Friday 29 September 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 21



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും അവർ ഓഫീസിൽ ഒത്തു കൂടി. ഇൽ‌സ് ഹബ്ബർ തന്റെ ഡെസ്കിന് മുന്നിൽ ഇരുന്ന് അവരുടെ ചർച്ചയുടെ സംഗ്രഹം കുറിച്ചെടുക്കുന്നുണ്ടായിരുന്നു.

“ഒടുവിൽ, ഇരുണ്ട ഒരു രാത്രിയിൽ ലണ്ടനിൽ നിന്നും നിങ്ങൾ സ്റ്റെയ്നറെ പുറത്തു കൊണ്ടുവന്നു എന്ന് തന്നെ കരുതുക...” ഷെല്ലെൻബെർഗ് പറഞ്ഞു.

“സെന്റ് മേരീസ് പ്രിയോറിയിൽ നിന്നോ...?”

“അതെ... പക്ഷേ, അത് ആദ്യത്തെ പടി മാത്രമേ ആകുന്നുള്ളൂ... അദ്ദേഹത്തെ എങ്ങനെ ഇവിടെയെത്തിക്കും...? അദ്ദേഹത്തെ അയർലണ്ടിലേക്ക് കൊണ്ടുപോകുമോ...? എന്നിട്ട് നിങ്ങൾ ഇങ്ങോട്ട് വന്നത് പോലെ...?”

“അത് അത്ര ബുദ്ധിപരമല്ല...” ഡെവ്‌ലിൻ പറഞ്ഞു. “ഐറിഷ് പ്രധാനമന്ത്രി ഡി വലേറ എന്ന കൌശലക്കാരനെ താങ്കൾക്ക് ശരിക്കും അറിയില്ല... അയർലണ്ടിനെ ഒരു നിഷ്പക്ഷ രാഷ്ട്രം എന്ന നിലയിലാണ് അദ്ദേഹം ലോകത്തിന് മുന്നിൽ എടുത്ത് കാണിക്കുന്നത്... എന്ന് വച്ച് അയർലണ്ടിന്റെ കവാടങ്ങൾ ജർമ്മനിയ്ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നല്ല... അയർലണ്ടിൽ എത്തിപ്പെട്ട ലുഫ്ത്‌വാഫ് പൈലറ്റുമാരെയെല്ലാം ജയിലിൽ അടയ്ക്കുകയാണദ്ദേഹം ചെയ്തത്... അതേ സമയം തന്നെ അയർലണ്ടിൽ തകർന്ന് വീണ റോയൽ എയർഫോഴ്സ് പൈലറ്റുമാരെയാകട്ടെ, പ്രഭാതഭക്ഷണവും നൽകി തിരിച്ചയക്കുകയും ചെയ്യുന്നു...”

“അതുപോലെ തന്നെ IRA അംഗങ്ങളെയും അദ്ദേഹം ഇരുമ്പഴികൾക്കുള്ളിലേക്ക് പറഞ്ഞു വിടുകയാണെന്ന് കേട്ടു...?” ഷെല്ലെൻബർഗ് പറഞ്ഞു.

“1941ൽ ഒരു നിഷ്പക്ഷ കപ്പലിൽ... അതായത് ഒരു ബ്രസീലിയൻ ചരക്ക് കപ്പലിലാണ് ഞാൻ അയർലണ്ടിൽ നിന്നും ലിസ്ബനിലേക്ക് കടക്കുന്നത് ...  പക്ഷേ, അതൊരു അപകടം പിടിച്ച കളിയാണ്...  എത്തുമെന്ന് ഒരുറപ്പുമില്ലാത്ത കളി...” ഡെവ്‌ലിൻ പറഞ്ഞു.

“ശരിയാണ്...” ഇൽ‌സ് അഭിപ്രായപ്പെട്ടു. “കേണൽ സ്റ്റെയ്നർ ജയിലിൽ നിന്നും അപ്രത്യക്ഷനായി എന്നറിയുന്ന നിമിഷം തന്നെ അവർ അദ്ദേഹത്തിനായുള്ള വല വിരിച്ച് കഴിഞ്ഞിരിക്കും...”

“എക്സാക്റ്റ്‌ലി...” ഡെവ്‌ലിൻ പിന്താങ്ങി. “പോലീസ്, ആർമി, ഹോം ഗാർഡ്, സെക്യൂരിറ്റി സർവീസ്... എല്ലാവരും ചാടിപ്പുറപ്പെടും... ഇംഗ്ലണ്ടിൽ നിന്നും പുറത്തേക്കുള്ള മാർഗ്ഗങ്ങളിലെല്ലാം തന്നെ അവർ ചെക്കിങ്ങ് കർശനമാക്കും... പ്രത്യേകിച്ചും ഐറിഷ് റൂട്ട്...” ഡെവ്‌ലിൻ തലയാട്ടി. “അദ്ദേഹത്തെയും കൊണ്ട് പുറത്ത് കടന്നാൽ ഒട്ടും വൈകാതെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കേണ്ട പദ്ധതിയാണ് നമുക്ക് തയ്യാറാക്കേണ്ടത്... എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസ്സിലാക്കാൻ പറ്റുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണം...”

അത് ശരി വച്ചു കൊണ്ട് ഷെല്ലെൻബെർഗ് തല കുലുക്കി. “എന്റെ അഭിപ്രായത്തിൽ ഓപ്പറേഷൻ ഈഗ്‌ളിലെ ഏറ്റവും സമർത്ഥമായ സംഗതി കേണൽ സ്റ്റെയ്നറെയും സംഘത്തെയും ഇംഗ്ലണ്ടിൽ എത്തിച്ച രീതിയായിരുന്നു...”

“ഏത്... ആ ഡക്കോട്ട വിമാനം എന്ന ആശയമോ...?” ഡെവ്‌ലിൻ ചോദിച്ചു.

“അതെ... ഹോളണ്ടിൽ ക്രാഷ് ലാന്റ് ചെയ്ത ആ റോയൽ എയർഫോഴ്സ് ഡക്കോട്ട റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള തീരുമാനം... ആരെങ്കിലും കണ്ടാൽത്തന്നെ യുദ്ധമുന്നണിയിൽ നിന്നും തിരികെ ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഒരു ബ്രിട്ടീഷ് വിമാനം... പാരാട്രൂപ്പേഴ്സിനെ ഡ്രോപ്പ് ചെയ്യാൻ ആകെക്കൂടി ചെയ്യേണ്ടിയിരുന്നത് ഇത്ര മാത്രം... എണ്ണൂറ് അടിയിൽ താഴെ പറക്കുക... കാരണം, ഇംഗ്ലണ്ടിലെ ഭൂരിഭാഗം തീരപ്രദേശങ്ങളിലും ലോ ലെവൽ റഡാർ കവറേജ് ഇല്ല എന്നത് തന്നെ...”

“ശരിയാണ്... വളരെ ലളിതവും സുഗമവും ആയിരുന്നു ആ യാത്ര...” ഡെവ്‌ലിൻ പറഞ്ഞു. “എന്നാൽ തിരികെയുള്ള യാത്ര അങ്ങനെയായിരുന്നില്ല... അതിന്റെ പൈലറ്റ് ഗെറിക്ക് ഞാൻ കിടന്നിരുന്ന ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ആയത്... ബ്രിട്ടീഷ് വിമാനമാണെന്ന് കരുതി നിങ്ങളുടെ ലുഫ്ത്‌വാഫ് ഫൈറ്റർ തന്നെയാണ് ആ ഡക്കോട്ടയെ വെടിവച്ച് വീഴ്ത്തിയത്...”

“നിർഭാഗ്യകരം...” ഷെല്ലെൻബെർഗ് പറഞ്ഞു. “എങ്കിലും അതേ ആശയം ഇത്തവണയും എന്തുകൊണ്ട് പരീക്ഷിച്ചു കൂടാ...? ഒരു ചെറിയ ബ്രിട്ടീഷ് വിമാനം റഡാർ കവറേജിന് താഴെക്കൂടി പറന്ന് അനുയോജ്യമായ ഇടത്ത് ലാന്റ് ചെയ്യുന്നു... ഒട്ടും താമസമില്ലാതെ നിങ്ങളെയും സ്റ്റെയ്നറെയും കൊണ്ട് തിരികെ പറന്ന് ഫ്രാൻസിൽ സുരക്ഷിതമായി ഇറങ്ങുന്നു...”

“പറയാൻ വളരെ എളുപ്പമാണ് ജനറൽ... അനുയോജ്യമായ വിമാനം മാത്രം പോരാ, ഇറങ്ങാൻ പറ്റിയ സ്ഥലം കൂടി വേണം... ഒപ്പം അതിസമർത്ഥനായ ഒരു പൈലറ്റും...” ഡെവ്‌ലിൻ പറഞ്ഞു.

“കമോൺ മിസ്റ്റർ ഡെവ്‌ലിൻ... അസാദ്ധ്യമായി ഒന്നുമില്ല... പിടിച്ചെടുക്കപ്പെട്ട ബ്രിട്ടീഷ് – അമേരിക്കൻ വിമാനങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ഞങ്ങൾക്ക്... എന്തിന്, B17 വരെയുണ്ട് അക്കൂട്ടത്തിൽ... ഞാൻ കണ്ടതാണ്...” അദ്ദേഹം ഇൽ‌സിന് നേർക്ക് തിരിഞ്ഞു. “ഉടൻ തന്നെ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുക... മാത്രമല്ല, ഓപ്പറേഷൻ സീ ലയണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും വേണം... നമ്മുടെ ഓപ്പറേഷന് അനുയോജ്യമായ സ്ഥലങ്ങൾ, രാത്രിയിൽ ലാന്റ് ചെയ്യാൻ പറ്റിയ ഇടം എന്നിങ്ങനെ എല്ലാം വിവരങ്ങളും...”

“ഒരു പൈലറ്റിനെയും വേണം...” ഡെവ്‌ലിൻ ഓർമ്മിപ്പിച്ചു. “ഞാൻ സൂചിപ്പിച്ചത് പോലെ അതിവിദഗ്ധനായ ഒരു പൈലറ്റ്...”

“ഇപ്പോൾ തന്നെ അന്വേഷിക്കാം ജനറൽ...”

അവൾ തിരിഞ്ഞതും വാതിലിൽ തട്ടിയിട്ട് SS ഓക്സിലറി യൂണിഫോമിലുള്ള ഒരു യുവതി വലിയ ഒരു ഫയലുമായി പ്രവേശിച്ചു. “സെന്റ് മേരീസ് പ്രിയോറി, വാപ്പിങ്ങ്... ഇതേക്കുറിച്ചുള്ള ഫയൽ അല്ലേ ജനറൽ ആവശ്യപ്പെട്ടത്...?” അവൾ ചോദിച്ചു.

വിജയഭാവത്തിൽ ഇൽ‌സ് പുഞ്ചിരിച്ചു. “സിഗ്രിഡ്, ഗുഡ് ഗേൾ... ഓഫീസിലേക്ക് ചെല്ലൂ... ഞാനിതാ എത്തി... വേറെയും ചില കാര്യങ്ങളുണ്ട്...”

ഫയൽ വാങ്ങി ഷെല്ലെൻബെർഗിന് കൈമാറിയിട്ട് ഇൽ‌സ്  പറഞ്ഞു. “ആ അസൈൻ‌മെന്റ് അവളെ ഏൽപ്പിച്ചിട്ട് വരാം...”

ഷെല്ലെൻബെർഗ് പറഞ്ഞു. “ഇൽ‌സ്, ഒരു കാര്യം കൂടി... ബ്രിട്ടീഷ് വലതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട ഫയലുകൾ കൂടി പരിശോധിക്കണം... യുദ്ധത്തിന് മുമ്പ് തഴച്ചു വളർന്ന ആ സംഘടനകൾക്ക് അവരുടെ പാർലമെന്റിൽ പോലും അംഗങ്ങളുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്...”

അവൾ പുറത്തേക്കിറങ്ങിയതും ഡെവ്‌ലിൻ ചോദിച്ചു. “അത് ആരൊക്കെയായിരുന്നു ജനറൽ...?”

“ആന്റി സെമിറ്റിക്കുകൾ... ഫാസിസ്റ്റ് അനുഭാവികൾ... ബ്രിട്ടീഷ് ഉപരിവർഗ്ഗത്തിൽപ്പെട്ട പലരും ഫ്യൂററെ ആരാധിച്ചിരുന്നു എന്നതാണ് വാസ്തവം... യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്...”

“ബക്കിങ്ങ്ഹാം പാലസ് അട്ടിമറിക്കപ്പെടുന്നത് കാത്തിരുന്ന് നിരാശരായവർ...?”

“ഏതാണ്ട് അതുപോലെയൊക്കെത്തന്നെ...” ഷെല്ലെൻബെർഗ് ആ തടിച്ച ഫയൽ തുറന്ന് ആദ്യം കണ്ട പ്ലാൻ തുറന്ന് മേശപ്പുറത്ത് നിവർത്തി വച്ചു. “അപ്പോൾ മിസ്റ്റർ ഡെവ്‌ലിൻ... ഇതാണ് മഹത്തായ ആ സെന്റ് മേരീസ് പ്രിയോറി...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

27 comments:

  1. “കമോൺ മിസ്റ്റർ ഡെവ്‌ലിൻ... അസാദ്ധ്യമായി ഒന്നുമില്ല..."

    അങ്ങനെ കാര്യങ്ങളൊക്കെ തകൃതിയായി നീങ്ങിക്കൊണ്ടിരിക്കുന്നു..

    (സിഗ്രിഡ് ഇനിയും വരുമല്ലോ അല്ലേ..?)

    ReplyDelete
    Replies
    1. ആരെയും വെറുതെ വിടരുത് കേട്ടോ ജിമ്മാ... :)

      Delete
  2. ജിമ്മിച്ചൻ ആ പെങ്കൊച്ചിനെ അപ്പോഴേയ്ക്കും മാർക്ക് ചെയ്തോ...

    ReplyDelete
    Replies
    1. ഉണ്ടാപ്രി ഈ വഴി വരാത്തതിന്റെ കുഴപ്പമാ... :)

      Delete
  3. ഉം... നടക്കട്ടെ ...
    ആലോചനയല്ലെ ആയിട്ടുള്ളു.

    ReplyDelete
    Replies
    1. അതെന്താ അശോകേട്ടാ ഒരു ഉഷാറില്ലാത്തത് പോലെ...?

      Delete
    2. മ്മടെ അക്കോസേട്ടനാണൊ ഇത്‌???

      Delete
  4. ബുദ്ധി ആലോചിക്കുന്നതേയുള്ളോ???

    ReplyDelete
    Replies
    1. തിരികെ എത്തിക്കുക എന്നത് അത്ര എളുപ്പമല്ല സുധീ...

      Delete
  5. നടക്കട്ടെ. വിമാനം വഴി രക്ഷപ്പെടുക ഒരു റിസ്ക് പിടിച്ച പണിയാണ്

    ReplyDelete
    Replies
    1. സ്റ്റോം വാണിങ്ങിലെ ഹോസ്റ്റ് നെക്കറെപ്പോലെ.... ഈഗിൾ ഹാസ് ലാന്റഡിലെ പീറ്റർ ഗെറിക്കിനെപ്പോലെ സമർത്ഥനായ ഒരു പൈലറ്റുണ്ടെങ്കിൽ?...

      Delete
  6. ആരായിരിക്കും ഇനി ആ പൈലറ്റ് റോള്‍ ഏറ്റെടുക്കുക?

    ReplyDelete
    Replies
    1. അതാണ് അടുത്ത ലക്കത്തിൽ...

      Delete
  7. Replies
    1. നമ്മുടെ പൈലറ്റ് വരട്ടെ വിൻസന്റ് മാഷേ...

      Delete
  8. നല്ല രസം.. ആശംസകൾ വിനുവേട്ടാ..

    ReplyDelete
  9. അസാധ്യമായി ഒന്നുമില്ല. ശരിയാണ്. കൂടെ ഒരു നല്ല ടീമും സന്നാഹങ്ങളും.

    ReplyDelete
    Replies
    1. തീർച്ചയായും സുകന്യാജീ...

      Delete
  10. ദൌത്യത്തിന്നു വേണ്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കാറായി. അതു കഴിഞ്ഞാല്‍ 

    ReplyDelete
    Replies
    1. ദൗത്യത്തിലേക്ക് ഇറങ്ങുകയായി കേരളേട്ടാ...

      Delete
  11. ദൗത്യം തുടങ്ങുന്ന സമയത്ത്
    സ്റ്റോം വാണിങ്ങിലെ ഹോസ്റ്റ് നെക്കറെപ്പോലെ....
    ഈഗിൾ ഹാസ് ലാന്റഡിലെ പീറ്റർ ഗെറിക്കിനെപ്പോലെ
    സമർത്ഥയായ ഒരു പൈലറ്റു വരും ,ഒരു പെൺ പൈലറ് ...നോക്കിക്കോ

    ReplyDelete
  12. ആഗ്രഹം... അതിരുകളില്ലല്ലോ അല്ലേ മുരളിഭായ്...? :)

    ReplyDelete
  13. ബ്രിട്ടീഷ് ഉപരിവർഗ്ഗത്തിൽപ്പെട്ട പലരും ഫ്യൂററെ ആരാധിച്ചിരുന്നു എന്നതാണ് വാസ്തവം >>>>>>>>>>> എല്ലാക്കാലത്തും എല്ലായിടത്തും അങ്ങനെയാ. ഉപരിവർഗത്തിൽ പെട്ടവർ ഏകാധിപതികളെ ആരാധിക്കുന്നുണ്ട്. എന്താവാം കാരണം!!

    ReplyDelete