Friday, 27 October 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 23ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ദൂരെ വെടിയൊച്ച കേട്ടാണ് ഡെവ്‌ലിൻ ഉണർന്നത്. പുലർച്ചെ മൂന്ന് മണിയായിരിക്കുന്നു. എഴുന്നേറ്റ് ലിവിങ്ങ് റൂമിൽ ചെന്ന് ബ്ലാക്കൌട്ട് കർട്ടന്റെ ചെറിയ വിടവിലൂടെ അദ്ദേഹം പുറത്തേക്ക് സൂക്ഷിച്ചു നോക്കി. നഗരത്തിനപ്പുറം ദൂരെ ചക്രവാളത്തിൽ സ്ഫോടനത്തിന്റെ മിന്നലൊളികൾ കാണാനുണ്ട്.

കിച്ചണിലെ ലൈറ്റ് തെളിഞ്ഞത് കണ്ട് ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. “എനിക്കും ഉറക്കം വന്നില്ല... ഞാനൽപ്പം കോഫി തയ്യാറാക്കാം...” ഇൽ‌സ് പറഞ്ഞു.

തണുപ്പിനെ പ്രതിരോധിക്കുവാനുതകുന്ന തരത്തിലുള്ള ഒരു നിശാവസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. ഇരുവശങ്ങളിലേക്കും പിന്നിയിട്ടിരിക്കുന്ന തലമുടി അവളെ ഒന്നുകൂടി മനോഹരിയാക്കിയത് പോലെ തോന്നിച്ചു. ബെഡ്‌റൂമിൽ ചെന്ന് ഓവർകോട്ട് എടുത്തണിഞ്ഞ് തിരികെയെത്തിയ ഡെവ്‌ലിൻ മേശക്കരികിൽ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.

“രണ്ട് ദിവസം പിന്നിട്ടിരിക്കുന്നു... ഇനിയും ഒരു വിമാനത്തിന് ലാന്റ് ചെയ്യാൻ പറ്റിയ സ്ഥലം കണ്ടെത്താനായില്ല... ജനറലിന്റെ ക്ഷമ നശിച്ചു തുടങ്ങിയെന്നാണ് തോന്നുന്നത്...” ഡെവ്‌ലിൻ പറഞ്ഞു.

“ഓ, അല്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യം അങ്ങനെയാണ്... പറ്റുമെങ്കിൽ എല്ലാം ഇന്നലെത്തന്നെ നടന്നാൽ അത്രയും നല്ലതെന്ന് ആവേശം കൊള്ളുന്ന സ്വഭാവം... ഓപ്പറേറ്റ് ചെയ്യാനായി ഫ്രഞ്ച് തീരത്ത് ഒരു എയർബേസ് കണ്ടെത്താനെങ്കിലും നമുക്കായല്ലോ... പിന്നെ നാം കണ്ടെത്തിയ ആ പൈലറ്റിന്റെ കാര്യമാണെങ്കിൽ പ്രതീക്ഷക്ക് വകയുണ്ട് താനും...” ഇൽ‌സ് പറഞ്ഞു.

“അത് ശരിയാണ്... SS സേനയിൽ ഒരു അമേരിക്കൻ പൈലറ്റ്... ഈ നശിച്ച സേനയിൽ ചേരാതെ അയാൾക്ക് മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു എന്നത് വേറെ കാര്യം... അയാളെ കാണാൻ തിടുക്കമായി എനിക്ക്...” ഡെവ്‌ലിൻ പറഞ്ഞു.

“എന്റെ ഭർത്താവും SS സേനയിലായിരുന്നു... അറിയുമോ നിങ്ങൾക്ക്...? കവചിതവാഹന സേനാവിഭാഗത്തിലായിരുന്നു...”

“അയാം സോറി...” ഡെവ്‌ലിൻ പറഞ്ഞു.

“മിസ്റ്റർ ഡെവ്‌ലിൻ... ചിലപ്പോഴെങ്കിലും നാമെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഹൃദയശൂന്യരാകാറുണ്ട്... പക്ഷേ, എന്തുകൊണ്ട് അങ്ങനെയാകുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്... ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനി പാടേ തകർന്നിരുന്നു...”

“അതിന് ശേഷമാണ് ഫ്യൂറർ എത്തുന്നത്...”

“അതെ... തുടക്കത്തിൽ ശുഭസൂചനയാണ് ജനങ്ങൾക്ക് കാണാൻ കഴിഞ്ഞത്... ജർമ്മനിയെ അതിന്റെ പഴയ പ്രഭാവത്തിലേക്കും സമൃദ്ധിയിലേക്കും തിരികെ കൊണ്ടുവരിക... പക്ഷേ, പിന്നീട് എല്ലാം മാറി മറിഞ്ഞു... ജൂതരുടെ നേർക്കുള്ള ക്രൂരതകൾ...” അവൾ ഒന്ന് സംശയിച്ചിട്ട് തുടർന്നു. “എന്റെ മുതുമുത്തശ്ശി ജൂത വംശജയായിരുന്നു... എന്നെ വിവാഹം കഴിക്കുവാനായി എന്റെ ഭർത്താവിന് പ്രത്യേകാനുമതി തന്നെ വേണ്ടി വന്നു... എന്റെ വിവാഹരേഖകളിൽ അക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്... പല രാത്രികളിലും അതോർത്ത് ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്...  അത് വച്ച് ആർക്കെങ്കിലും എന്തെങ്കിലും നടപടികൾ എടുക്കണമെന്ന് തോന്നിയാൽ എന്റെ ഭാവി എന്താകുമെന്നോർത്ത്...”

“കമോൺ ഗേൾ...” ഡെവ്‌ലിൻ അവളുടെ കരം കവർന്നു. “രാത്രി മൂന്ന് മണിക്ക് എഴുന്നേറ്റ് ഉറക്കം വരാതെ ഇരിക്കുമ്പോൾ ഏതാണ്ട് എല്ലാവർക്കും തോന്നുന്നതാണ് ഇങ്ങനെയൊക്കെ...”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നോക്കൂ... നിങ്ങളെ ഇപ്പോൾ ചിരിപ്പിച്ച് കാണിച്ചു തരാം ഞാൻ... ഞാനിപ്പോൾ ഏറ്റെടുക്കാൻ പോകുന്ന ദൌത്യത്തിൽ എന്റെ വേഷം എന്താണെന്നറിയുമോ നിങ്ങൾക്ക്...? ഊഹിക്കാൻ പറ്റുമോ എന്ന് നോക്കിക്കേ...”

അവളുടെ മുഖം പാതി മന്ദഹാസത്തിന് വഴി മാറി. “ഇല്ല പറയൂ...”

“ഒരു വൈദികന്റെ വേഷം...”

അവളുടെ കണ്ണുകൾ വിടർന്നു. “വൈദികനോ... ! നിങ്ങളോ...?” അവൾ പൊട്ടിച്ചിരിച്ചു. “ഓ, നോ, മിസ്റ്റർ ഡെവ്‌ലിൻ...”

“ഒരു മിനിറ്റ്... ഞാൻ പറയട്ടെ... എന്റെ മതപരമായ പശ്ചാലത്തെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും...” ഡെവ്‌ലിൻ പറഞ്ഞു. “ദേവാലയങ്ങളുമായി അഭേദ്യമായ ബന്ധമാണ് എനിക്കുള്ളത്... 1921 ൽ ബ്രിട്ടീഷുകാർ എന്റെ പിതാവിനെ തൂക്കിക്കൊന്നതിന് ശേഷം ഞാനും അമ്മയും ബെൽഫാസ്റ്റിൽ വൈദികനായ മൂത്ത അമ്മാവന്റെ വീട്ടിലായിരുന്നു താമസം... അദ്ദേഹമാണ് എന്നെ ഒരു ജെസ്യൂട്ട് ബോർഡിങ്ങ് സ്കൂളിൽ ചേർത്തത്... അവർ എന്റെ ഞരമ്പുകളിൽ മതം കുത്തിവച്ചു...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ തുടർന്നു. “അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ ഒരു വൈദികന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യാൻ എനിക്ക് കഴിയും...”

“കൊള്ളാം... എന്തായാലും കുർബാനയും കുമ്പസാരവും ഒന്നും നിങ്ങൾക്ക് ചെയ്യേണ്ടി വരില്ലെന്ന് വിചാരിക്കാം...” അവൾ ചിരിച്ചു.

“മൈ ഗോഡ്...! നല്ലൊരു ഐഡിയയാണല്ലോ നിങ്ങൾ തന്നത്... നിങ്ങളുടെ ആ ബ്രീഫ്കെയ്സ് എവിടെ...? നാം നേരത്തെ മറിച്ചു നോക്കിയ ആ ഫയൽ ഇങ്ങെടുക്കൂ...”

ബെഡ്‌റൂമിൽ നിന്നും ആ ഫയൽ എടുത്ത് അവൾ തിരിച്ചെത്തി. “ഇതാ ആ ഫയൽ...”

അത് വാങ്ങി തിടുക്കത്തിൽ പേജുകൾ മറിച്ചു നോക്കിയിട്ട് ഡെവ്‌ലിൻ തല കുലുക്കി. “അതെ... ഇതിൽ പറയുന്നുണ്ട്... പുരാതന കാത്തലിക്ക് ഫാമിലിയാണ് സ്റ്റെയ്നറുടേത്...”

“എന്താണ് നിങ്ങളുടെ മനസ്സിൽ...?”

“ഈ സെന്റ് മേരീസ് പ്രിയോറി... കുമ്പസാരം കേൾക്കുവാനായി ഇടയ്ക്കിടെ വൈദികർ സന്ദർശിക്കുന്ന സ്ഥലമാണത്... ലിറ്റ്‌ൽ സിസ്റ്റേഴ്സ് ഓഫ് പിറ്റി... മറ്റുള്ള സന്യാസിനികളിൽ നിന്നും വിഭിന്നമായി കുർബാനയ്ക്ക് മുമ്പായി കുമ്പസാരം നിർബന്ധമാണവർക്ക്... ഈ രണ്ട് ചടങ്ങുകൾക്കും ഒരു വൈദികന്റെ സാന്നിദ്ധ്യം തീർച്ചയായും ആവശ്യമാണ്... പിന്നെ അവിടെയുള്ള കത്തോലിക്കരായ രോഗികൾ... അവർക്കും ഇതെല്ലാം ആവശ്യമുണ്ടാകും...”

“സ്റ്റെയ്നറും അതിൽപ്പെടുമെന്നാണോ നിങ്ങൾ പറയുന്നത്...?”

“അത്തരം ഒരവസരത്തിൽ സ്റ്റെയ്നർ ഒരു വൈദികനെ കാണണമെന്ന് പറഞ്ഞാൽ അവർക്ക് നിഷേധിക്കാനാവില്ല... വളരെ നല്ല ഐഡിയ...” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“നിങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച് തീരുമാനം വല്ലതുമായോ...?” അവൾ ചോദിച്ചു.

“അതിന് കുറച്ച് ദിവസം കൂടി കഴിയട്ടെ... ജനറൽ സൂചിപ്പിച്ച ആ ഫിലിം മെയ്ക്കപ്പ് ആർട്ടിസ്റ്റുകളെ ഞാനൊന്ന് കാണുന്നുണ്ട്... ഏത് രൂപം വേണമെന്ന് അവർ തീരുമാനിക്കട്ടെ...”

“ഓകെ...” അവൾ തല കുലുക്കി. “ആ ഓപ്പറേഷൻ സീ ലയൺ ഫയലുകളിൽ എന്തെങ്കിലും കണ്ടെത്താൻ സാധിക്കുമെന്ന് പ്രത്യാശിക്കാം നമുക്ക്... കുറച്ചൊന്നുമല്ല ആ ഫയലുകൾ എന്നതാണ് ഒരേയൊരു ബുദ്ധിമുട്ട്... തൽക്കാലം പോയിക്കിടന്നുറങ്ങിയാലോ എന്നാലോചിക്കുകയാണ് ഞാൻ...” അവൾ എഴുന്നേറ്റു.

പുറമെ എയർ റെയ്ഡ് സൈറൻ മുഴങ്ങി. അത് കേട്ടതും ഡെവ്‌ലിൻ നിഷേധ ഭാവത്തിൽ പുഞ്ചിരിച്ചു. “ഇല്ല... നിങ്ങൾ ഉറങ്ങുന്നില്ല... നല്ല കുട്ടിയായി വേഷം ധരിച്ച് വരൂ... ബാക്കിയുള്ള സമയം അവിടെ ആ അണ്ടർഗ്രൌണ്ട് അറയിൽ കഴിച്ചു കൂട്ടേണ്ടി വരുമെന്ന് തോന്നുന്നു...  അഞ്ച് മിനിറ്റിനകം ഞാൻ റെഡി...”

                                                       ***

“വൈദികനോ...? അതെനിക്കിഷ്ടപ്പെട്ടു...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എനിക്കും ...” ഡെവ്‌ലിൻ പറഞ്ഞു. “അതൊരു യൂണിഫോം പോലെയാണ്... പട്ടാളക്കാരൻ, പോസ്റ്റ്മാൻ, റെയിൽ‌വേ പോർട്ടർ എന്നിവരെയൊക്കെപ്പോലെ... ആ രൂപമാണ് എല്ലാവരും ഓർമ്മിക്കുക... മുഖമല്ല... ഞാൻ പറഞ്ഞില്ലേ... അവരുടെ യൂണിഫോം... വൈദികരും അതുപോലെയാണ്... അജ്ഞാതനായിരിക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം...”

സെന്റ് മേരിസ് പ്രിയോറിയുടെ ഭൂപടം സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു അവർ.

“കുറച്ച് ദിവസമായില്ലേ ഇത് തിരിച്ചും മറിച്ചും വിശകലനം ചെയ്യുന്നു... എന്താണ് നിങ്ങളുടെ അഭിപ്രായം...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“ഈ രേഖാചിത്രം തന്നെയാണ് ഏറ്റവും ഇന്ററസ്റ്റിങ്ങ് ആയി എനിക്ക് തോന്നിയത്...” ഡെവ്‌ലിൻ ഭൂപടത്തിൽ വിരലോടിച്ചു. “1910 ൽ അറ്റകുറ്റപ്പണികൾ ചെയ്ത് ലിറ്റ്‌ൽ സിസ്റ്റേഴ്സിന് കൈമാറിയപ്പോൾ ഉള്ള ഈ പ്ലാൻ... അന്ന് ആ കെട്ടിടത്തിന് വരുത്തിയ മാറ്റങ്ങൾ...”

“എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്...?”

“ലണ്ടൻ നഗരത്തിന്റെ അടിഭാഗം എന്ന് പറയുന്നത് വളരെ സങ്കീർണ്ണമായ ഒരു ഭൂഗർഭവ്യൂഹമാണ്... അഴുക്കു ചാലുകളുടെ വ്യൂഹം... എവിടെയോ വായിച്ചത് ഓർമ്മ വരുന്നു... നൂറിലേറെ മൈലുകൾ നീളമുണ്ട് നഗരത്തിനടിയിലൂടെ ഒഴുകുന്ന ചെറുനദികൾക്ക് എന്ന് പറയാം... ഉദാഹരണത്തിന് ഹാം‌പ്‌സ്റ്റഡിൽ തുടങ്ങുന്ന ഗുഹാമാർഗ്ഗം ബ്ലാക്ക്ഫ്രയേഴ്സിലാണ് തെംസ് നദിയിൽ വന്ന് ചേരുന്നത്... ആ ദൂരം അത്രയും അത് നഗരത്തിനടിയിലൂടെ ഒഴുകുന്നു...”

“അതുകൊണ്ട്...?”

“എഴുനൂറോ എണ്ണൂറോ വർഷങ്ങൾ പഴക്കമുള്ള ഡ്രെയ്‌നേജുകൾ, ഭൂഗർഭ അരുവികൾ, ഗുഹാമാർഗ്ഗങ്ങൾ... സെന്റ് മേരീസ് പ്രിയോറിയിലെപ്പോലെ പുനഃരുദ്ധാരണ ജോലികൾ നടത്തുമ്പോഴാണ് അവയിൽ പലതും കണ്ടുപിടിക്കുന്നത് തന്നെ... അതുവരെ ആരാലും അറിയപ്പെടാതെ അവ കിടക്കുന്നു... ഉദാഹരണത്തിന് ആർക്കിടെക്ടിന്റെ ഈ പ്ലാൻ നോക്കൂ... ചാപ്പലിന്റെ അടിയിലെ നിലവറയിൽ തുടർച്ചയായി കെട്ടിക്കിടക്കുന്ന വെള്ളം... അടുത്ത മുറിയുടെ അരികിൽ പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ഉണ്ടാക്കിയ ഒരു ടണലിലൂടെ ജലപ്രവാഹം ഉണ്ടെന്ന് അപ്പോഴാണ് അവർ കണ്ടെത്തിയത്... ഇതു കണ്ടോ, അടയാളപ്പെടുത്തിയിരിക്കുന്നത്...? ആ ടണൽ തെംസ് നദിയിലേക്കാണ് എത്തുന്നത്...”

“വെരി ഇന്ററസ്റ്റിങ്ങ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അവർ ആ നിലവറയുടെ ചുമരിൽ ഒരു ഗ്രിൽ ഘടിപ്പിച്ചു. നിലവറയിൽ നിന്നും വെള്ളം ആ ടണലിലേക്ക് ഒഴുകിപ്പോകാവുന്ന വിധത്തിൽ... ഇതാ, ഈ പ്ലാനിൽ അത് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്...”

“പുറത്തേക്കുള്ള ഒരു മാർഗ്ഗം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?”

“അത്തരം ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല... കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു...”  ഡെവ്‌ലിൻ പേന താഴെ വച്ചു. “എന്തൊക്കെയാണ് അവിടുത്തെ അറേഞ്ച്മെന്റുകൾ എന്നറിയുകയാണ് ഏറ്റവും പ്രധാനം, ജനറൽ... മൂന്നോ നാലോ കാവൽക്കാർ, അത്ര കർശനമല്ലാത്ത സുരക്ഷാ ക്രമീകരണങ്ങൾ... മിക്കവാറും എല്ലാം വളരെ എളുപ്പമായിരിക്കും...”

“വേറൊരു വിധത്തിൽ ചിന്തിച്ചാൽ... ഒരു പക്ഷേ, നിങ്ങളെ പിടികൂടുവാനായി അവർ കാത്തു നിൽക്കുകയാണെങ്കിലോ...?”

“ഞാൻ ബെർലിനിൽത്തന്നെ ആണെന്ന ധാരണയിലാണ് അവർ ഇരിക്കുന്നതെന്ന കാര്യം മറക്കരുത്...” ഡെവ്‌ലിൻ ഓർമ്മിപ്പിച്ചു.

ആ നിമിഷമാണ് അടക്കാനാവാത്ത ആഹ്ലാദത്തോടെ ഇൽ‌സ് ഹബ്ബർ പ്രവേശിച്ചത്. “ബ്രിട്ടീഷ് വലതുപക്ഷ സംഘടനകളുടെ വിശദാംശങ്ങൾ ശേഖരിക്കുവാൻ താങ്കൾ ആവശ്യപ്പെട്ടത് ശരിയായ തീരുമാനമായിരുന്നു, ജനറൽ... ഓപ്പറേഷൻ സീ ലയണുമായി ബന്ധമുള്ള ഒരു വ്യക്തിയെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ട്...”

“എന്താണയാളുടെ പേര്...?”  ഷെല്ലെൻബെർഗ് ചോദിച്ചു.

“ഷാ...  സർ മാക്സ്‌വെൽ ഷാ...” രണ്ട് തടിച്ച ഫയലുകൾ അവൾ മേശപ്പുറത്ത് വച്ചു.

(തുടരും)അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

 

37 comments:

 1. തേങ്ങായേ...തേങ്ങ...

  ReplyDelete
  Replies
  1. തേങ്ങ മാത്രം പോരാ... അഭിപ്രായവും വേണം ഉണ്ടാപ്രീ...

   Delete
  2. വെളുപ്പിനെ മൂന്നു മണിക്ക് എണീട്ടിട്ടും കാപ്പിയും കുടിച്ചു സൊറ പറഞ്ഞിരിക്കുന്ന ലെവനെയും ലെവളേയും കുറിച്ചെന്തു പറയാൻ ?
   വല്ല മോളികുട്ടിയോ സാറാമ്മയോ ഒക്കെ വരട്ടെ ...
   അതു വരെ പ്രത്യേകിച്ച് ഒന്നും പറയാനില്ല

   Delete
  3. മോളി പ്രിയോർ... ഡെവ്‌ലിന്റെ മനസ്സിൽ ഇന്നും അത് ‌വിങ്ങുകയാണ് ഉണ്ടാപ്രീ... ആ വിടവാങ്ങൽ ഓർമ്മയില്ലേ?

   Delete
 2. ഈ പള്ളിയിലച്ചൻ കിടുക്കും!!

  ReplyDelete
  Replies
  1. ഒരു അച്ചനായി അഭിനയിച്ച പരിചയം കൊണ്ട് പറയുവാരിക്കും? :)

   Delete
  2. അച്ചനാക്കാൻ പറ്റിയ പുള്ളി !!

   Delete
  3. അതെന്താ... സിമ്പിൾ ഡ്രെസ്സ് ധരിക്കുന്നവരെ അച്ചനാക്കാൻ പറ്റില്ലേ...? :)

   Delete
  4. ഹാ ഹാ.ഹാാ വിനുവേട്ടാ!!!!

   Delete
 3. ഏതു വേഷവും ചാരന്ന് അനുയോജ്യം 

  ReplyDelete
  Replies
  1. ഡെവ്‌ലിൻ എത്ര വേഷം കെട്ടിയിരിക്കുന്നു കേരളേട്ടാ...

   Delete
 4. ഇനിയിപ്പോ ഈ ഷാ ആരാപ്പാ

  ReplyDelete
  Replies
  1. ഷാ... മൂപ്പരുടെ ചരിത്രം അടുത്ത ലക്കത്തിൽ...

   Delete
  2. ഷാ വന്നു ഷോ കാണിക്കുവോ

   Delete
  3. സർ മാക്സ്‌വെൽ ഷാ... ഈ ദൗത്യത്തിൽ അവഗണിക്കാനാവാത്ത കഥാപാത്രം.. വിശദവിവരങ്ങൾ അടുത്ത ലക്കത്തിൽ...

   Delete
 5. നല്ല ആഖ്യാനരീതി.. തുടരുക.. ആശംസകൾ

  ReplyDelete
  Replies
  1. വളരെ സന്തോഷം പുനലൂരാനേ...

   Delete
 6. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഗുഹാമാര്‍ഗങ്ങളും അന്നത്തെ
  ആളുകളുടെ നിര്‍മാണ വൈദഗ്ദ്യവും എല്ലാം ഒരു ആശ്ചര്യം,നിഗൂഡമായ സത്യങ്ങള്‍.

  ReplyDelete
  Replies
  1. ലണ്ടൻ നമ്മൾ വിചാരിച്ച ലണ്ടനല്ല സുകന്യാജീ...

   Delete
 7. വേഷം മാറല്‍, ഭൂഗര്‍ഭ അറകള്‍... very interesting! ഇനി 'ഷാ'... പക്ഷെ പൈലറ്റ് എത്തിയില്ലല്ലോ???

  ReplyDelete
  Replies
  1. പൈലറ്റ് അധികം വൈകാതെ എത്തും.... ക്ഷമ വേണം, ക്ഷമ...

   അല്ല... ഹോളോഗ്രാം ചിത്രങ്ങൾ എന്നൊരു പോസ്റ്റ് ഇട്ടൂന്ന് നോട്ടിഫിക്കേഷൻ കണ്ടു... പക്ഷേ, ബ്ലോഗിൽ വന്നിട്ട് അത് കാണാനില്ലല്ലോ....!

   Delete
 8. ഡ്രെയ്‌നേജുകൾ, ഭൂഗർഭ അരുവികൾ, ഗുഹാമാര്‍ഗ്ഗങ്ങള്‍....
  ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. അങ്ങനെ ഒടുവിൽ തങ്കപ്പൻ ചേട്ടൻ വായിച്ച് ഒപ്പമെത്തി അല്ലേ...? ഇനി പിറകോട്ട് പോകല്ലേ...

   Delete
 9. ലണ്ടൻ മുഴുവൻ ഭൂഗർഭ അറകളാണെന്നു് ചലച്ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. പക്ഷേ, അതൊക്കെ സെറ്റിട്ട് ഷൂട്ട് ചെയ്യുന്നതാണെന്നാ വിചാരിച്ചിരുന്നത്. അങ്ങനല്ലാല്ലെ...?

  ഉണ്ടാപ്രിച്ചായന്റെ അത്യാർത്തി കണ്ടിട്ട് ചിരി വരുന്നു. ഏതാണ്ടു മോഹിച്ചു ചെന്നിട്ട് കിട്ടാതായതു പോലുള്ള ദ്വേഷ്യം.ഹി...ഹി...!!

  ReplyDelete
  Replies
  1. ലണ്ടനെക്കുറിച്ച് കൂടുതൽ അറിയാനായി നമുക്ക് ബിലാത്തിച്ചേട്ടൻ വരുന്നതും കാത്തിരിക്കാം... മാന്ത്രികനായ ചാരനാണ്... ചാരൻ...

   Delete
 10. സർ മാക്സ്‌വെൽ ഷാ, പേര് കേട്ടിട്ട് ഏതോ ഇന്ത്യക്കാരന്‍ ആണെന്ന് തോന്നുന്നു. (ഞാന്‍ നേരത്തെ വന്നിരുന്നു. പക്ഷെ ആ കമന്റ് കാണാന്‍ ഇല്ല)

  ReplyDelete
  Replies
  1. സർ മാക്സ്‌വെൽ ഷാ അടുത്ത ലക്കത്തിൽ രംഗപ്രവേശം ചെയ്യുന്നതാണ് ശ്രീജിത്തേ...

   ശ്രീജിത്ത് ഇട്ടു എന്ന് പറയപ്പെടുന്ന ആ കമന്റ് എവിടെപ്പോയി...? അല്ല, ശരിക്കും ഒന്ന് ഓർത്തു നോക്കിക്കേ ശ്രീജിത്തേ...

   Delete
  2. ഓള്‍റെഡി ശ്രീജിത്ത് കമന്റിട്ടിരുന്നെങ്കില്‍ ആ കമന്റെവിടെ? അതല്ല, കമന്റ് നേരത്തെ അവിടെ ഉണ്ടാരുന്നെങ്കില്‍ ശ്രീജിത്തെവിടെ?

   ന്തേയ്, ഞാന്‍ പറഞ്ഞതില്‍ വല്ല correct ഉണ്ടാ?

   Delete
 11. ലണ്ടനിൽ - തെയിംസിന്റെ അടിയിൽ കൂടിയുള്ള
  ധാരാളം ടണലുകളും , അനേകമനേകം അണ്ടർ ഗ്രൗണ്ട്
  ട്രെയിൻ സ്റ്റേയ് ഷനുകളും ഏതാണ്ട് 150 കൊല്ലം മുതലുള്ളവ
  തൊട്ട് ഇപ്പോൾ പണിയുന്നത് വരെ ഉള്ളതാണ് ..! ഒപ്പം സബ്ബ്വേയ്
  കളായി അനേകം തുരങ്കപാതകളും റോഡുകളും മറ്റും ആളുകൾക്കും ,സൈക്കിളുകൾക്കും
  കുറുകെ കടക്കാനും പണിതിട്ടുണ്ട് ....
  (https://londonist.com/2011/01/london-e2-80-99s-top-10-tunnels-and-catacombs )
  ഇതൊന്നും കൂടാതെ ഇമ്മിണി രഹസ്യ കെട്ടിടങ്ങളും ,
  പാതകളുമൊക്കെ പുരാതന കാലം മുതലെ ഈ ബിലാത്തി
  പട്ടണത്തിന്റെ അടിയിൽ ഉണ്ട് കേട്ടോ കൂട്ടരേ (https://londonist.com/2015/04/londons-rumoured-secret-tunnels )
  സായ്പ്പാരാ ... മോൻ അല്ലെ

  ReplyDelete
  Replies
  1. കണ്ടോ.... അതാണ് മുരളിഭായ്... ലണ്ടൻ നഗരത്തിന്റെ അടിത്തട്ട് മുഴുവനും മുങ്ങാംകുഴിയിട്ട് അരിച്ചു പെറുക്കി എത്തിയറ്റ് കണ്ടോ... ഗുഡ് ജോബ് മുരളിഭായ്...

   Delete
 12. ഞാന്‍ കഥ വായിച്ചിട്ടില്ല. അതുകൊണ്ട് അഭിപ്രായം പിന്നെ പറയാം.

  ഇപ്പൊ എല്ലാരേം വെറുതേ ഒന്ന് കാണാന്‍ വന്നതാ.

  നാട്ടിലെ ജീവിതം എങ്ങനെ പോകുന്നു വിനുവേട്ടാ

  ReplyDelete
 13. അല്ല... അറിയാത്തത് കൊണ്ട് ചോദിക്കുവാ... ഇത്രയും നാളായിട്ടും വായിച്ച് ഒപ്പമെത്താൻ പറ്റീല്ലേ എഴുത്തുകാരിച്ചേച്ചീ...?

  നാട്ടിൽ ഇതുവരെ പരമസുഖം... :)

  ReplyDelete
 14. “അതൊരു യൂണിഫോം പോലെയാണ്... പട്ടാളക്കാരൻ, പോസ്റ്റ്മാൻ, റെയിൽ‌വേ പോർട്ടർ എന്നിവരെയൊക്കെപ്പോലെ... ആ രൂപമാണ് എല്ലാവരും ഓർമ്മിക്കുക... മുഖമല്ല..>>>>>>>>>>>>>>> എന്തൊരു നിരീക്ഷണപാടവമാണ് ഈ ജാക് ഹിഗ്ഗിൻസിന്!!!!

  ReplyDelete
 15. അച്ചനെങ്കിൽ അച്ചൻ ...പൊരിഞ്ഞ അടിയും വെടിയും നടക്കട്ടെ!¡¡

  ReplyDelete
  Replies
  1. സമാധാനമായിട്ട് ഒരു കാര്യം നടക്കുന്നത് കാണാൻ ഒട്ടും ഇഷ്ടമില്ല അല്ലേ? :)

   Delete