Saturday 18 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 2


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



തീർച്ചയായും ഒരു ഡ്രിങ്കിനുള്ള വാർത്തയായിരുന്നു അത്. ബുഷ്മിൽ വിസ്കി ഗ്ലാസിലേക്ക് പകർന്നിട്ട് ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു.

“ഈ ഫയൽ ഒന്ന് മറിച്ചു നോക്കുന്നതിൽ വിരോധമുണ്ടോ...?” ഞാൻ ആരാഞ്ഞു.

“ഒരു വിരോധവുമില്ല... ഇത് താങ്കളെ കാണിക്കുവാനാണ് ഞാൻ വന്നതും... അതിന് മുമ്പ് ഒരു കാര്യത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു... രണ്ടാം ലോകമഹായുദ്ധ കാലത്തെ അബ്ഫെർ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏത് പഠനത്തിലും സ്ഥിരമായി പരാമർശിക്കപ്പെടുന്ന ഒരു സംഘടനയുണ്ട്...  SOE ... സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്...   വിൻസ്റ്റൺ ചർച്ചിലിന്റെ നിർദ്ദേശപ്രകാരം 1940 ൽ ബ്രിട്ടീഷ് ഇന്റലിജൻസ് രൂപം കൊടുത്ത ഒരു സംഘടന... യൂറോപ്പിൽ നാമ്പെടുത്തു തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ നിരീക്ഷിക്കുകയും നേരിടുകയുമായിരുന്നു ആ സംഘടനയുടെ ലക്ഷ്യം...”

“യൂറോപ്പ് നിന്ന് കത്തണം... അതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം...” ഞാൻ പറഞ്ഞു.

“യുദ്ധത്തിൽ കക്ഷി ചേരുന്നതിന് മുമ്പ് തന്നെ കുറേയേറെ അമേരിക്കക്കാർ SOE യിൽ ജോലി നോക്കിയിരുന്നു എന്ന വസ്തുത എന്നിൽ ആശ്ചര്യമുളവാക്കി... അതേക്കുറിച്ച് എന്തെങ്കിലും രേഖകളോ പുസ്തകങ്ങളോ ഉണ്ടാകാതിരിക്കില്ല എന്ന് ന്യായമായും ഞാൻ സംശയിച്ചു... അങ്ങനെയാണ് ഗവേഷണത്തിനായി ഞാൻ ഇവിടെയെത്തുന്നത്...  പല രേഖകളിലും ആവർത്തിച്ച് പരാമർശിക്കപ്പെട്ട ഒരു നാമം ആയിരുന്നു മൺ‌റോ... ബ്രിഗേഡിയർ ഡോഗൽ മൺ‌റോ... യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ആർക്കിയോളജിസ്റ്റ് ആയിരുന്നു അദ്ദേഹം... എന്നാൽ SOE യിൽ അദ്ദേഹം സെക്ഷൻ D യുടെ തലവനായിട്ടാണ് ചാർജെടുത്തത്... ഡെർട്ടി ട്രിക്ക്സ് ഡിപ്പാർട്മെന്റ് എന്നായിരുന്നു പൊതുവെ അത് അറിയപ്പെട്ടത്...” അവൾ പറഞ്ഞു.

“അദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്...”

“പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിലാണ് ഞാൻ അധിക സമയവും ഗവേഷണം നടത്തിയത്... താങ്കൾക്കറിയാമല്ലോ, ഇന്റലിജൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ചുരുക്കം  ചില ഫയലുകളൊക്കെ റഫറൻസിനായി ഏത് സമയവും ലഭ്യമാണ്... എന്നാൽ ചിലതെല്ലാം ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമേ പുറത്ത് വിടുകയുള്ളൂ... മറ്റ് ചിലത് അമ്പത് വർഷങ്ങൾക്ക് ശേഷവും...” അവൾ പറഞ്ഞു.

“അത്യന്തം രഹസ്യസ്വഭാവമുള്ള ചില രേഖകൾ ഒരു പക്ഷേ, നൂറ് വർഷത്തേക്കും പിടിച്ച് വച്ചിരിക്കും...” ഞാൻ പറഞ്ഞു.

“അതാണ് ഇപ്പോൾ എന്റെ കൈവശമുള്ളത്...” അവൾ ആ ഫയലിലേക്ക് നോക്കി. “നൂറ് വർഷത്തേക്ക് വിലക്കുള്ള ഫയൽ... ഡോഗൽ മൺ‌റോ, കുർട്ട് സ്റ്റെയ്നർ, ലിയാം ഡെവ്‌ലിൻ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫയൽ... ഇതൊരു സംഭവമായിരിക്കും... ബിലീവ് മീ...”

അവൾ നീട്ടിയ ആ ഫയൽ വാങ്ങി തുറന്നു നോക്കാതെ ഞാൻ മടിയിൽ വച്ചു. “പക്ഷെ, ഇതെങ്ങനെ നിങ്ങളുടെ കൈയിൽ വന്നു...?”

“മൺ‌റോയെക്കുറിച്ചുള്ള ചില ഫയലുകൾ ഇന്നലെ ഞാൻ എടുത്തിരുന്നു... ചെറുപ്പക്കാരനായ ഒരു ക്ലർക്ക് ആയിരുന്നു അപ്പോൾ ഡ്യൂട്ടിയിൽ... അയാളുടെ അശ്രദ്ധയാണെന്ന് തോന്നുന്നു... ആ ഫയലുകൾക്കിടയിൽ ഒട്ടിച്ച ഒരു എൻ‌വലപ്പും ശ്രദ്ധയിൽപ്പെടാതെ ഇരിക്കുന്നുണ്ടായിരുന്നു... പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിന് പരിസരത്തുള്ള റീഡിങ്ങ് റൂമിൽ വച്ച് തന്നെ വായനയും ഗവേഷണവും പൂർത്തിയാക്കണമെന്നാണ് ചട്ടം... എന്നാൽ ചെക്ക് ഔട്ട് ഫോമിൽ രേഖപ്പെടുത്താത്തത് കൊണ്ട് ഞാനിത് ബ്രീഫ് കെയ്സിനുള്ളിൽ തിരുകി...”

“റീം ആക്ടിന്റെ പ്രത്യക്ഷ ലംഘനം... ക്രിമിനൽ കുറ്റമാണത്...” ഞാൻ പറഞ്ഞു.

“അതെ... അതെനിക്കറിയാം... കേടുപാടുകൾ പറ്റാതിരിക്കാൻ, കഴിയുന്നത്ര ശ്രദ്ധയോടെ അത് തുറന്ന് ഞാൻ വായിച്ചു... ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട മുപ്പത് പേജുകളുള്ള ഒരു ഡോക്യുമെന്റ് ആയിരുന്നു അത്...  തികച്ചും സ്തോഭജനകമായ ചില സംഭവങ്ങളെക്കുറിച്ച്...”  അവൾ പറഞ്ഞു.

“എന്നിട്ട്...?”

“ഞാൻ അതിന്റെ ഫോട്ടോ കോപ്പി എടുത്തു...”

“ആധുനിക ടെക്നോളജി വച്ച് എപ്പോൾ കോപ്പി എടുത്തു എന്നൊക്കെ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല...” ഞാൻ പറഞ്ഞു.

“അറിയാഞ്ഞിട്ടല്ല... എന്തായാലും ആ എൻ‌വലപ്പ് വീണ്ടും ഒട്ടിച്ച് ഇന്ന് രാവിലെ ഞാൻ തിരികെ കൊണ്ടുപോയി...”

“എന്നിട്ട് എങ്ങനെയാണ് അത് തിരിച്ചേൽപ്പിച്ചത്...?”

“ഇന്നലെ എടുത്ത അതേ മൺ‌റോ ഫയലുകൾ ഇന്നും എടുത്ത് ഞാൻ ചെക്ക് ഔട്ട് ചെയ്തു... എന്നിട്ട് ഉടൻ തന്നെ തിരികെ ഡ്യൂട്ടി ക്ലർക്കിനരികിൽ ചെന്ന് ഇത്തരത്തിൽ ഒരു എൻ‌വലപ്പ് ഇതിനിടയിൽ നിന്നും ലഭിച്ചു എന്നും പറഞ്ഞ് തിരികെ കൊടുത്തു...”

“എന്നിട്ട് അയാൾ അത് വിശ്വസിച്ചുവോ...?”

“എന്ന് തോന്നുന്നു... അല്ല, എന്തിന് വിശ്വസിക്കാതിരിക്കണം...?”

“ഇന്നലത്തെ അതേ ക്ലർക്ക് ആയിരുന്നുവോ...?”

“അല്ല... ഒരു വയസായ മനുഷ്യൻ...”

അതേക്കുറിച്ച് ആലോച്ചിച്ച് അല്പനേരം ഞാൻ അങ്ങനെ ഇരുന്നു. എന്തോ ഒരു അസ്വസ്ഥത മനസ്സിനുള്ളിൽ ഉടലെടുത്തുവോ എന്നൊരു സംശയം... അവസാനം ഞാൻ പറഞ്ഞു.

“ഞാനിതൊന്ന് വായിച്ച് നോക്കുമ്പോഴേക്കും നിങ്ങൾ ചെന്ന് അല്പം നല്ല ചായ ഉണ്ടാക്കുമോ...?”

“ഓൾ റൈറ്റ്...”

കോഫി ട്രേ എടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു. ഒന്ന് സംശയിച്ചിട്ട് ഫയൽ തുറന്ന് ഞാൻ വായിക്കുവാൻ ആരംഭിച്ചു.

                                  * * * *

അവൾ തിരികെയെത്തിയതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ആ ഫയലിന്റെ ഉള്ളടക്കം എന്നെ അത്രയ്ക്കും ഉദ്വേഗഭരിതനാക്കിക്കഴിഞ്ഞിരുന്നു. എല്ലാം വായിച്ച് കഴിഞ്ഞിട്ട് ഫയൽ അടച്ച് വച്ച് ഞാൻ തലയുയർത്തി. ആകാംക്ഷയോടെ എന്നെയും വീക്ഷിച്ചു കൊണ്ട് എതിരെയുള്ള കസേരയിൽ ഇരിക്കുകയായിരുന്നു അവൾ.

“എന്ത് കൊണ്ടാണ് ഇതിന് നൂറ് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഇപ്പോൾ മനസ്സിലാവുന്നു... ഈ വസ്തുതകൾ പുറത്ത് വരുമ്പോൾ ഇതിൽ ഉൾപ്പെട്ട ആരും തന്നെ ജീവനോടെ ഉണ്ടായിരിക്കാൻ പാടില്ല എന്ന നിർബന്ധം...” ഞാൻ പറഞ്ഞു.

“അങ്ങനെ തന്നെയാണ് എനിക്കും തോന്നിയത്...”

 “കുറച്ച് ദിവസത്തേക്ക് എനിക്കിത് കൈവശം വയ്ക്കാമോ...?” ഞാൻ ചോദിച്ചു.

ഒന്ന് സംശയിച്ചിട്ട് അവൾ തല കുലുക്കി. “നാളെ രാവിലെ വരെ... നാളെ വൈകിട്ട് ഞാൻ തിരികെ സ്റ്റേറ്റ്സിലേക്ക് പോകുകയാണ്... പാൻ അം ഫ്ലൈറ്റിൽ...”

“പെട്ടെന്നുള്ള തീരുമാനമാണോ...?”

അവൾ ചെന്ന് റെയ്‌ൻ‌കോട്ട് എടുത്തു. “അതെ... എത്രയും പെട്ടെന്ന് സ്വന്തം രാജ്യത്ത് എത്തിപ്പെടണമെന്നൊരു ചിന്ത...”

“എന്താ, ഭയം തോന്നിത്തുടങ്ങിയോ...?” ഞാൻ ചോദിച്ചു.

“ഭയമല്ല... അല്പം ഹൈപ്പർ സെൻസിറ്റിവ് ആണ് ഞാൻ... എന്തായാലും ഫയൽ എടുക്കുവാൻ ഞാൻ നാളെ ഉച്ച കഴിഞ്ഞ് വരാം... ഒരു മൂന്ന് മണിയോടെ... ഹീത്രുവിലേക്ക് പോകുന്ന വഴിക്ക്...”

“ഫൈൻ...” ഫയൽ ഞാൻ കോഫി ടേബിളിന് മുകളിൽ വച്ചു.

വാതിൽക്കലേക്ക് അവളെ അനുഗമിക്കവെ ഏഴര ആയി എന്ന് സൂചിപ്പിച്ചു കൊണ്ട് ക്ലോക്കിൽ മണി മുഴങ്ങി. വാതിൽ തുറന്ന് അവൾ തിരിഞ്ഞു നിന്നു. പുറത്ത് മഴ തിമിർത്തു പെയ്യുന്നു.

“ആ ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജഃസ്ഥിതി ഉറപ്പ് വരുത്തുവാൻ സാധിക്കുന്ന ഒരു വ്യക്തിയുണ്ട്...” അവൾ പറഞ്ഞു.  “ലിയാം ഡെവ്‌ലിൻ.... താങ്കളുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ്... IRA യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിൽ...”

“അങ്ങനെയാണ് അറിയാൻ കഴിഞ്ഞത്... അദ്ദേഹത്തിന് ഇപ്പോൾ അറുപത്തിയേഴ് വയസ്സുണ്ടാകും... എങ്കിലും തികച്ചും പ്രവർത്തനനിരതൻ തന്നെ...”  ഞാൻ പറഞ്ഞു.

“എന്നാൽ ശരി... നാളെ ഉച്ച കഴിഞ്ഞ് കാണാം...” അവൾ പുഞ്ചിരിച്ചു.

പടികൾ ഇറങ്ങി, കോരിച്ചൊരിയുന്ന മഴയത്ത് കൂടി അവൾ നടന്ന് നീങ്ങി. ഏതാനും നിമിഷങ്ങൾക്ക് ശേഷം, തെരുവിന്റെ അങ്ങേയറ്റത്ത് അരിച്ചിറങ്ങിയ മൂടൽമഞ്ഞിനുള്ളിൽ അവൾ മറഞ്ഞു.
 
(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

32 comments:

  1. ടോ‍പ്പ് സീക്രറ്റ് ഫയൽ ... അതാണ് കൈയിൽ എത്തിപ്പെട്ടിരിക്കുന്നത്...

    ReplyDelete
  2. അത് കൊള്ളാമല്ലോ. നൂറ് വര്ഷത്തിനു ശേഷം മാത്രം വെളിച്ചം കാണാൻ വിധിയ്ക്കപ്പെട്ട ഫയൽ!

    ഇനി യാത്ര ഡെവ് ലിന്റെ അടുത്തേയ്ക്കോ അതോ ആ ഫയലിന് പുറകെയോ???

    ReplyDelete
    Replies
    1. ഫയലിന്റെ കോപ്പി കൈയിൽ ഇരിക്കുകയല്ലേ ശ്രീ... സ്വാഭാവികമായും അപ്പോൾ എങ്ങോട്ടായിരിക്കും ഇനി യാത്ര...?

      Delete
  3. യാത്ര തുടങ്ങിയല്ലേ? ഫയലുകള്‍ക്കൊക്കെ ഇത്രയും വിലയുണ്ടല്ലേ വിനുവേട്ടാ...

    ReplyDelete
    Replies
    1. അതെ... പ്രയാണം ആരംഭിച്ചിരിക്കുന്നു....

      തികച്ചും സെൻസേഷണൽ ആയിരിക്കും a hundred year hold file ന്റെ ഉള്ളടക്കം....

      Delete
  4. നായിക വരും വരെ നുമ്മ മിണ്ടൂല്ല !!

    ReplyDelete
    Replies
    1. ഉണ്ടാപ്രിച്ചായനെ ഓർത്തെങ്കിലും നായികയെ പെട്ടെന്ന് അവതരിപ്പിക്കണേ വിനുവേട്ടാ..

      Delete
    2. നായിക വന്നാൽ പിന്നെ ഉണ്ടാപ്രി കിടപ്പ് ഇവിടെത്തന്നെയാക്കുമായിരിക്കും അല്ലേ?...

      നായികയെ കൊണ്ടുവരാം ജിമ്മാ.... സമയമാവട്ടെ....

      Delete
  5. undapri.....hahaha......interesting vinuvetta....

    ReplyDelete
    Replies
    1. സന്തോഷം വിൻസന്റ് മാഷേ....

      Delete
  6. മുൻപേ പറന്നിറങ്ങിയ ഈഗിളിന്റ്റെ സ്വാധീനം കൊണ്ടാണെന്ന് തോന്നുന്നു, പുതിയ ഈഗിളിന്റ്റെ പറക്കൽ തുടക്കം മുതലേ ആവേശഭരിതമാണ്..!

    അടിച്ച് മാറ്റിയ ഫയൽ നിസ്സാരമല്ലല്ലോ.. ഡെവ്ലിന്റെ വരവിനായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. കഥാപാത്രങ്ങളെയെല്ലാം നേരത്തെ തന്നെ പരിചയമുള്ളതുകൊണ്ടായിരിക്കും ജിം....

      ഡെവ്‌ലിൻ അധികം വൈകാതെ എത്തുമെന്ന് പറയാൻ പറഞ്ഞു...

      Delete
  7. ദുരൂഹതകള്‍ നിറഞ്ഞ ഫയല്‍ കഥയിലെ നിര്‍ണ്ണായകമായ ഘടകമാവും 

    ReplyDelete
    Replies
    1. തീർച്ചയായും കേരളേട്ടാ...

      Delete
  8. തുടക്കം മുതൽ തന്നെ സസ്പൻസ്‌, ഇപ്പോഴും താരം തന്നെ ഡെവ്ലിൻ!!

    ReplyDelete
    Replies
    1. ഡെവ്‌ലിൻ താരം തന്നെ.... സ്റ്റെയ്നർ എന്താ മോശമാണോ സുകന്യാജീ?

      Delete
  9. ഡെവ്‌ലിനെ കാണാൻ കാത്തിരിക്കുന്നു. റിയൽ ഹീറോയുടെ രക്ഷപെടൽ എങ്ങനെ ആയിരുന്നുവെന്ന് അറിയാൻ കടുത്ത ആകാംക്ഷ.

    ReplyDelete
    Replies
    1. അതെ... അതാണ്.... റിയൽ ഹീറോ....

      അതറിയാൻ കാത്തിരുന്നേ പറ്റൂ സുധീ...

      Delete
  10. ഡെവ്‌ലിന്റെ വരവിനായി കാത്തിരിക്കാണെന്ന് അറിയില്ലേ വിനുവേട്ടാ... വേഗം ഇറക്കി വിട്...

    ReplyDelete
    Replies
    1. അറിയാം അറിയാം.... എല്ലാത്തിനും അതിന്റേതായ ഒരു സമയമില്ലേ ദാസാ.... :)

      Delete
  11. ശ്ശോ...
    അവളെ ആരെങ്കിലും കിഡുനാപ്പ് ചെയ്യുവോന്നാ എന്റെ സംശയം. ആ വയസ്സൻ ക്ലർക്ക് ആർക്കെങ്കിലും ഫയൽ ചോർന്ന വിവരം കൈമാറിക്കാണുമോ? പറയൂ പറയൂ

    ReplyDelete
    Replies
    1. തികച്ചും ന്യായമായ സംശയമാണല്ലോ അജിത്‌ഭായ്.... ഇതിനുള്ള ഉത്തരം അടുത്ത ലക്കത്തിൽ....

      Delete
  12. ഒരു നൂറ്റാണ്ട്
    പഴക്കമുള്ള രഹസ്യ ഫയൽ...!
    ഇനി അവളുടെ പ്രയാണം സുഗമമാവുമോ
    എന്നുള്ള ആശങ്ക മാമാത്രം ബാക്കിയാക്കി
    അടുത്താഴ്ച്ചവരെ കാത്തിരിക്കണമല്ലോ ...

    ReplyDelete
    Replies
    1. ഫയലിന് ഒരു നൂറ്റാണ്ട് പഴക്കമില്ല മുരളിഭായ്... മുപ്പത് വർഷത്തെ പഴക്കമേയുള്ളൂ.... 1945 റ്റു 1975... നൂറ് വർഷത്തിന് ശേഷം... അ‌തായത്
      2045 ൽ മാത്രമേ അത് റിലീസ് ചെയ്യാൻ പാടുള്ളൂ എന്നതാണ് നിയമം... Hundred Year Hold File...

      Delete
  13. ആരംഭം ഗംഭീരം. കേട്ടറിവിനേക്കാള്‍ വലുതാണ് ചരിത്രങ്ങള്‍ അല്ലേ.

    ReplyDelete
    Replies
    1. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ നാം അറിയാത്തതായി ഇതുപോലെ എത്രയോ രഹസ്യങ്ങൾ, സുധീർഭായ്....

      Delete
  14. നിയമം അത് ലംഘിക്കാൻ ഉള്ളതാണല്ലോ..... പക്ഷെ എട്ടിന്റെ പണി കിട്ടൂന്ന് മാത്രം.....

    ReplyDelete
    Replies
    1. അതെ... അതിൽ സംശയം വേണ്ടാ...

      Delete
  15. വായിച്ചു......... അടുത്ത ഭാഗത്തേക്ക് വേഗം ചെല്ലട്ടെ....

    ReplyDelete
  16. ഡെവ്‌ലിനു ഇത്രേം വയസ്സായോ ! അപ്പൊ മോളിയ്ക്ക് ഒരു 50 വയസ്സെങ്കിലും ആയിട്ടുണ്ടാവും :)

    ReplyDelete