Monday 22 January 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 32



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അറുപതുകാരനായ മൈക്കിൾ റയാന് ആറടിക്ക് മേൽ ഉയരമുണ്ടായിരുന്നു. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. കിച്ചൺ ടേബിളിനരികിൽ ഇരിക്കുന്ന അയാൾ ഒരു കറുത്ത ലെതർ ജാക്കറ്റും വെള്ള സ്കാർഫും തുണിത്തൊപ്പിയും ആണ് ധരിച്ചിരിക്കുന്നത്. വലിയൊരു കപ്പിൽ മേരി കൊണ്ടു വന്ന് കൊടുത്ത കോഫി അല്പാല്പമായി രുചിച്ചു കൊണ്ടിരിക്കുകയാണയാൾ.

കോൺലൺ എന്നല്ലേ നീ പറഞ്ഞത്...?” നിഷേധാർത്ഥത്തിൽ അയാൾ തലയാട്ടി. “കോൺലൺ എന്ന പേരിൽ ഒരു സുഹൃത്ത് എന്റെ ഓർമ്മയിലേ ഇല്ല... മാത്രവുമല്ല, ഒരിക്കലും ഒരു വൈദിക സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നിട്ടുമില്ല...”

അടുക്കളവാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് മേരി എഴുന്നേറ്റ് വാതിൽ തുറന്നു. ചൊരിയുന്ന മഴയിൽ ഡെവ്ലിൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. “ഗോഡ് ബ്ലെസ്സ് ഓൾ ഹിയർ...” അദ്ദേഹം ഉള്ളിലേക്ക് കയറി.

ഒരു നീണ്ട മാത്ര അദ്ദേഹത്തെ തുറിച്ചു നോക്കിക്കൊണ്ട് റയാൻ ഇരുന്നു. പിന്നെ അമ്പരപ്പും അത്ഭുതവും അയാളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. “, മൈ ഗോഡ്...! ലിയാം ഡെവ്ലിൻ...! ഇതെങ്ങനെ...?”

റയാൻ എഴുന്നേറ്റു. ഡെവ്ലിൻ അയാളുടെ ചുമലിൽ കൈകൾ വച്ചു. “വർഷങ്ങൾ നിങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലല്ലോ മൈക്കിൾ...”

പക്ഷേ, നിങ്ങൾ... നിങ്ങൾക്കെന്ത് സംഭവിച്ചു ലിയാം...?”

, കാണുന്നതെല്ലാം വിശ്വസിക്കരുത് മൈക്കിൾ... ഒരു രൂപമാറ്റം എനിക്കാവശ്യമായിരുന്നു... അതുകൊണ്ട് കുറച്ച് വയസ്സ് കൂട്ടിച്ചേർത്തു...” ഹാറ്റ് എടുത്ത് മാറ്റി നരച്ച മുടിയിഴകളിലൂടെ അദ്ദേഹം വിരലോടിച്ചു. “ഇതൊന്നും നരച്ച മുടിയല്ല... നിറം മാറ്റിയതാണ്...”

അവിടെത്തന്നെ നിൽക്കാതെ അകത്ത് വന്ന് ഇരിക്കൂ സുഹൃത്തേ...” മൈക്കിൾ കതക് ചാരി. “എന്തെങ്കിലും ദൗത്യത്തിലാണോ ഇപ്പോൾ...?”

എന്ന് പറയാം... ഒറ്റ വാക്കിലൊന്നും പറഞ്ഞാൽ മതിയാവില്ല... പിന്നീട് വിശദമാക്കാം...”

ഇത് എന്റെ അനന്തിരവൾ... മേരി... എന്റെ മൂത്ത ജ്യേഷ്ഠൻ സീമസിനെ ഓർമ്മയില്ലേ...? മൗണ്ട് ജോയ് ജയിലിൽ വച്ച് മരണമടഞ്ഞ ജ്യേഷ്ഠൻ... അദ്ദേഹത്തിന്റെ മകളാണ്...” റയാൻ പറഞ്ഞു.

അതെ... ഓർമ്മയുണ്ട്... നല്ലൊരു മനുഷ്യനായിരുന്നു...” ഡെവ്ലിൻ പറഞ്ഞു.

മേരീ... ഇത് എന്റെ പഴയ സുഹൃത്ത്... ലിയാം ഡെവ്ലിൻ...”

പെൺകുട്ടിയിൽ സംഭവിച്ച മാറ്റം അവർണ്ണനീയമായിരുന്നു. ഒരു ദീപത്തിന് തിരി കൊളുത്തിയത് പോലെ അവളുടെ മുഖം പ്രകാശിച്ചു. എന്തെന്നില്ലാത്ത ആരാധന കണ്ണുകളിൽ നിറഞ്ഞു. “നിങ്ങളാണോ ലിയാം ഡെവ്ലിൻ...? എന്റെ കുട്ടിക്കാലം മുതലേ കേട്ടു തുടങ്ങിയതാണ് നിങ്ങളെക്കുറിച്ച്...”

മോശമായാതൊന്നും അല്ല കേട്ടതെന്ന് കരുതട്ടെ...?” ഡെവ്ലിൻ പുഞ്ചിരിച്ചു.

അവിടെത്തന്നെ നിൽക്കാതെ ഇവിടെ വന്ന് ഇരിക്കൂ... ചായ എടുക്കട്ടേ ഞാൻ...? ബ്രേക്ക്ഫാസ്റ്റ് കഴിച്ചതാണോ നിങ്ങൾ...?” അവൾ ഉത്സാഹഭരിതയായി.

പറഞ്ഞപ്പോഴാണ് ഓർത്തത്... കഴിച്ചില്ല...”

കുറച്ച് കോഴിമുട്ട ഇരിക്കുന്നുണ്ട്... പിന്നെ മൈക്കിൾ അങ്കിൾ കരിഞ്ചന്തയിൽ നിന്നും സംഘടിപ്പിച്ച പന്നിയിറച്ചിയും അല്പം ബാക്കിയുണ്ട്... അത് എടുക്കാം...”

അവൾ അടുക്കളയിൽ ജോലിയിൽ മുഴുകവെ ഡെവ്ലിൻ തന്റെ കോട്ട് ഊരി മാറ്റിയിട്ട് റയാന് അഭിമുഖമായി ഇരുന്നു. “നിങ്ങൾക്കിവിടെ ടെലിഫോൺ കണക്ഷനുണ്ടോ...?”

ഉണ്ട്... അവിടെ ഹാളിൽ...”

ഗുഡ്... അല്പം കഴിഞ്ഞ് ഒരു കോൾ ചെയ്യാനുണ്ട്...”

പറയൂ ലിയാം... എന്താണ് പുതിയ വർത്തമാനം...? IRA വീണ്ടും ലണ്ടനിൽ പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചോ...?” റയാൻ ചോദിച്ചു.

ഇത്തവണ ഞാൻ വന്നിരിക്കുന്നത് IRA യിൽ നിന്നല്ല...” ഡെവ്ലിൻ പറഞ്ഞു. “സത്യം പറഞ്ഞാൽ ബെർലിനിൽ നിന്നുമാണ് ഞാനിപ്പോൾ വരുന്നത്...”

“IRA ക്ക് ജർമ്മൻകാരുമായി എന്തൊക്കെയോ ബന്ധം ഉണ്ടായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്... പക്ഷേ അത് ഏത് തരത്തിലുള്ളതാണെന്ന് എനിക്ക് അത്രയ്ക്കങ്ങ് അറിയില്ല... എന്തിന് വേണ്ടിയാണത് ലിയാം...? നിങ്ങളും അതിനെ അനുകൂലിക്കുന്നുവെന്നാണോ...?” റയാൻ ചോദിച്ചു.

നാസികൾ... അവരിലധികവും തെമ്മാടികളാണ്...” ഡെവ്ലിൻ പറഞ്ഞു. “എന്നാൽ എല്ലാവരും അല്ല കേട്ടോ... അവരുടെ ലക്ഷ്യം യുദ്ധം ജയിക്കുക എന്നതാണ്... എന്റെ ലക്ഷ്യം ഒരു ഏകീകൃത അയർലണ്ടും... അവരുമായി പലപ്പോഴും ചില ഇടപാടുകളൊക്കെ എനിക്കുണ്ടായിട്ടുണ്ടെന്നത് ശരി തന്നെ... അതെല്ലാം പണത്തിന് വേണ്ടിയായിരുന്നു... സംഘടനക്ക് വേണ്ടി ഒരു സ്വിസ് അക്കൗണ്ടിലേക്ക് പണം എത്തിച്ചേരുന്നു...”

ഇപ്പോൾ നിങ്ങൾ ഇവിടെയെത്തിയിരിക്കുന്നതും ജർമ്മനിക്ക് വേണ്ടിയാണ്... എന്താണ് കാരണം...?”

ഇവിടെ അടുത്തുള്ള സെന്റ് മേരീസ് പ്രിയോറിയിൽ ബ്രിട്ടീഷ് ഇന്റലിജൻസിന്റെ തടവിൽ ഒരാൾ കഴിയുന്നുണ്ട്... ഒരു കേണൽ സ്റ്റെയ്നർ... നല്ല ഒരു മനുഷ്യനാണദ്ദേഹം... നാസിയല്ല എന്നതിന് ഞാൻ വാക്ക് തരുന്നു... ജർമ്മൻകാർക്ക് ഇപ്പോൾ അദ്ദേഹത്തെ തിരികെ വേണം... ദൗത്യവുമായിട്ടാണ് ഞാനിപ്പോൾ എത്തിയിരിക്കുന്നത്...” ഡെവ്ലിൻ പറഞ്ഞു.

തടവറ ഭേദിച്ച് പുറത്ത് കൊണ്ടുവരാനോ...?” അവിശ്വസനീയതയോടെ റയാൻ തലയാട്ടി. “നിങ്ങളെപ്പോലെ മറ്റാരും കാണില്ല... ശരിക്കും വട്ട് തന്നെ...”

നിങ്ങളെ ഇതിലേക്ക് വലിച്ചിഴക്കാതിരിക്കാൻ ഞാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതാണ്... എങ്കിലും ഒരു ചെറിയ സഹായം വേണ്ടി വരും... വലിയ സാഹസികത ഒന്നും ചെയ്യണ്ട... അത് ഞാൻ ഉറപ്പ് തരുന്നു...” ഡെവ്ലിൻ തന്റെ സ്യൂട്ട്കെയ്സ് എടുത്ത് മേശപ്പുറത്ത് വച്ചിട്ട് തുറന്നു. ഉള്ളിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾക്കിടയിലൂടെ കൈയിട്ട് അടിഭാഗത്തു നിന്നും ഒരു കെട്ട് അഞ്ചിന്റെ നോട്ടുകൾ വലിച്ചെടുത്ത് മേശപ്പുറത്ത് വച്ചു.

മൈക്കിൾ... ഇത് ആയിരം പൗണ്ട് ഉണ്ട്...”

മൈ ഗോഡ്... ലിയാം... ഞാനിപ്പോൾ എന്താ പറയുക...?”

പുഴുങ്ങിയ മുട്ടയും പാചകം ചെയ്ത മാംസവുമായി അടുക്കളയിൽ നിന്നും എത്തിയ മേരി ഇരുവരുടെയും  മുന്നിൽ പ്ലേറ്റുകൾ നിരത്തി വച്ചു. “മിസ്റ്റർ ഡെവ്ലിനെക്കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞിട്ടുള്ള കഥകൾ വച്ച് നോക്കിയാൽ ഒറ്റ പെൻസ് പോലും അദ്ദേഹത്തിൽ നിന്ന് കൈപ്പറ്റാൻ പാടില്ല അങ്കിൾ... മറിച്ച് കഴിയുന്നത്ര സഹായങ്ങൾ സൗജന്യമായി ചെയ്തു കൊടുക്കുന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്...” അവൾ പറഞ്ഞു.

... അങ്ങനെയായിരുന്നു ഈ ലോകമെങ്കിൽ എത്ര മനോഹരമായിരുന്നേനെ കുട്ടീ...” അവളുടെ അരക്കെട്ടിൽ കൈ ചുറ്റി ചേർത്ത് പിടിച്ച് ഡെവ്ലിൻ പറഞ്ഞു. “എന്തായാലും നിന്റെ സ്വപ്നങ്ങളുമായി നീ മുന്നോട്ട് പോകുക...” അദ്ദേഹം റയാന്റെ നേർക്ക് തിരിഞ്ഞു. “ഓകെ അല്ലേ മൈക്കിൾ...?”

ലിയാം... ജീവിതം ഒന്നേയുള്ളൂ... എത്രമാത്രം ദരിദ്രവാസിയാണ് ഞാൻ എന്ന് തെളിയിക്കാൻ വേണ്ടി പണം ഞാൻ എടുക്കുകയാണ്...” റയാൻ പറഞ്ഞു.

നമുക്ക് കാര്യത്തിലേക്ക് കടക്കാം... ഇവിടെ നിങ്ങളുടെ കൈവശം തോക്ക് ഏതെങ്കിലും ഉണ്ടാകുമോ...?”

ഒരു ല്യൂഗർ പിസ്റ്റൾ ഉണ്ട്... കഴിഞ്ഞ അഞ്ച് വർഷമായി എന്റെ ബെഡിന്റെ അടിയിൽ... ബുള്ളറ്റുകൾ അടക്കം...”

ഓകെ... ഞാൻ നോക്കാം... പിന്നെ, ഏതാനും ദിവസത്തേക്ക് എനിക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം ഉണ്ടാവുമോ...?”

തീർച്ചയായും... മുറികളല്ലേ ധാരാളം ഉള്ളത്...”

ഇനി യാത്രാ സൗകര്യം... ഒരു ബ്ലാക്ക് ക്യാബ് പുറത്ത് കിടക്കുന്നത് കണ്ടു...  നിങ്ങളുടേതല്ലേ അത്...?”

അത് ഞാൻ ഓടിക്കുന്ന ടാക്സിയാണ്... ഷെഡ്ഡിൽ ഒരു ഫോർഡ് വാൻ കിടക്കുന്നുണ്ട്... വല്ലപ്പോഴുമേ ഞാൻ ഉപയോഗിക്കാറുള്ളൂ... പെട്രോൾ ക്ഷാമം തന്നെ കാരണം...”

 അത് സാരമില്ല... എന്നാൽ ശരി, ഞാൻ ഒന്ന് ഫോൺ ചെയ്യട്ടെ...”

അതാ മുറിയിൽ...”

വാതിലടച്ച് ഡെവ്ലിൻ ടെലിഫോണിനരികിൽ അല്പനേരം നിന്നു. പിന്നെ റിസീവർ എടുത്ത് ഡയറക്ടറി സർവീസിലേക്ക് വിളിച്ച് ഷാ പ്ലേസിന്റെ ടെലിഫോൺ നമ്പർ ആരാഞ്ഞു. രണ്ടോ മൂന്നോ മിനിറ്റ് താമസമേയുണ്ടായുള്ളൂ, മറുഭാഗത്തെ പെൺകുട്ടി കൊടുത്ത നമ്പർ അദ്ദേഹം കുറിച്ചു വച്ചു. പിന്നെ ഫോണിനരികിലെ കസേരയിൽ ഇരുന്ന് അദ്ദേഹം ഒന്നു കൂടി ആലോചിച്ചു. ശേഷം റിസീവർ എടുത്ത് ഓപ്പറേറ്റർക്ക് ഡയൽ ചെയ്ത് നമ്പർ കണക്റ്റ് ചെയ്യുവാൻ ഏർപ്പാടാക്കി.

അല്പനേരം കഴിഞ്ഞതും മറുതലയ്ക്കൽ നിന്നും ഒരു സ്ത്രീയുടെ സ്വരം കേൾക്കാറായി. “ചാർബറി ത്രീ-വൺ-ഫോർ...”

സർ മാക്സ്വെൽ ഷായുമായി സംസാരിക്കുവാൻ സാധിക്കുമോ...?” ഡെവ്ലിൻ ചോദിച്ചു.

അദ്ദേഹം വീട്ടിൽ ഇല്ലല്ലോ... ആരാണ് സംസാരിക്കുന്നത്...?”

ചെറിയൊരു പരീക്ഷണം നടത്തി നോക്കാൻ തന്നെ ഡെവ്ലിൻ തീരുമാനിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവൾ തന്റെ കന്നിപ്പേരിലേക്ക് തന്നെ തിരിച്ചു പോയ കാര്യം ബെർലിനിലെ ഫയലിൽ കണ്ട കാര്യം അദ്ദേഹം ഓർത്തു.

മിസ്സ് ലവീനിയാ ഷാ ആണോ സംസാരിക്കുന്നത്...?”

അതെ... ആരാണിത്...?”

“Does the Falcon still wait...? It is now time to strike...” കരുതലോടെ ഡെവ്ലിൻ പറഞ്ഞു.

പെട്ടെന്നായിരുന്നു അതിന്റെ ഫലം കാണാനായത്. “, മൈ ഗോഡ്...!” ലവീനിയാ ഷായുടെ അവിശ്വസനീയത നിറഞ്ഞ സ്വരത്തിന് ശേഷം നീണ്ട നിശ്ശബ്ദത.

ഏതാനും നിമിഷങ്ങൾ കാത്തിരുന്നതിന് ശേഷം ഡെവ്ലിൻ ചോദിച്ചു. “ആർ യൂ ദേർ, മിസ് ഷാ...?”

യെസ്... അയാം ഹിയർ...”

എത്രയും പെട്ടെന്ന് നിങ്ങളെയും സഹോദരനെയും കാണേണ്ട ആവശ്യമുണ്ട്... ഇറ്റ്സ് അർജന്റ്...”

എന്റെ സഹോദരൻ ലണ്ടനിൽ പോയിരിക്കുകയാണ്... വക്കീലിനെ കാണാൻ വേണ്ടി... ആർമി & നേവി ക്ലബ്ബിലാണ് മീറ്റിങ്ങ്... അവിടുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം വൈകിട്ടത്തെ ട്രെയിനിൽ തിരിച്ചെത്തുമെന്നാണ് പറഞ്ഞത്...” അവൾ പറഞ്ഞു.

എക്സലന്റ്... അദ്ദേഹത്തെ വിളിച്ച് എന്റെ കാര്യം പറഞ്ഞോളൂ... മിക്കവാറും രണ്ട് മണിയോടെ ഞാൻ അവിടെ ചെന്ന് അദ്ദേഹത്തെ കാണുന്നതായിരിക്കും എന്നും അറിയിച്ചോളൂ.... എന്റെ പേര് കോൺലൺ... മേജർ ഹാരി കോൺലൺ...”

ഒരു നീണ്ട മാത്ര നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു. “ഒടുവിൽ അത് എത്തുകയാണോ...?”

എന്ത് എത്തുകയാണോ എന്നാണ് മിസ് ഷാ...?”

അത്... അത്... ജർമ്മൻ അധിനിവേശം...”

പൊട്ടിച്ചിരിക്കുവാനുള്ള ഉൾച്ചോദനയെ അടക്കുവാൻ ഡെവ്ലിൻ ശരിക്കും ബുദ്ധിമുട്ടി. “അതേക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം... നിങ്ങളുടെ സഹോദരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം...” അദ്ദേഹം പറഞ്ഞു.

തിരികെ കിച്ചണിൽ എത്തുമ്പോൾ റയാൻ മേശയ്ക്കരികിൽത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന മേരി അദ്ദേഹത്തെ കണ്ടതും തലയുയർത്തി. “എല്ലാം ഓകെയല്ലേ...?”

തീർച്ചയായും... ഏത് പ്രയാണത്തിനും ആദ്യത്തെ കാൽവെപ്പ് ആവശ്യമാണല്ലോ...” ഡെവ്ലിൻ തന്റെ സ്യൂട്ട്കെയ്സ് എടുത്തു. “എനിക്കുള്ള റൂം കാണിച്ചു തരുമോ...? വേഷമൊന്ന് മാറണം...”

അവൾ അദ്ദേഹത്തെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി നദിയ്ക്ക് അഭിമുഖമായുള്ള ബെഡ്റൂം തുറന്നു കൊടുത്തു. സ്യൂട്ട്കെയ്സ് തുറന്ന് ഡെവ്ലിൻ തന്റെ യൂണിഫോം എടുത്ത് കിടക്കയിൽ വച്ചു. സ്മിത്ത് & വെസ്സൺ ഗൺ അതിന്റെ ഉറയും ബെൽറ്റും അടക്കം കിടക്കയുടെ അടിയിലേക്ക് തിരുകി. ഇടനാഴിയുടെ അറ്റത്ത് കണ്ട ബാത്ത്റൂമിൽ കയറി താടിരോമങ്ങൾ ഷേവ് ചെയ്ത്, മുടി ചീകിയിട്ട് ബെഡ്റൂമിൽ തിരിച്ചെത്തിയ അദ്ദേഹം വേഷം മാറി.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് താഴെയെത്തിയ ഡെവ്ലിൻ തന്റെ മിലിട്ടറി യൂണിഫോമിൽ അങ്ങേയറ്റം ആകർഷവാനായി കാണപ്പെട്ടു.   ജീസസ് ക്രൈസ്റ്റ്... ലിയാം, നിങ്ങളെ വേഷത്തിൽ വീണ്ടും കണ്ടുമുട്ടാനാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല...” റയാൻ അത്ഭുതം കൂറി.

പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടില്ലേ മൈക്കിൾ...  വേഷത്തിലാണ് കാര്യമെന്ന്...” അദ്ദേഹം തിരിഞ്ഞ് മേരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “മൈ ഡിയർ... നല്ല കുട്ടിയായി കിച്ചണിൽ ചെന്ന് ഒരു കപ്പ് ചായ കൂടി കൊണ്ടു വരൂ... അത് അകത്ത് ചെല്ലുന്നതോടെ എന്റെ പഴയ ഊർജ്ജസ്വലതയിലേക്ക് ഞാൻ തിരിച്ചെത്തുന്നതായിരിക്കും...”

നിമിഷത്തിലായിരുന്നു... അതെ... പ്രത്യേക നിമിഷത്തിലായിരുന്നു പാവം പെൺകുട്ടി പൂർണ്ണമായും ഡെവ്ലിനിൽ അനുരക്തയായി മാറിയത്. പ്രഥമദർശനത്തിലെ അനുരാഗം... അദ്ദേഹത്തിനരികിലൂടെ കിച്ചണിലേക്ക് നടക്കവെ നാണത്തോടെ അവൾ മൊഴിഞ്ഞു. “തീർച്ചയായും മിസ്റ്റർ ഡെവ്ലിൻ... ഇപ്പോൾത്തന്നെ കൊണ്ടുവരാം...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

33 comments:

  1. ഡെവ്‌ലിനിൽ അനുരക്തയാകുന്ന മേരി...

    ReplyDelete
  2. ശെടാ, ഈ പെങ്കൊച്ചിൻറ്റെ ഒരു കാര്യം!!

    വന്ന് കയറിയില്ല, അപ്പോളേയ്ക്കും അനുരാഗവിലോചിതയായല്ലോ..

    ReplyDelete
    Replies
    1. മുടിയൊക്കെ പറ്റെ വെട്ടി വയസ്സൻ ലുക്കിൽ വന്നതാ ഡെവ്‌ലിൻ... എന്നിട്ടും... അല്ലേ ജിമ്മാ... :)

      Delete
  3. എന്തോന്ന് അനുരാഗം. എനിക്കാകെ ഇഷ്ടപ്പെട്ടത് ദേ ദിദ് മാത്രം...."കുറച്ച് കോഴിമുട്ട ഇരിക്കുന്നുണ്ട്... പിന്നെ മൈക്കിൾ അങ്കിൾ കരിഞ്ചന്തയിൽ നിന്നും സംഘടിപ്പിച്ച പന്നിയിറച്ചിയും അല്പം ബാക്കിയുണ്ട്... അത് എടുക്കാം.."

    ReplyDelete
    Replies
    1. ഈ ഉണ്ടാപ്രിയുടെ ഒരു കാര്യം... ഇതിപ്പോ ഉപ്പും മുളകും കോമഡിയിലെ കേശുവിനെപ്പോലെ ആയല്ലോ... തിന്നുന്ന കാര്യം മാത്രമേ ചിന്തയുള്ളൂ...

      Delete
  4. ഡെവലിന്റെ ഒരു കാര്യം ... എവിടെ പോയാലും ഏതേലും പെങ്കൊച്ചുങ്ങൾ കാണും

    ReplyDelete
    Replies
    1. ഇത് പത്തൊമ്പത് വയസ്സെങ്കിലും ഉണ്ടല്ലോ... ഒന്നാം ഭാഗത്തിലെ മോളി വെറും പതിനേഴുകാരി ആയിരുന്നു...

      Delete
    2. ഏതാണ്ട് എല്ലാ ചാരന്മാരും
      ഇങ്ങിനെത്തന്നേയാണ് ശ്രീ ..
      പിന്നെ ഞാൻ ആ ടൈപ്പ് ഒന്നുമല്ല ...കേട്ടോ

      Delete
    3. തന്നെ, ഞങ്ങളും 😊

      Delete
  5. വേഷത്തിലാണ് കാര്യം!

    ReplyDelete
  6. അനുരാഗ വിലോചിതയായി അതിലേറെ മോഹിതയായി അടുക്കള വാതില്‍ നില്കും ചന്ദ്രകയ്കെന്തേ തിടുക്കം. പല നാളായി ചായ കൊടുക്കാന്‍ ഒരു തിടുക്കം.

    ReplyDelete
    Replies
    1. എന്തായാലും വിചിത്ര ഭക്ഷണങ്ങൾ ഒന്നും അല്ലാത്തത് ഭാഗ്യം... അല്ലെങ്കിൽ പെട്ടു പോയേനെ... :)

      Delete
  7. ഹൂം ... മേരിച്ചേച്ചി വന്നത് ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. പാവം ഡെ വ്ലിൻ. എത്ര നാളായി ഒറ്റക്ക് കഴിയുന്നു.ഇനി ഒരു പെങ്കൊച്ചൊക്കെ ആകാം. അല്ലേൽ കഥയിനി മുന്നോട്ട് പോകത്തില്ല കെട്ടോ ...
    സന്തോഷം വിനുവേട്ടാ... ഇനി ഒന്നു ചൂടാകും ....!

    ReplyDelete
    Replies
    1. അക്കോസേട്ടന് ഇപ്പഴാ ആശ്വാസമായത്...

      Delete
  8. ഡെവ്ലിന്റെ നീക്കങ്ങള്‍ അപാരം തന്നെയല്ലേ.

    ReplyDelete
    Replies
    1. തീർച്ചയായും സുകന്യാജീ...

      Delete
  9. ഒരു നിമിഷം കൊണ്ട്‌ അനുരാഗമോ. നോക്കാം എവിടെ വരെ പോകുമെന്ന്.

    ReplyDelete
    Replies
    1. ചങ്കിൽ കുത്തുന്ന വർത്തമാനമൊന്നും പറയല്ലേ...

      Delete
  10. പാവം. ആ പെണ്ണും വീണു.

    ReplyDelete
    Replies
    1. പക്ഷേ ഡെവ്‌ലിൻ അറിയുന്നില്ലല്ലോ കേരളേട്ടാ...

      Delete
  11. അങ്ങനെ ഒരു ചോദ്യത്തിനുള്ള ഉത്തരമായി. ങ്ഹൂം!!!

    ReplyDelete
    Replies
    1. അതേത് ചോദ്യം അജിത്‌ഭായ്...?

      Delete
  12. ആഹാ.കൊള്ളാമല്ലോ.....പടപ്പുറപ്പാട്..................

    ReplyDelete
    Replies
    1. വല്ലപ്പോഴുമൊക്കെയേ വരൂ അല്ലേ...?

      Delete
  13. ആരാധന അനുരാഗമായി മാറിയല്ലോ?!!
    ആശംസകള്‍

    ReplyDelete
  14. മേരിക്കൊച്ച് വന്നോണ്ട് ഇനി എന്തുട്ടാ ണ്ടാവാവോ ...?
    Off story
    പിന്നെ
    വേലാണ്ടി ദിനം (Feb Middle ) ആഘോഷിക്കുവാൻ രണ്ടാഴ്ച ഞാൻ നാട്ടിലെത്തുന്നുണ്ട് നമുക്കൊന്ന് അപ്പോൾ നാട്ടിലുവർക്കെല്ലാം ഒന്ന് കൂടിയാലോ ..?

    ReplyDelete
    Replies
    1. മേരി വന്നു... ഇനി എല്ലാം ശരിയാവും...

      ഓഫ് : മീറ്റിന് ഞങ്ങൾ റെഡി...

      Delete
  15. ഇടയ്ക്കൊക്കെ കുറെ എപ്പിസോഡ് പോയി. പിന്നേം ഇടയ്ക്കു കേറി വന്നതാ കേട്ടോ.. എന്നാലും ഈ മുട്ട പുഴുങ്ങിയതും , പന്നിയിറച്ചിയും ഒരു കോമ്പിനേഷൻ ഇല്ലാത്ത ഫുഡ്..?

    ReplyDelete
    Replies
    1. അങ്ങാനൊന്നുമില്ല, ഗീതേച്ചി. ഫുഡ് ഏതായാലും നമ്മളൊക്കെ കഴിയ്ക്കും ☺️ അല്ലെ ജിമ്മിച്ചാ

      Delete