Saturday, 29 April 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 7ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കുർട്ട് സ്റ്റെയ്നറുടെ പിതാവ് ജനറൽ കാൾ സ്റ്റെയ്നറുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ഒരു നിമിഷം ഷെല്ലെൻബർഗ് ഓർത്തു. പ്രിൻസ് ആൽബ്രസ്ട്രാസയിലെ തടവറയിൽ പിയാനോ കമ്പിയിൽ കെട്ടിത്തൂക്കി കൊല്ലുന്ന രംഗം മനസ്സിൽ തെളിഞ്ഞതും പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഹിം‌ലർ എന്തെങ്കിലും മനസ്സിൽ കണ്ടിട്ട് തന്നെയായിരിക്കണം ഈ ദൌത്യം തന്നെ ഏൽപ്പിക്കുന്നത്.

“താങ്കൾ ഏൽപ്പിക്കുന്ന ദൌത്യം ഞാൻ സ്വീകരിക്കുന്നു, റൈഫ്യൂറർ...” ശാന്തസ്വരത്തിൽ ഷെല്ലെൻബർഗ് പറഞ്ഞു.

“നിങ്ങൾക്കറിയാമല്ലോ ജനറൽ, ഞാൻ എത്ര മാത്രം നിങ്ങളെ വിശ്വസിക്കുന്നു എന്ന്...? ഒരിക്കലും നിങ്ങൾ എന്നെ നിരാശനാക്കിയിട്ടുമില്ല...” ഹിം‌ലർ പറഞ്ഞു. “ഈ ദൌത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങളുടെ കഴിവുറ്റ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുകയാണ്...” അദ്ദേഹം ഒരു എൻ‌വലപ്പ് ഷെല്ലെൻബർഗിന് നേർക്ക് നീട്ടി. “ഇതിനുള്ളിൽ നിങ്ങൾക്കുള്ള ഒരു അധികാരപത്രമുണ്ട്... ഏത് തടസവും സുഗമമായി തരണം ചെയ്യാൻ അത് മതിയാവും...”

ആ എൻ‌വലപ്പ് തുറന്ന് നോക്കാൻ അദ്ദേഹം തുനിഞ്ഞില്ല. “നാളെ ലിസ്ബനിലേക്ക് തിരിക്കണമെന്നാണല്ലോ താങ്കൾ പറഞ്ഞത്... നാളെയാണ് ക്രിസ്മസ് സായാഹ്നം എന്ന കാര്യം ഓർമ്മിപ്പിക്കുവാനാഗ്രഹിക്കുന്നു, റൈഫ്യൂറർ...”

“അതും ഇതുമായി എന്ത് ബന്ധം...?” അത്ഭുതഭാവത്തിൽ ഹിം‌ലർ ചോദിച്ചു. “വേഗത... അതാണിവിടെ മുഖ്യം, ഷെല്ലെൻബർഗ്... SS സേനയിൽ ചേരുമ്പോൾ നിങ്ങൾ എടുത്ത പ്രതിജ്ഞ ഓർമ്മയുണ്ടല്ലോ...? എന്തിനാണ്  ഞാൻ തിരക്ക് പിടിക്കുന്നതെന്ന് പറയാം... ജനുവരി ഇരുപത്തിയൊന്നിന് ഫ്യൂറർ, നോർമൻഡിയിലെ ഷെർബർഗിലേക്ക് പറക്കും... ഞാനും ഉണ്ടാകും അദ്ദേഹത്തോടൊപ്പം... അവിടെ നിന്നും തീരപ്രദേശത്തുള്ള ബെൽ ഐൽ എന്ന കൊട്ടാരത്തിലേക്ക്...”

“ആ യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഞാൻ അറിയുന്നതിൽ വിരോധമുണ്ടോ...?”

“ഫീൽഡ് മാർഷൽ റോമലിനെ കാണുവാനായി... ആർമി ഗ്രൂപ്പ് - B യുടെ കമാൻഡറായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്... അറ്റ്‌ലാന്റിക്ക് ലൈനിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനായിരിക്കും... ശത്രുപക്ഷം ജർമ്മനിയുടെ മേൽ അധിനിവേശത്തിന് ഒരുമ്പെടുകയാണെങ്കിൽ നാം കൈക്കൊള്ളേണ്ട പ്രതിരോധ നയം ആയിരിക്കും കോൺഫറൻസിലെ മുഖ്യ ചർച്ചാവിഷയം... ആ കോൺഫറൻസിന്റെ സംഘടനാ ചുമതല എന്നിലാണ് ഫ്യുറർ അർപ്പിച്ചിരിക്കുന്നത്... ഒപ്പം അദ്ദേഹത്തിന്റെ സുരക്ഷയും... അത് SS ന്റെ പൂർണ്ണ ഉത്തരവാദിത്വമായിരിക്കും... ഞാൻ പറഞ്ഞല്ലോ, റോമൽ അവിടെ ഉണ്ടായിരിക്കും... മിക്കവാറും അഡ്മിറൽ കാനറീസും... കാരണം അദ്ദേഹത്തെയും കാണണമെന്ന് ഫ്യൂറർ ആവശ്യപ്പെട്ടിട്ടുണ്ട്...”

തന്റെ മുന്നിലെ പേപ്പറുകളെല്ലാം അടുക്കി കെട്ടി ഹിം‌ലർ ബ്രീഫ്കെയ്സിനുള്ളിൽ വച്ചു.

“പക്ഷേ, ഈ സ്റ്റെയ്നർ വിഷയത്തിലെ തിടുക്കം എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല...” ഷെല്ലെൻബർഗ് പറഞ്ഞു.

“ആ മീറ്റിങ്ങിൽ സ്റ്റെയ്നറെ ഫ്യൂററുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം... തലനാരിഴക്ക് നഷ്ടമായ ഓപ്പറേഷൻ ഈഗ്‌ളിന്റെ വിജയവും സ്റ്റെയ്നറുടെ മോചനവും... അത് SS സേനയുടെ തൊപ്പിയിലെ പൊൻ‌തൂവൽ ആയിരിക്കും... ഒപ്പം അബ്ഫെറിന്റെ തലവനായിരിക്കുന്ന അഡ്മിറൽ കാനറീസിനുള്ള കനത്ത തിരിച്ചടിയും...  പിന്നെ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി സുഗമമായിരിക്കും... ഇത്രയുമേ നിങ്ങൾ ഇപ്പോൾ അറിയേണ്ടതുള്ളൂ...” ഹിം‌ലർ ബ്രീഫ്കെയ്സ് അടച്ചു.

ഹിം‌ലർ ഒരു കാര്യം തീരുമാനിച്ചാൽ തീരുമാനിച്ചതാണ് എന്ന് നന്നായി അറിയാവുന്ന ഷെല്ലെൻബർഗ് കരുതലോടെ ചോദിച്ചു. “പക്ഷേ, റൈഫ്യൂറർ, ഈ ഡെവ്‌ലിൻ നമ്മുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ...?”

“എങ്കിൽ നമുക്ക് ബലം പ്രയോഗിക്കേണ്ടി വരും... അതിന് വേണ്ടി ഒരു ഗെസ്റ്റപ്പോ ഭടനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്... ഒരു ബോഡിഗാർഡ് എന്ന നിലയിൽ അയാളും ഉണ്ടാകും നിങ്ങളോടൊപ്പം ലിസ്ബനിലേക്കുള്ള യാത്രയിൽ...”  ഹിം‌ലർ മേശപ്പുറത്തെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി. അടുത്ത നിമിഷം റോസ്മാൻ ഉള്ളിലെത്തി.

“റോസ്മാൻ... സ്റ്റേംബാൻഫ്യൂറർ ബെർഗറെ ഇങ്ങോട്ട് വിടൂ...”

റോസ്മാൻ പുറത്തേക്ക് പോയി. ഒരു സിഗരറ്റിന് വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് നേരമായി. പക്ഷേ, പുകവലി എന്ന ശീലത്തിന്റെ കടുത്ത വിരോധിയാണ് ഹിം‌ലർ എന്ന കാര്യം ഷെല്ലെൻബർഗിന് പണ്ടേ മനസ്സിലായിട്ടുള്ളതാണ്.

കതക് തുറന്ന് പ്രവേശിച്ച യുവാവിന് ഏറിയാൽ ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ്സ് മാത്രമേ തോന്നുമായിരുന്നുള്ളൂ. ചെമ്പൻ മുടിയുള്ള അയാളുടെ മുഖത്തിന്റെ ഒരു ഭാഗം തീപ്പൊള്ളലേറ്റ് വികൃതമായിരിക്കുന്നു.

“ജനറൽ ഷെല്ലെൻബർഗ്, ഞാൻ ഹോസ്റ്റ് ബെർഗർ... താങ്കളോടൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു...” ഹസ്തദാനത്തിനായി അയാൾ കൈ നീട്ടി.

അയാളുടെ ചിരി കണ്ടപ്പോൾ ചെകുത്താനെയാണ് ഷെല്ലെൻബർഗിന് ഓർമ്മ വന്നത്. തല കുലുക്കിയിട്ട് അദ്ദേഹം ഹിം‌ലറുടെ നേർക്ക് തിരിഞ്ഞു. “എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ, റൈഫ്യൂറർ...?”

“തീർച്ചയായും... ബെർഗർ നിങ്ങളെ കോർട്ട്‌യാർഡിൽ വച്ച് സന്ധിക്കുന്നതായിരിക്കും... പോകുന്ന വഴി റോസ്മാനോട് ഇങ്ങോട്ട് വരാൻ പറയൂ...”

കതക് തുറക്കവെ ഹിം‌ലർ കൂട്ടിച്ചേർത്തു. “ഒരു കാര്യം കൂടി... ഇതേക്കുറിച്ച് ഒന്നും തന്നെ കാനറീസ് അറിയാൻ പാടില്ല... ഡെവ്‌ലിനെക്കുറിച്ചോ സ്റ്റെയ്നറെ മോചിപ്പിക്കുവാനുള്ള പദ്ധതിയെക്കുറിച്ചോ ഒന്നും... ബെൽ ഐലിൽ നടക്കാൻ പോകുന്ന മീറ്റിങ്ങിനെക്കുറിച്ചു പോലും ഇപ്പോൾ ഒന്നും പറയണ്ട... ഞാൻ പറയുന്നതിന്റെ പ്രാധാന്യം മനസ്സിലാവുന്നുണ്ടോ...?”

“തീർച്ചയായും റൈഫ്യൂറർ...”

റോസ്മാനോട് ഉള്ളിലേക്ക് ചെല്ലുവാൻ പറഞ്ഞിട്ട് പുറത്തിറങ്ങി ഷെല്ലെൻബർഗ് ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി. അടുത്ത നിലയിൽ എത്തിയതും ആദ്യം കണ്ട ബാത്ത്‌റൂമിൽ കയറി കതകടച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി. പിന്നെ ഹിം‌ലർ നൽകിയ ആ എൻ‌വലപ്പ് പോക്കറ്റിൽ നിന്നും എടുത്ത് തുറന്നു.


          FROM THE LEADER AND CHANCELLOR OF THE STATE

General Schellenberg acts upon my direct and personal orders in a matter of the utmost importance to the Reich. He is answerable only to me. All personnel, military and civil, without distinction of rank will assist him in any way he sees fit.

Adolf Hitler


ഒരു വിറയലോടെ ഷെല്ലെൻബർഗ് അത് തിരികെ കവറിലേക്കിട്ടു. പേരിന് മുകളിലുള്ള കൈയൊപ്പിൽ കൃത്രിമത്വം ഒന്നും തോന്നുന്നില്ല... കാരണം പല തവണ താൻ അത് കണ്ടിട്ടുള്ളതാണ്... ഹിറ്റ്‌ലറുടെ കൈയ്യൊപ്പിനായി സമർപ്പിക്കുന്ന അനേകം പേപ്പറുകൾക്കിടയിൽ ഈ ഒരു പേപ്പർ കൂടി തിരുകി വച്ച് അത് നേടിയെടുക്കുന്നത് ഹിം‌ലറെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമാണ്.

അപ്പോൾ ഓപ്പറേഷൻ ഈഗ്‌ളിന് വേണ്ടി കേണൽ റാഡ്‌ലിന് നൽകിയ അതേ അധികാരങ്ങളാണ് ഹിം‌ലർ തനിക്കും നൽകിയിരിക്കുന്നത്... പക്ഷേ, എന്തിന്...? ഈ പറയുന്ന കാലയളവിനുള്ളിൽത്തന്നെ സ്റ്റെയ്നറെ തിരികെയെത്തിക്കുക എന്നതിന് ഇത്ര മാത്രം പ്രാധാന്യം നൽകുന്നത് എന്തിനാണ്...?

ഹിം‌ലർ തന്നോട് പറഞ്ഞതിനും അപ്പുറത്ത് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഈ വിഷയത്തിൽ അദ്ദേഹത്തിന് ഉണ്ടായിരിക്കും എന്നത് വ്യക്തമാണ്... ഒരു സിഗരറ്റിന് കൂടി തീ കൊളുത്തിയിട്ട് പുറത്തിറങ്ങി ഷെല്ലെൻബർഗ് മുന്നോട്ട് നടന്നു.  ഇടനാഴിയുടെ അറ്റത്തെത്തിയപ്പോഴാണ് വഴി തെറ്റിയോ എന്ന സംശയത്തിൽ അദ്ദേഹം നിന്നത്. ഇടനാഴിയുടെ അറ്റത്തുള്ള വാതിൽ കടന്നാൽ ചെന്നെത്തുന്നത് ഗ്രേറ്റ് ഹാളിന് മുകളിലുള്ള ബാൽക്കണിയിലാണെന്ന് അപ്പോഴാണ് അദ്ദേഹം ഓർത്തത്. എതിർവശത്തെ വാതിലിലൂടെ നീങ്ങുവാൻ തുനിഞ്ഞതും ഹാളിൽ ആരുടെയോ സംസാരം കേട്ട് അദ്ദേഹം നിന്നു. എന്താണ് സംഭവം എന്നറിയുവാനുള്ള ജിജ്ഞാസയിൽ ബാൽക്കണിയിൽ എത്തി ഒളിഞ്ഞ് നിന്ന് അദ്ദേഹം താഴേക്ക് എത്തി നോക്കി. ഹാളിലെ കോൺഫറൻസ് ടേബിളിന് മുന്നിൽ ഹിം‌ലർ നിൽക്കുന്നുണ്ടായിരുന്നു. ഇരുവശത്തുമായി റോസ്മാനും ബെർഗറും... ഹിം‌ലർ അവരോട് സംസാരിക്കുകയാണ്...

“ബെർഗർ...  ചിലരുണ്ട്, ആശയങ്ങളെക്കാൾ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്നവർ... പെട്ടെന്ന് വികാരാധീനരാകുന്ന പ്രകൃതമാണവരുടേത്... നിങ്ങൾ അക്കൂട്ടത്തിൽപ്പെട്ട ആളല്ലെന്ന് ഞാൻ കരുതുന്നു...”

“തീർച്ചയായും അല്ല, റൈഫ്യൂറർ...”

“നിർഭാഗ്യവശാൽ നമ്മുടെ ഷെല്ലെൻബർഗ് അത്തരക്കാരനാണ്... അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം നിങ്ങളെയും ഞാൻ ലിസ്ബനിലേക്ക് അയക്കുന്നത്... ആ മനുഷ്യൻ... അതായത് ഡെവ്‌ലിൻ... താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, അയാൾ നിങ്ങളോടൊപ്പം ഇങ്ങോട്ട് വന്നിരിക്കും... അത് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്...” ഹിം‌ലർ പറഞ്ഞു.

“ജനറൽ ഷെല്ലെൻബർഗിന്റെ ആത്മാർത്ഥതയിൽ താങ്കൾ സംശയിക്കുന്നുവെന്ന് തോന്നുന്നു...?”  റോസ്മാൻ ചോദിച്ചു.

“നമ്മുടെ സാമ്രാജ്യത്തിന് വേണ്ടി പ്രഗത്ഭ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് അയാൾ...” ഹിം‌ലർ പറഞ്ഞു. “ഒരു പക്ഷേ, എന്റെ കീഴിൽ പ്രവർത്തിക്കുന്നവരിൽ വച്ച് ഏറ്റവും കഴിവുള്ള ഓഫീസർ... പക്ഷേ, നാസി പാർട്ടിയോടുള്ള അയാളുടെ ആത്മാർത്ഥതയിൽ എന്നും സംശയാലുവാണ് ഞാൻ... എന്നാലും ഇപ്പോൾ അത് അത്ര കാര്യമാക്കാനില്ല റോസ്മാൻ... കാരണം അതിനെക്കാൾ വലുതാണ് തൽക്കാലം അയാളെക്കൊണ്ടുള്ള പ്രയോജനം... ബെൽ ഐലിലേക്കാണ് നമ്മുടെ എല്ലാ ശ്രദ്ധയും പ്രയത്നവും ഇപ്പോൾ കേന്ദ്രീകരിക്കേണ്ടത്... ഈ സമയത്ത് സ്റ്റെയ്നറുടെ മോചനവുമായി ബന്ധപ്പെട്ട് ഷെല്ലെൻബർഗ് തിരക്കിലുമായിരിക്കും...” അദ്ദേഹം ബെർഗറുടെ നേർക്ക് തിരിഞ്ഞു. “ഇനി നിങ്ങൾക്ക് പോകാം...”

അറ്റൻഷനായി നിന്ന് അഭിവാദ്യമർപ്പിച്ചിട്ട് അയാൾ തിരിഞ്ഞു നടന്നു. പാതി വഴിയിൽ എത്തിയതും ഹിം‌ലർ അയാളെ വിളിച്ചു. “നിങ്ങളുടെ സാമർത്ഥ്യം ഒന്ന് കാണട്ടെ...”

അസാമന്യ വേഗതയിൽ ബെർഗർ തന്റെ തോക്ക് എടുത്ത് ഹാളിന്റെ എതിർവശത്തെ ചുമരിലേക്ക് നീട്ടി. പിന്നെ മൂന്ന് വട്ടം നിറയൊഴിച്ചു. ചുമരിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് നിർമ്മിച്ചിരുന്ന മൂന്ന് ഭടന്മാരുടെ തലകൾ തകർന്ന് വീണു. വെടിയൊച്ചയുടെ പ്രതിധ്വനി ആ ഹാളിൽ എമ്പാടും മുഴങ്ങി.

“ഗംഭീരം...” ഹിം‌ലർ പറഞ്ഞു.

ഷെല്ലെൻബർഗ് പിറകോട്ട് വലിഞ്ഞ് ഇടനാഴിയിലെത്തി താഴേക്കുള്ള പടവുകൾ ഇറങ്ങി. ഷൂട്ടിങ്ങിൽ ബെർഗറെപ്പോലെ തന്നെ പ്രഗത്ഭനാണ് താനും എന്നതിൽ സംശയമില്ല... പക്ഷേ, അതല്ലല്ലോ ഇവിടെ പ്രശ്നം... താഴെയെത്തി തന്റെ ഓവർ‌കോട്ടും ക്യാപ്പും എടുത്ത് അദ്ദേഹം മെഴ്സെഡിസിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നു. അല്പ നേരം കഴിഞ്ഞ് ബെർഗറും കാറിനരികിലെത്തി.

“താങ്കളെ വൈകിച്ചുവെങ്കിൽ ക്ഷമിക്കണം ജനറൽ...” മറുവശത്തെ ഡോർ തുറന്ന് കാറിനുള്ളിൽ കയറി ബെർഗർ അദ്ദേഹത്തിനരികിൽ ഇരുന്നു.

“സാരമില്ല...” ഷെല്ലെൻബർഗ് ഡ്രൈവറോട് വണ്ടി എടുക്കുവാൻ ആംഗ്യം നൽകി. കാർ നീങ്ങിത്തുടങ്ങിയതും അദ്ദേഹം ബെർഗറോട് പറഞ്ഞു. “സിഗരറ്റ് പുകയ്ക്കണമെങ്കിൽ ആയിക്കോളൂ...”

“അത്തരം ദുഃശ്ശീലങ്ങളൊന്നും ഇല്ല ജനറൽ...” ബെർഗർ പറഞ്ഞു.

“ശരിക്കും...? കൊള്ളാമല്ലോ...” ഷെല്ലെൻബർഗ് തന്റെ കോട്ടിന്റെ കോളർ ഉയർത്തി പിന്നോട്ട് ഒരു മൂലയിലേക്ക് ചാഞ്ഞിരുന്നിട്ട് ക്യാപ്പിന്റെ മുൻഭാഗം ഇറക്കി കണ്ണുകൾ മറച്ചു. “ബെർലിനിലേക്ക് നല്ല ദൂരമുണ്ടല്ലോ... നിങ്ങൾക്ക് വേണമോ എന്നറിയില്ല... എന്തായാലും ഞാൻ ഒന്ന് ഉറങ്ങാൻ പോകുന്നു...”

കണ്ണുകളടച്ച് മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഷെല്ലെൻബർഗിനെ നോക്കി ബെർഗർ കുറേ നേരം ഇരുന്നു. പിന്നെ അയാളും തന്റെ കോളർ ഉയർത്തി വച്ച് സീറ്റിന്റെ മറുഭാഗത്തെ മൂലയിലേക്ക് ചാഞ്ഞ് കിടന്നു.

 
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

29 comments:

 1. ഇത്തവണ തേങ്ങാ എന്റെ വക


  പുതിയ കഥാപാത്രങ്ങൾ എത്തുന്നുണ്ടല്ലോ... ശരി, നമുക്കും കൂടെ പോയി നോക്കാം

  ReplyDelete
  Replies
  1. അത് നന്നായി... ശ്രീ ഒപ്പമുണ്ടെങ്കിൽ ഷെല്ലെൻബർഗിന് ഒരു കൂട്ടുമായി.... :)

   Delete
  2. ഞങ്ങ ഇപ്പോഴും ജര്മന്സ് ന്റെ കൂടെ തന്നെയാ .. നോക്കാം

   Delete
  3. ഹെർ ഓബർസ്റ്റ് ഉണ്ടാപ്രി.... :)

   Delete
 2. ഓ, സാക്ഷാല്‍ ഹിറ്റ്ലര്‍ ഒപ്പിട്ട അധികാരപത്രം. ഷെല്ലന്‍ചേട്ടന് ഇനിയെന്താ പേടിക്കാനുള്ളത്

  ReplyDelete
  Replies
  1. ഇതേ അധികാരപത്രം കൊണ്ടാണ് ഈഗിൾ ഹാസ് ലാന്റഡിൽ കേണൽ റാഡ്്ൽ വിലസിയത്... ഓർമ്മയുണ്ടല്ലോ അജിത്‌ഭായ്?

   Delete
  2. ങ്ങും .. കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് .. ഈ അധികാരപത്രം നുമ്മ കുറെ കണ്ടതാ

   Delete
  3. ഈ ലെറ്ററുമായി ഓരോ ഓഫീസിലും കയറിച്ചെല്ലുമ്പോൾ കിട്ടുന്ന ആദരവ്... അതൊന്ന് വേറെ തന്നെ ഉണ്ടാപ്രീ...

   Delete
 3. Devline thottaal kalimaarum, paranjekkaam. ..!

  ReplyDelete
  Replies
  1. ഡെവ്‌ലിനെ തൊട്ടാൽ ഡെവ്‌ലിൻ തന്നെ പണി കൊടുത്തോളും അശോകേട്ടാ....

   Delete
  2. അദ്ദന്നെ .. മോളികുട്ടിയോ വല്ലോം കൂടെ വേണം എന്നെ ഉള്ളു ..

   Delete
  3. കൂടെ ഉണ്ടാവും ഉണ്ടാപ്രീ... ആരാണെന്നറിയാൻ കാത്തിരിക്കുക...

   Delete
 4. പുതിയ സഹായി ഏതു വിധമുള്ള ആളാണോ ആവോ.

  ReplyDelete
  Replies
  1. ബെർഗർ അല്ലേ...? ഷെല്ലെൻബർഗിന് പണികൊടുക്കാനായി വിട്ടിരിക്കുകയാ അയാളെ...

   Delete
 5. nokkam let us reach there alle????

  ReplyDelete
  Replies
  1. തീർച്ചയായും വിൻസന്റ് മാഷേ....

   Delete
 6. അത് ശരി, മ്മടെ ഉറക്കം കളഞ്ഞ് അവര് ഉറങ്ങാന്‍ തുടങ്ങിയോ?

  ReplyDelete
  Replies
  1. അതെ.... അവർ അൽപ്പം വിശ്രമിക്കട്ടെ മുബീ...

   Delete
  2. വിശ്രമിച്ചാട്ട് ...വിശ്രമിച്ചാട്ട് ..
   അതും പറഞ്ഞു വിനുവേട്ടനും വിശ്രമിക്കാനാണോ പ്ലാൻ..
   വേണ്ടാട്ടോ ..നുമ്മക്കു ടെൻഷൻ അടിക്കാൻ വയ്യേ .

   Delete
  3. എന്നെ വിശ്രമിക്കാൻ സമ്മതിക്കില്ല അല്ലേ...?

   Delete
 7. രണ്ടുപേരും നല്ല ഉറക്കത്തിലോട്ടു... ഇനിയിപ്പം എന്താവുമോ.. എന്തോ ?

  ReplyDelete
  Replies
  1. എന്തായാലും അവർ ലിസ്ബനിലേക്ക് പോകട്ടെ... എന്നിട്ട് നോക്കാം...

   Delete
 8. തലതൊട്ടപ്പനായ ഹിറ്റ്ലറമ്മാവന്റെ
  കൈയ്യീന്ന് അധികാര സമ്മതപത്രം ...!
  ഷെല്ലന്‍ചേട്ടന് ഇനി എന്ത് വേണം ..അല്ലെ

  ReplyDelete
  Replies
  1. പക്ഷേ അന്ന് കേണൽ റാഡ്‌ലിനുണ്ടായ എക്സൈറ്റ്മെന്റൊന്നും ഷെല്ലെൻബർഗിന് ഉണ്ടായില്ല എന്നതാണ് വാസ്തവം മുരളിഭായ്....

   Delete
 9. ഹിറ്റ്ലര്‍ ഒപ്പിട്ട കടലാസ് കയ്യിലിരുന്ന് വിറയ്ക്കുന്നു.
  He is answerable only to me. എന്താ ഒരു അധികാരം അല്ലെ

  ReplyDelete
  Replies
  1. തീർച്ചയായും സുകന്യാജീ...

   Delete
 10. ഹിംലർ വീണ്ടും കത്തുമായി ഇറങ്ങിയേക്കുവാണല്ലോ..

  ReplyDelete
  Replies
  1. അതെ... ദൗത്യം വിജയിക്കുന്നത് വരെയേ ആ കത്തിന് ആയുസ്സുണ്ടാകൂ ജിമ്മാ...

   Delete