Saturday 13 January 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 31



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബെൽഫാസ്റ്റിൽ എത്തിയ ഡെവ്ലിന് ഹെയ്ഷാമിൽ നിന്നും ലങ്കാഷയറിലേക്ക് ഒരു ടിക്കറ്റ് ലഭിക്കുക എന്നത് തീർത്തും അസാദ്ധ്യമാണെന്ന് മനസ്സിലായി. വെയ്റ്റിങ്ങ് ലിസ്റ്റിൽ തന്നെ അനേകം പേർ ഉണ്ടായിരുന്നു. ഗ്ലാസ്ഗോ റൂട്ടിലും സ്ഥിതി വിഭിന്നമായിരുന്നില്ല. പിന്നെ അവശേഷിച്ച മാർഗ്ഗം ബെൽഫാസ്റ്റിന് വടക്കുള്ള ലാർനെയിൽ ചെന്ന് ജലമാർഗ്ഗം സ്ട്രാൻറയർ വഴി പോകുക എന്നതാണ്. ഓപ്പറേഷൻ ഈഗ്ളിനായി കഴിഞ്ഞ തവണ താൻ തെരഞ്ഞെടുത്തതും ആ മാർഗ്ഗം തന്നെയായിരുന്നു. ഇത്തവണ സമയം ഒട്ടും തന്നെയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് എങ്ങനെയും ലണ്ടനിൽ എത്തിച്ചേർന്നേ പറ്റൂ. ബെൽഫാസ്റ്റിൽ നിന്നുമുള്ള ലോക്കൽ ട്രെയിനിൽ ലാർനെയിൽ എത്തിയ അദ്ദേഹം നേരെ പബ്ലിക്ക് ടോയ്ലറ്റിൽ കയറി കതക് കുറ്റിയിട്ടു.  പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അദ്ദേഹം തന്റെ മിലിട്ടറി യൂണിഫോമിൽ ആയിരുന്നു.

അതിന്റെ ഫലം അപ്പോൾ തന്നെ കാണാനായി. യാത്രികരെക്കൊണ്ട് ബോട്ട് നിറഞ്ഞിരുന്നു. പക്ഷേ, സൈനികോദ്യോഗസ്ഥർക്ക് അതൊരു തടസ്സമായിരുന്നില്ല. ബെർലിനിൽ നിന്നും ലഭിച്ച യാത്രാരേഖകൾ അദ്ദേഹം കൗണ്ടറിൽ കാണിച്ചു. ബുക്കിങ്ങ് ക്ലാർക്ക് അതൊന്ന് നോക്കുക പോലുമുണ്ടായില്ല. ഡെവ്ലിന്റെ മേജർ പദവി പ്രകടമാക്കുന്ന യൂണിഫോമും മിലിട്ടറി ക്രോസ് റിബ്ബണും വൈദികൻ എന്ന് സൂചിപ്പിക്കുന്ന ഡോഗ് കോളറും കണ്ടതോടെ ഉടൻ തന്നെ അയാൾ ബോട്ടിലേക്ക് പ്രവേശനം നൽകി.

സ്ട്രാൻറയറിലും അത് തന്നെയായിരുന്നു അവസ്ഥ. അഭൂതപൂർവ്വമായ തിരക്കായിരുന്നു ട്രെയിനിൽ എങ്കിലും ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിൽ തന്നെ അവർ അദ്ദേഹത്തിന് സീറ്റ് അനുവദിച്ചു കൊടുത്തു. സ്ട്രാൻറയറിൽ നിന്നും ഗ്ലാസ്ഗോ... ഗ്ലാസ്ഗോയിൽ നിന്നും ബർമിങ്ങ്ഹാം... അവിടെ നിന്നും ലണ്ടനിലേക്ക്... കിങ്ങ്സ് ക്രോസ് സ്റ്റേഷനിൽ എത്തുമ്പോൾ അടുത്ത ദിവസം പുലർച്ചെ മൂന്ന് മണിയായിരുന്നു. അനേകായിരം മുഖങ്ങളിൽ ഒന്നു മാത്രമായി സ്റ്റേഷനിൽ നിന്നും പുറത്ത് കടക്കുമ്പോൾ അദ്ദേഹം കേട്ടത് എയർ റെയ്ഡ് സൈറന്റെ തുളച്ചു കയറുന്ന ശബ്ദമായിരുന്നു.

                                                           ***
ലുഫ്ത്വാഫിന്റെ പ്രഹരശേഷി എന്താണെന്ന് 1944 ന്റെ ആരംഭത്തിൽ ലണ്ടൻ നിവാസികൾ ശരിക്കും മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ജർമ്മൻ യുദ്ധവിമാനങ്ങളുടെ ബോംബിങ്ങ് വൈദഗ്ദ്ധ്യം വളരെയേറെ പുരോഗമിച്ചതിനെത്തുടർന്ന് ലണ്ടൻ നഗരത്തിലെ രാത്രികൾ തികച്ചും ദുരിതപൂർണ്ണമായി മാറിയ ദിനങ്ങൾ. ആക്രമണത്തിനായി ഫ്രാൻസിലെ ചാർട്രെസിൽ നിന്നും പുറപ്പെട്ട ജങ്കേഴ്സ്-88 വിമാനത്തിന്റെ ആഗമന സൂചനയായിരുന്നു സൈറൻ. പിന്നാലെ കൂടുതൽ വിമാനങ്ങൾ എത്തുമ്പോഴേക്കും ജനക്കൂട്ടത്തോടൊപ്പം ഡെവ്ലിനും താരതമ്യേന സുരക്ഷിതമായ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ അഭയം പ്രാപിച്ചിരുന്നു.

                                                         ***

എടുത്തു പറയത്തക്ക സൗന്ദര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു മേരി റയാൻ. അലൗകികമായ ഒരു ആകർഷണ വലയം അവൾക്ക് ചുറ്റും ഉണ്ടായിരുന്നുവെങ്കിലും അവളുടെ ആരോഗ്യനില അത്രയൊന്നും നല്ലതായിരുന്നില്ല എന്നതാണ് വാസ്തവം. എല്ലായ്പ്പോഴും അവളുടെ മുഖം വിളറിയതായി കാണപ്പെട്ടു. കണ്ണുകൾക്ക് താഴെ കറുത്ത പാടുകൾ... പിന്നെ ജന്മനാ ള്ള മുടന്ത്.. പത്തൊമ്പത് വയസ്സേ ആയിട്ടുള്ളുവെങ്കിലും അവളെ കണ്ടാൽ അതിലും അധികം തോന്നിക്കുമായിരുന്നു.

ഒരു  IRA പ്രവർത്തകനായിരുന്നു അവളുടെ പിതാവ്. യുദ്ധം ആരംഭിക്കുന്നതിനും മുമ്പ് ഡബ്ലിനിലെ മൗണ്ട് ജോയ് ജയിലിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണമടയുകയായിരുന്നു അയാൾ. 1940 ക്യാൻസർ ബാധിച്ച് അവളുടെ മാതാവും മരണമടഞ്ഞു. അന്ന് മുതൽ അവളുടെ ഏക ആശ്രയം പിതാവിന്റെ ഇളയ സഹോദരനായ മൈക്കിൾ ആണ്. ലണ്ടനിൽ താമസിക്കുന്ന അയാൾ 1938 തന്റെ ഭാര്യ മരണമടഞ്ഞതോടെ ഒറ്റയ്ക്കായി.  ഡബ്ലിനിൽ നിന്നും ലണ്ടനിലെ പിതൃസഹോദരന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ട അവൾ വാപ്പിങ്ങ് സ്ട്രീറ്റിലെ ഒരു സൂപ്പർ മാർക്കറ്റിൽ അസിസ്റ്റന്റായി ജോലിക്ക് ചേർന്നു.

അന്ന് രാവിലെ എട്ട് മണിക്ക് ജോലിക്കായി വാപ്പിങ്ങ് സ്ട്രീറ്റിൽ എത്തിയ അവൾ കണ്ടത് ബോംബിങ്ങിൽ തകർന്ന് കൂമ്പാരമായി പുക വമിക്കുന്ന സൂപ്പർ മാർക്കറ്റും തെരുവിന്റെ ഭാഗങ്ങളുമാണ്. അവശിഷ്ടങ്ങൾക്കടിയിൽ ജീവനോടെയുണ്ടാകാൻ സാദ്ധ്യതയുള്ള ആളുകൾക്കായി തിരച്ചിൽ നടത്തുന്ന അഗ്നിശമന സേനയുടെയും ആംബുലൻസുകളുടെയും പ്രവർത്തകരെ വീക്ഷിച്ചു കൊണ്ട് കുറച്ചു നേരം അവളവിടെ നിന്നു.

തന്നാൽ കഴിയുന്ന ചെറു സഹായങ്ങൾ ചെയ്തുകൊടുത്തതിന് ശേഷം അവൾ തിരിഞ്ഞു നടന്നു. പഴയ റെയിൻകോട്ടും കറുത്ത തുണിത്തൊപ്പിയും ധരിച്ച് നടപ്പാതയിലൂടെ മുടന്തിക്കൊണ്ട് പോകുന്ന അവളുടെ രൂപം ആരിലും സഹതാപം ജനിപ്പിക്കുന്നതായിരുന്നു. തെരുവിന്റെ അറ്റത്തുള്ള ചെറിയൊരു കടയിൽ കയറി പാലും ബ്രെഡും പിതൃസഹോദരന് വേണ്ടി കുറച്ച് സിഗരറ്റും വാങ്ങി അവൾ പുറത്തിറങ്ങി. കേബിൾ വാർഫിന് സമീപമുള്ള തെരുവിലേക്ക് തിരിഞ്ഞതും മഴ പെയ്യുവാനാരംഭിച്ചു.

തെംസ് നദിയിലേക്ക് പിന്തിരിഞ്ഞ് നിൽക്കുന്ന ഇരുപതോളം വീടുകളുണ്ടായിരുന്നു ആദ്യം അവിടെ. അതിൽ പതിനഞ്ചും ജർമ്മൻ ഫൈറ്ററുകളുടെ മുൻ ആക്രമണങ്ങളിൽ തകർന്നു പോയിരുന്നു. നാലെണ്ണം വീണ്ടും പുനർനിർമ്മിക്കപ്പെട്ടു. അവളും മൈക്കിൾ റയാനും താമസിച്ചിരുന്നത് തെരുവ് അവസാനിക്കുന്നിടത്തെ വീട്ടിലാണ്. അടുക്കളയുടെ വാതിൽ തുറക്കുന്നത് ഇരുമ്പ് കാലുകളിൽ പലക വിരിച്ച ടെറസിലേക്കാണ്. അതിന് താഴെയായി തെംസ് നദി ഒഴുകുന്നു. കൈവരികളിൽ പിടിച്ചു കൊണ്ട് അവൾ അധികം അകലെയല്ലാത്ത ടവർ ബ്രിഡ്ജിനെയും ലണ്ടൻ ടവറിനെയും വീക്ഷിച്ചു. നദിയെ എന്നും അവൾ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും മടുപ്പിക്കാത്ത തെംസ് നദി... ലണ്ടൻ ഡോക്കിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്ന വലിയ കപ്പലുകളും ബാർജുകളും എപ്പോഴും പ്രദേശത്തെ ശബ്ദമുഖരിതമാക്കുന്നു. ടെറസിൽ നിന്നും താഴെയുള്ള സ്വകാര്യ ജെട്ടിയിലേക്ക് ഇറങ്ങുന്നതിനായി തടി കൊണ്ട് നിർമ്മിച്ച ഒരു ഗോവണിയുണ്ട്. മൈക്കിൾ റയാന് സ്വന്തമായി രണ്ട് ചെറു ജലയാനങ്ങൾ ഉള്ളത് ജെട്ടിയിൽ നങ്കൂരമിട്ടിരിക്കുന്നു. പങ്കായം ഉപയോഗിച്ച് തുഴയാവുന്ന ഒരു ചെറിയ തോണിയും പിന്നെ ചെറിയ എൻജിൻ ഘടിപ്പിച്ച ക്യാബിനോടു കൂടിയ ഒരു ബോട്ടും ആയിരുന്നു അവ. ജെട്ടിയിലേക്ക് നോക്കിയ അവൾ കണ്ടത് ടെറസ്സിന് താഴെ മഴയിൽ നിന്നും ഒതുങ്ങി നിന്ന് സിഗരറ്റ് പുകച്ചു കൊണ്ട് നിൽക്കുന്ന ഒരു മനുഷ്യനെയാണ്. ഒരു കറുത്ത തൊപ്പിയും റെയിൻകോട്ടും ധരിച്ചിരിക്കുന്ന അയാൾ തന്റെ സ്യൂട്ട്കെയ്സ് അരികിൽ വച്ചിട്ടുണ്ട്.

ആരാണ് നിങ്ങൾ...?” അല്പം ഈർഷ്യയോടെ അവൾ വിളിച്ചു ചോദിച്ചു. “അത് പൊതു സ്ഥലമല്ല... ഞങ്ങളുടെ സ്വകാര്യ വസ്തുവാണ്...”

ഗുഡ് ഡേ റ്റു യൂ, *കൊലീൻ...” ആഹ്ലാദത്തോടെ അഭിവാദ്യം നൽകിയിട്ട് തന്റെ സ്യൂട്ട്കെയ്സ് എടുത്ത് അദ്ദേഹം പടവുകൾ കയറി മുകളിലെത്തി. (*കൊലീൻ - ഐറിഷ് ഭാഷയിൽ പെൺകുട്ടി എന്നർത്ഥം).

നിങ്ങൾക്കെന്താണ് വേണ്ടത്...?” അവൾ ചോദിച്ചു.

ഡെവ്ലിൻ പുഞ്ചിരിച്ചു. “ഒരു മൈക്കിൾ റയാനെ തേടിയെത്തിയതാണ് ഞാൻ... അദ്ദേഹത്തെ പരിചയമുണ്ടോ നിനക്ക്...? ഞാൻ കതകിൽ മുട്ടി നോക്കി... പക്ഷേ, അകത്താരുമില്ലെന്ന് തോന്നുന്നു...”

അദ്ദേഹത്തിന്റെ മരുമകളാണ് ഞാൻ... മേരി...” അവൾ പറഞ്ഞു. “മൈക്കിൾ അങ്കിൾ എത്തുന്ന സമയം ആകുന്നതേയുള്ളൂ... നൈറ്റ് ഷിഫ്റ്റിലാണ് അദ്ദേഹം...”

നൈറ്റ് ഷിഫ്റ്റോ...?” ഡെവ്ലിൻ ചോദിച്ചു.

അതെ... ടാക്സി ഓടിക്കുകയാണദ്ദേഹം... പത്ത് മുതൽ പത്ത് വരെ... പന്ത്രണ്ട് മണിക്കൂർ...”

അത് ശരി...” അദ്ദേഹം വാച്ചിൽ നോക്കി. “ഇനിയും ഒന്നര മണിക്കൂർ കൂടി...”

ആരാണെന്ന് ഉറപ്പില്ലാത്തതു കൊണ്ട് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിക്കുവാൻ വൈമുഖ്യമുണ്ടായിരുന്നു അവൾക്ക്. ഡെവ്ലിൻ അത് മനസ്സിലാക്കുകയും ചെയ്തു. പകരം അവൾ ചോദിച്ചു. “നിങ്ങളെ ഇതിന് മുമ്പ് കണ്ടതായി ഓർക്കുന്നില്ലല്ലോ...”

 അത്ഭുതപ്പെടാനില്ല... അയർലണ്ടിൽ നിന്നും ഇപ്പോൾ എത്തിയതേയുള്ളൂ ഞാൻ...”

അപ്പോൾ, മൈക്കിൾ അങ്കിളിനെ പരിചയമുണ്ടോ നിങ്ങൾക്ക്...?”

തീർച്ചയായും... പഴയ സുഹൃത്തുക്കളാണ് ഞങ്ങൾ... എന്റെ പേര് കോൺലൺ... ഫാദർ ഹാരി കോൺലൺ...” വൈദിക വേഷത്തിന്റെ ഡോഗ് കോളർ അവൾക്ക് കാണാൻ സാധിക്കും വിധം തന്റെ കോട്ടിന്റെ മുകൾഭാഗത്തെ ബട്ടൻ അഴിച്ചു കൊണ്ട് ഡെവ്ലിൻ പറഞ്ഞു.

അവളുടെ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. “അങ്കിൾ വരുന്നത് വരെ അകത്ത് കയറി ഇരിക്കുന്നതിൽ വിരോധമുണ്ടോ ഫാദർ...?”

വേണ്ട... അല്പം നടന്നിട്ട് കുറച്ച് കഴിഞ്ഞ് ഞാൻ വരാം... അതു വരെ എന്റെ സ്യൂട്ട്കെയ്സ് ഇവിടെ വച്ചോട്ടെ...?”

തീർച്ചയായും ഫാദർ...”

അവൾ അടുക്കളയുടെ വാതിൽ തുറന്നു. അവളെ അനുഗമിച്ച ഡെവ്ലിൻ തന്റെ സ്യൂട്ട്കെയ്സ് താഴെ വച്ചു. “ഒരു സെന്റ് മേരീസ് പ്രിയോറി... ഇവിടെ എവിടെയോ ആണെന്ന് കേട്ടു... വല്ല പിടിയുമുണ്ടോ നിനക്ക്...?”

യെസ്...” അവൾ പറഞ്ഞു. “വാപ്പിങ്ങ് ഹൈ സ്ട്രീറ്റിലൂടെ വാപ്പിങ്ങ് വാൾ ലക്ഷ്യമാക്കി പോകണം... നദിയിലേക്കുള്ള സെന്റ് ജെയിംസ് സ്റ്റെയേഴ്സിന് അരികിലായിട്ടാണത്... ഏതാണ്ട് ഒരു മൈൽ ദൂരം...”

അദ്ദേഹം പുറത്തേക്കിറങ്ങി. “ഇവിടെ നിന്നും നദിയിലേക്കുള്ള ദൃശ്യം കാണുമ്പോൾ എനിക്കോർമ്മ വരുന്നത് ചാൾസ് ഡിക്കൻസിന്റെ ഒരു പുസ്തകമാണ്... മുങ്ങി മരിച്ചവരുടെ ശരീരങ്ങളും തേടി ഒരു തോണിയിൽ തെംസ് നദിയിലൂടെ നീങ്ങുന്ന പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും പോക്കറ്റുകളിൽ എന്തായിരുന്നു...എന്ന് തുടങ്ങുന്ന ഒരു നോവൽ...”

“Our Mutual Friend”  അവൾ പറഞ്ഞു. “ പെൺകുട്ടിയുടെ പേര് ലിസി എന്നായിരുന്നു...”

മൈ ഗോഡ്...! നിന്റെ വായന അപാരമാണല്ലോ കുട്ടീ...!”

പുസ്തകങ്ങൾ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്...” ആഹ്ലാദത്തോടെ അവൾ പറഞ്ഞു.

വളരെ നല്ലത്...” ഡെവ്ലിൻ തന്റെ ഹാറ്റ് നേരെയാക്കി. “എന്നാൽ ശരി, ഞാൻ ഒന്ന് നടന്നിട്ട് വരാം...”

പലകയാൽ നിർമ്മിതമായ ടെറസ്സിലൂടെ നടന്ന് നീങ്ങവെ അദ്ദേഹത്തിന്റെ പാദപതനം പ്രതിദ്ധ്വനിച്ചു. പതുക്കെ അവൾ കതക് അടച്ചു.

                                                                   ***

കഴിഞ്ഞ രാത്രിയിലെ ബോംബിങ്ങിന്റെ നാശനഷ്ടങ്ങൾ വാപ്പിങ്ങ് ഹൈ സ്ട്രീറ്റിൽ നിന്നും ലണ്ടൻ ഡോക്ക് വരെയുള്ള നടപ്പിനിടയിൽ ഡെവ്ലിന് കാണുവാൻ കഴിഞ്ഞു. എന്നിട്ടും അത്ഭുതകരമായി തോന്നിയത് ഇതൊന്നും ബാധിക്കാത്ത വിധം ഡോക്കിൽ ദർശിച്ച തിരക്കായിരുന്നു. എവിടെ നോക്കിയാലും കപ്പലുകൾ...

ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല സെന്റ് മേരീസ് പ്രിയോറി കണ്ടു പിടിക്കുവാൻ. നദിയുടെ സമാന്തരമായി പോകുന്ന മെയിൻ റോഡിൽ തലയുയർത്തി നിൽക്കുന്ന പ്രിയോറി. കരിങ്കല്ലു കൊണ്ട് നിർമ്മിതമായ ചുമരുകൾ വർഷങ്ങളുടെ പഴക്കത്താൽ ഒന്നു കൂടി നിറം മങ്ങിയിരിക്കുന്നു. മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്ന ചാപ്പലിന്റെ മേൽക്കൂരയും മണിഗോപുരവും കാണുവാൻ കഴിയുന്നുണ്ട്. കവാടത്തിലെ ഗാംഭീര്യമാർന്ന വലിയ ഓക്ക് വാതിലുകൾ തുറന്ന് കിടന്നിരുന്നു.

അരികിലുള്ള ബോർഡിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “St. Mary’s Priory, Little Sisters of Pity: Mother Superior, Sister Maria Palmer”.  ഒരു സിഗരറ്റിന് തീ കൊളുത്തി ചുമരിൽ ചാരി നിന്നു കൊണ്ട് ഡെവ്ലിൻ അത് വായിച്ചു. അല്പനേരം കഴിഞ്ഞപ്പോൾ നീല യൂണിഫോം ധരിച്ച ഒരു പോർട്ടർ പ്രത്യക്ഷപ്പെട്ടു. ഏറ്റവും മുകളിലെ പടവിൽ നിന്നുകൊണ്ട് റോഡിന്റെ ഇരുവശത്തേക്കും വീക്ഷിച്ചിട്ട് അയാൾ തിരിച്ചു പോയി.

ഡെവ്ലിൻ താഴെ നദിയിലേക്ക് എത്തി നോക്കി. മതിൽക്കെട്ടിനും നദിയ്ക്കും ഇടയിലായി വീതി  കുറഞ്ഞ ചരൽത്തിട്ട തെളിഞ്ഞു കിടക്കുന്നു. തെല്ലകലെയായി താഴോട്ട് ഇറങ്ങുവാനായി നിർമ്മിച്ചിരിക്കുന്ന പടവുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പടവുകളിലൂടെ സാവധാനം താഴെയെത്തിയ ഡെവ്ലിൻ ചരൽത്തിട്ടയിലൂടെ അല്പം മുന്നോട്ട് നടന്നു. ബെർലിനിൽ വച്ച് ആർക്കിടെക്റ്റിന്റെ പ്ലാനിൽ കണ്ട ഡ്രെയിനേജ് ടണൽ അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടായിരുന്നു. ചരൽത്തിട്ട അവസാനിക്കുന്നയിടത്ത് നദീജലം ചുമരിനോട് ചേർന്ന് ഓളം തല്ലുന്നു. അപ്പോഴാണ് ഡെവ്ലിൻ അത് ശ്രദ്ധിച്ചത്. പ്രിയോറിയുടെ നേരെ താഴെയായി കമാനാകൃതിയിലുള്ള ഒരു തുരങ്കം ഏതാണ്ട് മുഴുവനായും വെള്ളം കയറി കിടക്കുന്നു. മൂന്നോ നാലോ അടി ഉയരം മാത്രമേ ജലനിരപ്പിനും തുരങ്കത്തിന്റെ മേൽത്തട്ടിനും ഇടയിലുള്ളൂ.

തിരികെ നടന്ന് പടവുകൾ കയറി അദ്ദേഹം റോഡിലെത്തി. പ്രിയോറിയുടെ മറുഭാഗത്തെ മൂലയിൽ The Bargee  എന്ന് ബോർഡ് വച്ച ഒരു കെട്ടിടം ഉണ്ടായിരുന്നു. കെട്ടിടത്തിലെ സലൂൺ ബാറിനുള്ളിലേക്ക് ഡെവ്ലിൻ കയറി. തലയിൽ ഒരു സ്കാർഫും കെട്ടി മുറിക്കൈയ്യൻ ജാക്കറ്റും ധരിച്ച് നിലം തുടച്ചു കൊണ്ടിരുന്ന ഒരു യുവതി അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി.

യെസ്... എന്താണ് താങ്കൾക്ക് വേണ്ടത്...? പതിനൊന്ന് മണിക്കേ ഞങ്ങൾ തുറക്കുകയുള്ളൂ...”

റെയിൻകോട്ടിന്റെ മുകളിലത്തെ ബട്ടണുകൾ അഴിച്ച അദ്ദേഹത്തിന്റെ ഡോഗ് കോളർ അവളുടെ ശ്രദ്ധയിൽ പെട്ടു.

ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം... ഞാൻ കോൺലൺ... ഫാദർ കോൺലൺ...” ഡെവ്ലിൻ പറഞ്ഞു. അവളുടെ കഴുത്തിൽ കിടക്കുന്ന ചെയിനിലെ കുരിശ് ഡെവ്ലിൻ ശ്രദ്ധിച്ചിരുന്നു.

അവളുടെ മനോഭാവത്തിൽ പൊടുന്നനെയാണ് മാറ്റം വന്നത്. “എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത് ഫാദർ...?”

പ്രദേശത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ എന്റെ സഹപ്രവർത്തകൻ അയാളുടെ ഒരു പഴയ സുഹൃത്തിനെക്കുറിച്ച് അന്വേഷിക്കുവാൻ ആവശ്യപ്പെട്ടിരുന്നു... സെന്റ് മേരീസ് പ്രിയോറിയിൽ കുമ്പസാര കർമ്മങ്ങൾ നടത്തുന്ന വൈദികനാണദ്ദേഹം... പക്ഷേ, എന്ത് പറയാൻ... എന്റെ ഓർമ്മശക്തിയൊക്കെ കുറഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ... അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി...”

... അത് ഫാദർ ഫ്രാങ്ക് ആയിരിക്കണം...” അവൾ പുഞ്ചിരിച്ചു. “ഫാദർ ഫ്രാങ്ക് മാർട്ടിൻ... സെന്റ് പാട്രിക്ക്സ് ചർച്ചിലെ വൈദികനാണ് അദ്ദേഹം... പ്രിയോറിയിലെ കാര്യങ്ങളും അദ്ദേഹം തന്നെയാണ് നോക്കുന്നത്... വയസ്സുകാലത്ത് എല്ലാം കൂടി അദ്ദേഹം എങ്ങനെ കൊണ്ടുപോകുന്നു എന്നത് ദൈവത്തിന് മാത്രം അറിയാം... പാവം... സഹായത്തിന് ആരും തന്നെയില്ല... യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ...”

സെന്റ് പാട്രിക്ക്സ് എന്നല്ലേ പറഞ്ഞത്...? ദൈവം നിന്നെ അനുഗ്രഹിക്കട്ടെ...” ഡെവ്ലിൻ പുറത്തേക്ക് നടന്നു.

                                                            ***
മറ്റ് ദേവാലയങ്ങളിൽ നിന്നും പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല അതിന്. ഇംഗ്ലണ്ടിലെ മറ്റെല്ലാ കത്തോലിക്കാ ദേവാലയങ്ങളെയും പോലെ വിക്ടോറിയൻ കാലഘട്ടത്തിന്റെ അവസാനനാളുകളിൽ എങ്ങോ നിർമ്മിച്ചതായിരുന്നു അതും. ക്രിസ്തുമതത്തിന്റെ ഭാഗമായി കത്തോലിക്കാ വിഭാഗത്തെയും അംഗീകരിച്ചുകൊണ്ട് ബ്രിട്ടീഷ് നിയമം ഭേദഗതി ചെയ്തതിന് ശേഷമുള്ള നിർമ്മിതി.

മെഴുകുതിരിയുടെയും കുന്തിരിക്കത്തിന്റെയും പതിവ് ഗന്ധം... യേശുവിന്റെയും മറിയത്തിന്റെയും ചിത്രങ്ങൾ... കുരിശുകൾ... ജെസ്യൂട്ട് വിദ്യാഭ്യാസം ലഭിച്ച വ്യക്തിയായിരുന്നിട്ട് കൂടി ഡെവ്ലിന് അതിലൊന്നും അത്ര പ്രത്യേകതയോ വൈകാരികതയോ തോന്നിയില്ല. ഹാളിലെ ചാരുബഞ്ചുകളിലൊന്നിൽ അദ്ദേഹം ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ പൂജാവസ്തുക്കൾ വച്ചിരിക്കുന്ന മുറിയിൽ നിന്നും പുറത്തേക്ക് വന്ന ഫാദർ മാർട്ടിൻ അൾത്താരയെ വന്ദിച്ചതിന് ശേഷം അതിനഭിമുഖമായി മുട്ടുകുത്തി നിന്നു. അദ്ദേഹം തന്റെ പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കെ ഡെവ്ലിൻ എഴുന്നേറ്റ്  ശബ്ദമുണ്ടാക്കാതെ പതുക്കെ പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

44 comments:

  1. അങ്ങനെ കഥാനായിക രംഗപ്രവേശം ചെയ്യുന്നു... ഉണ്ടാപ്രിയ്ക്കും അശോകേട്ടനും സമാധാനമായല്ലോ അല്ലേ...? :)

    ReplyDelete
  2. മേരി.. എത്ര നാളുകളായി കാത്തിരിക്കുന്നു!!

    ReplyDelete
    Replies
    1. ഇനി ഉണ്ടാപ്രി ഇവിടെത്തന്നെ കാണും... :)

      Delete
    2. ഉണ്ടാപ്രി അറിഞ്ഞില്ലെന്ന് തോന്നുന്നു വിനുവേട്ടാ...

      Delete
    3. "പത്തൊമ്പത് വയസ്സേ ആയിട്ടുള്ളുവെങ്കിലും അവളെ കണ്ടാൽ അതിലും അധികം തോന്നിക്കുമായിരുന്നു."

      സാരമില്ല ഉണ്ടാപ്രിച്ചായാ... ഇങ്ങ് പോരെ..

      Delete
    4. ഉണ്ടാപ്രിയേ... എങ്ങനെ ഇങ്ങനെ സംയമനം പാലിച്ച് മറഞ്ഞ് നിൽക്കാൻ കഴിയുന്നു...?

      Delete
    5. ങേ .. ഇവിടെ cctv വച്ചിട്ടുണ്ടാർന്നോ...
      മേരി...എനിക്കെങ്ങും ഇഷ്ടപ്പെട്ടില്ല..
      ജിമ്മന്റെ താല്പര്യങ്ങൾ വെളിവായി :) .. ( മാനദണ്ഡങ്ങളും !!)
      എന്നാ പിന്നെ ഒരു മത്സരത്തിന് നമ്മളില്ലേ..

      Delete
    6. കാവിൽ ഇനീം പാട്ട് മത്സരം വരും ഉണ്ടാപ്രീ...

      Delete
    7. ini vaayana murukum ivide...:)

      Delete
  3. അങ്ങനെ സെന്റ് മേരീസ് പ്രിയോറിയിൽ എത്തി.

    ഇനി?

    ReplyDelete
    Replies
    1. സെന്റ് മേരീസ് പ്രിയോറിയിൽ എത്തിയില്ല... അതിന്റെ പരിസത്തു കൂടി നടന്നതേയുള്ളൂ... ഈ ദേവാലയം സെന്റ് പാട്രിക്ക്സ് ചർച്ച് ആണ്... പ്രിയോറിയിൽ അത്ര എളുപ്പമൊന്നും പ്രവേശിക്കാനാവില്ല ശ്രീ...

      Delete
    2. ആരും ധൃതി കൂട്ടല്ലേ..

      Delete
  4. നല്ല രസം.. ബാക്കി ഭാഗങ്ങൾ വരട്ടെ.. ആശംസകൾ

    ReplyDelete
  5. കത്തോലിക്കാ വിഭാഗം കൃസ്തുമതത്തിന്റെ ഭാഗമായിരുന്നില്ലെങ്കിൽ അവർ പിന്നെ ആരെയായിരൂന്നു പ്രാർത്ഥിച്ചിരുന്നത് ...?

    ReplyDelete
    Replies
    1. കുഴയ്ക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കല്ലേ അശോകേട്ടാ.... കൂടുതൽ വിവരങ്ങൾ ഇതാ, ഇവിടെയുണ്ട്...

      https://en.m.wikipedia.org/wiki/Catholic_emancipation

      Delete
    2. ഇനി മേലാൽ അക്കോസോട്ടൻ ഇമ്മാതിരി കൊനഷ്ട് ചോദ്യം ചോദിക്കുമെന്ന് തോന്നുന്നില്ല... അമ്മാതിരി പണിയല്ലെ കൊടുത്തത്!!

      Delete
    3. വാസ്തവം... ഞാൻ ഇംഗ്ലീഷ് MA ആയതു കൊണ്ട് വല്യ പിടിയില്ല. അതാ വിനുവേട്ടൻ ഇങ്ങനെ ഒരു കീച്ച് കീച്ചിയത് ...

      Delete
    4. അത് കലക്കി അക്കോസേട്ടാ.... :)

      Delete
  6. നല്ല വായനാശീലമുള്ള കുട്ടിയാണല്ലോ മേരി... എനിക്കിഷ്ടായി :)

    ReplyDelete
    Replies
    1. തന്നെ തന്നെ...

      ജോസി വാഗമറ്റം ആണ് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ..

      Delete
    2. മുബിയുടെ വായനാക്കൂട്ടായ്മയിൽ ചേർക്കുന്നോ മേരിയെ...?

      Delete
    3. എന്നാപ്പിന്നെ എനിക്കും ഇഷ്ടപ്പെട്ടു....ന്നാ തോന്നണേ

      Delete
    4. അങ്ങനെ വഴിക്ക് വാ... നേരത്തെ ഇത്തിരി വെയ്റ്റ് ഇട്ടതാ അല്ലേ? :)

      Delete
  7. മോളിയോ മേരിയോ ആരുമാവട്ടെ.. കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നടക്കണം.

    ReplyDelete
    Replies
    1. സ്റ്റെയ്നറെ മോചിപ്പിക്കുന്ന കാര്യം തന്നെയല്ലേ ശ്രീജിത്ത് ഉദ്ദേശിച്ചത്...? :)

      Delete
    2. ദങ്ങനെ തീർത്തു പറയാൻ പറ്റില്ല :) :)

      Delete
    3. This comment has been removed by the author.

      Delete
    4. അത് തന്നെയാണ് ഉദ്ദേശിച്ചത് വിനുവേട്ടാ.. പിന്നെ ഒരു മെയിന്‍ ബിസിനസ് നടക്കുമ്പോ സൈഡ് ബിസിനസ് കൂടി നടന്നാല്‍ നല്ലതല്ലേ..

      Delete
  8. ഓരോ കടമ്പയും കടന്നങ്ങനെ ഡെവ്‌ലിൻ...
    ആശംസകള്‍

    ReplyDelete
    Replies
    1. കടമ്പകൾ ഇനിയും ധാരാളം തങ്കപ്പേട്ടാ...

      Delete
  9. ഫാദര്‍ കോണ്‍ലണ്‍ നദിയും പടവുകളും തുരങ്കവും ഡ്രൈനേജ് ഒക്കെ വീക്ഷിച്ചു.
    കഥാനായികയും എത്തി.

    ReplyDelete
    Replies
    1. അതെ... ഇനി ഫാദർ ഫ്രാങ്ക് മാർട്ടിനെ കുപ്പിയിലാക്കണം...

      Delete
  10. അടുത്ത നീക്കം അറിയാന്‍ തിടുക്കമായി.

    ReplyDelete
    Replies
    1. കേരളേട്ടനും ടെൻഷനായി അല്ലേ? സന്തോഷായി...

      Delete
  11. പുതുവത്സരാശംസകള്‍!

    ReplyDelete
  12. ഹായ് മ്ടെ മേരി , നായിക
    രംഗ പ്രവേശം ചെയ്തു , ഇനി സംഗതികൾക്കൊക്കെ
    ഒരു താളം വരും ..അല്ലെ ...

    ReplyDelete
    Replies
    1. നോർഫോക്കിൽ ആയതുകൊണ്ട് കഴിഞ്ഞ തവണ മോളിയെ കാണാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞു മുരളിഭായ്... ഇത്തവണ ആ പ്രശ്നം വേണ്ട... മേരി വാപ്പിങ്ങ് സ്ട്രീറ്റിൽ തന്നെയുണ്ട്... ഒന്ന് പോയി കണ്ട് വായനക്കാരുടെ അന്വേഷണം പറയണേ... :)

      Delete
  13. ഫാദർ കോൺലൻ പണി തുടങ്ങി.
    ഇനി കളി മാറും!!

    ReplyDelete
  14. മുബിച്ചേച്ചിയുടെ ബ്ലോഎഗിലെ കുട്ടിച്ചാത്തന്‍ ഇവിടേം വന്നോ..........????

    ReplyDelete