Monday 11 December 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 27



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബെർലിനിൽ നിന്നും കേപ് ഡി ലാ ഹേഗിലേക്കുള്ള യാത്രക്ക് മൂന്ന് മണിക്കൂറേ അവർക്ക് വേണ്ടി വന്നുള്ളൂ. അധിനിവേശ ഹോളണ്ടിന് മുകളിലൂടെ ബെൽജിയത്തിന്റെ വ്യോമപാതയിൽ എത്തി നേരെ ഫ്രാൻസിലേക്കുള്ള റൂട്ടാണ് വോഗൻ തിരഞ്ഞെടുത്തത്. കടലിന് മുകളിലൂടെ അവർ ചെർണെയിലേക്ക് പ്രവേശിച്ചു. വിജനമായ പ്രദേശമായിരുന്നു ചെർണെ. ഒരു കൺട്രോൾ ടവർ പോലുമുണ്ടായിരുന്നില്ല അവിടെ. റൺവേ എന്നതിനേക്കാൾ ഒരു പുൽമൈതാനം എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കുറേക്കൂടി ഉചിതം. റൺവേയുടെ ഒരറ്റത്തായി ഒരു വിൻഡ് സോക്ക് നാട്ടിയിട്ടുണ്ട്. ചെറുവിമാനങ്ങൾക്കായുള്ള മൂന്ന് ഹാങ്കറുകൾ... അതിനോട് ചേർന്ന് കാണുന്ന കുറച്ച് ഷെഡ്ഡുകൾ ലുഫ്ത്വാഫ് അധികാരികൾ പിന്നീട് നിർമ്മിച്ചവയാണെന്ന് തോന്നുന്നു. അതിനരികിലായി നിലകൊള്ളുന്ന ഇന്ധനടാങ്ക്.

റേഡിയോ റിസീവർ എടുത്ത് വോഗൻ സിഗ്നൽ കൊടുത്തു. “സ്റ്റോർക്ക് ആസ് എക്സ്പെക്ടഡ് ഫ്രം ഗട്ടോവ്...”

മറുതലക്കൽ നിന്നും ഉടൻ തന്നെ മറുപടി എത്തി. “ചെർണെ കൺട്രോൾ... പെർമിഷൻ റ്റു ലാന്റ് ഗ്രാന്റഡ്... വിൻഡ് സൗത്ത് ഈസ്റ്റ്, സ്ട്രെങ്ങ്ത് ത്രീറ്റുഫോർ ആന്റ് ഫ്രെഷെനിങ്ങ്...”

വോഗൻ തിരിഞ്ഞ് ഷെല്ലെൻബെർഗിനെയും ഡെവ്ലിനെയും നോക്കി. “എല്ലാം ഓകെ... നമ്മൾ ഇതാ ലാന്റ് ചെയ്യാൻ പോകുന്നു...”

വളരെ കൃത്യതയാർന്ന ലാന്റിങ്ങായിരുന്നു അത്. റൺവേയിലൂടെ പതുക്കെ ഹാങ്കറുകളുടെ അരികിലേക്ക് നീങ്ങിക്കൊണ്ടിരിക്കവെ അവിടെ കാത്തുനിൽക്കുന്ന അര ഡസൻ ലുഫ്ത്വാഫ് യൂണിഫോം ധാരികളെ അവർ ശ്രദ്ധിച്ചു.

ഷെല്ലെൻബെർഗും ഡെവ്ലിനും പുറത്തിറങ്ങിയതും റേഡിയോ ഹാൻഡ് സെറ്റുമായി ഒരു  സാർജന്റ് അവർക്കരികിലേക്ക് തിരക്കിട്ട് വന്നു.

ഷെല്ലെൻബെർഗിന്റെ യൂണിഫോം ശ്രദ്ധിച്ച അയാൾ പൊടുന്നനെ അറ്റൻഷനായി നിന്ന് സല്യുട്ട് ചെയ്തു. “ആജ്ഞാപിച്ചാലും ജനറൽ...”

എന്താണ് നിങ്ങളുടെ പേര്...?”

ലീബർ, ജനറൽ... ഫ്ലൈറ്റ് സാർജന്റാണ്...”

നിങ്ങൾക്കാണോ ഇവിടുത്തെ ചുമതല...?”

യെസ് ജനറൽ...”

ഇത് വായിച്ച് നോക്കൂ...” പോക്കറ്റിൽ നിന്നും ഹിറ്റ്ലറുടെ അധികാരപത്രം എടുത്ത് അയാൾക്ക് നൽകിയിട്ട് ഷെല്ലെൻബെർഗ് പറഞ്ഞു.നിങ്ങളും സഹപ്രവർത്തകരും നിമിഷം മുതൽ എന്റെ അധികാരപരിധിയിലാണ്... സുപ്രധാനമായ ഒരു കാര്യമാണെന്ന് അറിഞ്ഞാൽ മതി... നമ്മുടെ രാഷ്ട്രത്തിന് വേണ്ടി...”

വീണ്ടും സല്യൂട്ട് ചെയ്തിട്ട് ലീബർ കത്ത് തിരികെ നൽകി. “അറ്റ് യുവർ ഓർഡേഴ്സ്, ജനറൽ...”

ഹോപ്റ്റ്സ്റ്റംഫ്യൂറർ വോഗൻ അതീവ രഹസ്യവും അപകടകരവുമായ ഒരു വിമാനദൗത്യം നടത്താൻ പോകുകയാണ്... ഇംഗ്ലിഷ് ചാനലിന് മുകളിലൂടെ... അതിനുപയോഗിക്കുവാൻ പോകുന്നത് ഒരു പ്രത്യേക വിമാനമായിരിക്കും... വിമാനം ഇവിടെ എത്തുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും...”

വിഷയത്തിൽ ഞങ്ങളുടെ പങ്ക് എന്താണ് ജനറൽ...?”

അത് നിങ്ങളെ പിന്നീട് അറിയിക്കുന്നതായിരിക്കും... നിങ്ങളുടെ റേഡിയോ റീസീവിങ്ങ് ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണോ...?”

തീർച്ചയായും ജനറൽ... ലുഫ്ത്വാഫിന് ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ചത്... പലപ്പോഴും വളരെ ദയനീയമായ അവസ്ഥയിലാണ് നമ്മുടെ വിമാനങ്ങൾ ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ തിരിച്ചെത്തുന്നത്... അവയുമായി ബന്ധപ്പെടുവാൻ കാര്യക്ഷമമായ ഉപകരണങ്ങൾ തന്നെ വേണം...”

ഗുഡ്...” ഷെല്ലെൻബെർഗ് തല കുലുക്കി. “അതിരിക്കട്ടെ... ഒരു ഷറ്റോ ഡി ബെൽ ഐൽ എന്ന സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ...? മാപ്പിൽ പറയുന്നതനുസരിച്ച് ഇവിടെ നിന്നും ഏതാണ്ട് മുപ്പത് മൈൽ അകലെ കാരന്റനിലേക്ക് പോകുന്ന ദിശയിലാണ്...”

ഇല്ല ജനറൽ... ഞാൻ കേട്ടിട്ടില്ല...”

സാരമില്ല... ഞങ്ങൾ അന്വേഷിച്ചോളാം... പെട്ടെന്ന് തന്നെ ഒരു ജീപ്പ് സംഘടിപ്പിക്കൂ...”

ഇപ്പോൾത്തന്നെ ഏർപ്പാടാക്കാം ജനറൽ... പിന്നെ, ഒരു കാര്യം ചോദിച്ചോട്ടെ... ഇന്ന് രാത്രിയിൽ താങ്കൾ ഇവിടെ തങ്ങുന്നുണ്ടോ...?”

വിജനമായ പരിസരം ഒന്ന് വീക്ഷിച്ചിട്ട് ഷെല്ലെൻബെർഗ് പറഞ്ഞു. “വെൽ സാർജന്റ്... ഇവിടെ തങ്ങുവാനുള്ള പ്ലാനൊന്നുമില്ല ഞങ്ങൾക്ക്... എങ്കിലും പറയാൻ പറ്റില്ലല്ലോ... എന്തായാലും വിമാനത്തിൽ ഇന്ധനം നിറച്ച് റിട്ടേൺ ട്രിപ്പിന് തയ്യാറാക്കി നിർത്തിക്കോളൂ...”

ജീസസ്...!” പുറത്ത് പാർക്ക് ചെയ്തിട്ടുള്ള കാറിനടുത്തേക്ക് ലീബർ അവരെ നയിക്കവെ ഡെവ്ലിൻ അത്ഭുതം കൂറി. “ഇതെന്തൊരു സ്ഥലം...! എങ്ങനെ ഇവരിവിടെ കഴിച്ചു കൂട്ടുന്നു...!”

റഷ്യയെക്കാൾ ഭേദമാണ്...” വോഗൻ പറഞ്ഞു.

                                                           ***

വോഗനായിരുന്നു കാർ ഓടിച്ചത്. ഡെവ്ലിൻ വലത് വശത്ത് പാസഞ്ചർ സീറ്റിൽ ഇരിക്കുന്നു. പിൻസീറ്റിൽ ഇരിക്കുന്ന ഷെല്ലെൻബെർഗ് ഒരു ഭൂപടം നിവർത്തി മടിയിൽ വച്ചിരിക്കുന്നു. “ഇതാ, ഇവിടെയാണ്... ചെർബർഗിന് തെക്ക് നിന്നും പോകുന്ന റോഡ് കാരന്റനിലേക്കാണ്... വഴി കുറേ ചെന്നാൽ തീരപ്രദേശത്തെവിടെയോ ആണ് നാം തേടുന്ന സ്ഥലം...”

എങ്കിൽ പിന്നെ ചെർബർഗിലെ ലുഫ്ത്വാഫ് എയർബേസിൽ ഇറങ്ങിയാൽ പോരായിരുന്നോ നമുക്ക്...?” വോഗൻ ചോദിച്ചു.

അടുത്ത മാസം ഫ്യൂറർ വരുമ്പോൾ അവിടെയാണ് ലാന്റ് ചെയ്യുക...” ഷെല്ലെൻബെർഗ് തലയാട്ടി. “തൽക്കാലം എയർബേസിൽ നമ്മുടെ തല കാണിക്കാതിരിക്കുന്നതാണ് ബുദ്ധി... വാസ്തവത്തിൽ നമുക്ക് ചെർബർഗിൽ പോകേണ്ട ആവശ്യമേയില്ല... തീരപ്രദേശത്തു കൂടി കടന്നുപോകുന്ന നാട്ടുപാതകളുണ്ട്... മുപ്പത്... ഏറിയാൽ മുപ്പത്തിയഞ്ച് മൈൽ... അത്രയേയുള്ളൂ...”

ശരിക്കും ട്രിപ്പിന്റെ ഉദ്ദേശ്യമെന്താണ്...?” ഡെവ്ലിൻ ആരാഞ്ഞു.

ബെൽ ഐൽ എന്ന സ്ഥലം എന്നിൽ കൗതുകമുണർത്തുന്നു... ഇത്രയും അടുത്ത് വന്ന സ്ഥിതിക്ക് എന്താണവിടെ എന്ന് കാണുവാനുള്ളതെന്ന കൗതുകം...” ഷെല്ലെൻബെർഗ് ചുമൽ വെട്ടിച്ചു.

ഞാൻ ആലോചിക്കുകയായിരുന്നു... നാം ഇവിടെയാണുള്ളതെന്ന് ഹിംലർക്ക് അറിയുമോ...?” ഡെവ്ലിൻ ചോദിച്ചു.

നാം ചെർണെയിലേക്ക് പറക്കുന്നു എന്ന കാര്യം അദ്ദേഹത്തിനറിയാം... പതിവായി റിപ്പോർട്ടുകൾ വായിക്കുന്നയാളാണ് അദ്ദേഹം...”

അത് ശരിയാണ് ജനറൽ... പക്ഷേ, ബെൽ ഐൽ എന്നയിടത്തേക്ക് നാം പോകുന്ന കാര്യം അങ്ങേർ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല...” ഡെവ്ലിൻ പറഞ്ഞു.

എന്ന് പറയാം ഡെവ്ലിൻ...”

എന്റെ ദൈവമേ... എന്തൊരു കുറുക്കനാണ് താങ്കൾ...! ഒരു സംഭവം തന്നെ...” ഡെവ്ലിൻ പറഞ്ഞു.

                                                        ***   

കൃഷിയിടത്തിൽ ഉണ്ടായിരുന്നവരെല്ലാം തന്നെ ഫാൾഷിംജാഗർ പാരാട്രൂപ്പേഴ്സ് ആയിരുന്നു. മുടി പറ്റെ വെട്ടി, തങ്ങളുടെ പ്രായത്തെക്കാൾ അധികം തോന്നിച്ചിരുന്നു അവരെ കണ്ടാൽ. ഭൂരിഭാഗം പേരും കാമുഫ്ലാഷ് യൂണിഫോമും ജമ്പ് ബൂട്ട്സുമാണ് ധരിച്ചിരിക്കുന്നത്. മറ്റ് ചിലർ ചുമരിനരികിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്ന് ആയുധങ്ങൾ വൃത്തിയാക്കുന്നു. വേറെ ചിലർ ട്രക്കിന്റെ ബോണറ്റ് തുറന്ന് എൻജിൻ പരിശോധിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെയടുത്തേക്ക് വരുന്ന ജീപ്പിനെ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരുന്ന അവർ ഷെല്ലെൻബെർഗിന്റെ യൂണിഫോം ശ്രദ്ധിച്ചതും ചാടിയെഴുന്നേറ്റു. 

ദാറ്റ്സ് ഓൾ റൈറ്റ്... നിങ്ങൾ ജോലി തുടർന്നുകൊള്ളൂ...” ഷെല്ലെൻബെർഗ് പറഞ്ഞു.

ഫാംഹൗസിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ക്യാപ്റ്റൻ അദ്ദേഹത്തിനരികിലെത്തി. ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് അയേൺ ക്രോസ് ബഹുമതികൾ അണിഞ്ഞിരുന്ന ചെറുപ്പക്കാരന്റെ കഫ് ടൈറ്റിലിൽ ഗ്രീസ്, ആഫ്രിക്ക എന്നിവിടങ്ങിളിൽ സേവനമനുഷ്ഠിച്ചതിന്റെ ബാഡ്ജുകളുണ്ടായിരുന്നു. ഒപ്പം വിന്റർ വാർ റിബ്ബണും. മിടുക്കനായ ഒരു യോദ്ധാവിന്റെ സകല ലക്ഷണങ്ങളും ഷെല്ലെൻബെർഗ് അയാളിൽ കണ്ടു.

നിങ്ങളാണോ ഇവിടുത്തെ ഇൻ ചാർജ്ജ്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

യെസ് ജനറൽ... ഞാൻ ഹോപ്റ്റ്മാൻ എറിക്ക് ക്രാമർ... എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?”

ഷറ്റോ ഡി ബെൽ ഐൽ എന്നൊരു സ്ഥലം തേടി വന്നതാണ് ഞങ്ങൾ... അറിയുമോ അങ്ങനെയൊരിടം...?” ഷെല്ലെൻബെർഗ് ചോദിച്ചു.

തീർച്ചയായും... ഇവിടെ നിന്നും പത്ത് മൈൽ കിഴക്ക്... തീരപ്രദേശമാണ്... വന്നാലും ജനറൽ, ഞാൻ മാപ്പിൽ കാണിച്ചു തരാം...”

ഷെല്ലെൻബെർഗും കൂട്ടരും അയാളെ അനുഗമിച്ചു. റേഡിയോ സെറ്റും വലിയ  ഭൂപടങ്ങളും ഉണ്ടായിരുന്നു മുറിയിൽ. ബെൽ ഐലിലേക്കുള്ള പാത വളരെ വ്യക്തമായിരുന്നു അതിൽ.

എക്സലന്റ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “പറയൂ... ഇവിടെ വിന്യസിച്ചിരിക്കുന്ന നിങ്ങളുടെ യൂണിറ്റിന്റെ ചുമതലകൾ എന്തൊക്കെയാണ്...?”

സുരക്ഷാ ചുമതലയാണ് ജനറൽ... പതിവായുള്ള റോന്തു ചുറ്റൽ... ഫ്രഞ്ച് പ്രതിരോധത്തെ ചെറുത്ത് തോൽപ്പിക്കുക...”

അവരെക്കൊണ്ട് അത്രയധികം ശല്യമുണ്ടോ ഈയിടെയായി...?”

അത്രയൊന്നും ഇല്ല...” ക്രാമർ ചിരിച്ചു. “എന്റെ യൂണിറ്റിൽ ഇനി മുപ്പത്തിയഞ്ച് പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ... സ്റ്റാലിൻഗ്രാഡിൽ നിന്ന് ജീവനും കൊണ്ട് രക്ഷപെടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം... ഇതൊരു വിശ്രമകേന്ദ്രമാണെന്ന് വേണമെങ്കിൽ പറയാം...”

പുറത്തിറങ്ങി വീണ്ടും കാറിൽ കയറവെ ഡെവ്ലിൻ അയാളെ നോക്കി. “ഗ്രീസ് ആന്റ് ആഫ്രിക്ക കോർപ്സ് അല്ലേ... പിന്നെ സ്റ്റാലിൻഗ്രാഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്... നിങ്ങൾക്ക് സ്റ്റെയ്നറെ അറിയാമോ...?”

സ്റ്റെയ്നർ എന്ന നാമം ശ്രവിച്ചതും ആയുധങ്ങൾ വൃത്തിയാക്കിക്കൊണ്ടിരുന്ന പാരാട്രൂപ്പേഴ്സ് തലയുയർത്തി ഡെവ്ലിനെ നോക്കി.

ഓബർസ്റ്റ് കുർട്ട് സ്റ്റെയ്നർ..?” ക്രാമർ ചോദിച്ചു. “ഞങ്ങളുടെ കൂട്ടത്തിൽ ആർക്കാണ് അദ്ദേഹത്തെ അറിഞ്ഞു കൂടാത്തത്...? പാരച്യൂട്ട് റെജിമെന്റിലെ വീരയോദ്ധാവാണദ്ദേഹം...”

അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ടോ നിങ്ങൾ...?” ഡെവ്‌ലിൻ ചോദിച്ചു.

പല തവണ...  താങ്കൾക്ക് അദ്ദേഹത്തെ അറിയാമോ...?” ക്രാമർ ചോദിച്ചു.

എന്ന് പറയാം...”

അദ്ദേഹം കൊല്ലപ്പെട്ടു എന്നൊരു കിംവദന്തി കേട്ടു...” ദുഃഖത്തോടെ ക്രാമർ പറഞ്ഞു.

വെൽ... കേൾക്കുന്നതെല്ലാം സത്യമായിക്കൊള്ളണമെന്നില്ല സുഹൃത്തേ...” ഡെവ്ലിൻ പറഞ്ഞു.

ഓകെ ക്യാപ്റ്റൻ...” ഷെല്ലെൻബെർഗ് യാത്ര പറഞ്ഞു. വോഗൻ ജീപ്പ് മുന്നോട്ടെടുത്തു.

എന്റെ ദൈവമേ...!” ഡെവ്ലിൻ ആശ്ചര്യം കൊണ്ടു. “ശരിക്കും ഞാൻ അത്ഭുതപ്പെടുകയാണ്...  സ്റ്റെയ്നർ എന്താണ് സ്വയം രക്ഷപെട്ട് ഇംഗ്ലീഷ് ചാനൽ താണ്ടി തിരികെ വരാത്തത് എന്നോർത്ത്... വെള്ളത്തിന് മുകളിലൂടെ ഇങ്ങ് നടന്ന് വന്നാൽ പോരായിരുന്നോ...?”

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. ഞാൻ പുറകോട്ട്‌ പോയേച്ച്‌ വരാം.

    ReplyDelete
    Replies
    1. പിറകോട്ട് നടന്ന് വല്ല കുഴിയിലും പോയി വീഴല്ലേ സുധീ...

      Delete
  2. ഇനിയെന്തൊക്കെയാണാവോ????

    ReplyDelete
    Replies
    1. ഇനിയാണ് ഡെവ്‌ലിന്റെ യാത്ര...

      Delete
  3. വെള്ളത്തിന് മുകളിലൂടെ ഇങ്ങ് നടന്ന് വന്നാൽ പോരായിരുന്നോ

    അതാണ് നല്ലത്.

    ReplyDelete
    Replies
    1. സ്റ്റെയ്നർ എന്ന ലെജന്റ്... ആ ബഹുമാനമായിരുന്നു കേരളേട്ടാ ഡെവ്‌ലിന്റെ വാക്കുകളിൽ...

      Delete
  4. ബാക്കി പോരട്ടെ, ഇപ്പൊ ഒന്നും പറയാറായിട്ടില്ല

    ReplyDelete
    Replies
    1. എന്തെങ്കിലുമൊക്കെ പറയാതെ എങ്ങനെയാ ശ്രീ...? :)

      Delete
  5. അത് കിംവദന്തി തന്നെയാവും അല്ലെ.

    ReplyDelete
    Replies
    1. അപ്പോൾ അത് ഇതുവരെ മനസ്സിലായില്ലേ സുകന്യാജീ...?!

      Delete
  6. തുടര്‍ന്നുള്ളതും കേള്‍ക്കട്ടേ...ആശംസകള്‍

    ReplyDelete
  7. എഴുത്തിനൊപ്പം ഉണ്ട് ..ആശംസകൾ

    ReplyDelete
  8. “എന്റെ ദൈവമേ...!”
    ഡെവ്‌ലിൻ ആശ്ചര്യം കൊണ്ടു. “ശരിക്കും ഞാൻ അത്ഭുതപ്പെടുകയാണ്...
    സ്റ്റെയ്നർ എന്താണ് സ്വയം രക്ഷപെട്ട് ഇംഗ്ലീഷ് ചാനൽ താണ്ടി തിരികെ വരാത്തത്
    എന്നോർത്ത്... വെള്ളത്തിന് മുകളിലൂടെ ഇങ്ങ് നടന്ന് വന്നാൽ പോരായിരുന്നോ...?”

    ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല
    ഏതാണ്ട് മൂന്നാല് മാസത്തോളം 'ഇംഗ്ലീഷ് ചാനൽ'
    ഏതാണ്ട് ആറടിയോളം ആഴത്തിൽ മുകൾ പരപ്പ് മുഴുവൻ
    മഞ്ഞുകട്ടയാൽ നടന്നോ ഓടിയോ പോകാവുന്ന പരുവത്തിലായിരിക്കും ...!
    ഹിമാരാണവങ്ങളിൽ കൂടി നടന്ന് പരിശീലനമുള്ള ആർക്കും സാധിക്കുന്ന ഒരു കാര്യം ...!

    ReplyDelete
    Replies
    1. അമ്പട പുളുസൂ.. അപ്പൊ അതാണ് കാര്യം !!

      Delete
    2. പക്ഷേ മഞ്ഞുകട്ടേൽക്കൂടെ നടക്കുമ്പം കാല് തണുക്കും. ഞാനില്ല എന്തായാലും ഇക്കളിക്ക്

      Delete
  9. ഇവരിത് എങ്ങോട്ടൊക്കെയാണ് പോകുന്നത്?

    ReplyDelete
    Replies
    1. ബെൽ ഐൽ എന്ന സ്ഥലത്തെ ഷറ്റോ കൊട്ടാരത്തിലേക്ക്... അവിടെയാണ്‌ ഹിറ്റ്‌ലർ സൈനിക നേതാക്കളുടെ മീറ്റിങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്...

      Delete
  10. ഞാനും ആദ്യം സംശയിച്ചു വെള്ളത്തില്‍ കൂടെ നടന്നു വരാനോ.. പിന്നെ മുരളീ ഭായിയുടെ കമന്റ് കണ്ടപ്പോ ക്ലിയറായി.

    ReplyDelete
  11. ആ അധികാരപത്രത്തിന്റ്റെ ഒരു പവറേ!!

    ഷെല്ലൻബർഗ് മോശക്കാരനല്ലല്ലോ..

    ReplyDelete
    Replies
    1. വ്യാജ അധികാരപത്രം ആണെന്ന് ആരെങ്കിലും അറിയുമോ???

      Delete
    2. കത്ത് വ്യാജമാണെങ്കിലും അതിൽ ഉള്ള ഹിറ്റ്‌ലറുടെ ഒപ്പ് യഥാർത്ഥം തന്നെയാണ് സുധീ...

      Delete
  12. വിനുവേട്ടന്റെ രഹസ്യം ബിലാത്തിച്ചേട്ടൻ പൊളിച്ചു... ഹ..ഹ...ഹാ...

    ReplyDelete
    Replies
    1. സന്തോഷായി അല്ലേ അശോകേട്ടാ... :)

      Delete