Saturday 10 February 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 34



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കേബിൾ വാർഫിലെ വീടിന്റെ ടെറസിലേക്ക് തിരിയുമ്പോൾ താഴെ തെംസ് നദിയിൽ മഴ തിമിർക്കുന്നത് ഡെവ്ലിൻ വീക്ഷിച്ചു. കെട്ടിയിട്ടിരിക്കുന്ന ബോട്ടിന്റെ ക്യാബിന് മുകളിലേക്ക് ഇറങ്ങി നിൽക്കുന്ന മേലാപ്പിന് താഴെ മഴ നനയാതെ ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് മേരി റയാൻ.

രസിച്ച് വായിക്കുകയാണെന്ന് തോന്നുന്നല്ലോ...” ഡെവ്ലിൻ വിളിച്ച് ചോദിച്ചു.

എന്താ സംശയം...?  പിന്നെ, മൈക്കിൾ അങ്കിൾ കിച്ചണിലുണ്ട്... എന്റെ ആവശ്യം എന്തെങ്കിലും ഉണ്ടോ...?”

വേണ്ട... ഇപ്പോൾ ഒന്നും ആവശ്യമില്ല...”

മേശയ്ക്ക് മുന്നിൽ റയാൻ ഇരിക്കുന്നുണ്ടായിരുന്നു. മേശപ്പുറത്ത് വിരിച്ചിരിക്കുന്ന ന്യൂസ് പേപ്പറിന് മുകളിൽ തന്റെ ല്യൂജർ പിസ്റ്റളിന്റെ ഭാഗങ്ങൾ ഓരോന്നായി അഴിച്ചിട്ടിരിക്കുന്നു. വിരലുകളിൽ നിറയെ എണ്ണ പുരണ്ടിരിക്കുന്നു. “ലിയാം... സത്യം പറഞ്ഞാൽ ഇതെങ്ങനെ ഫിറ്റ് ചെയ്യണമെന്ന് ഞാൻ മറന്നു പോയി...”

ഒരു മിനിറ്റ്... ഞാൻ വേഷമൊന്ന് മാറ്റി ഇപ്പോൾ വരാം... തോക്കിന്റെ കാര്യം എനിക്ക് വിട്ട് തന്നേക്കൂ...”

അഞ്ച് മിനിറ്റ് കഴിഞ്ഞതും ഒരു ഇരുണ്ട അയഞ്ഞ വസ്ത്രവും അതിന് മേലെ പോളോ നെക്ക് ഉള്ള കറുത്ത സ്വെറ്ററും ധരിച്ച് ഡേവ്ലിൻ തിരികെയെത്തി. എണ്ണ പുരണ്ട പിസ്റ്റളിന്റെ ഭാഗങ്ങൾ കൈയിലെടുത്ത് ഒരു വിദഗ്ദ്ധനെപ്പോലെ നിമിഷങ്ങൾക്കം തോക്ക് കൂട്ടി യോജിപ്പിച്ചു.

ഇത്ര പെട്ടെന്നോ...?” റയാൻ അത്ഭുതപ്പെട്ടു.

പിച്ചും പേയും പറയുന്ന ഒരു വട്ടനുമായുള്ള കൂടിക്കാഴ്ച്ച വിജയകരമായിരുന്നുവെങ്കിൽ പിന്നെ ഇതൊക്കെ എന്ത്...!” ഡെവ്ലിൻ പറഞ്ഞു. “മൈക്കിൾ... തലയ്ക്ക് വെളിവില്ലാത്ത ഒരു കുലീന ഇംഗ്ലീഷ് കുടുംബാംഗവുമായി സംസാരിച്ചിട്ടാണ് ഞാനിപ്പോൾ വരുന്നത്... ജർമ്മൻ അധിനിവേശം വരുന്നതും നോക്കി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുവൻ...!”

ഷാ പ്ലേസിനെക്കുറിച്ചും സർ മാക്സ്വെൽ ഷായെയും അയാളുടെ സഹോദരിയെയും കുറിച്ച് ഡെവ്ലിൻ റയാനോട് വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും റയാൻ അഭിപ്രായപ്പെട്ടു. “ശരിക്കും വട്ടാണെന്ന് തോന്നുന്നു... രണ്ടിനും...”

അതെ... ഇവിടെ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്കൊരു റേഡിയോ ആവശ്യമുണ്ട്... പക്ഷേ, അവരുടെ കൈവശം അതില്ല...”

അപ്പോൾ പിന്നെ എന്ത് ചെയ്യും...?”

ഞാൻ പഴയ കാലത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു... IRA യുടെ ആക്ടിവ് സർവീസ് യൂണിറ്റിന്റെ മേൽനോട്ടം വഹിക്കുവാനായി ഞാൻ ഇവിടെ വന്ന സമയം... അവരുടെ കൈവശം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഒക്കെ ഉണ്ടായിരുന്നു... അധോലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്... ശരിയല്ലേ...?”

ശരിയാണ്...” റയാൻ തല കുലുക്കി.

എന്റെ ഓർമ്മ ശരിയാണെങ്കിൽ മൈക്കിൾ... വ്യാപകമായി ബന്ധങ്ങളുള്ള ഒരു വ്യക്തിയായിരുന്നു നിങ്ങൾ...”

അതൊക്കെ പണ്ട്...”

കമോൺ മൈക്കിൾ... യുദ്ധമല്ലേ നടക്കുന്നത്...? കരിഞ്ചന്തയിൽ ലഭ്യമല്ലാത്തത് എന്താണ്...? സിഗരറ്റ് തൊട്ട് പെട്രോൾ വരെ... ബെർലിനിലും ഇതൊക്കെത്തന്നെ സ്ഥിതി... ഒരു ടാക്സി ഡ്രൈവർ ആയ നിങ്ങൾക്ക് അവരുമായിട്ടൊന്നും ഒരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണോ ഞാൻ...?”

ഓൾ റൈറ്റ്...” റയാൻ കൈകൾ ഉയർത്തി പ്രതിരോധം തീർത്തു. “നിങ്ങൾക്കിപ്പോൾ ഒരു റേഡിയോ വേണം...  ഒരു ആർമി ടൈപ്പ് റേഡിയോ അല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത്...?”

അതെ...”

അതിന് കരിഞ്ചന്തയിൽ നോക്കിയിട്ട് കാര്യമില്ല...”

ഇരുവർക്കുമിടയിൽ നിറഞ്ഞ നിശ്ശബ്ദത ഏതാനും നിമിഷങ്ങൾ നീണ്ടു നിന്നു. പിസ്റ്റളിന്റെ ഭാഗങ്ങൾ വീണ്ടും ഓരോന്നായി അഴിച്ച് ഡെവ്ലിൻ ശ്രദ്ധാപൂർവ്വം തുണി കൊണ്ട് തുടയ്ക്കുവാനാരംഭിച്ചു.

ഞാൻ പിന്നെ ആരുമായി ബന്ധപ്പെടണം...?” ഡെവ്ലിൻ ചോദിച്ചു.

കാർവർ എന്ന് പേരുള്ള ഒരുത്തനുണ്ട്... ജാക്ക് കാർവർ...” റയാൻ പറഞ്ഞു. “അയാൾക്ക് ഒരു സഹോദരനുണ്ട്... എറിക്ക്...”

എന്താണവരുടെ ജോലി...? കരിഞ്ചന്തക്കച്ചവടമാണോ...?”

അതിലും എത്രയോ മേലെ... ലണ്ടനിലെ കുപ്രസിദ്ധ അധോലോക നായകനാണ് ജാക്ക് കാർ... കരിഞ്ചന്തയിലോ അല്ലാതെയോ എന്ത് തന്നെ ആയാലും ശരി, ഒരു സാധനവും അയാളുടെ അടുത്തെത്താതെ പോകില്ല... എന്ത് തന്നെ എന്ന് പറഞ്ഞാൽ എന്തും... പെൺകുട്ടികൾ, ചൂതാട്ടം, സംരക്ഷണം വേണമെങ്കിൽ അത്, എന്നു വേണ്ട, നിങ്ങൾക്കാവശ്യമുള്ള എന്തും...”

ഡബ്ലിനിൽ ഇതു പോലുള്ള ഒരാളെ എനിക്കറിയാമായിരുന്നു... ഒട്ടും മോശമായിരുന്നില്ല അയാളും...” ഡെവ്ലിൻ പറഞ്ഞു.

ജാക്ക് കാർവർ എന്ന് പറഞ്ഞാൽ ഒരു ഒറിജിനൽ ഗുണ്ട തന്നെ... അനുജൻ എറിക്ക് ആണെങ്കിൽ അയാളുടെ എല്ലാ തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുന്നവൻ... അവനെ ഭയക്കാത്ത ഒരൊറ്റ പെൺകുട്ടി പോലുമില്ല ലണ്ടൻ തെരുവുകളിൽ...”

ഇവനെയൊന്നും ചോദ്യം ചെയ്യാൻ ആരുമില്ലെന്നോ ഇത്രയും കാലമായിട്ട്...?” ഡെവ്ലിൻ ചോദിച്ചു.

നിങ്ങളെന്താ കരുതിയത്...? മൃതദേഹങ്ങൾ അടുക്കി വച്ച് കോൺക്രീറ്റ് ചെയ്ത് പുതിയ റോഡുകൾ നിർമ്മിക്കുന്ന രീതി കണ്ട് പിടിച്ചത് ന്യൂയോർക്ക് ഗാംങ്ങ് ആണെന്നോ...?” റയാൻ ചോദിച്ചു. “ജാക്ക് കാർവറാണ് ആശയത്തിന്റെ പേറ്റന്റ് എടുത്തിരിക്കുന്നത്... 1936 IRA യുടെ ആക്ടിവ് സർവീസ് യൂണിറ്റുകൾക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വിതരണം ചെയ്തിരുന്നത് കാർവർ ആയിരുന്നു... പണം കിട്ടുമെങ്കിൽ സ്വന്തം മുത്തശ്ശിയെ വരെ ജർമ്മൻകാർക്ക് വിൽക്കാൻ മടിയില്ലാത്തവനാണ് ജാക്ക് കാർവർ...”

ഭയങ്കരം...!” ഡെവ്ലിൻ പറഞ്ഞു. “പറഞ്ഞത് വച്ച് നോക്കുമ്പോൾ എന്തും സംഘടിപ്പിക്കാൻ കഴിവുള്ളവനാണ് കാർവർ... അപ്പോൾ ഒരു റേഡിയോ വേണമെങ്കിൽ അയാളെ കണ്ടാൽ മതി...”

അതെ...”

ഫൈൻ... എവിടെ ചെന്നാലാണ് അയാളെ ഒന്ന് കാണാൻ കഴിയുക...?”

ഇവിടെ നിന്നും ഏതാനും മൈൽ അകലെ ലൈം ഹൗസിൽ ഒരു ഡാൻസ് ഹാളുണ്ട്... അസ്റ്റോറിയാ ബാൾറൂം... കാർവറിന്റെ ഉടമസ്ഥതയിലുള്ളതാണ്... അതിന്റെ മുകളിലത്തെ നിലയിൽ അയാൾക്ക് വലിയ ഒരു അപ്പാർട്ട്മെന്റുണ്ട്... അവിടെയാണ് അയാളുടെ താവളം... അയാളുടെ സഹോദരൻ എറിക്കിന് പെൺകുട്ടികളെ കൊണ്ടുവന്ന് പാർപ്പിക്കുവാനും രമിക്കുവാനും മറ്റുമുള്ള സൗകര്യങ്ങൾ ഉണ്ടവിടെ...”

ഒപ്പം അയാൾക്കും...?”

അവിടെ നിങ്ങൾക്ക് തെറ്റി, ലിയാം... കാർവറിന്റെ താല്പര്യങ്ങളിൽ ഒരിടത്തും പെൺകുട്ടികൾക്ക് സ്ഥാനം ഇല്ല...”

, അങ്ങനെയാണോ...?”  ഡെവ്ലിന്റെ കൈകൾ അവിശ്വസനീയ വേഗതയിൽ ചലിച്ചു. പലതായി വച്ചിരുന്ന പിസ്റ്റളിന്റെ ഭാഗങ്ങൾ ഏതാനും സെക്കന്റുകൾ കൊണ്ട് കൂട്ടി യോജിപ്പിച്ച് പ്രവർത്തന സജ്ജമാക്കി.”

ജീസസ്... ! നിങ്ങൾ അത് ചെയ്യുന്നത് കാണുമ്പോൾ ഒരു മരണദൂതനെപ്പോലെ തോന്നിക്കുന്നു...” റയാൻ അത്ഭുതം കൊണ്ടു.

ഇതൊക്കെ നിത്യാഭ്യാസമാണ് മൈക്കിൾ...” എണ്ണ പുരണ്ട ന്യൂസ് പേപ്പർ ചുരുട്ടി വാഷ് ബേസിന് താഴെയുള്ള ചവറ്റു കുട്ടയിൽ നിക്ഷേപിച്ചു കൊണ്ട് ഡെവ്ലിൻ പറഞ്ഞു. “വരൂ... കുറച്ച് നേരം നമുക്ക് പുഴയുടെ തീരത്ത് ഒന്ന് നടന്നിട്ട് വരാം... ഒരു കാര്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാനുണ്ട്...”

                                                        ***
ടെറസിൽ നിന്നും താഴെ ബോട്ട് ജെട്ടിയിലേക്കുള്ള സ്റ്റെയർകെയ്സ് ഇറങ്ങി ഡെവ്ലിൻ താഴെയെത്തി. മേരി അപ്പോഴും വായനയിൽ മുഴുകിയിരിക്കുകയായിരുന്നു. മേൽക്കൂരയുടെ മറവിനിപ്പുറം മഴത്തുള്ളികൾ പതിച്ചു കൊണ്ടിരിക്കുന്നു. നദിയുടെ മുകളിൽ പരന്ന് കിടക്കുന്ന നേരിയ മഞ്ഞിന്റെ ആവരണം. ആർമി & നേവി ക്ലബ്ബിൽ നിന്നും മോഷ്ടിച്ച മിലിട്ടറി ട്രെഞ്ച് കോട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. അഴികളിൽ ചാരി നിന്ന് കൈകൾ പോക്കറ്റിൽ തിരുകിക്കൊണ്ട് ഡെവ്ലിൻ ചോദിച്ചു.

ഏത് പുസ്തകമാണ് നീ വായിക്കുന്നത്...?”

“Our Mutual Friend...”  പുസ്തകം ഉയർത്തിക്കാട്ടി അവൾ പറഞ്ഞു.

ഞാൻ എന്റെ ജോലി തുടങ്ങി വച്ചു...” ഡെവ്ലിൻ പറഞ്ഞു.

അവൾ എഴുന്നേറ്റു. “വരും ദിനങ്ങളിൽ കനത്ത മഞ്ഞ് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു...”

എങ്ങനെ മനസ്സിലായി...?”

തീർച്ചയില്ല... എങ്കിലും എന്റെ ഊഹം എല്ലായ്പ്പോഴും ശരിയാകാറുണ്ട്... അന്തരീക്ഷത്തിന്റെ ഗന്ധം... അതാണ് ഞാൻ ആദ്യം തിരിച്ചറിയുന്നത്...” അവൾ പറഞ്ഞു.

മൂടൽമഞ്ഞ് നിനക്കിഷ്ടമാണോ...?”

, യെസ്... മഞ്ഞിന്റെ ആവരണത്തിനുള്ളിൽ ഏകാകിയായി നമ്മുടെ മാത്രം ലോകത്ത് അങ്ങനെ കഴിച്ചു കൂട്ടുക...”

നമ്മളെല്ലാം ആഗ്രഹിക്കുന്നതും അത് തന്നെയല്ലേ...?” ഡെവ്ലിൻ അവളുടെ കരങ്ങൾ കൈയിലെടുത്തു. “ഞാൻ നിന്റെ മൈക്കിൾ അങ്കിളിന്റെ കൂടെ അല്പം നടക്കാനിറങ്ങുകയാണ്... മഴയത്ത് പുഴക്കരയിലൂടെ... വിരോധമില്ലെങ്കിൽ ഞങ്ങളുടെയൊപ്പം വരൂ... വേറെ ജോലിയൊന്നുമില്ലല്ലോ...”

                                                        ***
മൈക്കിൾ റയാന്റെ ടാക്സിയിൽ അവർ സെന്റ് മേരീസ് പ്രിയോറി ലക്ഷ്യമാക്കി നീങ്ങി. റോഡരികിൽ പാർക്ക് ചെയ്തിട്ട് പ്രിയോറിയുടെ കവാടത്തിലേക്ക് നോക്കിക്കൊണ്ട് അവർ ഇരുന്നു. ‘മിലിട്ടറി പോലീസ്എന്ന് പാർശ്വഭാഗത്ത് എഴുതിയിട്ടുള്ള ഒലിവ് ഗ്രീൻ നിറത്തിലുള്ള ഒരു മോറിസ് കാർ കവാടത്തിന് മുന്നിൽ കിടക്കുന്നുണ്ട്. അവർ നോക്കിക്കൊണ്ടിരിക്കെ ലെഫ്റ്റ്നന്റ് ബെൻസനും ഒരു കോർപ്പറലും കൂടി ഗേറ്റിനു പുറത്തേക്ക് വന്ന് കാറിൽ കയറി ഓടിച്ചു പോയി.

ഗേറ്റിൽക്കൂടി നോക്കിയാൽ കൂടുതലൊന്നും കാണാൻ സാധിക്കില്ല...” റയാൻ പറഞ്ഞു.

വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് നോക്കാം... നമുക്ക് കുറച്ച് നടന്നാലോ...?” ഡെവ്ലിൻ അഭിപ്രായപ്പെട്ടു.

മുമ്പ് കണ്ടതിനേക്കാൾ വീതിയുണ്ടായിരുന്നു പുഴയരികിലെ ചരൽത്തിട്ടയ്ക്ക്. പ്രിയോറിയുടെ അടിഭാഗത്തായുള്ള തുരങ്കത്തിൽ വെള്ളത്തിന്റെ ലെവൽ ഒന്നു കൂടി താഴ്ന്നിരിക്കുന്നു. “രാവിലെ കണ്ടപ്പോൾ തുരങ്കത്തിന്റെ മുക്കാൽ ഭാഗവും നിറഞ്ഞിരുന്നു...” ഡെവ്ലിൻ പറഞ്ഞു.

ലിയാം... വേലിയേറ്റവും വേലിയിറക്കവും ഉള്ള നദിയാണ് തെംസ്... ഇപ്പോൾ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്... ചില സമയങ്ങളിൽ തുരങ്കം മുഴുവനായും വെള്ളം നിറഞ്ഞിരിക്കും... ഇത്ര മാത്രം പ്രാധാന്യമുണ്ടോ ഇക്കാര്യത്തിന്...?” റയാൻ ചോദിച്ചു.

പ്രിയോറിയുടെ അടിത്തറയോട് തൊട്ടു ചേർന്നാണ് തുരങ്കം കടന്നു പോകുന്നത്.... സ്കെച്ചുകൾ പ്രകാരം പ്രിയോറി ചാപ്പലിൽ നിന്നും നിലവറയിലേക്കുള്ള കവാടത്തിൽ ഒരു ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്... ഒരു പക്ഷേ, അകത്തു കയറിപ്പറ്റാൻ അതൊരു മാർഗ്ഗമായേക്കാം...”

എങ്കിൽ അതൊന്ന് പോയി നോക്കിയാലോ...?”

തീർച്ചയായും... പക്ഷേ, ഇപ്പോഴല്ല... ഇരുട്ട് വീണതിന് ശേഷം...” ഡെവ്ലിൻ പറഞ്ഞു.

മൺസൂൺ കാലത്തെന്ന പോലെ മഴ ശക്തി പ്രാപിച്ചു.  മതി... നമുക്ക് തിരിച്ചു പോകാം...” റയാൻ തിരികെ നടന്ന് പടവുകൾ കയറി.

ഡെവ്ലിൻ മേരിയുടെ കരം കവർന്നു. “കാണാൻ തരക്കേടില്ലാത്ത ഒരു ഫ്രോക്ക് ഉണ്ടാകുമോ നിന്റെ അടുത്ത്...? ഉണ്ടെങ്കിൽ വൈകിട്ട് നിന്നെ ഒരിടത്ത് കൊണ്ടുപോകാം ഞാൻ... നമുക്കൊരുമിച്ച് അല്പം ഡാൻസ് ചെയ്യാം അവിടെ...”

അദ്ദേഹത്തെ തുറിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം അവൾ നിന്നു. പിന്നെ വീണ്ടും നടക്കുവാനാരംഭിച്ചു. അവളുടെ മുടന്ത് വളരെ പ്രകടമായിരുന്നു അപ്പോൾ. “എനിക്ക് ഡാൻസൊന്നും ചെയ്യാനാവില്ല മിസ്റ്റർ ഡെവ്ലിൻ... എനിക്കൊരിക്കലും അതിന് കഴിയില്ല...”

നിനക്ക് കഴിയും മൈ ഡിയർ... മനസ്സുണ്ടെങ്കിൽ ലോകത്ത് നിനക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നും തന്നെയില്ല കുട്ടീ...”

(തുടരും)

 അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. അപ്പൊ തേങ്ങാ എന്റെ വക...

    "മനസ്സുണ്ടെങ്കിൽ ഈ ലോകത്ത് നിനക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നും തന്നെയില്ല"

    ദതാണ്

    ReplyDelete
    Replies
    1. ഹേ അപ്പൊ ഞാനിട്ട തേങ്ങാ എവിടെ പോയി..?
      ഏതാണ്ട് ഇതേ കമന്റ് ഞാൻ കിട്ടുമ്പോ ആരും തന്നെ കമന്റിയില്ലാരുന്നു ..

      എന്റെ കമന്റു മുക്കിയതാര് ..?

      Delete
    2. കിട്ടുമ്പോ അല്ല തട്ടുമ്പൊ ..:)

      Delete
    3. അജിത്‌ഭായിയുടെ കമന്റും ആരോ മുക്കി എന്ന് പറയുന്നു... തേങ്ങാക്കള്ളനാണോ ഇനി... ?

      Delete
  2. മഴയും മഞ്ഞും വായനയും ഒക്കെ ആയി. ഇനി ഡാൻസ്‌. മനസ്സുണ്ടെങ്കിൽ എല്ലാം ഈസിയല്ലെ

    ReplyDelete
    Replies
    1. അതെ... അതാണ്... അതാണ് പ്രധാനം...

      Delete
  3. കാർവറെ അവന്റ്റെ മടയിൽച്ചെന്ന് വീഴ്ത്താനുള്ള പരിപാടിയാണോ.. എന്തായാലും മേരിയുടെ ഡാൻസിനായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. നിങ്ങ ഉദ്ദേശ്ശിക്കുന്ന ഡാൻസ് ആവാൻ വഴിയില്ല ബ്രോ .

      Delete
    2. അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ഉണ്ടാപ്രീ...

      Delete
  4. കൂടെ ഉണ്ട്.. നല്ല വായന സമ്മാനിച്ചു.. ആശംസകൾ

    ReplyDelete
  5. “മഞ്ഞിന്റെ ആവരണത്തിനുള്ളിൽ ഏകാകിയായി നമ്മുടെ മാത്രം ലോകത്ത് അങ്ങനെ കഴിച്ചു കൂട്ടുക...” മേരി മ്മടെ ആളാന്നാ തോന്നണത് വിനുവേട്ടാ.

    ReplyDelete
    Replies
    1. അതെയോ...! കൊള്ളാല്ലോ... മഞ്ഞും വായനയും...

      Delete
  6. ജാക്ക് കാര്‍വര്‍ ഭയങ്കരനാണല്ലോ!"മൃതദേഹങ്ങൾ അടുക്കി വച്ച് കോൺക്രീറ്റ് ചെയ്ത് പുതിയ റോഡുകൾ നിർമ്മിക്കുന്ന രീതി...."
    “ജാക്ക് കാർവറാണ് ആ ആശയത്തിന്റെ പേറ്റന്റ് എടുത്തിരിക്കുന്നത്...
    ആശംസകള്‍

    ReplyDelete
    Replies
    1. ക്വൊട്ടേഷൻ സംഘമാണ് തങ്കപ്പേട്ടാ... ഒന്നിനും മടിക്കില്ല...

      Delete
  7. ഞാൻ ഇന്നലെ ഇവിടെ ഇട്ട കമന്റ് എവിടെ? എവിടേന്ന്????

    ReplyDelete
    Replies
    1. തേങ്ങാക്കള്ളനാണെന്ന് തോന്നുന്നു ... മെയിലിൽ പോലും ആ കമന്റ് വന്നില്ല അജിത്‌ഭായ്...

      Delete
    2. ഹോ... ഈ തേങ്ങാക്കള്ളമ്മാരെക്കൊണ്ട് ജീവിക്കാൻ മേല

      Delete
  8. കൂട്ടിയോ....?
    ഇതെന്തിന്റെ തുടക്കമാ വിനുവേട്ടാ...?

    ReplyDelete
    Replies
    1. വാലന്റൈൻ ഇഫക്ട്... അതിന്റെ തുടക്കമാണ് അശോകേട്ടാ... :)

      Delete
  9. ഒരു അധോലോകനായകന്‍ വിചാരിച്ചാല്‍ സാധിക്കാത്ത എന്തെങ്കിലുമുണ്ടോ? പിന്നെയല്ലേ നിസ്സാരമൊരു റേഡിയോ

    ReplyDelete
  10. പണം കിട്ടുമെങ്കിൽ സ്വന്തം മുത്തശ്ശിയെ വരെ ജർമ്മൻകാർക്ക് വിൽക്കാൻ മടിയില്ലാത്തവനാണ് ജാക്ക് കാർവർ എത്ര നല്ല മനുഷ്യന്‍.

    ReplyDelete
    Replies
    1. ആളെക്കുറിച്ചുള്ള ഏകദേശ രൂപം ലഭിച്ചല്ലോ അല്ലേ...?

      Delete
  11. samayakkuravu karanam onnu randu lakkangal
    onnichanu vaayikkunnathu.......

    ReplyDelete
  12. അദ്ദേഹത്തെ തുറിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം അവൾ നിന്നു. പിന്നെ വീണ്ടും നടക്കുവാനാരംഭിച്ചു. അവളുടെ മുടന്ത് വളരെ പ്രകടമായിരുന്നു അപ്പോൾ. “എനിക്ക് ഡാൻസൊന്നും ചെയ്യാനാവില്ല മിസ്റ്റർ ഡെവ്‌ലിൻ... എനിക്കൊരിക്കലും അതിന് കഴിയില്ല...”

    “നിനക്ക് കഴിയും മൈ ഡിയർ... മനസ്സുണ്ടെങ്കിൽ ഈ ലോകത്ത് നിനക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നും തന്നെയില്ല കുട്ടീ...”

    ഡാൻസ് മാത്രമേ ഉണ്ടാകുകയുള്ളു..?

    ReplyDelete
  13. Replies
    1. വീണ്ടും സ്വാഗതം സുധീ...

      Delete