Sunday, 27 August 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 19ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹിം‌ലറുടെ മുന്നിൽ വന്ന് അറ്റൻഷനായി നിന്ന് ബെർഗർ സല്യൂട്ട് ചെയ്തു. “ഷറ്റോ ഡി ബെൽ ഐൽ പ്ലാൻ കൊണ്ടുവന്നിട്ടുണ്ട്, റൈഫ്യൂറർ...”

“എക്സലന്റ്... തരൂ, നോക്കട്ടെ...” ഹിം‌ലർ പറഞ്ഞു.

താൻ കൊണ്ടു വന്ന പേപ്പർ ചുരുളഴിച്ച് അയാൾ ഹിം‌ലറുടെ മേശപ്പുറത്ത് വച്ചു. ശ്രദ്ധാപൂർവ്വം അത് പരിശോധിച്ചിട്ട് ഹിം‌ലർ തലയുയർത്തി. “ഗുഡ്... വെരി ഗുഡ്... നിങ്ങൾക്കായിരിക്കും ഇതിന്റെ പൂർണ്ണ ചുമതല, ബെർഗർ... ഗാർഡ് ഓഫ് ഓണറിന് എത്ര പേർ വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം...?”

“ഇരുപത്തിയഞ്ച്... ഏറിയാൽ മുപ്പത്, റൈഫ്യൂറർ...”

“ആ സ്ഥലം നിങ്ങൾ സന്ദർശിച്ചിരുന്നോ...?” ഹിം‌ലർ ആരാഞ്ഞു.

“മിനിഞ്ഞാന്ന് വിമാനമാർഗ്ഗം ഞാൻ ഷെർബർഗിൽ പോയിരുന്നു. അവിടെ നിന്ന് കാറിൽ ഷറ്റോയിലേക്കും... മനോഹരമായ സ്ഥലം... ഒരു ഫ്രഞ്ച് കുലീന കുടുംബാംഗമാണ് അതിന്റെ ഉടമസ്ഥൻ... നമ്മുടെ അധിനിവേശത്തെത്തുടർന്ന് അയാൾ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തിരിക്കുകയാണ്...   ആ സ്ഥലത്തിന്റെ നോട്ടക്കാരനും ഭാര്യയും മാത്രമേ ഇപ്പോൾ അവിടെയുള്ളൂ... അധികം താമസിയാതെ ഞങ്ങൾ അത് ഏറ്റെടുക്കുവാൻ പോകുകയാണെന്ന് അയാളെ ഞാൻ അറിയിച്ചിട്ടുണ്ട്... പക്ഷേ, എന്തിനാണെന്ന് മാത്രം പറഞ്ഞില്ല...”

“എക്സലന്റ്... ഇനി കുറച്ച് ദിവസത്തേക്ക് ആ വഴി പോകേണ്ട... എന്ന് വച്ചാൽ കുറച്ച് കാത്തിരുന്നിട്ട് മതി അവിടം ഏറ്റെടുക്കാൻ പോകുന്നതെന്ന്... ഈ ഫ്രഞ്ച് പ്രതിരോധം എന്ന് പറയുന്നത് എന്താണെന്ന് അറിയാമല്ലോ നിങ്ങൾക്ക്... തീവ്രവാദികളാണ് അവർ... ബോംബ്, കൊലപാതകം... ഒന്നിനും മടിയില്ലാത്തവർ...” ആ പ്ലാൻ ചുരുട്ടി അദ്ദേഹം ബെർഗറിന് തിരികെ കൊടുത്തു. “മേജർ, അവിടെ നടക്കാൻ പോകുന്ന കോൺഫറൻസിൽ ഫ്യൂററുടെ സുരക്ഷാ ചുമതല നമ്മുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും... നമ്മുടെ മാത്രം മേൽനോട്ടത്തിൽ...”

“തീർച്ചയായും റൈഫ്യൂറർ...”

നിവർന്ന് നിന്ന് സല്യൂട്ട് ചെയ്തിട്ട് ബെർഗർ പുറത്തേക്ക് നടന്നു. പേന എടുത്ത് ഹിം‌ലർ വീണ്ടും എഴുത്ത് തുടർന്നു.

                                                                    ***
മെഴ്സിഡിസ് കാർ മുന്നോട്ട് നീങ്ങവെ വീണ്ടും മഞ്ഞ് പെയ്യുവാൻ ആരംഭിച്ചു. ബോംബിങ്ങ് മൂലമുണ്ടായ കനത്ത നാശനഷ്ടങ്ങളായിരുന്നു എവിടെ നോക്കിയാലും. അസ്തമയം കഴിഞ്ഞിരിക്കുന്നു. ബ്ലാക്കൌട്ട് ആയതുകൊണ്ട് നല്ലതായി ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല.

“കണ്ടില്ലേ മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “മഹത്താ‍യ ഒരു നഗരമായിരുന്നു ഇത്... കല, സംഗീതം, തീയേറ്ററുകൾ, പാരഡൈസ്, ബ്ലൂ നൈൽ തുടങ്ങിയ ക്ലബ്ബുകൾ...”

“യുദ്ധം എല്ലാം നശിപ്പിച്ചു...” ഡെവ്‌ലിൻ പറഞ്ഞു.

“എന്തെങ്കിലും കഴിക്കാൻ പറ്റുമോ എന്ന് നോക്കാം... അധികം ദൂരെയല്ലാതെ ചില റെസ്റ്ററന്റുകൾ എനിക്ക് പരിചയമുണ്ട്... തരക്കേടില്ലാത്ത ഭക്ഷണം... എന്നെ അറിയുന്നത് കൊണ്ട് മിതമായ നിരക്കിൽ ലഭിക്കുകയും ചെയ്യും...”

                                                                    ***
ഏറിയാൽ ഒരു ഡസൻ ടേബിളുകൾ മാത്രമേ ആ റെസ്റ്ററന്റിൽ ഉണ്ടായിരുന്നുള്ളൂ. തികച്ചും ശാന്തമായ അന്തരീക്ഷം. ഷെല്ലെൻബെർഗിനെ നന്നായി അറിയുന്ന ഒരു വ്യക്തിയും ഭാര്യയുമായിരുന്നു അതിന്റെ നടത്തിപ്പുകാർ. ഡെവ്‌ലിന്റെ ഇഷ്ട വിഭവമായ ബീഫ് സാൻഡ്‌വിച്ച് ലഭ്യമല്ലാത്തതിൽ ജനറൽ ഷെല്ലെൻബെർഗ് ക്ഷമാപണം നടത്തി. എങ്കിലും മട്ടൺ ബ്രോത്ത്, ആട്ടിറച്ചി, ക്യാബേജ്, പൊട്ടാറ്റോ എന്നിവയോടൊപ്പം ഒരു ബോട്ട്‌ൽ ഹോക്ക് കൂടി സംഘടിപ്പിക്കുന്നതിൽ അവർ വിജയിച്ചു.

ഒരു പ്രൈവറ്റ് ക്യാബിൻ ആയിരുന്നു അവർ തെരഞ്ഞെടുത്തത്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഷെല്ലെൻബെർഗ് ചോദിച്ചു. “ഈ ദൌത്യം ശരിക്കും വിജയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...?”

“എന്തും തന്നെ സാദ്ധ്യമാണ്... ഐറിഷ് വിപ്ലവ സമയത്ത് നടന്ന ഒരു സംഭവം എനിക്കോർമ്മ വരുന്നു... 1920 ൽ ആയിരുന്നു അത്... മൈക്കിൾ ഫിറ്റ്സ്ജെറാൾഡ് എന്നൊരു ഐറിഷ് നേതാവിനെ അവർ തടങ്കലിൽ ആക്കിയിരുന്നു... ലിമെറിക്ക് ജയിലിൽ... ബ്രിട്ടീഷ് ആർമിയിൽ നിന്നും പിരിഞ്ഞു പോന്ന ജാക്ക് മാലേ എന്നൊരാൾ തന്റെ പഴയ യൂണിഫോം എടുത്തണിഞ്ഞ് അര ഡസൻ ആൾക്കാരെ പട്ടാളവേഷവും ധരിപ്പിച്ച് നേരെ ലിമെറിക്ക് ജയിലിലേക്ക് കയറിച്ചെന്നു. എവിടെ നിന്നോ സംഘടിപ്പിച്ച ഒരു വ്യാജ ഓർഡർ കാണിച്ച് ഫിറ്റ്സ്‌ജെറാൾഡിനെ ഡബ്ലിൻ കാസിലിലേക്ക് മാറ്റുവാനാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് അവകാശപ്പെട്ടു...”

“എന്നിട്ട് സംഭവം വിജയിച്ചുവോ...?”

“പുഷ്പം പോലെ...” ബോട്ട്‌ലിൽ അവശേഷിച്ച വൈൻ ഇരു ഗ്ലാസുകളിലേക്കും പകർന്നു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, ഇവിടെ നമ്മുടെ കാര്യത്തിൽ ഒരു പ്രശ്നമുണ്ട്... അവഗണിക്കാനാവാത്ത ഒരു പ്രശ്നം...”

“എന്താണത്...?”

“വർഗാസ്...”

“അക്കാര്യം നമ്മൾ ആദ്യമേ അറേഞ്ച് ചെയ്തിട്ടുള്ളതാണല്ലോ... സ്റ്റെയ്നറെ എങ്ങോട്ടാണ് അവർ മാറ്റുന്നതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഇൻഫർമേഷൻ വേണമെന്ന് അയാളോട് നാം ആവശ്യപ്പെട്ടിട്ടുണ്ട്...”

“അവർ അദ്ദേഹത്തെ ലണ്ടൻ ടവറിൽ നിന്നും മാറ്റുമെന്നതിന് താങ്കൾക്കുറപ്പുണ്ടോ...?”

“ഒരു സംശയവുമില്ല... ലണ്ടൻ ടവറിൽ അദ്ദേഹത്തെ പാർപ്പിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്നതിൽ ഒരു തർക്കവുമില്ല...” ഷെല്ലെൻബെർഗ് പറഞ്ഞു.

“കൃത്യമായ വിവരവുമായി വർഗാസ് നമ്മളെ ബന്ധപ്പെടുമെന്ന് താങ്കൾ കരുതുന്നു...” ഡെവ്‌ലിൻ തലയാട്ടി. “അത്രയ്ക്കും വിശ്വസ്തനാണോ അയാൾ...?”

“ഇതുവരെയുള്ള അനുഭവം അങ്ങനെയാണ്... അബ്ഫെറിൽ നിന്നുമുള്ള ഇൻഫർമേഷനും അതു തന്നെയാണ്... മിസ്റ്റർ ഡെവ്‌ലിൻ, വർഗാസ് എന്ന ഈ സ്പാനിഷ് ഡിപ്ലോമാറ്റ് അത്ര ഉയർന്ന പൊസിഷനിലുള്ള ആളാണ്... വെറുമൊരു ഏജന്റല്ല... അയാളുടെ ഒരു കസിൻ ഉണ്ട്... റിവേറ... അയാളും എന്റെ ചൊൽപ്പടിയിൽ തന്നെയാണ്...”

“ഓൾ റൈറ്റ്... അത് ഞാൻ സമ്മതിക്കുന്നു... റിവേറ വിശ്വസ്തനാനെണെന്ന് തന്നെ നമുക്ക് കരുതാം... പക്ഷേ, വർഗാസ്... അയാൾ ഇംഗ്ലണ്ടിലാണ്... അയാളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുവാൻ ആരുണ്ട്...? റിവേറ ഇവിടെ ബെർലിനിൽത്തന്നെയാണ്... സന്ദേശങ്ങൾ അയാളുടെ കൈകളിൽക്കൂടി വരികയും പോകുകയും ചെയ്യുന്നു... ഒരു പക്ഷേ, വർഗാസ് മറുപക്ഷത്തല്ലെന്ന് ആര് കണ്ടു...?”

“നിങ്ങൾ പറഞ്ഞു വരുന്നത് നമ്മളെ കുടുക്കുവാൻ ബ്രിട്ടീഷുകാർ ഒരുക്കിയ സമർത്ഥമായ ഒരു കെണിയാണിത് എന്നാണോ...?”

“വെൽ... അങ്ങനെ  നോക്കിക്കാണുന്നതിൽ എന്താണ് തെറ്റ്...? സ്റ്റെയ്നറെ മോചിപ്പിക്കുവാനായി ലണ്ടനിൽ എത്തുന്നത് ആരായാലും അവർക്ക് ഒരു ലോക്കൽ സപ്പോർട്ട് കൂടിയേ തീരൂ... ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഇൻ ചാർജ് ഞാനായിരുന്നുവെങ്കിൽ ചെയ്യുക ഇങ്ങനെയായിരുന്നു... ആവശ്യമുള്ള സഹായങ്ങൾ അവരറിയാതെ ചെയ്തു കൊടുക്കുക... കാര്യങ്ങളൊക്കെ തടസമില്ലാതെ നീങ്ങാൻ അനുവദിക്കുക... ദൌത്യത്തിൽ ഉൾപ്പെട്ട എല്ലാവരും കൺ‌വെട്ടത്ത് എത്തിയ നിമിഷം സകലരെയും അറസ്റ്റ് ചെയ്യുക... അവരെ സംബന്ധിച്ചിടത്തോളം ഒരു സംഭവം തന്നെയായിരിക്കും അത്...”

“ഈ ദൌത്യത്തെക്കുറിച്ച് രണ്ടാമതൊരു ചിന്തയിലാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...? ഇംഗ്ലണ്ടിലേക്ക് പോകാൻ തയ്യാറല്ലെന്നാണോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“ഒരിക്കലുമല്ല... ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ, എന്തും പ്രതീക്ഷിച്ചിട്ട് വേണം അങ്ങോട്ട് പോകാൻ എന്നാണ്... വർഗാസ് നമ്മളെ ചതിക്കുകയാണ് എന്ന പൂർണ്ണ ബോദ്ധ്യത്തോടെ തന്നെ വേണം ഇംഗ്ലണ്ടിലേക്ക് പോകാൻ...അപ്പോൾ സംഗതിക്ക് വേറൊരു മാനമായിരിക്കില്ലേ കൈവരുന്നത്...?”

“ആർ യൂ സീരിയസ്...?” ഷെല്ലെൻബെർഗ് പരിഭ്രമിച്ചു.

“വർഗാസ് നമ്മുടെ പക്ഷത്താണെന്ന വിശ്വാസത്തിൽ ഇംഗ്ലണ്ടിലേക്ക് പോകുന്നത് മഹാവിഡ്ഢിത്തമായിരിക്കും എന്നാണ് എന്റെ അഭിപ്രായം... അവിടെയെത്തിയതിന് ശേഷം അയാൾ അവരുടെ ആളാണെന്ന് തിരിച്ചറിയുമ്പോൾ എന്തായിരിക്കും അവസ്ഥ...? ഇവിടെ നമുക്ക് ആവശ്യം തന്ത്രമാണ് ജനറൽ... തന്ത്രം... ചെസ്സ് കളിക്കുന്നത് പോലെ... അടുത്ത മൂന്ന് നീക്കമെങ്കിലും നാം മനസ്സിൽ കണ്ടിരിക്കണം...”

“മിസ്റ്റർ ഡെവ്‌ലിൻ... യൂ ആർ എ റിമാർക്കബ്ൾ മാൻ...” ഷെല്ലെൻബെർഗ് അഭിനന്ദനം ചൊരിഞ്ഞു.

“എന്റെ നല്ല കാലത്ത് അങ്ങനെ ആയിരുന്നുവെന്ന് പറയാം...”  ഡെവ്‌ലിൻ പുഞ്ചിരിച്ചു.

ഭക്ഷണത്തിന്റെ പണം നൽകിയിട്ട് അവർ പുറത്തേക്കിറങ്ങി. കാറിന് നേർക്ക് നീങ്ങുമ്പോൾ ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

“നിങ്ങളെ ഞാൻ ഇൽ‌സിന്റെ അപ്പാർട്മെന്റിന് മുന്നിൽ ഡ്രോപ്പ് ചെയ്യാം... ബാക്കി കാര്യങ്ങൾ നമുക്ക് നാളെ രാവിലെ സംസാരിക്കാം...” അപ്പോഴാണ് സൈറൻ മുഴങ്ങിയത്. ഷെല്ലെൻബെർഗ് ഡ്രൈവറെ വിളിച്ചു. “ഹാൻസ്, ഇങ്ങോട്ട് വരൂ...”

ഒരു  നിമിഷം നിന്നിട്ട് അദ്ദേഹം ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “എനിക്ക് തോന്നുന്നത്, തിരികെ റെസ്റ്ററന്റിൽ പോയി ഇരിക്കുന്നതായിരിക്കും സുരക്ഷിതം എന്നാണ്... അവിടെ ഒരു അറയുണ്ട്... മറ്റുള്ളവരോടൊപ്പം അവിടെ തങ്ങുന്നതായിരിക്കും തൽക്കാലം നല്ലത്...”

“അതിനെന്താ...?” ഡെവ്‌ലിൻ അദ്ദേഹത്തോടൊപ്പം തിരിഞ്ഞു നടന്നു. “ആർക്കറിയാം... ചിലപ്പോൾ ഒരു ബോട്ട്‌ൽ വിസ്കി നമുക്കായി അവിടെ ഉണ്ടെങ്കിലോ...?”

അടുത്ത നിമിഷം തന്നെ നഗരത്തിന്റെ മറുഭാഗത്ത് ഇടിമുഴക്കം പോലെ ബോംബ് സ്ഫോടനങ്ങളും അതിന്റെ പ്രകമ്പനവും കേൾക്കാനായി.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

35 comments:

 1. ഇത്തവണ തേങ്ങാ എന്റെ വക...

  (ഓണത്തിന് വച്ചതാരുന്നു)

  ReplyDelete
  Replies
  1. അപ്പോൾ ഇനി ഓണത്തിന് എന്ത് ചെയ്യും?

   Delete
  2. സാരമില്ല ശ്രീക്കുട്ടാ... കുറെ നാളായിട്ട് അടിയ്ക്കാൻ പറ്റാതിരുന്ന തേങ്ങയൊക്കെ ഞാൻ ഇവിടെ സൂക്ഷിച്ച് വച്ചിട്ടുണ്ട്... അത് തരാം ട്ടാ..

   Delete
 2. ശര്‍ക്കര എന്‍െറ വക! ഓണത്തിന് വേറേം ഉണ്ട്

  ReplyDelete
  Replies
  1. ഏലക്കായും കൊണ്ട് ജിമ്മി ഇപ്പം വരുമായിരിക്കും... :)

   Delete
  2. ജിമ്മന് പായസം തീരെ ഇഷ്ടമല്ല .
   കപ്പേം മീൻകറീം ആയിരുന്നേൽ തകർത്തേനെ

   Delete
  3. കപ്പേം മീൻ‌കറീം കഴിഞ്ഞിട്ടേയുള്ളു പായസം...

   Delete
 3. "വർഗാസ് നമ്മുടെ പക്ഷത്താണെന്ന വിശ്വാസത്തിൽ ഇംഗ്ലണ്ടിലേക്ക് പോകുന്നത് മഹാവിഡ്ഢിത്തമായിരിക്കും "
  -- devlin the great

  ReplyDelete
  Replies
  1. ഹും.. ഞാൻ കമന്റാൻ നോക്കി വച്ചത് അടിച്ചുമാറ്റിയ ദുഷ്ടാ..

   Delete
  2. ഡെവ്‌ലിൻ... ഒന്നാം ഭാഗത്തിൽ തന്നെ അദ്ദേഹത്തിന്റെ മഹത്വം നാം മനസ്സിലാക്കിയതാണല്ലോ...

   Delete
 4. ബോമ്പുകള്‍ പൊട്ടിത്തുടങ്ങി. സൂക്ഷിക്കുക.

  ReplyDelete
  Replies
  1. അതെ... എയർ റെയ്ഡ് സൈറൺ മുഴങ്ങുന്നു...

   Delete
 5. "....ഇവിടെ നമുക്ക് ആവശ്യം തന്ത്രമാണ് ജനറൽ... തന്ത്രം... ചെസ്സ് കളിക്കുന്നത് പോലെ... അടുത്ത മൂന്ന് നീക്കമെങ്കിലും നാം മനസ്സിൽ കണ്ടിരിക്കണം...”

  ഇങ്ങേർ വേറെ ലെവലാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു..!!

  ReplyDelete
  Replies
  1. അതെ... ഷെല്ലെൻബെർഗ് തന്നെ അന്തം വിട്ടു പോയില്ലേ...

   Delete
 6. ആഹ ഡെവ്‌ലിൻ നീയാണ് നമ്മുടെ ഹീറോ.
  ഇതിന്‍റെ കാസ്റിംഗ് നടത്തണ്ടേ നമുക്ക്. ഡെവ്‌ലിൻ ആയിട്ട് വരാന്‍ പറ്റിയ ആരുണ്ട്‌?

  ReplyDelete
  Replies
  1. കാസ്റ്റിങ്ങ് ആശാൻ ശ്രീക്കുട്ടനെ ഏൽപ്പിച്ചാലോ...?

   Delete
 7. ഡെവ്ലിൻ റിമാർക്കബിൾ man തന്നെ

  ReplyDelete
  Replies
  1. ഒരു സംശയവും വേണ്ട സുകന്യാജീ...

   Delete
 8. ഡമ്പ്ലീന് ഒരു നായികയുടെ കുറവു കൂടിയുണ്ട്. എപ്പ വരും...?

  ReplyDelete
  Replies
  1. ലണ്ടനിൽ ഒന്ന് എത്തിക്കോട്ടെ അശോകേട്ടാ...

   Delete
 9. തന്ത്രങ്ങൾ മെനയുന്നതിനിടയിൽ തേങ്ങാ, ശർക്കരാന്നൊക്കെ പറയരുത്....

  ReplyDelete
  Replies
  1. ഓണത്തിനിടയിൽ പുട്ട് കച്ചവടം പോലെ അല്ലേ മുബീ...?

   Delete
 10. ഞാൻ അതൊന്നുമല്ല ആലോചിച്ചത്.

  "ഭക്ഷണത്തിന്റെ പണം നൽകിയിട്ട് അവർ പുറത്തേക്കിറങ്ങി"

  കഴിച്ചിട്ട് "പീസീ"ന്നും പറഞ്ഞ് ഇറങ്ങിപ്പോകണ വിദ്യ ഒന്നും അവർക്ക് വശമില്ല അല്ലേ

  ReplyDelete
  Replies
  1. അതെ... പറയുമ്പോൾ മിലിട്ടറി ജനറൽ ആണ് ഷെല്ലെൻബെർഗ്...

   Delete
 11. ഈ ഡെവ്ലിനെ സമ്മതിക്കണം എവിടെ ചെന്നാലും മദ്യം ഫ്രീ ....

  ReplyDelete
  Replies
  1. കൊതിയാവ്ണ്‌ണ്ടോ സതീഷേ? :)

   Delete
 12. ഡെവ്‌ലിൻ കൂർമ്മബുദ്ധിയായതുകൊണ്ട്‌ കാര്യങ്ങൾ മനസ്സിലാക്കി.ഞാനാണേലും ഇങ്ങനെയൊക്കെയേ ചിന്തിക്കുവായിരുന്നൊള്ളൂ!!!!

  ReplyDelete
  Replies
  1. അമ്പട കള്ളാ... ഡെവ്‌ലിൻ സുധീ... :)

   Delete
 13. നാട്ടിലെത്തിക്കഴിഞ്ഞുവന്ന രണ്ടധ്യായങ്ങളും മുട്ടനാക്കിയതിൽ സന്തോഷിക്കുന്നു.ഇനി അങ്ങനെ തന്നെയായിരിക്കുമെന്ന് കരുതുകയും ചെയ്യുന്നു.

  ReplyDelete
  Replies
  1. കഴിയുന്നതും പരിശ്രമിക്കാം സുധീ...

   Delete
 14. വായിക്കുന്നുണ്ട്.നാട്ടിൽ പോയിവന്നതിനാൽ തിരക്കാണ്. ഓണാശംസകൾ

  ReplyDelete
 15. നാട് പര്യടനവും ,പിന്നെ ജോലി തിരക്കുമൊക്കെ
  കഴിഞ്ഞ് ബ്ലോഗിൽ വീണ്ടും എത്തിനോക്കി തുടങ്ങി .
  തന്ത്രം അറിയുന്നവനാണ് യഥാർത്ഥ ചാരൻ ,അതിന്
  ഉത്തമ ഉദാഹരണമാണ് നമ്മുടെ നായകൻ , പിന്നെ
  എന്തിനാ പേടിക്ക്..ണ് അല്ലേ

  ReplyDelete
 16. ഇംഗ്ലീഷ് തലയില്‍ എന്തെല്ലാം ബുദ്ധികള്‍!
  > ആവശ്യമുള്ള സഹായങ്ങൾ അവരറിയാതെ ചെയ്തു കൊടുക്കുക... കാര്യങ്ങളൊക്കെ തടസമില്ലാതെ നീങ്ങാൻ അനുവദിക്കുക... ദൌത്യത്തിൽ ഉൾപ്പെട്ട എല്ലാവരും കൺ‌വെട്ടത്ത് എത്തിയ നിമിഷം സകലരെയും അറസ്റ്റ് ചെയ്യുക... അവരെ സംബന്ധിച്ചിടത്തോളം ഒരു സംഭവം തന്നെയായിരിക്കും അത്...
  ഇങ്ങിനെ രസകരവും ബുദ്ധിപരവുമായ സംഭാഷണങ്ങള്‍ ഏറെ...

  ReplyDelete
 17. ഇനി സമാധാനം
  ആശംസകള്‍

  ReplyDelete