Tuesday 13 March 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 37



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ജാക്ക് കാർവർ എന്ന മാർഗ്ഗം നാം തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് തോന്നുന്നു ലിയാം...” മേശയുടെ എതിർവശത്ത് ഇരുന്ന റയാൻ പറഞ്ഞു. “ഒരിക്കലും അയാൾ നെറിയുള്ളവനായിരുന്നില്ല... അയാൾ പറ്റിക്കില്ല എന്നതിന് എന്താണുറപ്പ്...?”

“പറ്റിക്കരുതെന്ന് വിചാരിച്ചാൽ പോലും അയാൾക്കതിനാവില്ല...” ഡെവ്ലിൻ പറഞ്ഞു. “മാത്രവുമല്ല, വേറൊരു കാര്യം കൂടിയുണ്ട് ഇതിൽ... ഞാൻ ആവശ്യപ്പെട്ടിരിക്കുന്ന റേഡിയോ ഉണ്ടല്ലോ... ട്വന്റി എയ്റ്റ് സെറ്റ്... അതൊരു പ്രത്യേക തരം ഉപകരണമാണ്... അതേക്കുറിച്ച് എത്രത്തോളം അയാൾ മനസ്സിലാക്കുന്നുവോ അത്രത്തോളം ആകാംക്ഷയും ഉണ്ടായിരിക്കും എന്റെ ലക്ഷ്യം എന്താണെന്നതിനെക്കുറിച്ച്...”

അപ്പോൾ ഇനി എന്ത് ചെയ്യാനാണ് നിങ്ങളുടെ ഉദ്ദേശ്യം...?”

അതേക്കുറിച്ച് നമുക്ക് പിന്നീടാലോചിക്കാം... സമയമുണ്ടല്ലോ... ഒട്ടും വൈകിക്കാൻ പാടില്ലാത്ത മറ്റൊരു വിഷയമുണ്ട്... പ്രിയോറിയുടെ അടിഭാഗത്ത് കൂടി കടന്നു പോകുന്ന ടണൽ ഒന്ന് പരിശോധിക്കുക എന്നത്...”

ഞാനും വരാം നിങ്ങളോടൊപ്പം...” റയാൻ പറഞ്ഞു. “എന്റെ മോട്ടോർ ബോട്ടിൽ പോകാം... പതിനഞ്ച് മിനിറ്റ് മതി അവിടെയെത്താൻ...”

മോട്ടോർ ബോട്ട് എന്നൊക്കെ പറഞ്ഞാൽ അത് ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്തലായിരിക്കില്ലേ...?”

അതൊന്നും ഒരു പ്രശ്നമല്ല...” നിഷേധഭാവത്തിൽ റയാൻ തലയാട്ടി. “വളരെ തിരക്കേറിയ ജലപാതയാണ് തെംസ്... രാത്രികാലങ്ങളിൽ ബാർജുകളും ചരക്കുകപ്പലുകളും ഒക്കെയായി എപ്പോഴും സഞ്ചാരമുള്ള പ്രദേശം...”

ഞാനും വരട്ടെ...?” കിച്ചണിൽ നിന്നും എത്തിയ മേരി ചോദിച്ചു.

അതൊരു നല്ല ആശയമാണ്...” ഡെവ്ലിന് എന്തെങ്കിലും തടസം ഉന്നയിക്കാൻ സമയം ലഭിക്കുന്നതിന് മുമ്പേ റയാൻ പറഞ്ഞു. “ബോട്ടിന്റെ കാര്യം നോക്കാൻ ഒരാളായി...”

പക്ഷേ, ബോട്ടിൽത്തന്നെ ഇരുന്നുകൊള്ളണം...” ഡെവ്ലിൻ അവളോട് പറഞ്ഞു. “കുട്ടിക്കളിയല്ല ഇതെന്ന് ഓർമ്മ വേണം...”

എങ്കിൽ ശരി... ഞാൻ പോയി വസ്ത്രം മാറിയിട്ട് വരാം...” അവൾ ബെഡ്റൂമിലേക്ക് നടന്നു.

... പെൺകുട്ടിയുടെ ഒരു കാര്യം...” ഡെവ്ലിൻ പറഞ്ഞു.

റയാൻ തല കുലുക്കി. “അവൾക്ക് നിങ്ങളെ വലിയ കാര്യമാണ് ലിയാം...”

എനിക്ക് അവളെയും വലിയ കാര്യമാണ് മൈക്കിൾ... പക്ഷേ, അത്ര മാത്രം... അവിടം കൊണ്ട് അത് അവസാനിക്കുകയും ചെയ്യും... അത് പോട്ടെ... എന്തൊക്കെയാണ് നാം കൊണ്ടു പോകേണ്ടത്...?”

വേലിയിറക്കസമയം ആണെങ്കിലും കുറച്ചൊക്കെ വെള്ളം കാണും ടണലിൽ... നമുക്കുള്ള ഓവറോളും ബൂട്ട്സും സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ...” റയാൻ പുറത്തേക്ക് നടന്നു.

                                                                  ***

പ്രിയോറിയുടെ സമീപത്തെ തീരം ലക്ഷ്യമാക്കി ചെറിയ മോട്ടോർ ബോട്ട് നീങ്ങവെ വളരെ പതിഞ്ഞ ശബ്ദം മാത്രമേ എൻജിന് ഉണ്ടായിരുന്നുള്ളൂ. ബോട്ടിന്റെ മുൻഭാഗം മണൽത്തിട്ടയിലേക്ക് നിരങ്ങിക്കയറിയതും റയാൻ എൻജിൻ ഓഫ് ചെയ്തു.

മേരി... ചുറ്റിനും ഒരു കണ്ണുണ്ടായിരിക്കണം... ഞങ്ങൾ അധികസമയം എടുക്കില്ല...” റയാൻ പറഞ്ഞു.

ഇരുണ്ട ഓവറോളും ബൂട്ട്സും ധരിച്ച റയാനും ഡെവ്ലിനും പുറത്തിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞു. അത്യാവശ്യം വേണ്ട പണിയായുധങ്ങൾ നിറച്ച ഒരു ബാഗ് റയാന്റെ കൈവശം ഉണ്ടായിരുന്നു. ഡെവ്ലിന്റെ കൈയിലാകട്ടെ, തൊഴിലാളികൾ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ ഒരു ടോർച്ചും. ടണലിൽ ഏതാണ്ട് മൂന്നടിയോളം വെള്ളമുണ്ട്.

ഇതിപ്പോൾ ഏന്തി വലിഞ്ഞ് പോകേണ്ടി വരുമല്ലോ...” റയാൻ പറഞ്ഞു.

ഓരോ കാലും എടുത്ത് വച്ച് മുന്നോട്ട് നീങ്ങവെ വെള്ളത്തിന് അസഹനീയമായ ഗന്ധമായിരുന്നു. “മൈ ഗോഡ്... ഇത് ശരിക്കും അഴുക്ക് ചാൽ തന്നെ...”

അതെ... അതുകൊണ്ട് വെള്ളത്തിൽ വീഴാതിരിക്കാൻ ശ്രദ്ധിച്ചോളൂ... അഥവാ വീണാൽത്തന്നെ വായ് അടച്ചു പിടിച്ചു കൊള്ളണം...” റയാൻ പറഞ്ഞു. “രോഗങ്ങൾ പിടി പെടാൻ വേറെ എവിടെയും പോകണ്ട ആവശ്യമില്ല...”

ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് ഡെവ്ലിൻ മുന്നിൽ നടന്നു. നീണ്ട് കിടക്കുന്ന ടണലിന്റെ പാർശ്വങ്ങളിലെ ഇഷ്ടികച്ചുമരുകൾ പഴകിയതും ദ്രവിച്ചു തുടങ്ങിയതുമായിരുന്നു. ഏതോ മാളത്തിൽ നിന്ന് പൊടുന്നനെ പുറത്തേക്ക് ചാടിയ രണ്ട് എലികൾ വെള്ളത്തിലൂടെ നീന്തി ദൂരേക്ക് പോയി.

വൃത്തികെട്ട ജന്തുക്കൾ...” അറപ്പോടെ റയാൻ പറഞ്ഞു.

ഇനി അധികം ദൂരം ഉണ്ടാവില്ല...” ഡെവ്ലിൻ പറഞ്ഞു. “ഏറിയാൽ ഒരു നൂറ് വാര കൂടി...”

ശരിയായിരുന്നു... ജലനിരപ്പിന് തൊട്ടു മുകളിലായി ഏതാണ്ട്  4x3 അടി അളവു തോന്നിക്കുന്ന ഒരു ഇരുമ്പ് ഗ്രിൽ അവരുടെ ദൃഷ്ടിയിൽ പതിഞ്ഞത് പെട്ടെന്നാണ്. ഇരുമ്പഴികൾക്കുള്ളിലേക്ക് ഡെവ്ലിൻ ടോർച്ച് അടിച്ചു നോക്കി. വെള്ളത്തിൽ മൂടിക്കിടക്കുന്ന ഏതാനും ശവക്കല്ലറകൾ... അതിനപ്പുറത്ത് അറ്റത്ത് മൂലയിൽ നിന്നും മുകളിലേക്ക് പോകുന്ന ൽപ്പടവുകൾ അവസാനിക്കുന്നത് ഒരു വാതിലിന് മുന്നിലാണ്.

ഒരു കാര്യം തീർച്ചയാണ്... അവരുടെ ഡ്രെയ്നേജ് സിസ്റ്റത്തെ ഒരു തരത്തിലും ഗ്രിൽ സഹായിക്കുന്നില്ല...” റയാൻ പറഞ്ഞു.

ഏതാണ്ട് നാല്പത് വർഷങ്ങൾ മുമ്പുള്ള നിർമ്മിതിയാണിത്... ഒരു പക്ഷേ, അന്ന് ഇത് പ്രവർത്തനക്ഷമം ആയിരുന്നിരിക്കാം...” ഡെവ്ലിൻ പറഞ്ഞു.

തന്റെ ടൂൾ ബാഗ് തുറന്ന് റയാൻ ഒരു ഇരുമ്പുപാ എടുത്തു. അയാളുടെ കൈയിൽ നിന്നും ഡെവ്ലിൻ ബാഗ്  വാങ്ങി. റയാൻ ഇരുമ്പുപാ കൊണ്ട് ഗ്രില്ലിനോട് ചേർന്നുള്ള ഇഷ്ടികൾക്കിടയിൽ കുത്തി നോക്കി. അഞ്ചോ ആറോ കട്ടകൾ വെള്ളത്തിലേക്ക് ഇടിഞ്ഞ് വീണത് കണ്ട് ഭയത്തോടെ പെട്ടെന്ന് അയാൾ പിറകോട്ട് ഒഴിഞ്ഞു മാറി.

ഇതിന് വലിയ ഉറപ്പൊന്നുമില്ല... എപ്പോൾ വേണമെങ്കിലും എല്ലാം കൂടി ഇടിഞ്ഞു വീഴാം... ഒരു കാര്യം ഉറപ്പായി ലിയാം... ഗ്രിൽ ഇളക്കി മാറ്റാൻ പത്ത് മിനിറ്റ് പോലും വേണ്ടി വരില്ല...”

“വേണ്ട... ഇപ്പോൾ വേണ്ട... ആ കൽപ്പടവുകൾക്ക് മുകളിൽ എന്താണ് അവസ്ഥ എന്ന് നമുക്കറിയില്ലല്ലോ... എന്തായാലും നമുക്ക് ആവശ്യമുള്ള വിവരം ലഭിച്ചുവല്ലോ... അതായത് എപ്പോൾ വേണമെങ്കിലും നമുക്ക് ഈ ഗ്രിൽ ഇളക്കി മാറ്റാമെന്നുള്ള കാര്യം... വരൂ, തൽക്കാലം നമുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാം...”

                                                       ***

അതേ നിമിഷം തന്നെയാണ് റോംനി മാർഷിൽ സർ മാക്സ്‌വെൽ ഷായുടെ സ്വീകരണമുറിയിലെ ഫ്രഞ്ച് ജാലകങ്ങളിൽ കടൽക്കാറ്റ് വീശിയടിക്കുവാൻ തുടങ്ങിയത്.  ഷാ എഴുന്നേറ്റ് ജാലകങ്ങളുടെ കർട്ടൻ വലിച്ചിട്ടു. മുറിയിലെ ഉപകരണങ്ങളിൽ പലതിനും പഴക്കം കൊണ്ട് രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കാർപെറ്റുകൾ നിറം മങ്ങി വൃത്തികേടായിരിക്കുന്നു. എരിഞ്ഞുകൊണ്ടിരിക്കുന്ന നെരിപ്പോടിനരികിൽ അയാളുടെ വളർത്തുനായ ‘നെൽ’ കിടക്കുന്നുണ്ട്. കൈയിൽ ഒരു ട്രേയുമായി കതക് തുറന്ന് ലവീനിയ അങ്ങോട്ട് പ്രവേശിച്ചു. ഒരു മുറിക്കൈയ്യൻ ടി-ഷർട്ടാണ് അവൾ ധരിച്ചിരുന്നത്.

“ഇതാ... അല്പം കോഫി...” അവൾ സഹോദരനോട് പറഞ്ഞു.

“കോഫിയോ...?” അയാൾ മുരണ്ടു. “ആർക്ക് വേണം കോഫി...! ആ അലമാരയുടെ ഉള്ളിൽ ഒരു കുപ്പി ഷാംപെയ്ൻ ഇരിക്കുന്നുണ്ടായിരുന്നു... ഇന്ന് രാത്രി ഇതാണ് വേണ്ടത്...”

അരികിലെ ബക്കറ്റിൽ നിന്നും പുറത്തെടുത്ത കുപ്പി തുറന്ന് അയാൾ രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു.

“ഈ കോൺലൻ എന്ന് പറയുന്നയാൾ  ... അയാളെ കാണാൻ എങ്ങനെയുണ്ടെന്നാണ് പറഞ്ഞത്...?” അവൾ ചോദിച്ചു.

“ലവീനിയാ... ചുരുങ്ങിയത് ഒരു അഞ്ച് തവണയെങ്കിലും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടാകും ഇതിനകം...”

 “ഓ, മാക്സ്... കേട്ടിട്ട് വല്ലാത്തൊരു ആവേശം... നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലെന്നോ...?”

“നിനക്ക് ആവേശം അല്പം കൂടുന്നോ എന്നൊരു സംശയം....” ഷാ അർത്ഥഗർഭമായി ചിരിച്ചു.

                                                  ***

ബെർലിനിൽ ഷെല്ലെൻബെർഗിന്റെ ഓഫീസ് വളരെ ശാന്തമായിരുന്നു. ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ഫയലുകൾ നോക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. വാതിൽ തുറന്ന് ഇൽസ് എത്തി നോക്കി. “കോഫി എടുക്കട്ടെ ജനറൽ...?”

“നീ ഇവിടെ ഉണ്ടായിരുന്നോ...? പോയിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്...”

“ഞാൻ ഇന്ന് രാത്രി ഇവിടെ എമർജൻസി അക്കമൊഡേഷനിൽ തങ്ങുകയാണ്... വോഗനും ഇവിടെത്തന്നെ ഉണ്ടാകുമെന്നാണ് പറഞ്ഞത്... കാന്റീനിൽ പോയിരിക്കുന്നു...” അവൾ പറഞ്ഞു.

“എങ്കിൽ വരൂ, നമുക്ക് അങ്ങോട്ട് പോകാം...” ഷെല്ലെൻബെർഗ് എഴുന്നേറ്റ് തന്റെ യൂണിഫോമിന്റെ മുകളിലത്തെ ബട്ടൻ ഇട്ടു.

“ജനറൽ... ഡെവ്‌ലിന്റെ കാര്യം ഓർത്ത് താങ്കൾ അസ്വസ്ഥനാണെന്ന് തോന്നുന്നു...?”

“മൈ ഡിയർ ഇൽസ്... അളവറ്റ ചാതുര്യവും കൗശലവും കൈമുതലായുള്ള ഒരു വ്യക്തിയാണ് ലിയാം ഡെവ്‌ലിൻ... അങ്ങനെയിരിക്കെ അദ്ദേഹത്തെയോർത്ത് അസ്വസ്ഥനാകേണ്ട ഒരാവശ്യവും എനിക്കില്ല...” കതക് തുറന്നിട്ട് അദ്ദേഹം പുഞ്ചിരിച്ചു. “അതുകൊണ്ട് തന്നെയാണ് അസ്വസ്ഥനാകുന്നതിന് പകരം ഞാൻ ഭയന്ന് വിറച്ച് ഇരിക്കുന്നത്...”

                                                            ***

തന്റെ ജാലകത്തിനരികിൽ നിന്നും നോക്കിയാൽ സ്റ്റെയ്നറിന് തെംസ് നദിയുടെ വിശാലമായ ദൃശ്യം ലഭ്യമായിരുന്നു. ബ്ലാക്ക് ഔട്ട് കർട്ടൻ അല്പം നീക്കി അതിന്റെ വിടവിലൂടെ ഒന്ന് എത്തി നോക്കിയിട്ട് അദ്ദേഹം കർട്ടൻ വീണ്ടും വലിച്ചിട്ടു.

“ഒരു വലിയ കപ്പൽ കടലിലേക്ക് നീങ്ങുന്നു... ഈ രാത്രിയിലും എന്ത് തിരക്കാണ് അവിടെ...” സ്റ്റെയ്നർ പറഞ്ഞു.

“അതെ... ഏതോ ഒരു പാട്ടിൽ പറയുന്നത് പോലെ തെംസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു...” ചെറിയ മേശയുടെ അരികിൽ ഇരുന്നിരുന്ന ഫാദർ മാർട്ടിൻ തല കുലുക്കി.

“പകൽ സമയങ്ങളിൽ ചിലപ്പോൾ മണിക്കൂറുകളോളം ഞാൻ ഈ ജാലകത്തിനരികിൽ ഇരിക്കാറുണ്ട്...”

“എനിക്ക് മനസ്സിലാകുന്നു മകനേ... ഈ തടവറ നൽകുന്ന നിസ്സഹായത...” ഒരു നെടുവീർപ്പിന് ശേഷം അദ്ദേഹം എഴുന്നേറ്റു. “എനിക്ക് പോകേണ്ട സമയമായി... പാതിരാകുർബാനയുള്ളതാണ്...”

“മൈ ഗോഡ്... താങ്കളുടെ ഈ തിരക്കിന് ഒരിക്കലും ഒരവസാനം ഇല്ലെന്നോ...?”

“യുദ്ധമല്ലേ നടന്നുകൊണ്ടിരിക്കുന്നത് മകനേ...” ഫാദർ മാർട്ടിൻ കതകിൽ തട്ടി.

അപ്പുറത്ത് കാവൽ നിന്നിരുന്ന മിലിട്ടറി പോലീസുകാരൻ വാതിൽ തുറന്നു കൊടുത്തു. ഇടനാഴിയിലൂടെ നടന്ന് ആ വൃദ്ധൻ പുറത്തേക്കുള്ള വാതിലിനരികിൽ എത്തി. തന്റെ മുറിയിലെ ഡെസ്കിന് മുന്നിൽ ഇരിക്കുകയായിരുന്ന ലെഫ്റ്റ്നന്റ് ബെൻസൻ മുഖം ഉയർത്തി. “എവ്‌രി തിങ്ങ് ഓൾ റൈറ്റ്, ഫാദർ...?”

“അതെ... എന്നത്തെയും പോലെ...” ഫാദർ മാർട്ടിൻ പുറത്തേക്ക് നടന്നു.

സ്റ്റെയർകെയ്സ് വഴി അദ്ദേഹം താഴെ സ്വീകരണമുറിയിൽ എത്തിയതും സിസ്റ്റർ മരിയ പാമർ അവരുടെ ഓഫീസിൽ നിന്നും പുറത്തേക്ക് വന്നു. “ഇപ്പോഴും ഇവിടെത്തന്നെയാണോ...? താങ്കൾ ഒരിക്കലും വീട്ടിൽ പോകാറില്ലേ...?”

“കുറെയധികം ജോലിയുണ്ട് സിസ്റ്റർ...”

“താങ്കൾ വല്ലാതെ ക്ഷീണിതാണ്...”

“നീണ്ട യുദ്ധമല്ലേ...?” അദ്ദേഹം പുഞ്ചിരിച്ചു. “ഗുഡ് നൈറ്റ് ആന്റ് ഗോഡ് ബ്ലെസ്സ് യൂ...”

നൈറ്റ് ഡ്യൂട്ടിയിലുള്ള കാവൽക്കാരൻ തന്റെ മുറിയിൽ നിന്നും പുറത്ത് വന്ന് റെയിൻ‌കോട്ട് ധരിക്കുവാൻ അദ്ദേഹത്തെ സഹായിച്ചു. പിന്നെ അദ്ദേഹത്തിന്റെ കുട എടുത്ത് കൊടുത്തിട്ട് വാതിലിന്റെ പൂട്ട് തുറന്നു. കോരിച്ചൊരിയുന്ന മഴയെ നോക്കി ഒരു നിമിഷം നിന്ന അദ്ദേഹം പതുക്കെ കുട നിവർത്തിയിട്ട് ദുർബലമായ കാൽവെപ്പുകളോടെ പുറത്തേക്കിറങ്ങി.

                                                   ***  

ബ്രിഗേഡിയർ ഡോഗൽ മൺറോ അപ്പോഴും തന്റെ ഓഫീസിൽത്തന്നെ ആയിരുന്നു. മാപ്പ് ടേബിളിൽ നിവർത്തിയിട്ടിരിക്കുന്ന ഇംഗ്ലിഷ് ചാനലിന്റെയും നോർമൻഡിയുടെയും ഭൂപടത്തിൽ പരതിക്കൊണ്ടിരിക്കവെ ജാക്ക് കാർട്ടർ അവിടെയെത്തി.

“ജർമ്മൻകാരുടെ ബ്രിട്ടീഷ് അധിനിവേശം വരുന്ന വഴിയാണോ നോക്കുന്നത് സർ...?”

“അതെ ജാക്ക്... അവർ തീരുമാനം എടുത്തു കഴിഞ്ഞു... വളരെ എളുപ്പമായിരിക്കുമെന്നാണ് ഫ്യൂറർ ഇപ്പോഴും വിചാരിച്ചു കൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു...”

“അദ്ദേഹത്തിന്റെ ജ്യോതിഷികൾ അങ്ങനെയായിരിക്കും പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ടാകുക...” കാർട്ടർ പറഞ്ഞു.

മൺറോ ചിരിച്ചു. “പുരാതന ഈജിപ്ഷ്യൻ രാജാക്കന്മാർ സിംഹരാശിയിൽ ജനിച്ചവരെ മാത്രമേ തങ്ങളുടെ ജനറൽമാരായി നിയമിക്കാറുണ്ടയിരുന്നുള്ളുവത്രെ... “

“അതെനിക്ക് അറിയില്ലായിരുന്നു സർ...”

“വെൽ... ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പുതിയ അറിവ് എന്ന് കൂട്ടിക്കോളൂ... അത് പോട്ടെ... ഇന്ന് രാത്രി എന്തായാലും എനിക്ക് വീട്ടിൽ പോകാൻ പറ്റില്ല ജാക്ക്... ജനറൽ ഐസൻഹോവറിന് ഫ്രഞ്ച് പ്രതിരോധ നിരയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് വേണമത്രെ... അതും രാവിലെ തന്നെ... അതുകൊണ്ട് രാത്രി തന്നെ അത് പൂർത്തിയാക്കിയേ തീരൂ...”

“വെരി വെൽ, സർ...”

“എന്തെങ്കിലും പ്രത്യേകിച്ച്...?”

“വർഗാസ് വിളിച്ചിട്ടുണ്ടായിരുന്നു...”

“എന്താണ് അയാൾക്ക് വേണ്ടത്...?”

“ബെർലിനിൽ ഉള്ള അയാളുടെ കസിന്റെ സന്ദേശം ഉണ്ടായിരുന്നുവത്രെ... സെന്റ് മേരീസ് പ്രിയോറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വേണമെന്നും പറഞ്ഞു കൊണ്ട്...”

“ഓൾ റൈറ്റ് ജാക്ക്... അടുത്തയാഴ്ച്ചയോടെ അത് തയ്യാറാക്കി വർഗാസിന് കൊടുത്തേക്കൂ... യാഥാർത്ഥ്യത്തോട് കഴിയുന്നതും അടുത്ത് നിൽക്കുന്ന വിവരങ്ങൾ തന്നെ ആയിക്കോട്ടെ... അതിനെക്കാൾ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളുണ്ട് ഇപ്പോൾ നമുക്ക് ചെയ്തു തീർക്കാനായിട്ട്...”

“ഫൈൻ സർ... ഞാൻ പോയി അല്പം ചായയും സാൻഡ്‌വിച്ചും കൊണ്ടു വരാം...”

“ഡൂ ദാറ്റ്, ജാക്ക്... ഇന്നത്തേത് ഒരു നീണ്ട രാത്രിയായിരിക്കും...”

കാർട്ടർ പുറത്ത് പോയതും മൺറോ മേശപ്പുറത്തെ ഭൂപടത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

38 comments:

  1. ഡെവ്‌ലിൻ ഇപ്പോഴും ബെർലിനിൽത്തന്നെ ആണെന്ന ധാരണയിൽ ബ്രിഗേഡിയർ ഡോഗൽ മൺറോയും ജാക്ക് കാർട്ടറും... പുവർ ഗ്രാമവാസീസ്... :)

    ReplyDelete
  2. പാവം മണ്‌റോ... ഇപ്പോളും നേരം വെളുത്തിട്ടില്ല!!

    വിവിധ സ്ഥലങ്ങളിലെ കാര്യങ്ങൾ “തത്സമയം” അവതരിപ്പിച്ച ഈ ലക്കം കിടുക്കി..

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു അത്... താൻ ലണ്ടനിലേക്ക് എന്ന് പോകുന്നു എന്ന കാര്യം വർഗാസിന്റെ കസിനെ അറിയിക്കാതിരിക്കുക എന്നത്... ലണ്ടനിൽ എത്തിക്കഴിഞ്ഞിട്ടും സെന്റ് മേരീസ് പ്രിയോറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാഞ്ഞുകൊണ്ടേയിരിക്കുക എന്നത്... ഓർമ്മയില്ലേ...?

      Delete
  3. കാര്യങ്ങള്‍ ഒക്കെ നന്നായി തന്നെ പുരോഗമിക്കട്ടെ..

    ReplyDelete
    Replies
    1. ഇത് കിടുക്കും ശ്രീജിത്തേ... സംശയം വേണ്ട...

      Delete
  4. അല്ല ഒരു ഐഡിയ. ഈ ഫാദര്‍ മാര്‍ട്ടിനെ പോലെ മ്മടെ ഡെവ്‌ലിനും ഫാദര്‍ കോണ്‍‌ലണ്‍ ആയി സ്റ്റെയ്നറുടെ അടുത്തെത്താന്‍ സാധ്യത കൂടുതല്‍ അല്ലേ... സമീപ ഭാവിയില്‍ ?

    ReplyDelete
    Replies
    1. അമ്പട കള്ളാ... ശ്രീക്കുട്ടാ... എവിടെയായിരുന്നു ഇത്രയും കാലം...? ദേ കൂട്ടുകാരേ... ഇയാൾ ആരാണെന്ന് മനസ്സിലായോ...? ജാക്ക് ഹിഗ്ഗിൻസിന്റെ ഏറ്റവും നല്ല രണ്ട് വായനക്കാരിൽ ഒരാളുടെ പേര് ഇദ്ദേഹത്തിന്റേതാണ്... ഇങ്ങട് വര്വാ... ഇനി സ്റ്റെയ്നറുടെ കാര്യത്തിൽ ഭയപ്പെടാൻ ഒന്നും തന്നെയില്ല...

      Delete
    2. രണ്ടു കസേര എടുത്തു പുറത്തേയ്ക്കു ( ശ്രീക്കുട്ടന്റെ ) ഇടട്ടെ ..??
      പിന്നെ മറ്റേ രണ്ടാമൻ ജിമ്മൻ ആണെന്നെങ്ങാനും പറഞ്ഞാൽ നോം പിന്നെ ഈ വഴി വരില്ല കേട്ടോ

      Delete
    3. മറ്റേ രണ്ടാമൻ ദാ ഈ രണ്ടാമത്തെ കസേരയിലേക്ക് ഇങ്ങട് ഇരുന്നോള്വാ... നിങ്ങളെ രണ്ട് പേരെയും ഒരുമിച്ച് കിട്ട്വാ എന്നൊക്കെ പറയുന്നത് ഇരു സംഭവാണേയ്... തിരുമേനിക്ക് സംഭാരം എടുക്കട്ടെ...? :)

      Delete
    4. അപ്പോൾ ഞാനാരാ ...
      തനിയൊരു കുഴിവെട്ടുകാരനൊ ..?
      എനിക്കും പോരട്ടെ ഒരു ചാരുകസേര ..!

      Delete
    5. ഛെ... എന്താ ഈ പറയുന്നെ മുരളിഭായ്...! കുഴിവെട്ടുകാരനോ...? ലോകപ്രശസ്തരായ രണ്ട് ചാരന്മാരുടെ പേരുകളിൽ ഒന്ന് മുരളിഭായിയുടേതല്ലേ...

      Delete
  5. This comment has been removed by the author.

    ReplyDelete
    Replies
    1. ഡിലീറ്റിയ രഹസ്യം എന്താ ...
      ( നോം ഇത്തിരി വൈകീന്ന് തോന്നണു ..)

      Delete
    2. അതൊക്കെ ഒരു രഹസ്യാ... നോമിനോട് വൈകാൻ ആരാ പറഞ്ഞെ...? :)

      Delete
    3. കുറിഞ്ഞിMarch 14, 2018 4:09 pm

      ആ രഹസ്യം ഞാൻ കണ്ടായിരുന്നു.
      ഞാനേകണ്ടുള്ളൂ,
      ഞാൻ മാത്രേ കണ്ടുള്ളൂ
      ഹി... ഹി.. ഹി...

      Delete
    4. ഹ ഹ ഹ... കണ്ടു അല്ലേ... നന്നായി... ആരോടും പറയണ്ടാട്ടോ...

      Delete
    5. ഞാന്‍ കണ്ടു. ഞാനേ കണ്ടുള്ളൂ. അത് കലക്കീലോ കുറിഞ്ഞി.
      നോം തുടങ്ങിവെച്ച ചാനല്‍ ചര്‍ച്ച അതും ഉഷാറായിട്ടുണ്ട്

      Delete
    6. അതെ സുകന്യാജി... കുറിഞ്ഞിയും ഒപ്പത്തിനൊപ്പം...

      "നോം" സാന്നിദ്ധ്യം അറിയിച്ചാൽ ഉഷാറാവാതെ എവിടെപ്പോവാൻ...!

      Delete
  6. ജിമ്മി പറഞ്ഞപോലെ ഒരു തത്സമയ എപിസോഡ്‌.
    ഡെവ്ലിന്റെ നീക്കങ്ങൾ അറിയാതെ പുവർ ഗ്രാമവാസീസ്‌

    ReplyDelete
    Replies
    1. സന്തോഷം സുകന്യാജീ... ഡെവ്‌ലിന്റെ നീക്കങ്ങൾ പുവർ ഗ്രാമവാസീസ് അറിഞ്ഞിട്ടില്ലെങ്കിലും നമ്മുടെ ശ്രീക്കുട്ടൻ അറിഞ്ഞിരിക്ക്‌ണൂ... രാവണനാ അവൻ... രാവണൻ... :)

      Delete
  7. തത്സമയം കലക്കി...
    ഡെവ്‌ലിൻ ഗേറ്റ് വരെയെത്തി .. ന്നിട്ടും ലവന്മാർ ഇതൊന്നും അറിഞ്ഞില്ല കൊള്ളാം..
    നുമ്മടെ കാർവർ പിള്ളേർസ് തല്ലു കൊണ്ടിട്ടു ലോക്കൽ പോലീസ് വന്നു പറയുമ്പോഴേ വിവരം അറിയൂ എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസിനെ വായിച്ച് വായിച്ച് ഉണ്ടാപ്രിയും ഒട്ടും മോശമല്ല... കൊട് കൈ...

      Delete
  8. ഈ ഉറക്കംതൂങ്ങികളാണോ ഡവ്ലിനെ പിടിക്കാന്‍ പോണത്... അയ്യേ!

    ReplyDelete
    Replies
    1. ഉറക്കം തൂങ്ങികൾ എന്ന് പറയാൻ പറ്റില്ല മുബീ... അവർക്ക് ലഭിച്ച രഹസ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഡെവ്‌ലിൻ ഇനിയും ബെർലിനിൽ നിന്ന് പുറപ്പെട്ടിട്ടില്ലല്ലോ... മൊത്തം ചാരസംഘത്തെയും ഡെവ്‌ലിൻ പൊട്ടൻ കളിപ്പിക്കുകയാണെന്ന് നമുക്കല്ലേ അറിയൂ...

      Delete
  9. കുറിഞ്ഞിMarch 14, 2018 3:52 pm

    അടുത്തയാഴ്ച്ചയോടെ അത് തയ്യാറാക്കി വർഗാസിന് കൊടുത്തേക്കൂ... യാഥാർത്ഥ്യത്തോട് കഴിയുന്നതും അടുത്ത് നിൽക്കുന്ന വിവരങ്ങൾ തന്നെ ആയിക്കോട്ടെ... അതിനെക്കാൾ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളുണ്ട് ഇപ്പോൾ നമുക്ക് ചെയ്തു തീർക്കാനായിട്ട്...”

    ഡെവ് ലിൻ ഇവിടെ പണി തുടങ്ങി....
    സ്റ്റെയ്നറേയും കൊണ്ട് കടന്നിട്ടേ അവരതറിയൂ

    "തൽക്കാലം നമുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാം...”

    ReplyDelete
    Replies
    1. കുറിഞ്ഞിയും ഒട്ടും മോശമല്ലല്ലോ... വെൽക്കം റ്റു ദി ക്ലബ്ബ്.... :)

      Delete
  10. അങ്ങനെയങ്ങനെ കാര്യങ്ങളൊക്കെ ഭംഗിയായി തീരട്ടേ!
    ആശംസകള്‍

    ReplyDelete
    Replies
    1. അങ്ങനെ പ്രത്യാശിക്കാം തങ്കപ്പൻ ചേട്ടാ...

      Delete
  11. ഇരുണ്ട ഓവറോളും ബൂട്ട്സും ധരിച്ച റയാനും
    ഡെവ്‌ലിനും പുറത്തിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞു.
    അത്യാവശ്യം വേണ്ട പണിയായുധങ്ങൾ നിറച്ച ഒരു ബാഗ്
    റയാന്റെ കൈവശം ഉണ്ടായിരുന്നു. ഡെവ്‌ലിന്റെ കൈയിലാകട്ടെ,
    തൊഴിലാളികൾ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ ഒരു ടോർച്ചും. ടണലിൽ
    ഏതാണ്ട് മൂന്നടിയോളം വെള്ളമുണ്ട്....
    ടണനിൽ ചിലപ്പോൾ വെള്ളം മാത്രമല്ല ഉണ്ടാകുക ...
    ഹും കാത്തിരുന്ന് കാണണം...

    ReplyDelete
    Replies
    1. ദേ, മുരളിഭായ്... മനുഷ്യനെ പേടിപ്പിക്കല്ലേ...

      Delete
  12. നീണ്ടരാത്രിയില്‍ എന്തെല്ലാമാണ് നടക്കുക. കാത്തിരുന്ന് കാണാം 

    ReplyDelete
  13. ഏതോ പാട്ടിൽ പറഞ്ഞപോലെ, തെംസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിനിടയിൽ എന്തെല്ലാം നടന്നു. എത്ര തലമുറകൾ കടന്നുപോയി. എത്ര രാജാക്കന്മാർ വന്നുപോയി. എത്ര യുദ്ധങ്ങൾ, വിജയങ്ങൾ പരാജയങ്ങൾ. തെംസും കാലവും എല്ലാറ്റിനും സാക്ഷി!!

    (എങ്ങനേണ്ട് എങ്ങനേണ്ട്?)

    ReplyDelete
    Replies
    1. അതെ അജിത്‌ഭായ്... എന്തെല്ലാം കണ്ടിരിക്കുന്നു തെംസ്... നമ്മുടെ നാട്ടിൽ നദികൾ പലതും ഓർമ്മയായിക്കൊണ്ടിരിക്കുമ്പോഴുംതെംസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു...

      Delete
  14. എനിക്ക് ഡെവ്ലിലിനെ ഓർത്താ വെഷ്മം ...
    പാവത്തിന് ഒന്നു വിശ്രമിക്കാൻ പോലും സമയമില്ലല്ലൊ. പിന്നെ മേരി കൂടെയുണ്ടല്ലോന്നാ ഒരാശ്വാസം ..!

    ReplyDelete
  15. മൊത്തം കഥാപാത്രംസും ഒരേ അദ്ധ്യായത്തില്‍...............ഗര് ര്‍ ര്‍ ര്‍.................ഞാനാകെ കണ്‍ഫ്യൂഷിച്ചുപോയി.

    ReplyDelete
    Replies
    1. ഓണത്തിനും സംക്രാന്തിക്കും മാത്രം വായിക്കാനെത്തിയാൽ ഇങ്ങനെയാ... ആർക്കും കൺഫ്യൂഷനാകും... :)

      Delete