Saturday, 7 April 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 40നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ജോർജ്ജ് ഡ്രൈവ് ചെയ്ത ഒരു ഹംബർ കാറിൽ ജാക്ക് കാർവറും എറിക്ക് കാർവറും കൃത്യം ഒമ്പതേ മുക്കാലിന് ബ്ലാക്ക് ലയൺ ഡോക്കിൽ എത്തി. ബ്ലാക്കൗട്ട് റെഗുലേഷൻസ് നിലവിലുള്ളതിനാൽ മെയിൻ വെയർഹൗസ് കവാടത്തിന് മുകളിലത്തെ ചെറിയ ലൈറ്റ് ഒഴികെ എല്ലാം അണച്ചിരുന്നതിനാൽ ബാക്കിയെല്ലായിടത്തും കനത്ത അന്ധകാരമായിരുന്നു. വെയർഹൗസിന് മുകളിലത്തെ ബോർഡിൽ ഇപ്രകാരം എഴുതിയിരുന്നു. ‘Carver Brothers – Export and Import’. കാറിൽ നിന്നും പുറത്തിറങ്ങവെ ജാക്ക് കാർവർ ആ ബോർഡിലേക്ക് നോക്കിയിട്ട് സംതൃപ്തിയോടെ അഭിപ്രായപ്പെട്ടു.

നന്നായിട്ടുണ്ട്... ബോർഡെഴുത്തുകാരൻ അവന്റെ ജോലി നന്നായി ചെയ്തിട്ടുണ്ട്...”

തെംസ് നദിയിലൂടെ ഇരുദിശകളിലേക്കും സഞ്ചരിക്കുന്ന ചരക്ക് നൗകകളുടെ ശബ്ദം മാറ്റി നിർത്തിയാൽ അവിടെങ്ങും നിശ്ശബ്ദത തളം കെട്ടി നിൽക്കുകയായിരുന്നു. ജാക്കിനെ അനുഗമിച്ചുകൊണ്ട് എറിക്കും അയാൾക്ക് പിന്നാലെ മുടന്തിക്കൊണ്ട് ജോർജ്ജും കാറിന്റെ പിൻഭാഗത്തേക്ക് നടന്നു. കാറിന്റെ ഡിക്കി തുറന്ന് ഒലിവ് നിറമുള്ള പെട്ടിയിൽ പാക്ക് ചെയ്തിരിക്കുന്ന റേഡിയോ സെറ്റ് എടുത്ത് എറിക്ക് തിരിഞ്ഞു.

എന്നാൽ പിന്നെ വച്ച് താമസിപ്പിക്കണ്ട എറിക്ക്... നമുക്ക് തുടങ്ങിയാലോ...?” ജാക്ക് കാർവർ ചോദിച്ചു.

പ്രധാന കവാടത്തിനോട് ചേർന്നുള്ള ചെറിയ വാതിൽ തുറന്ന് ഉള്ളിൽ കയറിയ എറിക്ക് ലൈറ്റിന്റെ സ്വിച്ചിട്ടു. ജാക്കും ജോർജ്ജും അവന്റെ പിന്നാലെ ഉള്ളിലേക്ക് കയറി. ധാരാളം പാക്കിങ്ങ് കെയ്സുകൾ അടുക്കി വച്ചിട്ടുണ്ടായിരുന്നു വെയർഹൗസിനുള്ളിൽ. നടുവിലായി ഇട്ടിരിക്കുന്ന ഒരു മേശയ്ക്ക് ചുറ്റും ഏതാനും കസേരകളും കാണാനുണ്ട്. ഷിപ്പിങ്ങ് ക്ലർക്ക് തന്റെ ഓഫീസ് ആയി ഉപയോഗിക്കുന്നതാണെന്ന് വ്യക്തം.

റൈറ്റ്.... അത് ആ മേശപ്പുറത്ത് വയ്ക്കൂ...” ജാക്കിന്റെ ആജ്ഞ ജോർജ്ജ് അക്ഷരംപ്രതി അനുസരിച്ചു.

തോക്ക് എടുക്കാൻ നീ മറന്നിട്ടൊന്നും ഇല്ലല്ലോ...?” ജാക്ക് കാർവർ ചോദിച്ചു.

ഒരു പോക്കറ്റിൽ നിന്നും തന്റെ വാൾട്ടർ PPK തോക്ക് എടുത്ത് മറുപോക്കറ്റിൽ നിന്നും എടുത്ത സൈലൻസർ അയാൾ അതിൽ സ്ക്രൂ ചെയ്ത് ഘടിപ്പിച്ചു.

ജാക്ക് കാർവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ആ തോക്ക് കണ്ടോ എറിക്ക്... ബ്ലഡി മാർവലസ്... കുപ്പിയിൽ നിന്നും തെറിക്കാൻ നിൽക്കുന്ന കോർക്ക് പോലെ...”

ആ ബാസ്റ്റഡ് ഒന്ന് പെട്ടെന്ന് എത്തിയിരുന്നെങ്കിൽ...” എറിക്ക് അക്ഷമനായി.

എന്നാൽ കുറച്ച് നേരമായി, അവർ അവിടെ എത്തുന്നതിനും മുമ്പേ ഡെവ്ലിൻ അവിടെത്തന്നെ ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കെട്ടിടത്തിന്റെ പിറക്വശത്തെ നിഴൽ പറ്റി സ്റ്റെയർകെയ്സിലൂടെ മുകളിലെത്തിയ അദ്ദേഹം ജാലകത്തിലൂടെ എല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മേശയ്ക്ക് ചുറ്റും ഇരിക്കുന്ന കാർവർ സഹോദരന്മാരെയും പാക്കിങ്ങ് കെയ്സുകളുടെ മറവിൽ സ്ഥാനം പിടിച്ചിരിക്കുന്ന ജോർജ്ജിനെയും വീക്ഷിച്ചതിന് ശേഷം വന്ന വഴിയിലൂടെ ശബ്ദമുണ്ടാക്കാതെ അദ്ദേഹം പുറത്തേക്കിറങ്ങി.

                                                        ***
ഏതാനും മിനിറ്റുകൾ കഴിഞ്ഞ് മെയിൻ ഗേറ്റിന് അരികിലെത്തിയ ഡെവ്ലിൻ ആഹ്ലാദത്തോടെ ചൂളമടിച്ചു കൊണ്ട് വിക്കറ്റ് ഡോർ തുറന്ന് അകത്തേക്ക് കയറി.

ഗോഡ് സേവ് ഓൾ ഹിയർ...” കാർവർ സഹോദരന്മാർ ഇരിക്കുന്ന മേശയ്ക്കരികിലേക്ക് നടന്നുകൊണ്ട് ഡെവ്ലിൻ അഭിവാദ്യം ചെയ്തു. “ഞാൻ ആവശ്യപ്പെട്ട സാധനം കിട്ടിയല്ലോ അല്ലേ മിസ്റ്റർ കാർവർ...?”

ഞാൻ പറഞ്ഞിരുന്നല്ലോ... എനിക്ക് സംഘടിപ്പിക്കാകഴിയാത്തതായി ഒന്നും തന്നെയില്ലെന്ന്... പിന്നെ, കഴിഞ്ഞ രാത്രിയിൽ കണ്ടപ്പോൾ നിങ്ങൾ നിങ്ങളുടെ പേര് പറഞ്ഞില്ല...”

ചർച്ചിൽ... വിൻസ്റ്റൺ ചർച്ചിൽ...” ഡെവ്ലിൻ പറഞ്ഞു.

ഇത് നല്ല തമാശ...”

മേശപ്പുറത്ത് വച്ചിരിക്കുന്ന പെട്ടി ഡെവ്ലിൻ പതുക്കെ തുറന്നു. റേഡിയോ അതിനുള്ളിൽ ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഹെഡ് ഫോൺ, മോഴ്സ് ടാപ്പർ, ഏരിയൽ... എല്ലാ വിധ സന്നാഹങ്ങളും അതോടൊപ്പം ഉണ്ടായിരുന്നു. കണ്ടിട്ട് പുതിയതായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. ഡെവ്ലിൻ പെട്ടി പതുക്കെ അടച്ചു.

തൃപ്തിയായല്ലോ...?” കാർവർ ചോദിച്ചു.

, യെസ്...”

എങ്കിൽ പണം മേശപ്പുറത്ത് വയ്ക്കൂ...”

ആയിരം പൗണ്ടിന്റെ നോട്ടുകെട്ട് പോക്കറ്റിൽ നിന്നും എടുത്ത് ഡെവ്ലിൻ അയാൾക്ക് നൽകി. “നിങ്ങൾ ആളല്പം കർക്കശക്കരനാണല്ലേ മിസ്റ്റർ കാർവർ...?”

അത്യാവശ്യം കർക്കശക്കാരൻ തന്നെ...” നോട്ടുകെട്ട് മേശപ്പുറത്തേക്ക് ഇട്ടുകൊണ്ട് കാർവർ പറഞ്ഞു. “ഇനി നമുക്ക് മറ്റേ കാര്യത്തിലേക്ക് കടക്കാം...”

അതേത് കാര്യം...?”

എന്റെ അനുജനോട് അപമര്യാദയായി പെരുമാറിയതും പിന്നെ എന്നോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതും... IRA യും സ്പെഷൽ ബ്രാഞ്ചും എന്റെ പിന്നാലെ കൂടുന്നത് ഒരിക്കലും എനിക്ക് സഹിക്കാനാവില്ല... നിക്കൽപ്പം മതിപ്പൊക്കെയുണ്ട്... അത് ഇടിയുന്നത് എനിക്ക് ആലോചിക്കാൻ പോലും ആവില്ല... നീ ശിക്ഷ അർഹിക്കുന്നു മകനേ...” സിഗരറ്റിന്റെ പുക ഡെവ്ലിന്റെ മുഖത്തേക്ക് പുച്ഛത്തോടെ ഊതി വിട്ടുകൊണ്ട് അയാൾ വിളിച്ചു. “ജോർജ്ജ്...”

കാൽമുട്ടിന് പരിക്കുണ്ടായിട്ടും സാമാന്യം വേഗതയിലായിരുന്നു ജോർജ്ജിന്റെ നീക്കം. പാക്കിങ്ങ് കെയ്സുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന അയാൾ ഞൊടിയിടയിൽ തന്റെ തോക്കിന്റെ മുന ഡെവ്ലിന്റെ പിൻകഴുത്തിൽ മുട്ടിച്ചു വച്ചു. ചടുലമായ നീക്കത്തിൽ എറിക്ക് ഡെവ്ലിന്റെ  ജാക്കറ്റിനുള്ളിൽ നിന്നും ല്യൂജർ പിസ്റ്റൾ തപ്പിയെടുത്ത് അദ്ദേഹത്തെ നിരായുധനാക്കി. “ഇത് നോക്കൂ ജാക്ക്... ഈ ബാസ്റ്റഡ് കൊണ്ടു വന്നതെന്താണെന്ന്...!”

ഡെവ്ലിൻ ഇരുകൈകളും വിടർത്തി. “ഓൾ റൈറ്റ് മിസ്റ്റർ കാർവർ... അങ്ങനെ നിങ്ങൾ എന്നെ പിടികൂടി... ഇനി...?” ഒരു പാക്കിങ്ങ് കെയ്സിനരികിലേക്ക് ചെന്ന് ഡെവ്‌ലിൻ അതിന്മേൽ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.

“യൂ ആർ എ കൂൾ ബാസ്റ്റഡ്... ഒരു സംശയവുമില്ല അതിന്...” കാർവർ പറഞ്ഞു.

“ഇനി എന്താണെന്ന് ഞാൻ പറഞ്ഞു തരാം...” മൂർച്ചയേറിയ ഒരു കത്തി പോക്കറ്റിൽ നിന്നും എടുത്ത് നിവർത്തിക്കൊണ്ട് എറിക്ക് പറഞ്ഞു. “നിന്റെ ചെവികൾ ഞാൻ അരിഞ്ഞു കളയാൻ പോകുകയാണ്... അത്രയേ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ...”

“ജോർജ്ജ് എന്റെ കഴുത്തിൽ തോക്ക് മുട്ടിച്ചുകൊണ്ട് നിൽക്കുമ്പോഴോ...?” ഡെവ്‌ലിൻ ചോദിച്ചു.

“അതെ... അതാണതിന്റെ കീഴ്വഴക്കം...” എറിക്ക് പറഞ്ഞു.

“പക്ഷേ, അതിൽ ഒരു പ്രശ്നമുണ്ട്...” ഡെവ്‌ലിൻ പറഞ്ഞു. “ഒരു വാൾട്ടർ PPK തോക്കാണത്... കാഞ്ചി വലിക്കുന്നതിന് മുന്നോടിയായി അതിന്റെ സ്ലൈഡർ പിറകോട്ട് നീക്കേണ്ടതുണ്ട്... പക്ഷേ, ജോർജ്ജ് അത് ചെയ്തതായി എനിക്ക് തോന്നുന്നില്ല...”

വെറി പിടിച്ച ജോർജ്ജ് തിടുക്കത്തിൽ തോക്കിന്റെ സ്ലൈഡർ പിറകോട്ട് വലിച്ചു. അതേ നിമിഷം തന്നെയാണ് ഡെവ്‌ലിൻ തന്റെ കാലുറ അല്പം മുകളിലേക്കുയർത്തി സ്മിത്ത് & വെസൺ പിസ്റ്റൾ വലിച്ചെടുത്തതും ജോർജ്ജിന് നേരെ നിറയൊഴിച്ചതും. വലതു കൈമുട്ടിന് മുകളിലായി അസ്ഥി തുളച്ച് വെടിയുണ്ട കയറിയതും ആർത്തനാദത്തോടെ ജോർജ്ജിന്റെ കൈയിൽ നിന്നും തോക്ക് താഴെ വീണു.

“നൈസ്... താങ്ക് യൂ വെരി മച്ച്...” ആ തോക്ക് കുനിഞ്ഞെടുത്തുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. പിന്നെ അത് തന്റെ അരയിൽ തിരുകി.

കാർവർ തീർത്തും അവിശ്വസനീയതയോടെ അമ്പരന്ന് അവിടെത്തന്നെ ഇരുന്നുപോയി. അതിലേറെ ഭയത്തോടെ എറിക്കും.

മേശപ്പുറത്തെ നോട്ടുകെട്ടും തന്നിൽ നിന്നും പിടിച്ചു വാങ്ങിയ ല്യൂജർ പിസ്റ്റളും എടുത്ത് ഡെവ്‌ലിൻ ജാക്കറ്റിനുള്ളിൽ തിരുകി. പിന്നെ റേഡിയോയുടെ പെട്ടിയും എടുത്ത് അദ്ദേഹം വാതിൽക്കലേക്ക് നടന്നു.

വാതിലിനരികിൽ എത്തിയതും അദ്ദേഹം തിരിഞ്ഞു നിന്നു. “മൈ ഗോഡ്... എറിക്ക്... വല്ലാത്ത മറവി തന്നെ എനിക്ക്... എന്റെ ചെവികൾ അരിഞ്ഞെടുക്കുന്ന കാര്യം എന്തോ നീ പറയുന്നത് കേട്ടല്ലോ...”

അരയിൽ തിരുകിയിരുന്ന തോക്കുമായി അദ്ദേഹത്തിന്റെ വലതുകൈ ഉയർന്നു. സൈലൻസർ ഘടിപ്പിച്ച തോക്ക് ഒന്ന് തുപ്പിയതും എറിക്കിന്റെ ആർത്തനാദം മുഴങ്ങി. അയാളുടെ വലതു കാതിന്റെ അടിഭാഗം തെറിപ്പിച്ചുകൊണ്ട് വെടിയുണ്ട പാഞ്ഞു പോയിരുന്നു. രക്തം ചീറ്റുന്ന ചെവി അയാൾ വേദന കൊണ്ട് പൊത്തിപ്പിടിച്ചു.

“എന്തായാലും നന്നായി... ഇനി നിനക്ക് ഇയർ റിങ്ങ് ധരിക്കണ്ടല്ലോ...” ഡെവ്‌ലിൻ പറഞ്ഞു.

വിക്കറ്റ് ഗേറ്റ് തുറന്ന് പുറത്തിറങ്ങി വാതിൽ വലിച്ചടച്ചിട്ട് അദ്ദേഹം നടന്നു നീങ്ങി.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

28 comments:

 1. വൗ...സൂപ്പര്‍ ഡവ്ലിന്‍ ബ്രോ

  ReplyDelete
 2. ആക്ഷൻ ഹീറോ ഡെവ്ലിൻ !!

  (വീണ്ടും ചെറിയ ലക്കം)

  ReplyDelete
  Replies
  1. അതാണ് ഡെവ്‌ലിൻ... തോക്ക് ഏതുമായിക്കൊള്ളട്ടെ ഉന്നത്തിൽ അദ്ദേഹത്തെക്കഴിഞ്ഞേ മറ്റാരും ഉള്ളൂ...

   Delete
 3. കിടിലൻ അദ്ധ്യായം

  ReplyDelete
  Replies
  1. ഡെവ്‌ലിൻ ശരിക്കും ഞെട്ടിച്ചുവല്ലേ...? സന്തോഷം...

   Delete
 4. ഡെവ്‌ലിൻ ഞെട്ടിക്കും എന്ന് ഞങ്ങള്‍ക്ക് എല്ലാം അറിയാമാരുന്നു.. വിനുവേട്ടന്‍ നമ്മളെ പറ്റിക്കാന്‍ കാത്തിരുന്ന് കാണാം എന്നൊക്കെ പറഞ്ഞതാണ്.. ഹും.

  ReplyDelete
  Replies
  1. അതെ ശ്രീജിത്തേ... നിങ്ങളെയെല്ലാം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുമ്പോൾ കിട്ടുന്ന ആ രസം ഒന്ന് വേറെ തന്നെയാ... :)

   Delete
 5. കൂട്ടപ്പൊരിച്ചിലിനു മുൻപുള്ള ഒരു സാമ്പിൾ മത്താപ്പ് ...!!
  അത് ഭയങ്കര ഇഷ്ടമായി ...!
  ഡെവ് ലിൻ ആരാ മോൻ....

  ReplyDelete
  Replies
  1. അതെ... അവന്മാർ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം...

   Delete
 6. Wow!!അടിപൊളി...

  ReplyDelete
 7. bhayankara vedi chevikkittu..:) nokkam baakki alle???

  ReplyDelete
  Replies
  1. പക്ഷേ അതിലൊരു പ്രശ്നമുണ്ട് വിൻസന്റ് മാഷേ... എറിക്ക് ഏതെങ്കിലും ഡോക്ടറെ സമീപിച്ചാൽ... ഡോക്ടർ അത് പോലീസിൽ റിപ്പോർട്ട് ചെയ്താൽ... ഇത്ര കൃത്യമായി ഷൂട്ട് ചെയ്തത് ആരാണെന്ന അന്വേഷണം പ്രശ്നമാകും...

   Delete
  2. ഇത്രയും കൃത്യമായി വിനുവേട്ടൻ പറഞ്ഞ സ്ഥിതിയ്ക്ക് അങ്ങനെ സംഭവിക്കില്ലെന്നാ തോന്നുന്നത്... ഹഹ..

   ആശൂത്രീ പോയാൽ അവന്മാരും അകത്താകൂല്ലേ..)

   Delete
  3. അതും ശരിയാ... ദേർ ലൈസ് ദി പോയിന്റ്... അവിടെ കിടക്കുന്നു മുന... :)

   Delete
 8. മിന്നൽ പിണർ പോലെ ഡെവ്ലിൻ. കിടിലൻ

  ReplyDelete
  Replies
  1. തോക്കുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഡെവ്‌ലിനെ ആർക്കും തോൽപ്പിക്കാനാവില്ല സുകന്യാജീ...

   Delete
 9. എന്തൊരു വേഗത. കിറുകൃത്യമായി എതിരാളികളെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു.കലക്കന്‍.

  ReplyDelete
  Replies
  1. ഡെവ്‌ലിൻ... ദി ഷാർപ്പ് ഷൂട്ടർ...

   Delete
 10. കാര്‍വറുടെ നടുക്കം......
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം തങ്കപ്പൻ ചേട്ടാ...

   Delete
 11. വെറി പിടിച്ച ജോർജ്ജ് തിടുക്കത്തിൽ തോക്കിന്റെ സ്ലൈഡർ
  പിറകോട്ട് വലിച്ചു. അതേ നിമിഷം തന്നെയാണ് ഡെവ്‌ലിൻ തന്റെ
  കാലുറ അല്പം മുകളിലേക്കുയർത്തി സ്മിത്ത് & വെസൺ പിസ്റ്റൾ വലിച്ചെടുത്തതും
  ജോർജ്ജിന് നേരെ നിറയൊഴിച്ചതും. വലതു കൈമുട്ടിന് മുകളിലായി അസ്ഥി തുളച്ച് വെടിയുണ്ട ക
  യറിയതും ആർത്തനാദത്തോടെ ജോർജ്ജിന്റെ കൈയിൽ നിന്നും തോക്ക് താഴെ വീണു...'

  ഇതാണ് തനി സിനിമാസ്റ്റൈൽ ആക്ഷൻ എന്ന് പറയുന്നത് ...!

  ReplyDelete
  Replies
  1. അതെ... അത് വിവരിക്കുന്നതിൽ അഗ്രഗണ്യനാണല്ലോ നമ്മുടെ കഥാകാരൻ...

   Delete
 12. തകര്‍ത്തുകളഞ്ഞു...

  ReplyDelete