന്നത് ഫ്യൂററുടെ ഒരു വിനോദമാണ് അഡ്മിറൽ...” റോമൽ പറഞ്ഞു. “ഇതൊക്കെ പണ്ടേ താങ്കൾക്കറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്...”

ഇപ്പോൾ എന്തിനാണ് നമ്മളെ വിളിച്ചു വരുത്തിയതെന്നാണ് എനിക്ക് മനസ്സിലാവാത്തത്...” കാനറീസ് പറഞ്ഞു. ഒരു പക്ഷേ, താങ്കളെ ആർമി ഗ്രൂപ്പ് – B യുടെ കമാൻഡർ ആയി നിയമിച്ച വിവരം അറിയിക്കുവാനായിരിക്കാം... പക്ഷേ, അതിന് ബെർലിനിലേക്ക് എത്തുവാൻ ആവശ്യപ്പെട്ടാൽ പോരായിരുന്നോ...?”

അതെ...” റോമൽ പറഞ്ഞു. “മാത്രവുമല്ല, ടെലിഫോൺ എന്നൊരു ഉപകരണവും ഉണ്ടല്ലോ അതറിയിക്കാൻ... എനിക്ക് തോന്നുന്നത് നോർമൻഡി അധിനിവേശത്തെക്കുറിച്ച് സംസാരിക്കാനായിരിക്കുമെന്നാണ്...”

അതാണെങ്കിൽ നമ്മുടെ റിപ്പോർട്ടിൽ എല്ലാം വളരെ വ്യക്തമാണല്ലോ... നമ്മൾ ഇരുവരും ചേർന്നല്ലേ അത് തയ്യാറാക്കിയത് തന്നെ...” കാനറീസ് പറഞ്ഞു.

ശരി തന്നെ... പക്ഷേ, നിർഭാഗ്യവശാൽ ഫ്യൂററിന് ഇപ്പോഴും താല്പര്യം പാസ് ഡി കലൈസ് ആണ്... അദ്ദേഹത്തിന്റെ ജ്യോതിഷിക്കും അത് തന്നെ പ്രിയം...” റോമൽ അഭിപ്രായപ്പെട്ടു.

ഹിംലർക്കോ...?” കാനറീസ് ആരാഞ്ഞു.    

ഹിംലർ എപ്പോഴും ഫ്യൂററുടെ അഭിപ്രായത്തെ പിന്താങ്ങുകയാണ് പതിവെന്ന് അറിയില്ലേ...”

മഴ അല്പം ശമിച്ചിരിക്കുന്നു. അധികം അകലെയല്ലാതെ ബെൽ ഐൽ കൊട്ടാരത്തിന്റെ തലയെടുപ്പ് അവർക്ക് കാണാറായി. “കൊള്ളാമല്ലോ...” റോമൽ അഭിപ്രായപ്പെട്ടു.

അതെയതെ...” കാനറീസ് പറഞ്ഞു. “ലോകത്തിന്റെ ഇങ്ങേ അറ്റത്തുള്ള കൊട്ടാരം... ഫ്യൂറർക്ക് ഇഷ്ടപ്പെടുമായിരിക്കും... അദ്ദേഹവും ഹിംലറും ആഘോഷിക്കുകയായിരിക്കും അവിടെ...”

താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അഡ്മിറൽ, ഇതൊക്കെ എങ്ങനെ സംഭവിച്ചുവെന്ന്...? ലക്ഷക്കണക്കിന് വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുവാൻ എങ്ങനെ ഈ രാക്ഷസന്മാരെ നാം അനുവദിച്ചുവെന്ന്...?” റോമൽ ചോദിച്ചു.

ഒരു ദിവസം എത്രയോ തവണ എന്റെ മനസ്സിലൂടെ ഇത് കടന്നു പോകാറുണ്ടെന്ന് അറിയുമോ...?” കാനറീസ് ചോദിച്ചു.

പ്രധാന പാതയിൽ നിന്നും തിരിഞ്ഞ മോട്ടോർസൈക്കിളുകളെ അനുഗമിച്ച് മെഴ്സിഡിസ് കാർ കൊട്ടാരത്തിന് നേർക്ക് നീങ്ങി.

                                                  ***
രാവിലെ ആറ് മണി കഴിഞ്ഞതേയുള്ളൂ. സെന്റ് ഓബിനിലെ പന്ത്രണ്ടാം പാരച്യൂട്ട് ഡിറ്റാച്ച്മെന്റിന്റെ കമാൻഡർ ആയ ഹോപ്റ്റ്മാൻ എറിക്ക് ക്രാമർ തന്റെ ഓഫീസിൽ കോഫി നുകർന്നുകൊണ്ട് ഇരിക്കുമ്പോഴാണ് മുറ്റത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടത്. ജാലകത്തിനരികിൽ ചെന്ന അയാൾ കണ്ടത് മുറ്റത്ത് വന്ന് ബ്രേക്ക് ചെയ്ത ഒരു ക്യൂബൽവാഗണെയാണ്. മഴയിൽ നിന്നും രക്ഷനേടാനായി അതിന്റെ ക്യാൻവാസ് റൂഫ് ഉയർത്തി വച്ചിട്ടുണ്ടായിരുന്നു. ആദ്യം ഇറങ്ങിയ വോഗന് പിറകെ ഷെല്ലെൻബെർഗും ഡെവ്ലിനും പുറത്തിറങ്ങി.

കഴിഞ്ഞ പ്രാവശ്യത്തെ സന്ദർശനത്തിന്റെ ഓർമ്മയിൽ പെട്ടെന്ന് തന്നെ അവരെ തിരിച്ചറിഞ്ഞ അയാൾ നെറ്റി ചുളിച്ചു. “വീണ്ടും എന്തിനാണാവോ ഇവർ എത്തിയിരിക്കുന്നത്...?” ക്രാമർ പതുക്കെ പറഞ്ഞു.

പിന്നെയാണ് കുർട്ട് സ്റ്റെയ്നർ ഇറങ്ങിയത്. ജയിലിൽ നിന്നും പുറപ്പെടുമ്പോൾ ക്യാപ് എടുക്കാതിരുന്നതിനാൽ ഫ്ലൈറ്റ് സെർജന്റ് ലീബറിന്റെ കൈയിൽ നിന്നും സംഘടിപ്പിച്ച ഒരു ലുഫ്ത്വാഫ് സൈഡ് ക്യാപ് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഷിഫ് എന്ന് അറിയപ്പെടുന്ന ആ ക്യാപ്പിനോട് പാരച്യൂട്ട് റെജിമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഒരു പ്രത്യേക മമത തന്നെയുണ്ടായിരുന്നു. മഞ്ഞ കോളർപാച്ചുകളോടു കൂടിയ ബ്ലൂ-ഗ്രേ ഫ്ലൈയിങ്ങ് ജാക്കറ്റും ജംപ് ട്രൗസേഴ്സും ബൂട്ട്സും ധരിച്ച് അദ്ദേഹം മഴയത്ത് അല്പനേരം നിന്നു. സ്റ്റെയ്നറുടെ യൂണിഫോമിലെ നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ്, സിൽവർ & ഗോൾഡ് ഈഗ്ൾ പാരാട്രൂപ്പേഴ്സ് ബാഡ്ജ്, ക്രെറ്റാ & ആഫ്രിക്കാ കോർപ്സ് കഫ് ടൈറ്റിൽസ് എന്നിവയെല്ലാം അപ്പോഴാണ് ക്രാമറുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ ഒരു നിമിഷം പോലും വേണ്ടി വന്നില്ല അയാൾക്ക് പാരച്യൂട്ട് റെജിമെന്റിലെ ആ വീരയോദ്ധാവിനെ തിരിച്ചറിയാൻ.

, മൈ ഗോഡ്...! കേണൽ സ്റ്റെയ്നർ...!” അത്ഭുതത്തോടെ അയാൾ തന്റെ ക്യാപ് എടുത്ത് ശിരസ്സിൽ വച്ചിട്ട് തിടുക്കത്തിൽ ജാക്കറ്റിന്റെ ബട്ടൻ ഇട്ടു. ഞൊടിയിടയിൽ കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്ന് അയാൾ സല്യൂട്ട് നൽകി. “സർ... എത്ര വലിയ ബഹുമതിയാണ് ഇതെന്ന് പറഞ്ഞറിയിക്കാൻ വയ്യ എനിക്ക്...”

വളരെ സന്തോഷം... ക്യാപ്റ്റൻ ക്രാമർ, അല്ലേ...?” ക്രാമറുടെ യൂണിഫോമിലെ കഫ് ടൈറ്റിൽസും വിന്റർ വാർ റിബണും സ്റ്റെയ്നർ ശ്രദ്ധിച്ചു. “അത് ശരി... അപ്പോൾ നമ്മൾ പഴയ സഖാക്കളാണെന്ന് തോന്നുന്നു...?”

അതെ, കേണൽ...”

പുതിയതായി എത്തിയ അതിഥികൾ ആരാണെന്നറിയാൻ കാന്റീനിൽ നിന്നും മറ്റുള്ള പാരാട്രൂപ്പേഴ്സും ഓടിയെത്തി. സ്റ്റെയ്നറെ കണ്ട മാത്രയിൽത്തന്നെ അവരെല്ലാം കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു.

സ്റ്റാൻഡ് അറ്റ് ഈസ്, ബോയ്സ്...” അവരോട് പറഞ്ഞതിന് ശേഷം സ്റ്റെയ്നർ ക്രാമറുടെ നേർക്ക് തിരിഞ്ഞു. “ഇവിടുത്തെ ട്രൂപ്പിന്റെ സ്ട്രെങ്ങ്ത് എത്രയാണ്...?”

മുപ്പതിയഞ്ച് പേരേയുള്ളൂ, കേണൽ...”

ഗുഡ്...” സ്റ്റെയ്നർ പറഞ്ഞു. “ഇവിടെയുള്ള ഓരോരുത്തരെയും എനിക്ക് ആവശ്യമുണ്ട്...  നിങ്ങളടക്കം... ആദ്യം ഈ മഴയത്ത് നിന്ന് അകത്ത് കയറാം... എല്ലാം ഞാൻ വിശദമായി പറയാം...”

                                                           ***

പന്ത്രണ്ടാം പാരച്യൂട്ട് ഡിറ്റാച്ച്മെന്റിലെ മുപ്പത്തിയഞ്ച് സൈനികരും നാല് റാങ്കുകളിലായി മുറ്റത്ത് വരിയിൽ നിന്നു.  മഴ ശക്തി പ്രാപിച്ചിരിക്കുന്നു. പാരച്യൂട്ട് റെജിമെന്റിന്റെ സവിശേഷതയായ സ്റ്റീൽ ഹെൽമറ്റുകൾ, ബാഗി ജംപ് സ്മോക്ക്സ് എന്നിവ അവർ അണിഞ്ഞിട്ടുണ്ട്. മിക്കവരുടെയും മാറിൽ ഷ്മീസർ മെഷിൻ ഗണ്ണുകൾ തൂങ്ങിക്കിടക്കുന്നുണ്ട്. അറ്റൻഷനായി നിൽക്കുന്ന അവരെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയാണ് സ്റ്റെയ്നർ. ഷെല്ലെൻബെർഗും ഡെവ്ലിനും വോഗനും അദ്ദേഹത്തിന് പിന്നിലായി നില കൊള്ളുന്നു. അവർക്കരികിലായി ക്രാമറും.

വസ്തുതകളെ ഊതിപ്പെരുപ്പിക്കാനോ ഇകഴ്ത്തിക്കാണിക്കുവാനോ സ്റ്റെയ്നർ ശ്രമിച്ചില്ല. ലളിതമായ ഭാഷയിൽ അദ്ദേഹം അവരെ കാര്യം ഗ്രഹിപ്പിച്ചു. “അപ്പോൾ അങ്ങനെയാണ്... SS സേനയിലെ ചില വിശ്വാസവഞ്ചകരുടെ കൈകളാൽ അധികം താമസിയാതെ ഫ്യൂറവധിക്കപ്പെടാൻ പോകുകയാണ്... അതിൽ നിന്നും അവരെ തടയുക എന്നതാണ് നമ്മുടെ ദൗത്യം... എന്തെങ്കിലും സംശയങ്ങൾ...? ചോദ്യങ്ങൾ...?”

ആരും ഒന്നും മിണ്ടിയില്ല. തകർത്ത് പെയ്യുന്ന മഴയുടെ ഇരമ്പൽ മാത്രം... സ്റ്റെയ്നർ ക്രാമറുടെ നേർക്ക് തിരിഞ്ഞു. “ഗെറ്റ് ദെം റെഡി, ക്യാപ്റ്റൻ...”

അറ്റ് യുവർ ഓർഡർ, ഹെർ ഓബർസ്റ്റ്...” ക്രാമർ സല്യൂട്ട് ചെയ്തു.

സ്റ്റെയ്നർ ഷെല്ലെൻബെർഗിന് നേരെ തിരിഞ്ഞു. “പതിനഞ്ച് മിനിറ്റ് മതിയാവുമോ താങ്കൾക്ക് അവിടെയെത്താൻ...?”

തീർച്ചയായും... ശേഷം നിങ്ങൾ അവിടെയെത്തുന്നു... നിങ്ങളുടെ സായുധ സേനയുമായി... ഒട്ടും വൈകരുത്...” ഷെല്ലെൻബെർഗ് ഓർമ്മിപ്പിച്ചു.

ഷെല്ലെൻബെർഗും വോഗനും ക്യൂബൽവാഗണിൽ കയറി. ഡെവ്ലിൻ തന്റെ കറുത്ത തൊപ്പി ഒരു ചെവിയുടെ മുകളിലേക്ക് ചരിച്ച് വച്ചു. ലണ്ടനിലെ ആർമി & നേവൽ ക്ലബ്ബിൽ നിന്നും മോഷ്ടിച്ച ട്രെഞ്ച് കോട്ട് മഴയിൽ നനഞ്ഞ് കുതിർന്നിരുന്നു. സ്റ്റെയ്നറുടെ അരികിൽ വന്ന് അദ്ദേഹം പറഞ്ഞു. “ഒരു തരത്തിൽ നോക്കിയാൽ ഈ ഒരു അവസ്ഥയിൽക്കൂടി ഇതിന് മുമ്പും നാം കടന്നു പോയിട്ടുണ്ട്...”

അറിയാം സുഹൃത്തേ... വീണ്ടും ആ പഴയ ചോദ്യം ... ഇവിടെ നമ്മൾ ആണോ കളിക്കുന്നത്, അതോ മത്സരം നമ്മളെയാണോ കളിപ്പിക്കുന്നത്...?”

ഇത്തവണ ഭാഗ്യം നമ്മെ തുണയ്ക്കും എന്ന് ആശിക്കാം കേണൽ...” ഒന്ന് പുഞ്ചിരിച്ചിട്ട് ഡെവ്ലിൻ ക്യൂബൽവാഗണിന്റെ പിൻസീറ്റിൽ കയറിയിരുന്നു. വോഗൻ വാഹനം മുന്നോട്ടെടുത്ത് അതിവേഗം ഓടിച്ചു പോയി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

24 comments:

  1.  "ഇവിടെ നമ്മൾ ആണോ കളിക്കുന്നത്, അതോ മത്സരം നമ്മളെയാണോ കളിപ്പിക്കുന്നത്...?”

    കിടു മച്ചാൻസ്!!!

    നിർണായകമായ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. അതെ‌... നിർണ്ണായക നിമിഷങ്ങൾ... സത്യം...

      Delete
  2. വിധിയും,ഭാഗ്യവും തുണയ്ക്കട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. ആഗ്രഹം സഫലമാകട്ടെയെന്ന് ആശിക്കാം തങ്കപ്പൻചേട്ടാ...

      Delete
  3. ഇതിപ്പോ അവസാനം ആകാറയല്ലോ.. അടുത്തത് എപ്പോ തുടങ്ങും?
    ഇവര്‍ക്ക് ആ ഹിറ്റ്ലറെ രക്ഷിക്കാതെ.. രണ്ടിനേം കൂടെ ഒറ്റയടിക്ക് കൊന്നാല്‍ പോരെ. കാര്യങ്ങള്‍ക്ക് ഒക്കെ ഒരു അവസാനം ഉണ്ടായേനെ.

    ReplyDelete
    Replies
    1. ഡോൺടു ഡോൺടു .. ഇങ്ങനെ ഇപ്പോഴും അടുത്തത് എന്ന് പറഞ്ഞാൽ വിനുവേട്ടൻ ചിലപ്പോ ഇട്ടിട്ടു പോം . ( കുപ്പിലെ ഭൂതം ..ഇനിം പറയിപ്പിക്കണോ ..).

      പറഞ്ഞ പോലെ ഫ്യൂരേറെ ബർഗർ തട്ടുന്ന വരെ വെയിറ്റ് ചെയ്തിട്ട് ആ ഹിംലേറെ പൂശിയാൽ രണ്ടിന്റേം ശല്യം തീർന്നേനെ ... ആ ആർക്കറിയാം .

      Delete
    2. അങ്ങിനെ ഇട്ടിട്ടു പോകാനൊന്നും നമ്മള്‍ സമ്മതിക്കരുത്. വിനുവേട്ടന്റെ വീട്ടില്‍ പോയി നമ്മള്‍ പൊക്കികൊണ്ട് വരണം.

      Delete
    3. അങ്ങനെ രണ്ട് പേരെയും കൂടി തട്ടിയാൽ പിന്നെ ജർമ്മനി ഇന്നത്തെ ഇറാക്ക് പോലെയാകില്ലേ... അത് വേണ്ട...

      പിന്നെ.... ആരും നിരാശപ്പെടേണ്ട... അടുത്ത നോവൽ ഇത് കഴിയുന്നതോടെ ആരംഭിക്കുന്നതായിരിക്കും... നമ്മുടെ പ്രിയകഥാകാരൻ ജാക്ക് ഹിഗ്ഗിൻസിന്റെ തന്നെ മറ്റൊരു നോവൽ...

      Delete
  4. അപ്പൊ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ ആകാറായോ

    ReplyDelete
    Replies
    1. ഉം... ഏതാണ്ടൊക്കെ ആയീന്ന് പറയാം ശ്രീ...

      Delete
  5. സ്റ്റൈയ്നറുടെ ഒരു impact എന്താലെ. അതേപോലെ ഡെവ്ലിന്‍ “താങ്കളെ അവർ ഏത് തടവറയിൽ ആക്കിയാലും ഞാൻ വന്ന് രക്ഷിക്കും". ശരിക്കും ഹീറോ തന്നെ.

    ReplyDelete
    Replies
    1. തീർച്ചയായും സുകന്യാജീ... അതാണ്‌ ലീഡർഷിപ്പ് ക്വാളിറ്റി എന്ന് പറയുന്നത്... ശരിക്കും കോരിത്തരിച്ച് പോകുന്ന രംഗങ്ങൾ...

      Delete
  6. അപ്പോ കൂട്ടപ്പൊരിച്ചിലിന്റെ വക്കത്താണല്ലെ നമ്മൾ. കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. അതെ... ഇനി അധികം താമസമില്ല അശോകേട്ടാ...

      Delete
  7. ഈ സ്റ്റൈനെർക്ക് എന്താ ഇത്ര തിടുക്കം. ആ റിട്ടെർ ന്യൂമാനേം കണ്ടു ഒരു ജർമൻ സിഗരറ്റും വലിച്ചു വർത്താനം ഒക്കെ പറഞ്ഞിട്ട് പോരായിരുന്നോ.?
    എന്നാലും വിമാനത്തിൽ സ്ഥലം ഉണ്ടായ സ്ഥിതിക്ക് മോളി പ്രിയോറെയും കൂട്ടമായിരുന്നു.
    ഏതായാലും പോകുന്ന സ്ഥിതിക്ക് പോയി തകർക്ക്.

    ReplyDelete
    Replies
    1. റിട്ടർ ന്യുമാൻ അതിന് ജർമ്മനിയിൽ എത്തീല്ലേ ജസ്റ്റിൻ... ഇവർ ഇപ്പോൾ നിൽക്കുന്നത് ഫ്രാൻസിലെ ചെർണേയിലാണ്...

      പിന്നെ മോളി... മോളി നോർഫോക്കിലെ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ... അവിടെ നിന്നും റോംനി മാർഷിലേക്ക് കുറച്ചൊന്നുമല്ല ദൂരം... (എന്നാലും അവിടെ പോയി അവളെ വിളിച്ചു കൊണ്ട് വന്ന് എവിടെയെങ്കിലും റെഡിയാക്കി നിർത്താമായിരുന്നു അല്ലേ...)

      Delete
    2. അത് ശരിയാണല്ലോ..! ചെർന്നെ..മറന്നു.
      ഈ സ്ഥലങ്ങളൊക്കെ ഒരിക്കൽ ചെന്ന് കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്. പരിശ്രമിക്കുന്നുമുണ്ട്.
      പ്രത്യേകിച്ച് നോർഫോക്ക് എന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത അനുഭൂതിയാണ്. ( മിസ്റ്റർ ഡെവ്‌ലിനും അങ്ങനെ തന്നെ ആയിരിക്കുമെന്ന് കരുതുന്നു).
      പിന്നെ വിനുവേട്ടാ വളരെ ഹൃദ്യമായ പരിഭാഷയാണ് താങ്കളുടേത്.. അതുകൊണ്ടാണ് ഒറിജിനൽ വായിക്കാതെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്.
      വളരെ നന്ദി

      Delete
    3. നോവലുകളിലൂടെ ജർമ്മനിയിലെയും ഇംഗ്ലണ്ടിലെയും പലയിടങ്ങളും ഇപ്പോൾ സുപരിചിതമായി അല്ലേ ജസ്റ്റിൻ...

      പിന്നെ ഈ അഭിനന്ദനം വലിയൊരു അംഗീകാരമായി നെഞ്ചിലേറ്റുന്നു... സന്തോഷം...

      Delete
  8. കലാശക്കളി ശരിക്കൊന്ന് കാണണം...

    ReplyDelete
    Replies
    1. കലാശക്കളിക്ക് ആദ്യം തന്നെ ടിക്കറ്റ് എടുത്ത് കയറിക്കോളൂട്ടോ മുബീ...

      Delete
  9. ഒഹ്.ത്രില്ലിംഗ്...........

    ReplyDelete
    Replies
    1. ഓഹ്‌.. വീണ്ടും എത്തീല്ലോ... സന്തോഷായി... :)

      Delete
  10. അപ്പോൾ കലാശക്കളി ഫൈനൽ മത്സരം തുടങ്ങാനായി അല്ലെ

    ReplyDelete