Friday, 15 September 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 20ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അടുത്ത പ്രഭാതത്തിൽ പ്രിൻസ് ആൽബസ്ട്രാസയിലെ ഷെല്ലെൻബെർഗിന്റെ ഓഫീസിലേക്കുള്ള യാത്രയിൽ അന്തരീക്ഷത്തിൽ എങ്ങും പുകപടലങ്ങൾ നിറഞ്ഞിരിക്കുന്നത് ഡെവ്‌ലിൻ ശ്രദ്ധിച്ചു.

“റോയൽ എയർഫോഴ്സ് ഇന്നലെ അവരുടെ ലക്ഷ്യം കണ്ടു എന്നു തന്നെ തോന്നുന്നു...” ജനറൽ ഷെല്ലെൻബെർഗ് പറഞ്ഞു.

“ഒരു സംശയവും വേണ്ട...” ഡെവ്‌ലിൻ പിന്താങ്ങി.

പ്രഭാത വന്ദനം നൽകിക്കൊണ്ട് ഇൽ‌സ് ഹബ്ബർ വാതിൽ തുറന്ന് അവരെ സ്വീകരിച്ചു. “സന്തോഷം ജനറൽ... ഇന്നലെ അല്പം പരിഭ്രമിച്ചു ഞാൻ...”

“ഞങ്ങൾ രണ്ടുപേരും ഇന്നലെ മറീൻസ്ട്രാസയിലെ ആ റെസ്റ്ററന്റിന്റെ അടിത്തട്ടിലായിരുന്നു കഴിഞ്ഞത്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“റിവേറ അല്പസമയത്തിനകം ഇവിടെയെത്തും...” അവൾ പറഞ്ഞു.

“ഓ, ഗുഡ്... വന്നയുടൻ എന്നെ കാണാൻ പറയൂ...”

ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞതും റിവേറയെയും കൂട്ടി അവൾ തിരികെയെത്തി. തന്റെ ഹാറ്റ് തലയിൽ നിന്നും എടുത്ത് തിരുപ്പിടിച്ച് അല്പം പരിഭ്രമത്തോടെ അയാൾ ഡെവ്‌ലിന്‌ നേരെ ഒന്ന് പാളി നോക്കി.

“ഭയപ്പെടേണ്ട... ധൈര്യമായി സംസാരിച്ചോളൂ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എന്റെ കസിന്റെയടുത്ത് നിന്നും പുതിയൊരു മെസ്സേജ് ഉണ്ടായിരുന്നു ജനറൽ... സ്റ്റെയ്നറെ ലണ്ടൻ ടവറിൽ നിന്നും സെന്റ് മേരിസ് പ്രിയോറി എന്നൊരു കെട്ടിടത്തിലേക്ക് മാറ്റുന്നു എന്നാണവൻ പറഞ്ഞത്...”

“കൃത്യമായ മേൽ‌വിലാസം അറിയാൻ കഴിഞ്ഞുവോ...?”

“വാപ്പിങ്ങ് എന്ന സ്ഥലത്താണെന്നാണ് പറഞ്ഞത്... നദീതീരത്താണത്രെ...”

“നിങ്ങളുടെ കസിൻ ആള് കൊള്ളാമല്ലോ... ഇത്രയും വിലപ്പെട്ട ഇൻഫർമേഷൻ പെട്ടെന്ന് തന്നെ ശേഖരിക്കുവാൻ കഴിഞ്ഞു...” ഡെവ്‌ലിൻ അയാളെ ഒന്ന് പുകഴ്ത്തി.

സൌഹൃദഭാവത്തിൽ പുഞ്ചിരിച്ചിട്ട് റിവേറ തുടർന്നു. “ഹൊസേ തരുന്ന ഇൻഫർമേഷൻ വളരെ കൃത്യമായിരിക്കും സെനോർ... സ്കോട്സ് ഗാർഡിലുള്ള അവന്റെ ഒരു സൈനിക സുഹൃത്തിൽ നിന്നും ലഭിച്ച വിവരമാണ്... ലണ്ടൻ ടവറിലാണ് അയാളുടെ ട്രൂപ്പ് ഇപ്പോൾ പാറാവ് ജോലി നോക്കുന്നത്... സമീപത്തുള്ള ഒരു പബ്ലിക്ക് ഹൌസ് അവർ സന്ദർശിക്കാറുണ്ട്... എന്റെ കസിനും അവിടുത്തെ സന്ദർശകനാണ്...” അല്പം വിമ്മിട്ടത്തോടെ അയാൾ തുടർന്നു. “പുറത്ത് പറയാൻ പറ്റാത്ത സംഗതിയാണ്...”

“യെസ്, ഞാൻ മനസ്സിലാക്കുന്നു റിവേറാ...” ഷെല്ലെൻബെർഗ് തല കുലുക്കി. “ഓൾ റൈറ്റ്... ഇപ്പോൾ നിങ്ങൾക്ക് പോകാം... ആവശ്യമനുസരിച്ച് നിങ്ങളെ ഞാൻ കോൺ‌ടാക്റ്റ് ചെയ്യുന്നതായിരിക്കും...”

അയാളെ പുറത്തേക്ക് നയിച്ചിട്ട് ഇൽ‌സ് തിരികെയെത്തി. “ഇനി ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ജനറൽ...?”

“തീർച്ചയായും... നമ്മുടെ ഫയൽ ശേഖരത്തിൽ നിന്നും ആ ഗസറ്റുകൾ തേടിയെടുക്കണം... ഏതാണെന്ന കാര്യം പറയാതെ തന്നെ അറിയാമല്ലോ... ലണ്ടന്റെ മുക്കും മൂലയും അടങ്ങുന്ന രേഖകൾ... ഈ പറയുന്ന കെട്ടിടം അതിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കൂ...”

അവൾ പുറത്തേക്ക് നടന്നു.

“ഈ വാപ്പിങ്ങ് എന്ന് പറയുന്ന സ്ഥലം എനിക്ക് സുപരിചിതമായിരുന്നു ഒരു കാലത്ത്...” ഡെവ്‌ലിൻ പറഞ്ഞു.

“IRA യിൽ പ്രവർത്തിച്ചിരുന്ന കാലത്താണോ...?”

“അതെ... ലണ്ടനിലെ പലയിടങ്ങളിലും IRA ബോംബിങ്ങ് ക്യാമ്പെയ്‌ൻ നടത്തിയിരുന്ന കാലം... അതിന് തയ്യാറുള്ള നിരവധി പേരുണ്ടായിരുന്നു അക്കാലത്ത്... അയർലണ്ടിന്റെ സ്വാതന്ത്ര്യത്തിനായി വേണമെങ്കിൽ പോപ്പിനെ വരെ വധിക്കാൻ തയ്യാറുള്ള ഒരു കൂട്ടം മനുഷ്യർ... 1936 ൽ ഒരു സ്പെഷൽ യൂണിറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു ലണ്ടനിലെ വിവിധയിടങ്ങളിൽ ബോംബുകൾ വയ്ക്കുവാനായി... സ്ത്രീകളും കുട്ടികളും വഴിയാത്രക്കാരും ഒക്കെയായിരുന്നു അതിന്റെ ഇരകൾ... എന്നാൽ അധികം താമസിയാതെ തന്നെ ആ പ്രവൃത്തി നിർത്തി വയ്ക്കുവാൻ തലപ്പത്തുള്ളവർ നിർദ്ദേശം നൽകുകയാണുണ്ടായത്... ആ നിർദ്ദേശം പ്രാവർത്തികമാക്കുവാനായിട്ടാണ് എന്നെ ലണ്ടനിലേക്കയച്ചത്...”

“അങ്ങനെയാണ് വാപ്പിങ്ങ് എന്ന സ്ഥലം നിങ്ങൾക്ക് പരിചയമായത്...?”

“ചെറുപ്പം മുതലേ എനിക്കറിയാവുന്ന ഒരാൾ ഉണ്ടായിരുന്നു അവിടെ... വാസ്തവത്തിൽ എന്റെ മാതാവിന്റെ ഒരു സുഹൃത്ത്...”

“എന്താണീ സുഹൃത്തിന്റെ പേര്...”

“മിഷേൽ റയാൻ... ഒരു ഒളിത്താവളം നടത്തിപ്പോരുന്നുണ്ടായിരുന്നു അയാൾ... എന്നാൽ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല താനും... അതിനാൽ തന്നെ ആരും അയാളെ സംശയിച്ചിരുന്നുമില്ല...”

“അങ്ങനെ ആ സംഘത്തിന്റെ ചുമതല നിങ്ങളിൽ നിക്ഷിപ്തമായി...?”

“സംഘം എന്ന് പറയാനും മാത്രമൊന്നുമില്ല... വെറും മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ...” ഡെവ്‌ലിൻ ചുമൽ വെട്ടിച്ചു. പിന്നീട് ഞാൻ സ്പെയിനിലേക്ക് പോയി... അവിടെ വച്ച് ലിങ്കൺ - വാഷിംഗ്ടൺ ബ്രിഗേഡിൽ ചേർന്നു... ഇറ്റലിക്കാർ പിടികൂടി ജയിലിൽ അടയ്ക്കും വരെ ഞാൻ ഫ്രാങ്കോയ്ക്ക് എതിരെ പൊരുതി... ഇറ്റാലിയൻ ജയിലിൽ നിന്നും എന്നെ മോചിപ്പിച്ചത് ജർമ്മനിയുടെ അബ്ഫെർ ആയിരുന്നു...”

“അപ്പോൾ വാപ്പിങ്ങിലുള്ള നിങ്ങളുടെ ആ സുഹൃത്ത്... റയാൻ... അയാൾക്ക് പിന്നീട് എന്ത് സംഭവിച്ചു...?”

“ഇപ്പോഴും അവിടെത്തന്നെയുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്... കിഴവൻ മിഷേൽ... വിപ്ലവത്തിലൊന്നും വലിയ താല്പര്യമില്ലാത്തവൻ... ഭീകരപ്രവർത്തനങ്ങളോടൊന്നും ഒട്ടും യോജിപ്പില്ലായിരുന്നു അന്നേ അയാൾക്ക്...”

“ഇയാളെക്കൊണ്ട് നമുക്ക് എന്തെങ്കിലും വിധത്തിലുള്ള സഹായം പ്രതീക്ഷിക്കാമോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“മൈ ഗോഡ്...! കുതിര ഓടാൻ തുടങ്ങുന്നതിന് മുമ്പേ വണ്ടി ഓടിക്കുകയാണല്ലോ താങ്കൾ...” ഡെവ്‌ലിൻ തലയിൽ കൈ വച്ചു.

ഓറഞ്ച് നിറമുള്ള ഒരു പുസ്തകവുമായി ഇൽ‌സ് വീണ്ടുമെത്തി. “കിട്ടി ജനറൽ... സെന്റ് മേരിസ് പ്രിയോറി, വാപ്പിങ്ങ്... തെംസ് നദിയുടെ തീരത്ത് തന്നെ...”

അവർ ഇരുവരും ആ ഭൂപടം പരിശോധിച്ചു. “ഇതുകൊണ്ട് കാര്യമായ ഗുണമൊന്നുമില്ല...” ഡെവ്‌ലിൻ പറഞ്ഞു.

ഷെല്ലെൻബെർഗ് തല കുലുക്കി. “വേറൊരു കാര്യം ചിന്തിക്കുകയായിരുന്നു ഞാൻ... 1940 ലെ ഓപ്പറേഷൻ സീ ലയൺ...”

“ഒരിക്കലും നടക്കാതെ പോയ ബ്രിട്ടീഷ് അധിനിവേശം...?”

“അതെ... പക്ഷേ, വ്യക്തമായ പ്ലാനോടു കൂടിയ ഒരു പ്രോജക്ടായിരുന്നു അത്... ലണ്ടനെക്കുറിച്ച് വളരെ വിശദവും സൂക്ഷ്മവുമായ ഒരു സർവേയാണ് അന്ന് ഞങ്ങളുടെ SD നടത്തിയത്... കെട്ടിടങ്ങളെക്കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്... ലണ്ടൻ നഗരം പിടിച്ചടക്കിയാൽ ഉപയോഗിക്കാൻ പറ്റുന്ന കെട്ടിടങ്ങൾ...”

“എന്ന് വച്ചാൽ ഗെസ്റ്റപ്പോ ഹെഡ് ക്വാർട്ടേഴ്സ് ആയി രൂപാന്തരപ്പെടുത്തുവാൻ അനുയോജ്യമായ കെട്ടിടങ്ങൾ...?”

ഷെല്ലെൻബെർഗ് പുഞ്ചിരിച്ചു. “എക്സാക്റ്റ്‌ലി...  അത്തരത്തിലുള്ള നൂറ് കണക്കിന് കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫയലുകൾ അന്ന് തയ്യാറാക്കപ്പെട്ടിരുന്നു...” അദ്ദേഹം ഇൽ‌സിന് നേർക്ക് തിരിഞ്ഞു. “എന്തെങ്കിലും രേഖകൾ ലഭിക്കുമോ എന്ന് നോക്കൂ...”

“ഇപ്പോൾ തന്നെ നോക്കാം ജനറൽ...”

ഡെവ്‌ലിൻ ജാലകത്തിനരികിലും ഷെല്ലെൻബെർഗ് ഡെസ്കിന് മുന്നിലും ഇരുന്നു. ഇരുവരും ഓരോ സിഗരറ്റിന് തീ കൊളുത്തി. “ഇന്നലെ രാത്രി നിങ്ങൾ പറഞ്ഞല്ലോ, വർഗാസ് ഒരു ചതിയനാണെന്ന കണക്കുകൂട്ടലിൽ തന്നെ നാം മുന്നോട്ട് നീങ്ങണമെന്ന്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അതെ...”

“എന്ന് വച്ചാൽ എന്താണ് നിങ്ങളുടെ മനസ്സിൽ...? എങ്ങനെയാണ് ഈ ദൌത്യം നിങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്നത്...?”

“വളരെ ലളിതം ജനറൽ... ഞാൻ അങ്ങോട്ട് പോകുന്ന കാര്യം വർഗാസിനെ അറിയിക്കുന്നില്ല...”

“മനസ്സിലായില്ല...”

“നമുക്ക് ആവശ്യമുള്ള ഇൻഫർമേഷനെല്ലാം അയാളിൽ നിന്നും നാം ഊറ്റിയെടുക്കുന്നു... ഒരു പക്ഷേ, ആവശ്യത്തിലധികം വിവരങ്ങൾ നമുക്ക് ലഭിച്ച് കഴിഞ്ഞിരിക്കാം... എങ്കിലും കൂടുതൽ വിവരങ്ങൾ ഓരോ ആഴ്ച്ചയിലും ചോദിച്ചുകൊണ്ടേയിരിക്കുക... പ്രിയോറിയിൽ സ്റ്റെയ്നർക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ, പാറാവുകാരുടെ വിശദവിവരങ്ങൾ, അതു പോലെയുള്ള മറ്റ് കാര്യങ്ങൾ... ആ സമയത്ത് ഞാൻ ലണ്ടനിൽ ആയിരിക്കും... നൌ, വാൾട്ടർ, മൈ ഓൾഡ് സൺ... എന്റെ ഈ ആശയം അംഗീകരിക്കാതിരിക്കാൻ താങ്കൾക്ക് കഴിയില്ല...”

പൊട്ടിച്ചിരിക്കാനല്ലാതെ വേറൊന്നിനും കഴിയില്ലായിരുന്നു ഷെല്ലെൻബെർഗിന്. അദ്ദേഹം എഴുന്നേറ്റു. “വെരി ഗുഡ്... ബ്ലഡി മാർവലസ്... ഇത് ആഘോഷിക്കണം നമുക്ക്... വരൂ, കാന്റീനിൽ പോയി ഓരോ കോഫി അകത്താക്കാം...”

                                                          ***

അല്പനേരത്തിന് ശേഷം ഡെവ്‌ലിനെയും കൂട്ടി ഷെല്ലെൻബെർഗ് ടിയർഗാർട്ടെനിലേക്ക് ഡ്രൈവ് ചെയ്തു. കാറിൽ നിന്നും പുറത്തിറങ്ങി നനുത്ത മഞ്ഞു പരവതാനിയുടെ മുകളിലൂടെ നടക്കവെ ഡെവ്‌ലിൻ പറഞ്ഞു.

“മറ്റൊരു പ്രശ്നം കൂടിയുണ്ട്... ഞാൻ നോർഫോക്കിൽ ആയിരുന്ന സമയത്ത് സ്പെഷൽ ബ്രാഞ്ച് എന്റെ പിന്നാലെ ഉണ്ടായിരുന്നു. അല്പം വൈകിയാണെങ്കിലും അവർക്ക് എന്നെ കണ്ടെത്താൻ കഴിഞ്ഞതിന്റെ കാരണം ഐറിഷ് പൌരൻ എന്ന നിലയിൽ ലോക്കൽ പോലീസിൽ എന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം എന്ന നിയമമായിരുന്നു. അതും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം...”

“ഐ സീ... അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ്...?”

“എന്റെ ബാഹ്യരൂപത്തിൽ ഒരു മാറ്റം... ഒരു സമ്പൂർണ്ണ മാറ്റം...”

“മുടിയുടെ നിറം മാറ്റുക... അങ്ങനെ വല്ലതുമാണോ...?”

ഡെവ്‌ലിൻ തല കുലുക്കി. “മാത്രമല്ല, പ്രായവും കുറച്ച് കൂട്ടണം...”

“അക്കാര്യത്തിൽ എനിക്ക് സഹായിക്കാൻ സാധിക്കുമെന്ന് തോന്നുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു. “ഇവിടെ ബെർലിനിലെ UFA സ്റ്റുഡിയോയിൽ എനിക്ക് ചില സുഹൃത്തുക്കളുണ്ട്... അവിടുത്തെ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾ ചെയ്യുന്നത് കണ്ടാൽ നമുക്ക് വിശ്വസിക്കാനേ കഴിയില്ല...”

“വേറൊരു കാര്യം കൂടി... ഇത്തവണ വിദേശികളുടെ രജിസ്റ്റർ എന്ന സംഭവം വേണ്ട... കൃത്രിമ രേഖകൾ ഉണ്ടാക്കുന്ന സമയത്ത് എന്റെ ജന്മസ്ഥലം യൂൾസ്റ്ററിലെ ഒരു ഗ്രാമത്തിലാണെന്ന് കാണിച്ചാൽ മതി... അങ്ങനെയാകുമ്പോൾ ഔദ്യോഗികമായി ഞാൻ ഒരു ബ്രിട്ടീഷ് പൌരനാണെന്ന് വരും...”

“നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ എന്തായിട്ടാണ് രേഖപ്പെടുത്തേണ്ടത്..?”

“കഴിഞ്ഞ തവണ ഞാനൊരു വാർ ഹീറോ ആയിരുന്നു... ഡൺ‌കിർക്കിലെ യുദ്ധത്തിൽ മുറിവേറ്റ് വിരമിക്കേണ്ടി വന്ന ഐറിഷ് സൈനികൻ...” ഡെവ്‌ലിൻ തന്റെ തലയിലെ മുറിവിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു. “അന്ന് കഥ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അക്കാര്യം സഹായകരമാകുകയും ചെയ്തു...”

“ഗുഡ്... എങ്കിൽ ശരി, അതു പോലുള്ള എന്തെങ്കിലും പ്ലാൻ ചെയ്യാം... ഏത് രീതിയിലായിരിക്കണം അങ്ങോട്ടുള്ള പ്രവേശനം...?”

“ഓ, വീണ്ടും പാരച്യൂട്ടിൽ തന്നെ...”

“ഇംഗ്ലണ്ടിലേക്കോ...?”

ഡെവ്‌ലിൻ തലയാട്ടി. “അത് ആപത്ക്കരമായിരിക്കും... ആരെങ്കിലും കാണുകയാണെങ്കിൽ തീർച്ചയായും അത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കും... അതിനാൽ അത് വേണ്ട... കഴിഞ്ഞ തവണത്തെ പോലെ അയർലണ്ടിലേക്ക്... അഥവാ ആരെങ്കിലും കണ്ടാൽ തന്നെ കുഴപ്പമില്ല... ആരും തിരിഞ്ഞു നോക്കുക പോലുമില്ല... യൂൾസ്റ്റർ അതിർത്തിയിലൂടെ നുഴഞ്ഞു കയറി ബ്രേക്ക്ഫാസ്റ്റ് ട്രെയിനിൽ ബെൽഫാസ്റ്റിലേക്ക്... അതോടെ ഞാൻ ബ്രിട്ടീഷ് മണ്ണിൽ...”

“അതിന് ശേഷം...?”

“ബോട്ടിൽ... ബെൽഫാസ്റ്റിൽ നിന്നും ഹെയ്ഷാമിലേക്ക് ലങ്കാഷയറിൽ... കഴിഞ്ഞ തവണ എനിക്ക് മറ്റൊരു റൂട്ട് പിടിക്കേണ്ടി വന്നു... ലാർനെയിൽ നിന്നും സ്കോട്‌ലണ്ടിലെ സ്ട്രാൻ ‌റയറിലേക്ക്... ട്രെയിനിൽ എന്നത് പോലെ ബോട്ടിലും ഇക്കാലത്ത് നല്ല തിരക്കായിരിക്കും...യുദ്ധകാലമല്ലേ ജനറൽ...?” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“അങ്ങനെ നിങ്ങൾ ലണ്ടനിൽ എത്തുന്നു... പിന്നീട്...?”

ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “ വെൽ... വർഗാസുമായി ഒരു ബന്ധവും വേണ്ട എന്ന് തീരുമാനിച്ചാൽ അതിന്റെ അർത്ഥം താങ്കളുടെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ഒരു സഹായവും എനിക്ക് പ്രതീക്ഷിക്കേണ്ട എന്നായിരിക്കും...”

ഷെല്ലെൻബെർഗ് പുരികം ചുളിച്ചു. “പക്ഷേ, മറ്റുള്ളവരുടെ സഹാ‍യം ഇല്ലാതെ...? ആയുധങ്ങൾ, റേഡിയോ ട്രാൻസ്മിറ്റർ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കണമല്ലോ... ക‌മ്യൂണിക്കേഷൻ സൌകര്യങ്ങൾ ഇല്ലാതെ  എങ്ങനെയാണ്...?”

“ഓൾ റൈറ്റ്... ചില കാര്യങ്ങളൊക്കെ ഒരു സങ്കല്പത്തിന്മേൽ ചെയ്യേണ്ടിയിരിക്കുന്നു... മുമ്പ് ഞാൻ സൂചിപ്പിച്ച വാപ്പിങ്ങിലെ ആ പഴയ സുഹൃത്ത്... മിഷേൽ റയാൻ... അയാൾ ഇപ്പോഴും അവിടെത്തന്നെ ഉണ്ടെന്ന് വിശ്വസിക്കാം നമുക്ക്... അയാളെ കണ്ടെത്താൻ കഴിഞ്ഞാൽ അതൊരു സഹായമായിരിക്കും... ചുരുങ്ങിയത് ആരെ കോൺ‌ടാക്റ്റ് ചെയ്യണമെന്ന കാര്യത്തിലെങ്കിലും...”

“എങ്ങനെ...?”

“മിഷേൽ പണ്ട് ടാക്സി ഓടിച്ചിരുന്നു... വാതുവെപ്പുകാർക്ക് വേണ്ടിയൊക്കെ ധാരാളം ഓടിയിട്ടുണ്ട് അദ്ദേഹം... ആ വഴിയിൽ അധോലോകത്തുള്ള അനവധി പേരുമായി സുഹൃദ്ബന്ധവുമുണ്ട്... പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ... ആയുധക്കടത്തും മറ്റും തൊഴിലാക്കിയവർ... 1936 ൽ ഞാൻ എത്തി പ്രവർത്തനം അവസാനിപ്പിച്ച ആ IRA യൂണിറ്റിലെ എല്ലാവർക്കും ധാരാളം അധോലോക ബന്ധമുണ്ടായിരുന്നു. ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവയെല്ലാം അവരിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്...”

“സോ, ദിസ് വുഡ് ബീ എക്സലന്റ്... നിങ്ങളുടെ IRA സുഹൃത്തുക്കളുടെ സഹായവും തുണയും... മാത്രമല്ല, വേണ്ടി വന്നാൽ അൽപ്പം ക്രിമിനൽ സപ്പോർട്ടും... പക്ഷേ, ഒരു കാര്യം... ഇതെല്ലാം നമ്മുടെ കണക്കുകൂട്ടലുകളാണ്... അഥവാ നിങ്ങളുടെ ആ സുഹൃത്ത് ഇപ്പോൾ ലണ്ടനിൽ ഇല്ലെങ്കിൽ...?”

“ഉറപ്പൊന്നുമില്ല ജനറൽ... ഒരു പക്ഷേ, ഒരു മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാം... ഒരു ഗ്യാരണ്ടിയുമില്ല...”

“എന്നിട്ടും ഒരു റിസ്കെടുക്കുവാൻ നിങ്ങൾക്ക് മടിയില്ല...?”

“നമ്മുടെ പ്ലാൻ എത്ര തന്നെ  സമർത്ഥമായിരുന്നാലും ശരി, ലണ്ടനിലെത്തിയതിന് ശേഷം എനിക്ക് സാഹചര്യങ്ങൾ ഒന്ന് വിലയിരുത്തേണ്ടതുണ്ട്... മിഷേൽ റയാനെ കണ്ടുമുട്ടാൻ സാധിക്കാതിരിക്കുകയും ഈ ദൌത്യം അസാദ്ധ്യമാണെന്ന് തോന്നുകയും ചെയ്താൽ പിന്നെ വേറൊന്നിനും ഞാൻ നിൽക്കില്ല... അടുത്ത ബോട്ടിൽ ഞാൻ ബെൽഫാസ്റ്റിലേക്ക് കടക്കും... താങ്കൾ പോലും അറിയുന്നതിന് മുമ്പ് ഞാൻ അതിർത്തി കടന്ന് സുരക്ഷിതനായി ഡബ്ലിനിൽ എത്തിയിട്ടുണ്ടാകും...എന്നിട്ട് അവിടെയുള്ള ജർമ്മൻ എംബസിയിൽ നിന്നും ആ ദുഃഖവാർത്ത താങ്കളെ ഞാൻ അറിയിക്കും...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. ഇനി നമുക്ക് തിരികെ ഓഫീസിലേക്ക് പോകാമോ...? ഈ തണുപ്പത്ത് ഇങ്ങനെ നടക്കണമെന്ന് വല്ല നിർബ്ബന്ധവുമുണ്ടോ താങ്കൾക്ക്...?”

(തുടരും)

അടുത്ത ലക്കത്തിന് വിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

 1. പേടിയുണ്ടെങ്കിലും ഞാനെത്തിക്കഴിഞ്ഞു. അപകടമയമാണെങ്കിലും അവരെയും ത്രസിപ്പിക്കുന്ന ഒരു യാത്രയാണ് വരാനിരിക്കുന്നതെന്ന് തോന്നുന്നു.. കരിമ്പാറ മനസ്സുകള്‍ അവിടത്തെ അപകടങ്ങളുടെ നടുവിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നതും അതുകൊണ്ടുതന്നെ ആയിരിക്കണം.

  ReplyDelete
  Replies
  1. തീർത്തും ത്രില്ലിങ്ങായിരിക്കും എന്നതിൽ സംശയം വേണ്ടാട്ടോ...

   Delete
 2. എങ്ങനെയൊക്കെയാണല്ലെ ചാരന്മാർ വേഷം മാറി വരുന്നത്‌. അതിനനുസരിച്ച്‌ രേഖകളും. ;)

  ReplyDelete
  Replies
  1. അതെ സുകന്യാജീ... ഡെവ്‌ലിൻ ലണ്ടനിലേക്ക് എത്താൻ പോകുന്നു എന്നറിഞ്ഞ് വലയും വിരിച്ചിരിക്കുകയാണ് ഡോഗൽ മൺറോയും സംഘവും...

   Delete
  2. ഒരു ചാരാനു ചുരുങ്ങിയത് മൂന്ന്
   ' I .D ' യെങ്കിലും അതിനനുസരിച്ചുള്ള
   വേഷ സംവിധാനങ്ങളും ഉണ്ടാകും കേട്ടോ സുകന്യാജി

   Delete
  3. അങ്ങനെ പറഞ്ഞുകൊടുക്ക് മുരളിഭായ്...:)

   Delete
  4. സത്യം പറ ബിലാത്തിയേട്ടാ... നിങ്ങക്ക് എത്ര ID ഉണ്ട്??

   Delete
 3. അടിപൊളി
  വെക്കേഷൻ നവംബർ 21 നാണ്
  നാട്ടിലെ സാഹചര്യങ്ങളൊക്കെ നോക്കട്ടെ

  ReplyDelete
 4. കൊള്ളാം.ഇത്തവണ ആക്ഷനില്ലെങ്കിലും അടുത്ത തവണ പൊരിഞ്ഞ അടിയുമിടിയും കുത്തും തന്നെ ആയിക്കോട്ട്‌.

  ReplyDelete
  Replies
  1. ആക്ഷനെക്കാളുപരി ധിഷണാപരമായ നീക്കങ്ങളായിരിക്കും തൽക്കാലം കേട്ടോ...

   Delete
 5. ലണ്ടനിലെത്തട്ടെ അല്ലേ വിനുവേട്ടാ...

  ReplyDelete
  Replies
  1. അതെ... സ്വീകരിക്കാൻ നമ്മുടെ മുരളിഭായിയെ ഏർപ്പാടാക്കിയിട്ടുണ്ട് മുബീ...

   Delete
  2. തണവ് തുടങ്ങിയതിനാൽ മൂപ്പർക്ക് വേണ്ടി
   രണ്ട് കുപ്പിയുമായാണ് സ്വീകരണത്തിന് കാത്തിരിക്കുന്നത് ,
   ഒപ്പം തൊട്ട് കൂട്ടാൻ നാട്ടീന്ന് കൊണ്ടുവന്ന ബീഫ് ഫ്രയ് ,പുളിഞ്ചി ,
   നാരങ്ങാച്ചാർ തുടങ്ങി ഇമ്മിണി ഐറ്റസ് വേറെയുമുണ്ട്

   Delete
  3. ഇക്കണക്കിന് പോയാൽ ഡെവ്‌ലിൻ തന്റെ ദൗത്യം മറന്ന് പോകുമോന്നാ... :)

   Delete
  4. ബീഫ് ഫ്രയ് ,പുളിഞ്ചി ,
   നാരങ്ങാച്ചാർ...

   എന്നാപ്പിന്നെ ഡെവ്‌ലിനേക്കാൾ മുന്നെ ഞാനങ്ങ് വന്നേക്കാം... ;)

   Delete
 6. "ബ്ളെഡി മാർവലസ്... ഇത് ആഘോഷിക്കണം നമുക്ക്... വരൂ, കാന്റീനിൽ പോയി ഓരോ കോഫി അകത്താക്കാം...”

  ഡെവ്ളിച്ചായൻ ഫോമിലായി തുടങ്ങി... ഇനി പിടിച്ചാ കിട്ടൂല്ലാ..

  ReplyDelete
  Replies
  1. ഡെവ്‌ലിന്റെ എൻട്രി ഒരു മാസ് എൻട്രി തന്നെയായിരിക്കും... സാക്ഷാൽ സ്റ്റെയ്നർ തന്നെ ഞെട്ടിപ്പോകുന്ന എൻട്രി...

   Delete
 7. ഡെവ്ളിച്ചായൻ ലണ്ടനിലേക്ക് പോകുമ്പോ കൂടെ മറ്റേ ആ ഇടി കൊണ്ട് മോന്ത പോയ പാര്‍ടിയെ ജനറൽ ഷെല്ലെൻബെർഗ് വേറൊരു വണ്ടിക്കു ലണ്ടനിലേക്ക് വിടാന്‍ ചാന്‍സ് ഉണ്ട്. ലവന്‍ മിക്കവാറും എല്ലാം ചളകുളം ആക്കുകേം ചെയ്യും.

  ReplyDelete
  Replies
  1. ആര് ബെർഗറെയോ? നോ വേ... ഷെല്ലെൻബെർഗിന് അവനെ ചതുർത്ഥിയാണെന്ന് അറിഞ്ഞു കൂടേ ശ്രീജിത്തേ?

   Delete
 8. എന്നാപ്പിന്നെ നമുക്കും കൂടെ ഉള്ള ടിക്കറ്റ് റെഡി ആക്കിക്കോ വിനുവേട്ടാ


  ReplyDelete
  Replies
  1. ടിക്കറ്റൊന്നുമില്ല... പാരച്യൂട്ട് തരാം... റെഡിയാണോ? എങ്കിൽ ഡെവ്‌ലിനോടൊപ്പം ചാടാം അയർലണ്ടിലേക്ക്... ഇനി നമുക്ക് ഒരു പൈലറ്റിനെ കണ്ടുപിടിക്കണ്ടേ വിമാനം പറത്താൻ?

   Delete
 9. ഡെവ്‌ലിന്റെ ലണ്ടൻ എൻട്രി ഒരു മാസ് എൻട്രി തന്നെയായിരിക്കും....
  എല്ലാവരെയും ഞെട്ടിക്കാൻ തന്നെയാണ് ഞങ്ങളിവിടെ കാര്യങ്ങൾ ആസൂത്രണം
  ചെയ്തിരിക്കുന്നത് .കാണാൻ പോണ പൂരം ഞാനായിട്ട് ഇപ്പൊ കൊട്ടിയറിയിക്കുന്നില്ല എന്ന് മാത്രം ..!

  ReplyDelete
  Replies
  1. മുരളിഭായ്... ഒരു സംശയവുംവേണ്ട... തൽക്കാലം ആ വാപ്പിങ്ങിൽ ചെന്ന് സ്ഥിതിഗതികളൊക്കെ ഒന്ന് വിലയിരുത്തൂട്ടോ... വർഗാസിനെ അറിയിക്കാതെയാണ് ഡെവ്‌ലിൻ അങ്ങോട്ട് വരുന്നത്...

   Delete
 10. ഡെവ്‌ലിൻ ആയി നടൻ വിജയകുമാർ ആണ് അഭിനയിക്കുന്നതെങ്കിൽ എല്ലാം എന്തെളുപ്പമായിരുന്നു. ഇവിടെ നിന്ന് കാശു വാങ്ങുക, എന്നിട്ട് അവർക്ക് വേണ്ടീ പണിയെടുക്കുക !!!

  ReplyDelete
  Replies
  1. ഡെവ്‌ലിനെ തെറ്റിദ്ധരിച്ചതാണോ അരുൺ...? വർഗാസിനെയാണോ ഉദ്ദേശിച്ചത്...?

   Delete
 11. Vinuvettaa..vacation aayirunnu.ellaam onnichu vaayichu..ini koodeyndu....

  ReplyDelete
  Replies
  1. സന്തോഷം വിൻസന്റ് മാഷേ...

   Delete
 12. വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു.

  ReplyDelete
 13. ഒന്നു വിശ്രമിക്കട്ടെ
  ആശംസകള്‍

  ReplyDelete
 14. പ്ലാനെല്ലാം പെർഫെക്റ്റാ..
  നോക്കട്ടെ അവസാനം എന്താവുംന്ന്

  ReplyDelete